Monday, May 19, 2025
Home Blog Page 1098

“തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്”; രാജിവെയ്ക്കില്ലെന്ന് രഞ്ജിത്ത്

0

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്. സമാന്തര യോഗം ചേർന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാദമിയിൽ നിലവിൽ ഭിന്നിപ്പില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു.

ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോഡി ഒരു അംഗത്തെക്കൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്തുമെന്ന് രഞ്ജിത്ത് അറിയിച്ചു. ജനറൽ കൗൺസിൽ അംഗമായ കുക്കു പരമേശ്വരനെയാണ് ഉൾപ്പെടുത്തുക. ചെയർമാൻ സ്ഥാനം രാജി വെക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാമെന്നും രഞ്ജിത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങൾ സമാന്തരയോഗം ചേർന്നിരുന്നെന്ന് വാർത്തകൾ വന്നിരുന്നു. ഒൻപത് അംഗങ്ങൾ പ്രത്യേക യോഗം ചേർന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്തുനൽകുകയും ചെയ്തു. ഡോ. ബിജുവിനെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞ പരാമർശങ്ങൾ ഉൾപ്പെടെ വിവാദമായതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ പടയൊരുക്കമുണ്ടാകുന്നത്.

ധോ​ണി​യി​ൽ പു​ലി​യി​റ​ങ്ങിയെന്ന് സംശയം; കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി

0

പാ​ല​ക്കാ​ട്: ധോ​ണി​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം. ചേ​റ്റി​ൽ ​വെ​ട്ടി​യാ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പു​ലി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ആ​ർ​ആ​ർ​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന എ​ട്ടേ​ക്ക​ർ സ്ഥ​ല​ത്താ​ണ് പു​ലി​യെ ക​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​ത്. വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യെ രാ​വി​ലെ മു​ത​ൽ കാ​ണാ​നി​ല്ല. നാ​യ​യെ വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​തി​ന്‍റെ പാ​ടു​ക​ൾ സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി.

പു​ല​ർ​ച്ചെ നാ​ലി​ന് നാ​യ ഉ​റ​ക്കെ ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന​ത് കേ​ട്ടെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. രാ​വി​ലെ അ​ന്വേ​ഷി​ച്ച​പ്പോ​ൾ നാ​യ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ വീ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ർ​ആ​ർ​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥ​ല​ത്തെ​ത്തി​യ​ത് പു​ലി ത​ന്നെ​യാ​ണെ​ന്ന് അ​നൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.
ഒ​രു​വ​ർ​ഷം മു​മ്പ് കാ​ട്ടാ​ന​യു​ടെ വി​ഹാ​ര​രം​ഗ​മാ​യി​രു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് ഇ​ത്ത​വ​ണ പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്.

സാംസങ് ഫോണുകൾക്കു സുരക്ഷാ മുന്നറിയിപ്പ്…

0

സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് സാംസങ് ഫോണുകളിൽ നിരവധി സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗ്യാലക്സി എസ്23 അൾട്ര എന്ന ഫ്ലാഗ്ഷിപ്പ് ഫോൺ ഉപയോഗിക്കുന്നവരെയടക്കം ഈ സുരക്ഷാ മുന്നറിയിപ്പിലുൾപ്പെടുന്നു.

സുരക്ഷാ ഭീഷണിയുടെ ആഴം കണക്കിലെടുത്താണ് ഉയർന്ന അപകട സാധ്യതാ മുന്നറിയിപ്പ് ആണ് നൽകിയിരിക്കുന്നത്. സിഐവിഎൻ-2023-0360 വൾനറബിലിറ്റി നോട്ടിൽ ആൻഡ്രോയിഡ് 11 മുതൽ 14 വരെ വേർഷനുകളിൽ പ്രവർത്തിക്കുന്ന സാംസങ് ഫോണുകളുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.

ആൻഡ്രോയ്ഡ് 11 മുതൽ ഏറ്റവും പുതിയ 14 വരെയുള്ള വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലെല്ലാം ഈ പ്രശ്‌നങ്ങളുണ്ട്. അതിനാൽ ഉടൻ സോഫ്റ്റ്​വെയർ അപ്ഡേറ്റ് ചെയ്ത് മുൻകരുതലെടുക്കണമെന്നുമാണ് കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പു നൽകുന്നു.

സാംസങിന്‍റെ പ്രീമിയം ഫോണുകളായ ഗാലക്‌സി എസ് 23 സീരിസ്, ഗാലക്‌സി ഫ്‌ളിപ്പ് 5, ഗാലക്‌സി ഫോൾഡ് 5 ഉൾപ്പടെയുള്ള ഫോണുകളെല്ലാം ഇത്തരത്തിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നതാണ്.നിയന്ത്രണങ്ങൾ മറികടന്ന് വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും മറ്റും ഹാക്കർമാരെ സഹായിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളെപ്പറ്റിയാണ് സർക്കാർ സൂചന നൽകിയിരിക്കുന്നത്. സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്‌സ് ഫീച്ചറിലേക്കുള്ള നിയമവിരുദ്ധ ആക്‌സസ്, ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ് വെയറിലെ പ്രശ്‌നങ്ങൾ, എആർ ഇമോജി ആപ്പിലെ പ്രശ്‌നങ്ങൾ എന്നിവയാണ് ഈ ഫോണുകൾ ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും സർക്കാർ അറിയിച്ചു.

കെപി വിശ്വനാഥൻ്റെ മൃതദേഹം വൈകിട്ട് 4 മുതൽ പൊതുദർശനത്തിന് വെയ്ക്കും

0

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ പി വിശ്വനാഥന്റെ മൃതദേഹം ഇന്ന് വൈകീട്ട്‌ നാല് മുതൽ അഞ്ചു മണി വരെ പുതുക്കാട് കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കും. മൂന്നു മണിക്ക് പാട്ടുരായ്ക്കൽ വസന്തനഗറിലെ വീട്ടിൽ നിന്നും മൃതദേഹം പുതുക്കാട്ടേക്ക് കൊണ്ടുപോകും. പോകുന്ന വഴി പത്തു മിനിറ്റ് അദ്ദേഹം പ്രസിഡന്റ് ആയ കോ ഓപ്പറേറ്റീവ് കോളേജിൽ പൊതുദർശനം. പുതുക്കാട് നിന്നും തിരികെ വീട്ടിൽ എത്തിച്ച ശേഷം നാളെ രാവിലെ 9.30 മുതൽ 12.30 വരെ ഡി സി സി ഓഫീസിൽ പൊതുദർശനം. തിരികെ വീട്ടിൽ എത്തിച്ച ശേഷം കർമ്മങ്ങൾക്ക് ശേഷം രണ്ടരയോടെ പാറമേക്കാവ് ശാന്തിഘട്ടിലേക്ക് ഭൗതികദേഹം കൊണ്ടുപോകും.

വനിതാ ജഡ്ജിയുടെ കത്തിൽ ചീഫ് ജസ്റ്റിസ് ഇടപെടുന്നു

0

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഒരു തുറന്ന കത്തിലൂടെ ഉത്തർപ്രദേശിലെ ഒരു വനിതാ ജഡ്ജി ഒരു മുതിർന്ന വ്യക്തി ലൈംഗികമായി ഉപദ്രവിച്ചെന്നും ആത്മഹത്യ ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എഴുതിയത് സോഷ്യൽ മീഡിയയിൽ വൈറലായി.

“എന്റെ ജീവിതം മാന്യമായ രീതിയിൽ അവസാനിപ്പിക്കാൻ എന്നെ അനുവദിക്കൂ. ,” ബാരാബങ്കിയിൽ ഒരു ജില്ലാ ജഡ്ജിയും കൂട്ടാളികളും ലൈംഗികമായി ഉപദ്രവിച്ചതായി ആരോപിച്ച് ബന്ദയിൽ നിന്നുള്ള വനിതാ ജഡ്ജി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ എഴുതി. “ഞാൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. എന്നെ തീർത്തും മാലിന്യം പോലെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എനിക്ക് ഒരു അനാവശ്യ പ്രാണിയായി തോന്നുന്നു,” വ്യാപകമായി പ്രചരിച്ച കത്തിൽ അവർ പറഞ്ഞു.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിർദ്ദേശപ്രകാരം സുപ്രീം കോടതി സെക്രട്ടറി ജനറൽ അതുൽ എം കുർഹേക്കർ അലഹബാദ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് വനിതാ ജഡ്ജിയുടെ എല്ലാ പരാതികളുടേയും നിജസ്ഥിതി സംബന്ധിച്ച് ഇന്ന് രാവിലെ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു. തുറന്ന കത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും ഇന്നലെ രാത്രി സെക്രട്ടറി ജനറലിനെ ഫോണിൽ അറിയിച്ചു.

2023 ജൂലൈയിൽ ഹൈക്കോടതിയുടെ ആഭ്യന്തര പരാതി സമിതിയിൽ പരാതി നൽകിയതിനെത്തുടർന്ന് തന്റെ ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നും എന്നാൽ അന്വേഷണം ഒരു പ്രഹസനവും വ്യാജവുമാണെന്നും വനിതാ ജഡ്ജി തന്റെ കത്തിൽ പറഞ്ഞു. “അന്വേഷണത്തിലെ സാക്ഷികൾ ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരാണ്. സാക്ഷികൾ തങ്ങളുടെ മേലധികാരിക്കെതിരെ മൊഴിയെടുക്കുമെന്ന് കമ്മറ്റി പ്രതീക്ഷിക്കുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്,” അവർ എഴുതി.

ന്യായമായ അന്വേഷണം ഉറപ്പാക്കാൻ അന്വേഷണവിധേയമായി ജഡ്ജിയെ മാറ്റണമെന്ന് താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കത്തിൽ പറഞ്ഞു. “എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. കഴിഞ്ഞ ഒന്നര വർഷമായി എന്നെ ഒരു ശവത്തിലേക്ക് മാറ്റി. നിർജീവവുമായ ഈ ശരീരം ഇനി ചുമക്കുന്നതിൽ ഒരു ഉദ്ദേശവുമില്ല. എന്റെ ജീവിതത്തിൽ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല,” രണ്ട് പേജുള്ള കത്തിൽ പറയുന്നു.

ഇത്തവണ രാഹുലിനെതിരെ ശക്തമായ മത്സരം നടത്തും: കെ സുരേന്ദ്രൻ

0

കോഴിക്കോട്: വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ഇക്കുറി ബിജെപി തന്നെ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച ബിഡിജെഎസിൽ നിന്ന് വയനാട് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു. രാഹുലിനെതിരെ ശക്തമായ മത്സരം നടത്താനാണ് തീരുമാനമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി ജയിച്ച ലോക്സഭാ മണ്ഡലമാണ് വയനാട്.

2014നെ അപേക്ഷിച്ച് വയനാട്ടിൽ രണ്ടായിരത്തോളം വോട്ടുകൾ എൻഡിഎയ്ക്ക് കുറയുകയും ചെയ്തു. ഇക്കുറി ഈ നാണക്കേട് മാറ്റാനാണ് ബിജെപി ശ്രമം. ഇതിനായാണ് ബിഡിജെഎസിൽ നിന്ന് സീറ്റ് ഏറ്റെടുത്ത് രാഹുലിനെതിരെ നേർക്കുനേർ പോരാടാനുളള ബിജെപി തീരുമാനം.

അതേസമയം, വയനാട്ടിൽ രാഹുലിനെതിരെ ആരെ സ്ഥാനാർത്ഥിയാക്കണമെന്ന കാര്യത്തിൽ ആലോചനകൾ തുടങ്ങിയിട്ടേ ഉളളൂ. പികെ കൃഷ്ണദാസ് അടക്കമുളള നേതാക്കളുടെ പേര് പരിഗണനയിലുണ്ട്. വയനാടിന് പകരമായി കോട്ടയം സീറ്റാണ് ബിഡിജെഎസ് ചോദിക്കുന്നത്. ഇക്കാര്യത്തിലും ചർച്ചകൾ നടക്കാനിരിക്കുന്നതേയുള്ളൂ.

കഴിഞ്ഞ പ്രാവശ്യം ഇടുക്കി, വയനാട്, തൃശൂർ, മാവേലിക്കര എന്നീ നാലു സീറ്റുകളായിരുന്നു ബിഡിജെഎസിന് ആദ്യം നൽകിയത്. എന്നാൽ തൃശൂരിൽ മൽസരിക്കാനിരുന്ന തുഷാർ വയനാട്ടിൽ രാഹുലിനെതിരെ രംഗത്തിറങ്ങിയതോടെ തൃശൂരിൽ സുരേഷ് ഗോപി സ്ഥാനാർത്ഥിയാവുകയായിരുന്നു.

അതിശക്തമായ മഴ; ഓറഞ്ച് – യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അഞ്ചുദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് – യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഞയറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.

വയോധികയെ മരുമകൾ മർദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

0

കൊല്ലം തേവലക്കരയിൽ എൺപതുകാരിയായ വയോധികയെ മരുമകൾ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അം​ഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. മർദ്ദനത്തിൽ അമ്മ ഏലിയാമ്മ വർഗീസിൻ്റെ കൈക്കാലുകൾക്ക് മുറിവേറ്റിട്ടുണ്ട്. ആയുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും മർദ്ദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മരുമകളായ മഞ്ജുമോൾ തോമസ് ചവറയിലെ സ്വകാര്യ സ്കൂൾ അധ്യാപികയാണ്. ചെറിയ കുട്ടികളുടെ മുന്നിൽ വെച്ചാണ് ഇവർ അമ്മയെ മർദ്ദിച്ചത്. ആറര വർഷമായി മരുമകൾ മർദ്ദനം തുടരുകയാണെന്നാണ് ഏലിയാമ്മ പറയുന്നത്.

ഒരു വർഷം മുമ്പ് നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. ഇതിന് പിന്നാലെ മഞ്ജുമോൾ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

വയനാട് തുരങ്കപാത യാഥാർഥ്യമാകുന്നു….

0

കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഇരട്ടതുരങ്കപാത യാഥാർഥ്യമാകുന്നു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാത നിർമാണം ആരംഭിക്കുന്നത്. ടെൻഡർ നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ലകളിലെയും പൊതു തെളിവെടുപ്പും പൂർത്തിയായി.

തുരങ്കപാതയുടെ നിർമാണത്തിനായി രണ്ട് ടെൻഡറുകളാണുള്ളത്. ജനുവരിയിലും ഫെബ്രുവരിയിലുമായാണ് ഈ ടെൻഡറുകൾ ഓപ്പൺ ചെയ്യുക. ആദ്യ ടെൻഡർ ജനുവരി 19നാണ് ഓപ്പൺ ചെയ്യുക. അപ്രോച്ച് റോഡും പാലവുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഫെബ്രുവരി 23നാണ് ടണലിന്‍റെ ടെൻഡർ ഓപ്പൺ ചെയ്യുക. ടെൻഡർ നടപടികൾ നിലവിൽ പുരോഗമിക്കുകയാണെന്ന് ലിന്‍റോ ജോസഫ് എംഎൽഎ പറഞ്ഞു.

മെസ്സിയുടെ ജേഴ്‌സിക്കു വില 64 കോടി

0

ന്യൂയോര്‍ക്ക്: കഴിഞ്ഞ ലോകകപ്പില്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ധരിച്ച ആറ് ജേഴ്‌സികള്‍ ലേലം പോയത് 7.8 മില്യണ്‍ ഡോളറിന് (64 കോടി രൂപ). ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഒരുകളിയുടെ ആദ്യപകുതിയില്‍ കളിച്ചപ്പോള്‍ ധരിച്ച ജേഴ്‌സിയ്ക്കാണെന്ന് ലേല സംഘാടകരായി സോത്ത്ബീ പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ 3-3ന് സമനിലയില്‍ പിരിഞ്ഞ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന മൂന്നാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ രണ്ടുഗോളുകളും മെസിയുടെ വകയായിരുന്നു

ലേലത്തില്‍ വിജയിച്ച ആളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓണ്‍ലൈന്‍ ലേലത്തിന് മുന്‍പായി സോത്ത്ബീയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ടീ ഷര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മെസി ഫൗണ്ടേഷന്റെ പിന്തുണയോടെ സാന്റ് ജോവാന്‍ ഡി ഡ്യൂ ബാഴ്സലോണ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ അപൂര്‍വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കുന്നതിനായി ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുകയുടെ ഒരു ഭാഗം സംഭാവന ചെയ്യുമെന്ന് സോത്ത്ബീ പറഞ്ഞു.

നിലവില്‍ ഇന്റര്‍ മിയാമിക്ക് വേണ്ടി കളിക്കുന്ന മെസി 17 വര്‍ഷം ബാഴ്‌സലോണയില്‍ ചെലവഴിച്ചിരുന്നു. എട്ടുതവണ ബാലണ്‍ ദ്യോര്‍ പുരസ്‌കാരവും മെസി നേടിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നായിരുന്നു മെസിയുടെ എട്ടാം നേട്ടം. ഇതോടെ ബാലണ്‍ ദ്യോര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയായി മെസി മാറി. നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലായിരുന്നു പുരസ്‌കാരനേട്ടം. ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ ഏക അര്‍ജന്റീനാ താരവും കൂടിയാണ് മെസി.

റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോകുമെന്ന് സംഘാടകര്‍ പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. 1998ല്‍ നാഷണല്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൈക്കല്‍ ജോര്‍ദാന്‍ ധരിച്ച ജേഴ്‌സിയാണ് ഇതുവരെ നടത്തിയ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം പോയത്.കഴിഞ്ഞ വര്‍ഷം10.1മില്യണ്‍ ഡോളറിനാണ് വില്‍പ്പന നടന്നത്.