Sunday, May 18, 2025
Home Blog Page 1102

എട്ടു വയസുകാരിയെ പീഡിപ്പിച്ചു

0

പാലക്കാട്: എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 21 വര്‍ഷം കഠിനതടവും 51,000 രൂപ പിഴയും. വാളയാര്‍ കോഴിപ്പാറ സ്വദേശി സുബ്രഹ്മണ്യനെ(60)യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്.

ശിക്ഷ ഒന്നിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടയ്ക്കാത്ത പക്ഷം ഏഴ് മാസം അധികം കഠിനതടവ് അനുഭവിക്കണം. 2019ലാണ് സംഭവം. വാളയാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ സി.ഐ എ.ജെ. ജോണ്‍സണ്‍, എസ്.ഐ മനോജ് കെ. ഗോപി എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ശോഭന ഹാജരായി. വാളയാര്‍ പോലീസ്സ്റ്റേഷന്‍ സി.പി.ഒ. എസ്. ഗിരീഷ് കുമാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

സ്വയം തൊഴില്‍ പ്രദര്‍ശന വിപണന മേള ഡിസംബര്‍ 18 മുതല്‍

0

ഡിസംബര്‍ 18 മുതല്‍ 23 വരെ തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ പ്രദര്‍ശന വിപണന
മേള നടത്തുന്നു. തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിന്റെ അങ്കണത്തിലാണ് വിപണനമേള സംഘടിപ്പിക്കുന്നത്. ‘നിറവ് 2023’ എന്ന പേരില്‍ നടത്തുന്ന മേളയുടെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വ്വഹിക്കും. കെസ്റു, ജോബ്ക്ലബ്, ശരണ്യ, കൈവല്യ, നവജീവന്‍ എന്നീ സ്വയം തൊഴില്‍ പദ്ധതികളിലെ സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മേളയില്‍ അവസരം ലഭിക്കും.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾക്കായി ഹാജരാകുക പ്രശസ്തനായ സുപ്രീംകോടതി അഭിഭാഷകൻ

0

കൊച്ചി: കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്ക് വേണ്ടി വാദിക്കാൻ സുപ്രീംകോടതി അഭിഭാഷകൻ. പ്രമാദമായ പല കേസുകളിലൂടെയും ശ്രദ്ധേയനായ അഡ്വക്കറ്റ് രഞ്ജിത്ത് ശങ്കർ ആണ് പ്രതി പത്മകുമാറിനും ഭാര്യ അനിതകുമാരിക്കും മകൾ അനുപമയ്ക്കും വേണ്ടി ഹാജരാകുന്നത്. ഇന്ന് കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഹൈകോടതി അഭിഭാഷകൻ പ്രഭു വിജയകുമാർ ഹാജരായി.

ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി അന്വേഷണസംഘം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി. മൂവരെയും കോടതി റിമാന്റ് ചെയ്തു. പത്മകുമാറിനെ തിരികെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും അനിതയെയും അനുപമയെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അയച്ചു. കസ്റ്റഡിയിൽ വാങ്ങിയശേഷം കഴിയുന്നത്രയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക എന്നതായിരുന്നു അന്വേഷണസംഘത്തിന്റെ ലക്ഷ്യം. കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പ് എല്ലാം പൂർത്തിയാക്കി. കൂടാതെ പ്രതികളുടെ കൈയെഴുത്ത് പരിശോധനയും നടത്തി.

നവംബർ 27 വൈകിട്ട് ആയിരുന്നു ആറ് വയസ്സുകാരിയെ ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. കേസിൽ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവർ പൊലീസിന്റെ പിടിയിലായി. ഇതിൽ അനുപമയുടെ സമൂഹമാധ്യമ വിവരങ്ങൾ പൊലീസ് പ്രത്യേകം പരിശോധിക്കുകയാണ്. കൂടാതെ മൂന്നുപേരുടെയും അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചു. പ്രതി അനുപമയ്ക്ക് സമൂഹമാധ്യമങ്ങളിൽ അഞ്ച് ലക്ഷം ഫോളോവേഴ്സ് ഉണ്ട്. ഇവരിൽ ആർക്കെങ്കിലും മോശമായ തരത്തിൽ മെസ്സേജ് അയക്കുകയോ മറ്റെന്തെങ്കിലും തരത്തിലുള്ള ഇടപാടുകൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ ഉടനെ കുറ്റപത്രം സമർപ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഹജ്ജിനു അനുമതി

0

റിയാദ്: 2024ൽ വിശുദ്ധ ഹജ്ജ് കർമ്മത്തിന് 1,75,025 പേർക്ക് അനുമതി ലഭിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം വെളിപ്പെടുത്തി . ജിദ്ദയിലെ ഷെറാട്ടൺ ഹോട്ടലിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ കർമ്മത്തിന് എത്തുന്ന ഇന്ത്യൻ തീർത്ഥാടകരുടെ നടപടികൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി സഊദി ഹജ്, ഉംറ മന്ത്രി എച്ച്.ഇ. ഡോ. തൗഫീഖ് അൽ റബീഅ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നുവെന്നും ഹജ്ജ് ഉംറ തീർത്ഥാടകർക്ക് അനായാസം കർമ്മത്തിന് സഊദിയിലെത്താൻ വേണ്ടിയുള്ള നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണയും ഹജ്ജ് കർമ്മത്തിന് ഇന്ത്യയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയത്.

മണ്ഡലകാലം; വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ

0

ചെന്നൈ: മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് നാളെ മുതൽ വന്ദേഭാരത് എക്‌സ്പ്രസുകൾ സർവീസ് ആരംഭിക്കും. ചെന്നൈ-കോട്ടയം റൂട്ടിലാകും ദക്ഷിണ റെയിൽവേ വന്ദേഭാരതിന്റെ ശബരി സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് കോട്ടയം വരെയും തിരികെയുമാണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചിട്ടുള്ളത്.

നമ്പർ 06151 എം.ജി.ആർ. ചെന്നൈ സെൻട്രൽ-കോട്ടയം വന്ദേ ഭാരത് സ്പെഷ്യൽ രാവിലെ 4.30- ന് എം.ജി.ആർ. ചെന്നൈ സെൻട്രലിൽനിന്ന് യാത്ര തിരിച്ച് അന്ന് തന്നെ വൈകിട്ട് 4.15-ഓടെ കോട്ടയത്ത് എത്തിച്ചേരുന്നതായിരിക്കും. ഡിസംബർ 15,17,22,24 എന്നീ തീയതികളിലാകും സർവീസ് ലഭ്യമാകുക.

നമ്പർ 06152 കോട്ടയം- ചെന്നൈ സെൻട്രൽ വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ കോട്ടയത്ത് നിന്ന് രാവിലെ 4.40-ന് യാത്ര പുറപ്പെടും. അന്ന് വൈകിട്ട് 5.15-ഓടെ ചെന്നൈയിൽ എത്തിച്ചേരും. ഡിസംബർ 16,18,23,25 എന്നീ തീയതികളിലാണ് സർവീസ് നടത്തുക.

പെരമ്പൂർ, കട്പാഡി, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നീ സ്റ്റേഷനുകളിലാകും സ്റ്റോപ്പ് ഉണ്ടായിരിക്കുക. സ്‌പെഷ്യൽ ട്രെയിനുകളിലേക്കുള്ള മുൻകൂർ ബുക്കിംഗ് ഇന്ന് രാവിലെ എട്ട് മുതൽ ആരംഭിച്ചുവെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

വാടക ​ഗർഭധാരണം പ്രോത്സാഹിപ്പിക്കരുത്.

0

ഡൽഹി: ഇന്ത്യയിൽ വാടക ​ഗർഭധാരണ വ്യവസായം പ്രോത്സാഹിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതി. കാനഡയിലെ ഇന്ത്യൻ വംശജരായ ദമ്പതികളുടെ ഹർജി പരി​ഗണിക്കവെയായിരുന്നു നിരീക്ഷണം.

വാടക ​ഗർഭധാരണ നിയമങ്ങളിൽ മാറ്റം വരുത്തിയത് കോടതിയുടെ നിർദേശപ്രകാരമാണെന്ന് ജസ്റ്റിസുമാരായ മൻമോഹനും മിനി പുഷ്കർണയും പറഞ്ഞു. ഇന്ത്യയിൽ ഒരു വ്യവസായം നടത്താൻ ക്യാനഡയിൽ താമസിക്കുന്നവർക്ക് സാധിക്കില്ലെന്നും ബെഞ്ച് പ്രതികരിച്ചു.

2022ലെ സറോഗസി നിയമത്തിലെ റൂൾ 7 പ്രകാരം ദാതാക്കളുടെ വാടക ഗർഭധാരണം നിരോധിക്കാൻ കേന്ദ്രം മാർച്ച് 14ന് സറോഗസി (റെഗുലേഷൻ) നിയമം ഭേദഗതി ചെയ്ത് പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്ത് കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതികൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം.വാടക ഗർഭധാരണ നിയമങ്ങളിൽ മാറ്റം വരുത്തിയത് കോടതികളുടെ മാതൃകയിലാണെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ്ണ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ശബരിമല തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയം; വഴിയിൽ വാഹനങ്ങൾ തടയുന്നത് ഒഴിവാക്കി

0

പത്തനംതിട്ട: നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള ശബരിമല തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമായി. ഇതോടെ എരുമേലി മുതൽ നിലയ്ക്കൽ വരെയുള്ള വഴിയിൽ വാഹനങ്ങൾ തടയുന്നതും ഒഴിവാക്കി. പമ്പയിൽ പാർക്കിങ് അനുവദിച്ചാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.

പമ്പയിലേക്ക് കെഎസ്ആർടിസി ബസ്സുകൾ നിലയ്ക്കലിൽ നിന്ന് ആവശ്യാനുസരണം സർവീസുണ്ട്. ഭക്തരെ കുത്തിനിറച്ച് കൊണ്ടു പോകുന്ന സാഹചര്യം നിലവിലില്ല. നിലയ്ക്കലിൽ സ്പോട് ബുക്കിങ്ങും കുറഞ്ഞു. തീർഥാടകരുടെ തിരക്കും അസൗകര്യങ്ങളും സംബന്ധിച്ച പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ബി ജെ പി നേതാവ് കുമ്മനം രാജശേഖരനും സംഘവും സന്നിധാനത്ത് പരിശോധനയ്ക്കെത്തി.

സർക്കാരിന് വീഴ്ച പറ്റിയെന്ന് തുറന്ന് സമ്മതിക്കണം, ഭക്തർക്ക് നിലയ്ക്കലും പമ്പയിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കുടിവെള്ളവും ഭക്ഷണവും ശുചിമുറിയുമില്ലാത്ത ഇടങ്ങളിൽ ഭക്തരെ തടയരുതെന്ന് ദേവസ്വം മന്ത്രി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.

അന്യസംസ്ഥാന തൊഴിലാളികൾക്കും രക്ഷയില്ല

0

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം കവർന്ന രണ്ടു പേർ അറസ്റ്റിൽ. നടക്കാവ് സ്വദേശി അനസ്, വെള്ളയിൽ സ്വദേശി മുഹമ്മദ് അബി എന്നിവരെയാണ് കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

ജോലി കഴിഞ്ഞ് മുറിയിലേക്ക് മടങ്ങുകയായിരുന്ന ഹോട്ടൽ തൊഴിലാളിയെയാണ് ആക്രമിച്ചത്. ഭീഷണിപ്പെടുത്തി തടഞ്ഞ് നിർത്തി ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചാണ് പണം തട്ടിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി.

ഗുരുവായൂര്‍ മേൽപാലത്തിന്റെ ജോലികള്‍ ഉടന്‍

0

ഗു​രു​വാ​യൂ​ര്‍: മേ​ൽപാ​ല​ത്തി​ന്റെ അ​നു​ബ​ന്ധ ജോ​ലി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കാ​ന്‍ എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ല്‍.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.

അ​വ​ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ള്‍ ഇ​വ​യാ​ണ്: പാ​ല​ത്തി​ന്റെ താ​ഴ​ത്തെ ഭാ​ഗം സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും ടൈ​ല്‍ വി​രി​ക്ക​ലും, പാ​ല​ത്തി​ന്റെ മു​ക​ളി​ലെ​യും സ​ര്‍വി​സ് റോ​ഡി​ലെ​യും ഡ്രെ​യി​നേ​ജ് സി​സ്റ്റം, റെ​യി​ല്‍വേ പാ​ള​ത്തി​ന് അ​ടു​ത്താ​യി പാ​ല​ത്തി​ലേ​ക്ക് ക​യ​റാ​നു​ള്ള പ​ടി​ക​ള്‍, റോ​ഡി​ല്‍ സ്റ്റ​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, പെ​യി​ന്റി​ങ് പൂ​ര്‍ത്തീ​ക​രി​ക്ക​ല്‍. അ​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ക​രാ​റു​കാ​ര്‍ അ​റി​യി​ച്ചു.

പുതിയ മന്ത്രിമാർ ഈ മാസം അവസാനം സ്ഥാനമേൽക്കും

0

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി ഉടൻ സ്ഥാനമേൽക്കുമെന്ന് സൂചന. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും കിട്ടാനാണ് സാദ്ധ്യത. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന നവകേരളസദസിൽ ഇരുവരും മന്ത്രിമാരായി പങ്കെടുത്തേക്കും.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും ഈ മാസം 24ന് നടക്കുന്ന ഇടതുമുന്നണി യോ‌ഗത്തിൽ അറിയാൻ കഴിയും. സത്യപ്രതിജ്ഞ ഈ മാസം 29ന് നടക്കുമെന്ന് മുൻപ് സൂചനയുണ്ടായിരുന്നു. തീയതിയിൽ അന്തിമ തീരുമാനം എടുക്കും മുൻപ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമയം കൂടി തേടും.
അന്തിമ തീരുമാനം എടുക്കുന്നതിന് പിന്നാലെ നിലവിലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും രാജി സമർപ്പിക്കും. സാധാരണ ഇതേ വകുപ്പുകൾ തന്നെയാണ് പകരം വരുന്നവർക്കും ലഭിക്കേണ്ടത്. കടന്നപ്പള്ളി മുൻപ് തുറമുഖ വകുപ്പും ഗണേഷ് കുമാർ ഗതാഗത വകുപ്പും ഭരിച്ചിട്ടുണ്ട്. ഇതിലൂടെ നവകേരളസദസിൽ ഇരുവരും പങ്കാളികളാകും.സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിൽ നടക്കാനിരുന്ന നവകേരളസദസ് മാറ്റിവച്ചിരുന്നു. തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം, തൃക്കാക്കര മണ്ഡലങ്ങളിലേതായിരുന്നു മാറ്റിയത്. പകരം ജനുവരി ഒന്ന്, രണ്ട് തീയതികളിലായാണ് ഈ മണ്ഡലങ്ങളിൽ നവകേരളസദസ് നടക്കുന്നത്. നിലവിലെ മന്ത്രിമാർ തന്നെ നവകേരളസദസ് തീരുന്നതുവരെ തുടരട്ടെ എന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ തുടർന്നായിരുന്നു നവംബർ 20ന് നടക്കേണ്ട മന്ത്രിസഭാ പുനഃസംഘടന നീണ്ടുപോയത്.