Sunday, May 18, 2025
Home Blog Page 1099

ജനുവരി രണ്ടിന് മോദി തൃശൂരില്‍….

0

തൃശൂര്‍: ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തില്‍ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. രണ്ട് ലക്ഷം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കും.

പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കിയതിനുശേഷം ബിജെപി ദേശീയ തലത്തില്‍ നടത്തുന്ന ആദ്യത്തെ സമ്മേളനമാണ് തൃശൂരില്‍ നടക്കുന്നത്. വനിതാബില്‍ പാസാക്കിയ പ്രധാനമന്ത്രിക്ക് അഭിനന്ദനമറിയിക്കുയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ടയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ യുവം പരിപാടി പോലെയായിയിരിക്കും പരിപാടിയെന്നും ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് സ്ത്രീ ശക്തി സംഗമം നടക്കുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയിലെ വരവ് 134.44,കോടി രൂപ

0

തിരുവനന്തപുരം: ശബരിമലയിൽ ഈ വർഷം 134.44,കോടി രൂപ വരവ് ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. 28 ദിവസത്തെ ശബരിമലയിലെ കണക്കാണ് അവതരിപ്പിച്ചത്. കഴിഞ്ഞവർഷം 154.77 കോടി വരുമാനമാണ് ലഭിച്ചത്.

28 ദിവസം പൂർത്തിയായപ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ 20 കോടിയിൽ അധികം കുറവാണ്. അപ്പം അരവണയിലും കോടികളുടെ വ്യത്യാസം ഇക്കുറി ഉണ്ട്.

അയോധ്യയിലേക്ക് ജനുവരി 10 മുതല്‍ എല്ലാ ദിവസവും വിമാനം

0

അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി രാമഭക്തര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം. ജനുവരി 10 മുതല്‍ ദല്‍ഹിയില്‍ നിന്ന് എല്ലാ ദിവസവും അയോധ്യയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തും.

25ന് അടല്‍ജി ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോധ്യ ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്. ആദ്യ വിമാനം ഡിസംബര്‍ 30ന് ഇറങ്ങും, പുതുവര്‍ഷത്തില്‍ ദല്‍ഹിയില്‍ നിന്ന് അയോധ്യയിലേക്കുള്ള നേരിട്ടുള്ള വിമാനം ജനുവരി ആറിന് ആരംഭിക്കും.

ദല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ അയോധ്യയില്‍ നിന്ന് ആരംഭിക്കും. ജനുവരി ആറിന് രാവിലെ 11.55നാണ് ദല്‍ഹിയില്‍ നിന്ന് വിമാനം പുറപ്പെടുക. ദല്‍ഹി-അയോധ്യ സര്‍വീസിനുള്ള എല്ലാ ലൈസന്‍സിങ് നടപടികളും ഇന്‍ഡിഗോ കമ്പനി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മരിച്ച യുവതി ഞെട്ടിയുണർന്നു….

0

വാഷിങ്ടൺ: മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവതി മിനിറ്റുകൾക്കകം ജീവിതത്തിലേക്ക് മടങ്ങിയെത്തി. യുഎസ് സ്വദേശിനിയും എഴുത്തുകാരിയായ ലോറൻ കാനാഡേയാണ് ഡോക്ടർമാർ മരണം സംഭവിച്ചുവെന്ന് വിധിയെഴുതി 24 മിനിറ്റുകൾക്ക് ശേഷം ഉണർന്നത്. രണ്ടുദിവസം കോമയിലായിരുന്ന അവസ്ഥയിൽ നിന്നാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയതെന്ന് യുവതി പറഞ്ഞു. ബോധം വന്നെങ്കിലും ഓർമകൾ പൂർണമായി ലഭിച്ചിട്ടില്ലെന്ന് യുവതി പറഞ്ഞു.

എസ്എഫ്‌ഐ പ്രതിഷേധം: ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം

0

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം. ഡല്‍ഹിയില്‍ നിന്നും 16ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എസ്എഫ്‌ഐ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ഇത് സംബന്ധിച്ച് എഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. 16-ാം തിയ്യതി ഡല്‍ഹിയില്‍ നിന്നും നേരിട്ട് കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസിക്കുക. കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വ്വകലാശയിലേക്ക് ഗവര്‍ണര്‍ എത്തുന്നത്.

നിലവില്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ 19 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച കേസിൽ പ്രതികളായ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചിരുന്നു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ഏഴു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. പ്രതികൾക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഗവർണറുടെ വാഹനം തടഞ്ഞ കേസിൽ ആറ് പ്രതികളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. കേസിലെ ആറാം പ്രതി അമൽ ഗഫൂറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പിറ്റേന്ന് പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കൺന്റോൺമെൻ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മുംബൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

0

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്ന് ബാഗില്‍ ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച രണ്ടു കിലോയോളം വരുന്ന സ്വര്‍ണ്ണം പിടികൂടി. ഏകദേശം 1.864 കിലോഗ്രാം ഭാരവും ഒരു കോടി രൂപ വിലമതിക്കുന്നതുമായ സ്വര്‍ണം സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സാണ് (സിഐഎസ്എഫ്) കണ്ടെത്തിയത്.

അക്ഷയ് കുലെ എന്ന യാത്രക്കാരന്റെ പ്രവര്‍ത്തനത്തിലെ അസ്വാഭാവികതയാണ് പരിശോധനയിലേക്ക് നയിച്ചത്. തുടര്‍ന്ന് ശക്തമായ സംശയത്തിന്റെ അടിസ്ഥാനത്തില്‍, ബിബിഎ ഏരിയയിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു. ഇന്‍കമിംഗ് ഫ്‌ലൈറ്റിന്റെ ചെക്ക്ഇന്‍ ബാഗേജില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണം മോഷ്ടിച്ചതില്‍ കുലെയുടെ പങ്കാളിത്തം വെളിപ്പെടുകയായിരുന്നു.

ഇയ്യാളുടെബാഗില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 1.864 കിലോഗ്രാം ഭാരവും ഒരു കോടി രൂപ വിലമതിക്കുന്ന 16 സ്വര്‍ണക്കട്ടികളാണ് തിരച്ചില്‍ കണ്ടെത്തിയതെന്ന് സിഐഎസ്എഫ് വ്യക്തമാക്കി. ഇയ്യാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊവിഡ് പടരുന്നു; ഒമിക്രോണ്‍ വകഭേദം

0

സംസ്ഥാനത്ത് കൂടുതല്‍ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോണ്‍ വകഭേദമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് ഏതു വകഭേദമാണ് പടരുന്നതെന്ന് കണ്ടെത്താന്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

പരിശോധനയില്‍ കേരളത്തില്‍ ആദ്യമായി ജെ എന്‍ വണ്‍ സാന്നിധ്യവും കണ്ടെത്തി. ബി എ ടു പോയിന്റ് എയ്റ്റ് സിക്‌സിന്റെ ഒരു വകഭേദം ആണ് ജെ എന്‍ വണ്‍. വളരെ വേഗത്തില്‍ പടരുന്ന വകഭേദം ആണിത്. ഇതിന്റെ കൂടി സാന്നിധ്യം ആകാം കേരളത്തില്‍ നിലവില്‍ കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കാറ്റഗറി ബി അഥവാ കിടത്തി ചികിത്സ വേണ്ട കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി എത്തുന്നവരാണ് കൂടുതലും. പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ആണ് ഇപ്പോള്‍ കൊവിഡ് കേസുകള്‍ ഉയരുന്നത്. മാസ്‌ക് ഉപയോഗിക്കുന്നത് രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കും.

അരവിന്ദാക്ഷൻ്റെ ജാമ്യാപേക്ഷ 21-ലേക്ക് മാറ്റി

0

കൊച്ചി കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പണം നേതാക്കളുടെ അക്കൗണ്ടിലേക്കും പാർട്ടി ഫണ്ടിലേക്കും മാറ്റിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.

കേസിലെ പ്രതിയും സി.പി.എം. പ്രാദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യഹർജിയെ എതിർത്താണ് ഇ.ഡി. ഇത് വ്യക്തമാക്കിയത്. തട്ടിപ്പിൽ അരവിന്ദാക്ഷന് പങ്കുണ്ടെന്നും ഇ.ഡി. ആരോപിച്ചു. തട്ടിപ്പിൽ ഇടനിലക്കാരനെപ്പോലെ അരവിന്ദാക്ഷൻ പ്രവർത്തിച്ചിട്ടുണ്ടെന്നും ഇ.ഡി. വാദമുന്നയിച്ചു. തുടർന്ന് ജാമ്യഹർജി 21-ലേക്ക് മാറ്റി. അതേസമയം കരുവന്നൂർ കേസിൽ ഇ.ഡി. പിടിച്ചെടുത്ത രേഖകൾക്കു വേണ്ടി ക്രൈംബ്രാഞ്ച് നൽകിയ ഹർജി എറണാകുളത്തെ പ്രത്യേക കോടതി ശനിയാഴ്ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.

സപ്ലൈകോയിൽ സബ്‌സിഡി വില വീണ്ടും കൂടും

0

തിരുവനന്തപുരം: സപ്ലൈകോ വഴി വില്‍ക്കുന്ന സബ്‌സിഡി സാധനങ്ങളുടെ വില 25 ശതമാനംവരെ കൂടും. വില പരിഷ്കരിക്കാൻ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയില്‍ ഇക്കാര്യം ധാരണയായി.

സപ്ലൈകോയുടെ നിലനില്‍പ്പിന് സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തി സൂപ്പര്‍ ബസാറുകളുടെ ശൃംഖല സ്ഥാപിക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ. ആസൂത്രണ ബോര്‍ഡംഗം ഡോ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതി ഈയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിലവില്‍ 13 ഉത്പന്നങ്ങള്‍ക്കാണ് സബ്‌സിഡിയുള്ളത്. വിലകൂട്ടാൻ കഴിഞ്ഞമാസം ഇടതുമുന്നണിയോഗം അനുമതി നല്‍കിയിരുന്നു.

മരണ കുരുക്കായി മാറിയ തൊട്ടിൽ കയർ…

0

മലപ്പുറം: തൊട്ടിലിന്‍റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം.മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ലാ കുന്നിൽ ഹയാ ഫാത്തിമയാണ് ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം.തൊട്ടിലിൽ നിന്ന് ഇറങ്ങുന്നതിനിടെ കഴുത്തിൽ കയർ കുരു ങ്ങുകയായിരുന്നു. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

വണ്ടിപ്പെരിയാർ കേസ്; ‘പൊലീസ് പ്രതിക്കൊപ്പം നിന്നു,തെറ്റിദ്ധരിപ്പിച്ചു’; ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛൻ