Sunday, May 18, 2025
Home Blog Page 1103

ആർത്തവ അവധി ലിം​ഗ വിവേചനത്തിന് വഴിയൊരുക്കും: സമൃതി ഇറാനി

0

സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി നൽകുന്നത് തൊഴിൽ മേഖലയിൽ ലിം​ഗവിവേചനത്തിന് കാരണമാകുമെന്ന് കേന്ദ്ര വനിതാ-ശിശു വികസന വകുപ്പു മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയിൽ രാഷ്ട്രീയ ജനതാദള്‍ എംപി മനോജ് കുമാര്‍ ഝായുടെ ചോദ്യത്തിന് മറുപടി പറയവെയാണ് സ്മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്. ശമ്പളത്തോടു കൂടി ആർത്തവ അവധി അനുവദിക്കുന്നതിന് നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ പരി​ഗണിക്കുന്നുണ്ടോ എന്നായിരുന്നു എംപിയുടെ ചോദ്യം.

ആര്‍ത്തവം എന്നത് ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഭാഗം മാത്രമാണ്. പ്രത്യേക അവധി നല്‍കേണ്ടുന്ന ഒരു ശാരീരിക വൈകല്യമായി ഇതിനെ പരിഗണിക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം> ഡിസംബർ 15 മുതൽ 18 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ 17, 18 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മാംസ വിൽപ്പനയ്ക്കും ഉച്ചഭാഷിണികൾക്കും നിരോധനം

0

ഭോപ്പാൽ: മധ്യപ്രദേശിൽ തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചിയും മുട്ടയും വിൽക്കുന്നതും ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി മുഖ്യമന്ത്രി മോഹൻ യാദവ്. പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.

തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചി, മുട്ട, മത്സ്യം എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തും. ഭക്ഷ്യവകുപ്പ്, പോലീസ്, തദ്ദേശ നഗര സ്ഥാപനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഡിസംബർ 15 മുതൽ 31 വരെ ജനങ്ങൾക്ക് ബോധവൽക്കരണം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട്ടിൽ കയറി പീഡനം; ശിക്ഷ കഠിന തടവും പിഴയും

0

പു​ന​ലൂ​ർ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ 15 വ​ർ​ഷം ക​ഠി​ന​ത​ട​വും 60,000 രൂ​പ പി​ഴ​യും ശി​ക്ഷ. ക​ര​വാ​ളൂ​ർ വെ​ഞ്ചേ​മ്പ് വാ​ഴ​വി​ള​വീ​ട്ടി​ൽ അ​നീ​ഷ് കു​മാ​റി​ന്(28) എ​തി​രെ​യാ​ണ് പു​ന​ലൂ​ർ അ​സി​സ്റ്റ​ന്റ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​എം. സു​ജ ശി​ക്ഷ വി​ധി​ച്ച​ത്.

മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ത​മി​ഴ്നാ​ട് പാ​വൂ​ർഛ​ത്രം റെ​യി​ൽ​വേ ക്രോ​സി​ലെ ഡ്യൂ​ട്ടി വാ​ച്ച​റാ​യ മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​യെ ആ​ക്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്​ ഇ​യാ​ൾ. ഈ ​കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി ത​മി​ഴ്നാ​ട് ജ​യി​ലി​ലാ​ണ്. യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ്​ 15 വ​ർ​ഷം ശി​ക്ഷ​യും 60000 പി​ഴ​യും വി​ധി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ശി​ക്ഷ പ്ര​ത്യേ​ക​മാ​യി​ത്ത​ന്നെ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

കോടികളുടെ മോതിരം വിഴുങ്ങിയ മെഷീൻ……

0

പാരീസ്- പാരീസിലെ പ്രശസ്തമായ റിറ്റ്സ് ഹോട്ടലിലെത്തിയ ഒരു അതിഥിയുടെ കൈയില്‍ നിന്നും കാണാതായ ആറേ മുക്കാല്‍ കോടി രൂപ വില വരുന്ന മോതിരം ഒടുവില്‍ കണ്ടെത്തി. ഹോട്ടലിലെ അതിഥിയായ മലേഷ്യന്‍ വ്യവസായിയായ യുവതിയുടെ മോതിരമാണ് കാണാതായത്. മോതിരം ഒരു ഹോട്ടല്‍ ജീവനക്കാരന്‍ മോഷ്ടിച്ചെന്ന് യുവതി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വാക്വം ക്ലീനറില്‍ നിന്നും മോതിരം കണ്ടെത്തിയത്.

റിസ്റ്റ്സ് ഹോട്ടലിലെ സുരക്ഷാ ഗാര്‍ഡുകളാണ് മോതിരം വാക്വം ക്ലീനറില്‍ നിന്നും കണ്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വാക്വം ക്ലീനറിലെ പൊടികള്‍ക്കിടയില്‍ നിന്നും മോതിരം കണ്ടെടുക്കുന്നതിന് മുമ്പ് തന്നെ മോതിരത്തിന്റെ ഉടമ ലണ്ടനിലേക്ക് പോയിരുന്നെങ്കിലും മോതിരം വാങ്ങാനായി ഇവര്‍ പാരീസിലേക്ക് തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോതിരത്തിന്റെ ഉടമയ്ക്ക് മൂന്ന് രാത്രി കൂടി താമസിക്കാനുള്ള അനുമതി നല്‍കിയിരുന്നെങ്കിലും അവര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് റിറ്റ്സ് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ‘സെക്യൂരിറ്റി ഗാര്‍ഡുകളുടെ സൂക്ഷ്മമായ ജോലിക്ക് നന്ദി. മോതിരം ഇന്ന് രാവിലെ കണ്ടെത്തി. മോതിരം കണ്ടെത്താന്‍ ശ്രമിച്ച റിറ്റ്സ് പാരീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ സമഗ്രമായും പ്രൊഫഷണലിസത്തോടെയും പെരുമാറി.’ ജീവനക്കാരെ അഭിനന്ദിച്ച് കൊണ്ട് റിറ്റ്സ് ഹോട്ടല്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ഷോപ്പിംഗിന് പോകുമ്പോള്‍ മോതിരം തന്റെ മുറിയിലെ മേശപ്പുറത്ത് ഉണ്ടായിരുന്നു. എന്നാല്‍ തിരിച്ച് വന്നപ്പോള്‍ അത് മോശപ്പുറത്ത് ഇല്ലായിരുന്നെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. റിറ്റ്സ് ഹോട്ടലില്‍ നിന്നും ആദ്യമായല്ല ആഭരണങ്ങള്‍ മോഷണം പോകുന്ന വാര്‍ത്ത പുറത്ത് വരുന്നത്.

കുതിച്ചുയർന്ന് സ്വർണവില; ഒറ്റയടിക്ക് കൂടിയത് 800 രൂപ

0

സ്വർണവില കുത്തനെ മുകളിലേക്ക്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 46120 രൂപയായി. ഗ്രാമിന് 5765 രൂപയാണ് വില. റെക്കോഡ് വിലയിലെത്തിയ ശേഷം 10 ദിവസമായി താഴേക്ക് വന്ന ശേഷമാണ് സ്വർണവില വീണ്ടും ഒറ്റയടിക്ക് മുകളിലെത്തുന്നത്.

വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

വീട്ടമ്മ ആറ്റില്‍ മരിച്ച നിലയില്‍

0

ചിങ്ങവനം: വീട്ടമ്മയെ ആറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളം, തൈച്ചിറയില്‍ പരേതനായ രവിയുടെ ഭാര്യ ചന്ദ്രിക രവി (64) യാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് പള്ളം കരിമ്പിന്‍കാലായ്ക്ക് സമീപം ആറിന്റെ തീരത്തൂടെ നടന്നുപോയ ചന്ദ്രികയെ പത്തോടെയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പുലര്‍ച്ചെ വീട്ടില്‍നിന്ന് പോയതായിരുന്നു ചന്ദ്രിക. കാല്‍ വഴുതി വെള്ളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്ത് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ചിങ്ങവനം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മക്കള്‍: അജിത, അമ്പിളി, അനീഷ്.

ഫോറസ്റ്ററെ കൊലപ്പെടുത്തിയ കേസ്: പ്രതി പിടിയിൽ

0

തൃശൂർ: ചാലക്കുടിയിൽ റിട്ട. ഫോറസ്റ്ററെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ആസാം ഗുവാഹട്ടി സ്വദേശിയായ ബാറുൽ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കല്ലേറ്റുംകര ഉള്ളിശേരി സെയ്‌തിനെ (68) യാണ് ആനമല ജംഗ്ഷനു സമീപത്തെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്‌സിനു പിറകിലെ ഗോവണി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് കൊലപാതകമെന്ന് സൂചന നൽകിയത്. ശ്വാസം മുട്ടിക്കുകയും തലയിൽ കല്ലുപോലെ എന്തോ ഉപയോഗിച്ച് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടിലുള്ളത്.

രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പലഭാഗത്തും പരിക്കേറ്റിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയ സെയ്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സെയ്തിനോടൊപ്പം അന്ന് വൈകിട്ടുണ്ടായിരുന്ന ചിലരെ ചുറ്റിപ്പറ്റിയായിരുന്നു പൊലീസ് അന്വേഷണം. ബാറുൾ ഇസ്ലാമിന്റെ കോൾ ആണ് സെയ്തുവിനെ അവസാനമായി വിളിച്ചിരുന്നത്.

പെട്രോള്‍ പമ്പുകള്‍ ഡിസംബർ 31 ന് അടച്ചിടും

0

ഡിസംബര്‍ 31 രാത്രിയില്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ വേണ്ടിയാണ് പമ്പുകള്‍ അടച്ചിടുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി. പുതുവത്സര ആഘോഷത്തിനിടെ പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുള്ള ആക്രമണം പതിവ് സംഭവമായി മാറിയിരിക്കുകയാണ്.

ഇത്തവണ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് പെട്രോള്‍ പമ്പ് ജീവനക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നത്. അതിനാല്‍ പുതുവത്സര തലേന്ന് രാത്രി ഏഴു മണി മുതല്‍ ജനുവരി പുലര്‍ച്ചെ ആറുമണി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ( സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന) തീരുമാനിച്ചത്.

പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പെട്രോള്‍ പമ്പുകളുടെയും ജീവനക്കാരുടെയും സംരക്ഷണം ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറാവണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് പോലെയുള്ള സംരക്ഷണം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ടോമി തോമസ് ആവശ്യപ്പെട്ടു. ഈ വര്‍ഷം മാത്രം പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെ 100ലധികം അക്രമസംഭവങ്ങളാണ് ഉണ്ടായത്.

അന്യസംസ്ഥാനങ്ങളോട് പൊരുതി കേരളം പൊന്നണിഞ്ഞു

0

തൃശൂർ: പഞ്ചാബിൽ ചാന്ദിഗ്രാഹിൽ നടക്കുന്ന 61-ാമത് അഖിലേന്ത്യ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളം സ്വർണ്ണം നേടി ചരിത്രമായി. പഞ്ചാബ്, തെലുങ്കാന, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളുമായി പൊരുതി നേടിയതാണ് ഈ മികവുറ്റ നേട്ടം. 9 മുതൽ 12 വരെയുള്ള വിഭാഗമായ കേഡറ്റ് മിക്സഡ് ടീം ആണ് വിജയചരിത്രം കുറിച്ചത്. ആദ്യമായാണ് കേരള ടീം റോളർ സ്കേറ്റിങ്ങിൽ സ്വർണം മെഡൽ നേടുന്നത്. എബി ഇസ്മയിൽ, സുരേഷ് എന്നിവരാണ് കേരള ടീമിന്റെ പരിശീലകർ.