Sunday, May 18, 2025
Home Blog Page 1100

അയോധ്യ പ്രാണപ്രതിഷ്ഠ ആഘോഷിക്കാൻ അമേരിക്കയും

0

ചിക്കാഗോ: അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനം ആഘോഷമാക്കാന്‍ അമേരിക്കയും. രാജ്യത്തെ എല്ലാ ഹിന്ദുവീടുകളിലും പ്രാണപ്രതിഷ്ഠാദിനത്തില്‍ ദീപങ്ങള്‍ തെളിയും.

വിവിധ നഗരങ്ങളില്‍ കാര്‍ റാലികള്‍, പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേഷണം, ഭക്തസദസുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ചിക്കാഗോ ഹിന്ദുസമാജം ഭാരവാഹിയായ ഭാരത് ബരായ് പറഞ്ഞു. ഇത് എല്ലാവരുടെയും സ്വപ്‌ന സാക്ഷാത്കാരമാണ്.

ഈ ദിവസം കാണാനാവുമെന്ന് ജീവിതത്തില്‍ ഒരിക്കലും കരുതിയിരുന്നില്ല. ആ നിമിഷം വന്നിരിക്കുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ആഘോഷിക്കാനുള്ള സമയമാണിത്, ബരായ് പറഞ്ഞു. രാമജന്മഭൂമി പ്രക്ഷോഭത്തില്‍ അമേരിക്കയിലെ ഹിന്ദുസമാജവും പങ്കാളികളാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ ആഘോഷങ്ങളില്‍ ആയിരത്തിലധികം ക്ഷേത്രങ്ങളും പങ്കാളികളാകും. ജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കുന്നതിന് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ) ഒരു വെബ്സൈറ്റും ആരംഭിച്ചു.

ചലച്ചിത്ര അക്കാദമി വിവാദത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും: മന്ത്രി സജി ചെറിയാൻ

0

ആലപ്പുഴ: ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര അക്കാദമിയിൽ വ്യക്തികൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. അക്കാദമിയിൽ രഞ്ജിത്തിനെതിരെ പടയൊരുക്കമൊന്നുമില്ലെന്നും അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് ഭംഗം വന്നാൽ വിട്ടു വീഴ്ചയില്ലാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ചലച്ചിത്ര മേളയ്ക്കു ശേഷം അക്കാദമി ഭാരവാഹികളുമായി സംസാരിക്കുമെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. ചലച്ചിത്ര അക്കാദമിയിൽ വ്യക്തികൾ തമ്മിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് പുറത്ത്പരിഹരിക്കണമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ് നൽകി. രഞ്ജിത്ത് അഭിമുഖത്തിൽ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അത് അദ്ദേഹം തന്നെ വിശദീകരിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്തിന്റെ പരാമർശങ്ങളുടെ പേരിലുണ്ടായ വിവാദങ്ങൾ അക്കാദമിയെ ബാധിക്കില്ല. ഉത്തരവാദിത്തപെട്ടവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ സർക്കാർ സ്വാഭാവികമായും ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചരിത്ര സ്മാരകങ്ങൾ തകര്‍ത്ത് താലിബാന്‍

0

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ 60 ശതമാനം ചരിത്ര സ്മാരകങ്ങളും പൗരാണിക കെട്ടിടങ്ങളും പ്രതിമകളും താലിബാന്‍ തകര്‍ത്തതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഉറുസ്ഗാന്‍ പ്രവിശ്യയിലെ 75 ശതമാനം സ്മാരകങ്ങളും നശിപ്പിക്കപ്പെടുകയോ കൈയേറുകയോ ചെയ്തതായും ടോളോ ന്യൂസ് പറയുന്നു.

136 പുരാതന സ്മാരകങ്ങളാണ് ഉറുസ്ഗാനിലുള്ളത്. അവയില്‍ ഭൂരിഭാഗവും തകര്‍ക്കപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥന്‍ അഘ വാലി ഖുറൈഷി പറഞ്ഞു. കാഫിര്‍ ഖാല, തഖ്ത്-ഇ സോളിമാന്‍, ബോസിച, ആബ് ഗാര്‍ം, ജാം-ഇ-ബുസുര്‍ഗ് എന്നിവ പ്രധാന ചരിത്ര സ്മാരകങ്ങളായിരുന്നു. ഇവയെല്ലാം പൂര്‍ണമായും നശിപ്പിച്ചു. ആദ്യ താലിബാന്‍ സര്‍ക്കാരിന്റെ കാലത്ത്ബാമിയാനിലെ ബുദ്ധ വിഗ്രഹങ്ങളും പ്രതിമകളും വ്യാപകമായിതകര്‍ത്തിരുന്നു. ഇത് വലിയ വിവാദമായതാണ്.

അമ്മാവനെ കുത്തിക്കൊലപ്പെടുത്തിയ മരുമകൻ അറസ്റ്റിൽ

0

മലപ്പുറം: മഞ്ചേരി പുല്ലാരയിൽ 65-കാരനെ മകളുടെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. പുല്ലാരി സ്വദേശി അയ്യപ്പനാണ് മരിച്ചത്. സംഭവത്തിൽ മകളുടെ ഭർത്താവ് പ്രിനോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇന്ന് പുലർച്ചയോടെ പോലീസ് പ്രതിയെ പിടികൂടി.

കൊലപാതകം നടത്തിയതിന് പിന്നാലെ പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. അയ്യപ്പന്റെ മൂത്ത മകൾ രജനിയുടെ ഭർത്താവാണ് പ്രിനോഷ്. മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ മകനുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിൽ ഇടപ്പെട്ട് തടയാൻ ശ്രമിക്കവെയാണ് അയ്യപ്പന് കുത്തേറ്റത്.

അയ്യപ്പന്റെ വയറിലും തലയിലും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനിടെ രജനിക്കും കുത്തേറ്റിട്ടുണ്ട്.

കുന്നംകുളത്ത് പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

0

തൃശൂർ: കുന്നംകുളം തൃശൂർ സംസ്ഥാന പാതയിൽ ബഥനി കോൺവെന്റിനു സമീപം പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. മിനി പിക്കപ്പ് ഡ്രൈവർ ഞമനേങ്ങാട് സ്വദേശി മണികണ്ഠനാണ് അപകടത്തിൽ പെട്ടത്. കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന മിനി പിക്കപ്പ് എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്കും കാലിനും മാരക പരിക്കുകളോടെ മണികണ്ഠനെ കുന്നംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

IFFK – രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും

0

തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയാകും. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങും. ഇന്ന് വൈകിട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അന്താരാഷ്ട്ര മല്‍സര വിഭാഗത്തിലെ സിനിമകള്‍ക്കുള്ള അവാര്‍ഡുകളും നെറ്റ് പാക്, ഫിപ്രസ്‌കി, കെ.ആര്‍. മോഹനന്‍ അവാര്‍ഡുകളും സമ്മാനിക്കും.

ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മറിന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും . ക്യൂബയില്‍നിന്നുള്ള പ്രതിനിധിസംഘത്തിലുള്‍പ്പെട്ട സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവരെ ആദരിക്കും.

ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനാകും. മേയര്‍ ആര്യാ രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, പോര്‍ച്ചുഗീസ് സംവിധായികയും ജൂറി ചെയര്‍പേഴ്‌സണുമായ റീത്ത അസവെദോ ഗോമസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, ക്യൂറേറ്റർ ഗോൾഡാ സെല്ലം , കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സമാപനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണിക്ക് കര്‍ണാട്ടിക്, ഫോക്, സിനിമാറ്റിക് മ്യൂസിക് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ‘വിന്‍ഡ് ഓഫ് റിഥം’ എന്ന സംഗീതപരിപാടി അരങ്ങേറും.

മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി പതിനൊന്നു പുരസ്‌ക്കാരങ്ങൾ നൽകും.

മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം ,മികച്ച ഏഷ്യൻ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ് പാക്ക് , കെ ആർ മോഹനൻ എൻഡോവ്മെന്റ് , ലൈഫ് ടൈം അച്ചീവ്മെന്റ് , സ്പിരിറ്റ് ഓഫ് സിനിമ എന്നീ പുരസ്‌കാരങ്ങളാണ് നൽകുക .

മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് 20 ലക്ഷം രൂപയും രജതചകോരത്തിനു നാലു ലക്ഷവും പുതുമുഖ സംവിധായകന് മൂന്ന് ലക്ഷവും ജനപ്രീതിയാർജിച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയുമാണ് പുരസ്കാരങ്ങൾക്കൊപ്പം നൽകുക. ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ ആർ മോഹനൻ പുരസ്‌കാരത്തിന് നൽകുന്നത്.

സിനിമാരംഗത്ത് സംവിധായകർക്കു നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്ത് ലൈഫ് ടൈം അച്ചീവ്മെന്റ്, സ്പിരിറ്റ് ഓഫ് സിനിമ എന്നീ പുരസ്കാരങ്ങളും അക്കാദമി ഏർപ്പെടുത്തിയിട്ടുണ്ട് .അഞ്ചു ലക്ഷം രൂപയാണ് ലൈഫ് ടൈം അച്ചീവ്മെന്റിന്റെ സമ്മാനത്തുക.

യുവതിയെ ഹെൽമറ്റ് കൊണ്ട് അടിച്ചു; യുവാവ് അറസ്റ്റിൽ

0

ചാരുംമൂട്∙ വിവാഹാഭ്യർഥന നിരസിച്ച യുവതിയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. നൂറനാട് തത്തംമുന്ന വടക്കേകാലായിൽ അനന്തു(24) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയായ യുവതിയോട് അനന്തു പലവട്ടം വിവാഹ‌ാഭ്യർഥന നടത്തിയിട്ടും സമ്മതിക്കാത്തതിനെത്തുടർന്നു കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു.

ശല്യം വർധിച്ചതിനെ തുടർന്ന് ഒഴിഞ്ഞുമാറി നടന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസം കണ്ട അനന്തു തന്നോടൊപ്പം വീട്ടിലേക്ക് വരണമെന്ന് നിർബന്ധിച്ചു. പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്ന് ഹെൽമറ്റ് കൊണ്ട് അടിച്ചു. പെൺകുട്ടിയുടെ പരാതിയിൽ കൊലപാതക ശ്രമത്തിന് അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

സ്വർണവിലയിൽ വീണ്ടും വർധന

0

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46200 രൂപയായി മാറി. ഗ്രാമിന് പത്ത് രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5775 രൂപയും നല്‍കേണ്ടി വരും.

ഇന്നലെ മാത്രം സ്വര്‍ണവിലയില്‍ 800 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്. 46,120 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 5765 രൂപയായിരുന്നു ഇന്നലത്തെ വില.

മൂന്നാം തവണയും മോദി സർക്കാർ

0

ന്യൂഡൽഹി: മൂന്നാം തവണയും മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി മോദി സർക്കാർ രാജ്യത്ത് ചരിത്രം കുറിക്കുമെന്ന് സർവേ ഫലം. കോൺഗ്രസിന്റെ തകർച്ച തുടരും. 2024 ലോക്സഭാ തിരഞ്ഞെടുപ്പോടെ ഇൻഡി സഖ്യം രാജ്യത്ത് അപ്രസക്തമാകുമെന്നും ടൈംസ് നൗ ഇടിജി സർവേ ഫലം വ്യക്തമാക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 328 സീറ്റുകൾ വരെ ഒറ്റയ്ക്ക് നേടും. ഇൻഡി സഖ്യത്തിന് പരമാവധി 163 സീറ്റുകൾ വരെയാകും ലഭിക്കുക. കോൺഗ്രസിന് 52 മുതൽ 72 വരെ സീറ്റുകൾ മാത്രമാകും ലഭിക്കുകയെന്നും സർവേ ഫലം പറയുന്നു.

എൻഡിഎ സഖ്യത്തിനെതിരെ 18 പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇൻഡി സഖ്യത്തിന് മോദി സർക്കാരിനെതിരെ കാര്യമായ ഒരു ചലനവും സൃഷ്ടിക്കാൻ സാധിക്കില്ല. എൻഡിഎ മുന്നണിക്ക് പരമാവധി 350 സീറ്റുകളും ടൈംസ് നൗ ഇടിജി സർവേ ഫലം പ്രവചിക്കുന്നു.

ഉത്തർ പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ശക്തമായ മേധാവിത്വം തുടരും. ഹിന്ദി ഹൃദയഭൂമിയിൽ അടുത്തയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനം ബിജെപിയുടെ സാദ്ധ്യതകൾ കൂടുതൽ ശക്തമാക്കും. പ്രധാനമന്ത്രിയായി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നരേന്ദ്ര മോദിയെ തന്നെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നതായും ടൈംസ് നൗ ഇടിജി സർവേ ഫലം വ്യക്തമാക്കുന്നു.

ധോണിക്ക് ബിസിസിഐയുടെ ബഹുമതി; 7-ാം നമ്പർ ജഴ്സി ഇനി മറ്റാർക്കുമില്ല

0

വിരമിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)ൻ്റെ ബഹുമതി. ധോണിയുടെ ജഴ്സി നമ്പറായ ഏഴ് ഇനി മറ്റാർക്കും നൽകില്ല. കിരീടങ്ങൾ ഏറ്റവും കൂടുതൽ നേടിത്തന്ന ക്യാപ്റ്റൻ എന്നതടക്കമുള്ള ധോണിയുടെ ക്രിക്കറ്റിലെ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി നൽകിയിരിക്കുന്നത്.

നേരത്തേ ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ നമ്പർ 10 ജഴ്‌സിയും ഇതുപോലെ മറ്റാർക്കെങ്കിലും നൽകുന്നത് നിർത്തിയിരുന്നു. സച്ചിനുശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററായിരിക്കുകയാണ് ധോണി. 2017 മുതലാണ് സച്ചിൻ ഉപയോഗിച്ച പത്താംനമ്പർ ജഴ്‌സിയിൽ മറ്റാരെങ്കിലും കളിക്കുന്നത് ബിസിസിഐ വിലക്കിയത്.