Monday, May 19, 2025
Home Blog Page 1096

ആധാർ കാർഡ് കാണിക്കാത്തതിനാൽ യാത്രാക്കൂലി നൽകി

0

ആന്ധ്രാപ്രദേശ് : തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ വിജയിച്ചശേഷം തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തതുപോലെ ആറ് ഉറപ്പുകളുടെ ഭാഗമായി സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്ന പദ്ധതി നടപ്പാക്കി. മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകൾക്ക് സംസ്ഥാനത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് അധികൃതർ അറിയിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡിസംബർ 9 ന് നിയമസഭാ വളപ്പിൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചു. അന്നുമുതൽ സ്ത്രീകൾ സൗജന്യമായി ബസുകളിൽ യാത്ര ചെയ്യുന്നുണ്ട്. ഐഡി കാർഡൊന്നും കാണിക്കാതെ സ്ത്രീകൾ സ്വതന്ത്രമായി യാത്ര ചെയ്യുന്നു.

എന്നാൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ ഏതെങ്കിലും ഐഡി കാർഡ് കാണിച്ചാൽ കണ്ടക്ടർ സീറോ ടിക്കറ്റ് നൽകുമെന്ന് ആർടിസി എംഡി സജ്ജനാർ സുപ്രധാന പ്രഖ്യാപനം നടത്തി . അടുത്തിടെ സെക്കന്തരാബാദിൽ കണ്ടക്ടർ സ്ത്രീകളിൽ നിന്ന് യാത്രക്കൂലി വാങ്ങുന്ന സംഭവം പുറത്തുവന്നിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ പാട്ട്‌നി സെന്ററിൽ സംഗീതത്തിലേക്ക് എത്താൻ ആറ് സ്ത്രീകൾ ബസിൽ കയറി. എന്നാല് ആധാര് കാര് ഡ് കാണിക്കാന് കണ്ടക്ടര് ആവശ്യപ്പെട്ടതോടെ കാര് ഡില്ലാതെ യാത്ര ചെയ്യാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുപറഞ്ഞു. അതിനുശേഷം പൈസ കൊടുത്ത് ടിക്കറ്റ് എടുത്ത് യാത്ര തുടരുകയായിരുന്നു.

കേരളത്തിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് തമിഴ്‌നാട് മന്ത്രിയും സംഘവും

0

കോഴിക്കോട്: കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയാന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് ജില്ലയില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ കോളേജ് ക്യാമ്പസ് എച്ച്എസ് സ്‌കൂളിലാണ് തമിഴ്‌നാട് മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യമൊഴിയും സംഘവും സന്ദര്‍ശനം നടത്തിയത്. 

കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യവും പാഠ്യ-പാഠ്യേതര രംഗത്തുള്ള മുന്നേറ്റവും നേരിട്ടറിയാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് തന്റെ സന്ദര്‍ശനമെന്ന് അന്‍പില്‍ മഹേഷ് പൊയ്യമൊഴി പറഞ്ഞു. സ്‌കൂള്‍ കൈവരിച്ച പശ്ചാത്തല വികസനവും വിദ്യാര്‍ഥികള്‍ക്കായി സജ്ജീകരിച്ച വെര്‍ച്വല്‍ റിയാലിറ്റി ക്ലാസ് മുറികളുടെ പ്രവര്‍ത്തനങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. അധ്യാപകരോടും കുട്ടികളോടും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു. കണ്ണൂര്‍ ജില്ലയിലെ എന്‍.ഐ.എഫ്.ടി, കോഴിക്കോട് എന്‍.ഐ.ടി എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷമാണ് മന്ത്രി സ്‌കൂളിലേക്ക് എത്തിയത്. 

രഞ്ജിത്തിനെതിരായ പരാതിക്കാരെ വിളിച്ചു ചര്‍ച്ച ചെയ്യും

0

ആലപ്പുഴ : ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ഉയര്‍ന്ന പരാതികള്‍ എല്ലാവരേയും വിളിച്ചിരുത്തി ചര്‍ച്ച ചെയ്തു പരിഹാരം കാണുമെന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
23 ന് ശേഷം പരാതിക്കാരെ വിളിച്ചു വരുത്തി അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കും.

രഞ്ജിത്തിനേയും കേള്‍ക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമര്‍ശം നടത്തിയതെന്നു പരിശോധിക്കും. വ്യക്തിപരമായ തര്‍ക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രഞ്ജിത്തിനെതിരായ വിവാദത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഏകാധിപതി എന്ന രീതിയിലാണ് രഞ്ജിത്തിന്റെ പെരുമാറ്റമെന്ന് അംഗങ്ങള്‍ പറയുന്നു. ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവല്‍ നടക്കുന്നതെന്നും കൗണ്‍സില്‍ അംഗം മനോജ് കാന പറഞ്ഞു. ചെയര്‍മാന്‍ ആ സ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടുമാണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ എഫ് എഫ് കെ നടക്കുന്ന സാഹചര്യത്തില്‍, മേളയുടെ ശോഭ കെടുത്തുന്ന വിവാദത്തിലേക്കു പോകാന്‍ തങ്ങള്‍ക്കു താല്പര്യമില്ലെന്നു പറഞ്ഞ അംഗങ്ങള്‍ മന്ത്രിയെകണ്ടു പരാതി അറിയിച്ചിരുന്നു.

കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ സൗജന്യ ഡയാലിസിസ് കേന്ദ്രം സജ്ജമായി

0

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ ആരംഭിക്കുന്ന ശ്രീ ധന്വന്തരി സത്യസായി സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ ആർ.ഒ.(റിവേഴ്സ് ഓസ്മോസ്) ആൻഡ് എസ്.ടി.പി. പ്ലാന്റിന്റെ സ്വിച്ച് ഓൺ ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ നിർവ്വഹിച്ചു. ഡയാലിസിസ് കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞതായും ഉടൻ തന്നെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങുമെന്നും പ്രസിഡന്റ് അറിയിച്ചു.

എറണാകുളത്തുള്ള മെഡിടെക് കോർപ്പറേഷൻ ആണ് പ്ലാന്റ് നിർമ്മിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃശൂരിലുള്ള ദേവസ്വം ക്വാർട്ടേഴ്സിലാണ് ഡയാലിസിസ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. ചടങ്ങിൽ ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മീഷണർ സി.അനിൽ കുമാർ, ദേവസ്വം സെക്രട്ടറി പി.ബിന്ദു, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ പി. വിമല, ഡെപ്യൂട്ടി കമ്മീഷണർമാർ കെ.വിമല, കെ.സുനിൽകുമാർ, ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ്കുമാർ, എക്സിക്യൂട്ടീവ്എഞ്ചിനീയർ കെ.കെ.മനോജ്, അസിസ്റ്റന്റ് കമ്മീഷണർമാരായ എം.കൃഷ്‌ണൻ, കെ.ബിജുകുമാർ, ചീഫ് വിജിലൻസ് ഓഫീസർ പി.എ. ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.

മൃതദേഹം വീട്ടിലെ കട്ടിലിനടിയില്‍…

0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്‌. ഡിസംബര്‍ 10ന് ഡല്‍ഹിയിലെ നന്ദ് നഗരിയില്‍ നിന്നാണ് 60കാരിയെ കാണാതായത്. വീടിന്റെ താഴത്തെ നിലയിലെ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ആശാ ദേവി (60) ആണ് മരിച്ചത്. ഡിസംബര്‍ 10 മുതല്‍ അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകന്‍ മഹാവീര്‍ സിംഗ് (33) നന്ദ് നഗ്രി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നന്ദ് നഗ്രിയില്‍ വാടകക്കാരില്‍ നിന്ന് വാടക വാങ്ങാന്‍ പോയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് മകന്റെ പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ, ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലെ ആശാ ദേവിയുടെ കുടുംബാംഗങ്ങള്‍ താമസിക്കുന്ന വസതിയുടെ താഴത്തെ നിലയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. താഴത്തെ നിലയിലെ കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ ആശാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബം പോലീസില്‍ അറിയിച്ചു.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘവും കുറ്റാന്വേഷണ സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജിടിബി മോര്‍ച്ചറിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

ആരോഗ്യസന്ദേശവുമായി ഓട്ടോ ഓടുന്നു

0

ചിത്രകൂട് (ഉത്തര്‍പ്രദേശ്): ചിത്രകൂട് ആരോഗ്യധാമിന്റെ സേവാസംരംഭങ്ങള്‍ സമീപ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഓട്ടോ റിക്ഷാ റണ്‍ പരിപാടിക്ക് തുടക്കം.

ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടും സേവാ ഇന്റര്‍നാഷണല്‍ യുകെയും ചേര്‍ന്നുള്ള ഓട്ടോ റിക്ഷാ ഓട്ടത്തില്‍ യുകെ സേവാ ഇന്റര്‍ നാഷണലിന്റെ 125 സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കും. 12ന് ചിത്രകൂടില്‍ നിന്ന് ആരംഭിച്ച യാത്ര നാല് സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലൂടെ കടന്ന് 25ന് ഗുജറാത്തിലെ കച്ചില്‍ ധോലവീരയില്‍ സമാപിക്കും.

ഓട്ടോറിക്ഷകള്‍ ഓടിച്ച് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുകയാണ് വിദേശികളടങ്ങുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ലക്ഷ്യമെന്ന് ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മഹാപ്രബന്ധക് ഡോ. അമിതാഭ് വസിഷ്ഠ പറഞ്ഞു. ഓരോ റിക്ഷയിലും മൂന്ന് പേരുണ്ടാകും, അവര്‍ ഓരോരുത്തരും മാറിമാറി റിക്ഷ ഓടിക്കും. ഭാരതീയ ഗ്രാമീണ ജീവിതശൈലി നേരില്‍ കാണാനും സേവന പദ്ധതികള്‍ കാണാനും ഈ യാത്ര ഉപകരിക്കും. ചിത്രകൂടില്‍ നിന്ന് കച്ഛിലേക്ക് 36 ഓട്ടോ റിക്ഷകളില്‍ 12 ദിവസം കൊണ്ട് 2000 കിലോമീറ്ററിലധികം സഞ്ചരിക്കും.

ആധുനികവും പരമ്പരാഗതവുമായ ആരോഗ്യ സംവിധാനങ്ങള്‍ ഏകോപിപ്പിച്ച് ഗ്രാമീണജനതയ്‌ക്ക് താങ്ങാനാവുന്ന, മെച്ചപ്പെട്ടതുമായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യധാം ഡയറക്ടര്‍ ഡോ. മിലിന്ദ് ദേവ്ഗാവ്കര്‍ പറഞ്ഞു. ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് പ്രസിഡന്റും ലണ്ടനിലെ മുതിര്‍ന്ന ദന്തഡോക്ടറുമായ ഡോ. നരേഷ് ശര്‍മ്മയാണ് ഈ യാത്രയ്‌ക്ക് നേതൃത്വം നല്കുന്നത്. യുകെ, കാനഡ, കെനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് യാത്രയില്‍ പങ്കെടുക്കുന്നത്.

ചിത്രകൂടിന്റെ വേദനകള്‍ ഇല്ലാതാക്കാന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ച നാനാജി ദേശ്മുഖിന്റെ തപസാണ് ചിത്രകൂടിലെ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്ന് യാത്ര ഫഌഗ് ഓഫ് ചെയ്ത മഹന്ത് ദിവ്യജീവന്‍ദാസ് പറഞ്ഞു. സമൂഹത്തിന് നല്ലത് ചെയ്യുക എന്നതാണ് അദ്ദേഹം മുന്നോട്ടുവച്ച ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി ആരോഗ്യധാമില്‍ പുതിയ ദന്തല്‍ വിഭാഗം ഉദ്ഘാടനം ചെയ്തു.

മകന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് പിന്നാലെ പോയ മാതാവ് കണ്ടത് …

0

വാഷിംഗ്ടൺ: അദ്ധ്യാപികയുമായി ലൈംഗിക ബന്ധത്തിനിരയാക്കിയ മകനെ കണ്ടെത്താൻ വിവാദ ആപ്പായ ‘ലൈഫ് 360’ ഉപയോഗിച്ച് മാതാവ്. 18കാരനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് അദ്ധ്യാപികയായ ഗബ്രിയേല കാർട്ടായ ന്യൂഫെൽഡിനെ(26) പൊലീസ് അറസ്റ്റ് ചെയ്തു.

2008ൽ ഇറങ്ങിയ ഈ ആപ്പ് ലൊക്കേഷൻ കണ്ടെത്താൻ സഹായിക്കുന്നതാണ്. ഇതിലൂടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളോ എവിടേയ്‌ക്കാണ് സഞ്ചരിക്കുന്നതെന്ന് കണ്ടെത്താൻ സഹായിക്കും. ആപ്പിന്റെ സഹായത്തോടെ പാർക്ക് റോഡിലാണ് മകനുള്ളതെന്ന് അവർ കണ്ടെത്തി. തുടർന്ന് ഇവർ അവിടേയ്‌ക്ക് പോയി.പാർക്കിലെത്തിയ സ്ത്രീ കണ്ടത് തന്റെ മകനും ന്യൂഫെൽഡുമായി കാറിനുള്ളിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്ന കാഴ്ചയാണ്.

ഉടൻ തന്നെ ഇവർ വാഹനത്തിന്റെയും മറ്റും ദൃശ്യങ്ങൾ പകർത്തി പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. സ്ത്രീയുടെ പരാതിയിൽ ന്യൂഫെൽഡിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. അദ്ധ്യാപികയുമായി മകന് അതിരുവിട്ട ബന്ധമുണ്ടെന്നും സ്കൂളിൽ എത്തുന്നില്ല എന്നും ചിലർ മാതാപിതാക്കളെ അറിയിച്ചിരുന്നു.
ഇതോടെയാണ് ഇവർ നിരീക്ഷണം ആരംഭിച്ചത്.സയൻസ് ടീച്ചറായ ന്യൂഫെൽഡ കുട്ടിയെ അവരുടെ കാറിലും വീട്ടിലും മാതാവിന്റെ വീട്ടിലും കൊണ്ടുപോയാണ് ലൈംഗിക ബന്ധത്തിനിരയാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു മാസം റിമാൻഡിലായിരുന്ന ന്യൂഫെൽഡയ്‌ക്ക് പിന്നീട് ജാമ്യം ലഭിച്ചു.

കേച്ചേരി ഹെൽത്ത് ന്യൂ ലൈഫ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

0

തൃശൂർ: ജീവിത ശൈലീ രോഗ നിർമ്മാർജനത്തിന്റെ ഭാഗമായി കേച്ചേരി ഹെൽത്ത് ന്യൂ ലൈഫ് സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. ക്യാമ്പ് സമാപന സംഗമത്തിൽ വെച്ച് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടത്തിനെ ന്യൂ ലൈഫ് ഡയറക്ടർ ബാവ തങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചു. കൗൺസിലിങ്ങ് സൈക്കോളജിസ്റ്റ് ജസീന ബീവി, ഡോ. ആകർഷ രാഘവൻ, എ.എം അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു

രഞ്ജിത്ത് രാജി വയ്ക്കില്ല

0

ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവയ്ക്കേണ്ടന്ന തീരുമാനത്തിൽ രഞ്ജിത്ത്. മുഖ്യമന്ത്രിയെയും സാംസ്കാരിക മന്ത്രിയെയും ഉടൻ കണ്ട് തന്റെ ഭാഗം വിശദീകരിക്കും. സ‌ർക്കാർ തീരുമാനം നവകേരള യാത്രയ്ക്കുശേഷം ഉണ്ടാകും. അതിനിടെ, അക്കാഡമി ജനറൽ കൗൺസിൽ അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് മറുപക്ഷം ആരോപിച്ചു.

ചലച്ചിത്ര അക്കാഡമിയിൽ ഭിന്നതയില്ലെന്നും രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും രഞ്ജിത്ത് ഇന്നലെ ഉച്ചയ്ക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സമാന്തര യോഗം നടന്നിട്ടില്ലെന്നും പറഞ്ഞു. ഇതിനു പിന്നാലെ രഞ്ജിത്തിനെതിരെ ജനറൽ കൗൺസിൽ അംഗങ്ങൾ രംഗത്തുവന്നു.എനിക്കെതിരായ പരാതി സർക്കാർ അന്വേഷിക്കട്ടെ. അക്കാഡമിക്കെതിരെ ഒരു ചുവടും വയ്ക്കില്ലെന്ന് അംഗങ്ങൾ അറിയിച്ചിട്ടുണ്ട്. ഡോ. ബിജുവിനെക്കുറിച്ച് പറഞ്ഞത് വ്യക്തിപരമാണ്. അക്കാഡമി ചെയർമാന്റെ കസേരയിലോ ഓഫിസിലോ ഇരുന്നല്ല സംസാരിച്ചത്.
ഐ.എഫ്.എഫ്‌.കെ ക്യുറേറ്റർ ഗോൾഡ സെല്ലത്തെ അടുത്ത ഐ.എഫ്.എഫ്‌.കെയിലും നിലനിറുത്തും. ചലച്ചിത്ര അക്കാഡമി എക്സിക്യുട്ടീവ് കൗൺസിൽ വിപുലപ്പെടുത്തും. കുക്കു പരമേശ്വരനെ അതിലേക്ക് നിർദ്ദേശിക്കാനാണ് തീരുമാനം. സ്വയം മാറിനിൽക്കാൻ അഞ്ജലി മേനോൻ തീരുമാനിച്ച സാഹചര്യത്തിലാണ് കുക്കുവിനെ ഉൾപ്പെടുത്തുന്നത്.

ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ രഞ്ജിത്ത് ആമുഖ പ്രഭാഷണം തുടങ്ങിയപ്പോൾ ഡെലിഗേറ്റുകൾ കൂവി. മേളയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ കൈയടിച്ചു. മറ്റുള്ളവരുടെ പേരെടുത്തു പറഞ്ഞ രഞ്ജിത്ത് ജനറൽ കൗൺസിൽ അംഗങ്ങളുടെ പേരുകൾ അവഗണിച്ചു.​ ​ഇ​ത് ​വ​രി​ക്കാ​ശേ​രി​ ​മ​ന​യ​ല്ല​ ​–ര​ഞ്ജി​ത്തി​നെ​ ​പു​റ​ത്താ​ക്ക​ണം: അ​ക്കാ​ഡ​മി​ ​അം​ഗ​ങ്ങൾ.കത്ത് പുറത്ത്ത​നി​ക്കെ​തി​രെ​ ​പ​രാ​തി​ക​ളു​യ​ർ​ന്നി​ട്ടി​ല്ലെ​ന്ന് ​ര​ഞ്ജി​ത്ത് ​പ​റ​ഞ്ഞ​ത് ​ശു​ദ്ധ​നു​ണ​യാ​ണെ​ന്നും​ ​മാ​ട​മ്പി​ത്ത​രം​ ​തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​പു​റ​ത്താ​ക്ക​ണ​മെ​ന്നും​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​‌​ഡ​മി​ ​ജ​ന​റ​ൽ​കൗ​ൺ​സി​ൽ​ ​അം​ഗ​ങ്ങ​ൾ.

ക​ഴി​ഞ്ഞ​ദി​വ​സം​ ​സ​മാ​ന്ത​ര​ ​യോ​ഗം​ ​ചേ​ർ​ന്ന​ ​എ​ൻ.​ ​അ​രു​ൺ,​ ​മ​നോ​ജ് ​കാ​ന​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മേ​ള​ ​വേ​ദി​യി​ൽ​ ​പ​ര​സ്യ​ ​പ്ര​തി​ക​ര​ണ​വു​മാ​യി​ ​എ​ത്തി​യ​ത്.​ ​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​നി​ന്ന് ​പി​ൻ​മാ​റ​ണ​മെ​ന്ന് ​ഫോ​ൺ​വി​ളി​ച്ച് ​ആ​വ​ശ്യ​പ്പെ​ട്ട​താ​യും​ ​ആ​രോ​പി​ച്ചു.​ ​വ്യാ​ഴാ​ഴ്ച​ ​ഇ​വ​ർ​ ​യോ​ഗം​ ​ചേ​ർ​ന്ന് ​തീ​രു​മാ​ന​മെ​ടു​ക്കു​ക​യും​ ​മ​ന്ത്രി​ക്കു​ൾ​പ്പെ​ടെ​ ​ക​ത്ത് ​ന​ൽ​കു​ക​യും​ ​ചെ​യ്തി​രു​ന്നു.

ര​ഞ്ജി​ത്ത് ​പ​ത്ര​സ​മ്മേ​ള​നം​ ​വി​ളി​ച്ചു​ചേ​ർ​ത്ത് ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ൾ​ ​വാ​സ്ത​വ​വി​രു​ദ്ധ​മാ​ണ്.​ ​വ​രി​ക്കാ​ശേ​രി​മ​ന​യി​ലെ​ ​ലൊ​ക്കേ​ഷ​ൻ​ ​എ​ന്ന​ ​മ​ട്ടി​ലാ​ണ് ​ര​ഞ്ജി​ത്ത് ​പെ​രു​മാ​റു​ന്ന​ത്.​ ​അ​ക്കാ​ഡ​മി​ ​എ​ക്സി​ക്യു​ട്ടീ​വ് ​ക​മ്മി​റ്റി​ ​വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള​ ​അ​ധി​കാ​രം​ ​ചെ​യ​ർ​മാ​നി​ല്ല.​ ​വീ​ഴ്ച​ക​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ന് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​കു​ക്കു​ ​പ​ര​മേ​ശ്വര​നെ​ ​വി​ളി​ച്ച് ​നി​ങ്ങ​ളു​ടെ​ ​സേ​വ​നം​ ​ഇ​നി​ ​ആ​വ​ശ്യ​മി​ല്ല,​ ​നി​റു​ത്തി​പൊ​യ്ക്കോ​ളൂ​ ​എ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​അ​ങ്ങ​നെ​ ​പ​റ​യാ​ൻ​ ​വീ​ട്ടു​ജോ​ലി​ക്കാ​ര​ല്ല​ ​അം​ഗ​ങ്ങ​ൾ.

സെ​ക്ര​ട്ട​റി​യും​ ​ജീ​വ​ന​ക്കാ​രും​ ​രാ​പ്പ​ക​ൽ​ ​ജോ​ലി​ചെ​യ്തി​ട്ടാ​ണ് ​ന​ല്ല​ ​രീ​തി​യി​ൽ​ ​മേ​ള​ ​ന​ട​ക്കു​ന്ന​ത്.​ ​ചെ​യ​ർ​മാ​ന്റെ​ ​വി​ചാ​രം​ ​താ​ൻ​ ​ത​മ്പു​രാ​നാ​യി​ ​ന​ട​ക്കു​ന്ന​തു​കൊ​ണ്ടാ​ണെ​ന്നാ​ണ്.​ ​ധാ​ർ​ഷ്ട്യ​വും​ ​മാ​ട​മ്പി​ത്ത​ര​വു​മാ​യി​ ​ന​ട​ക്കു​ന്ന​ ​അ​ദ്ദേ​ഹം​ ​സ​ർ​ക്കാ​രി​നെ​യാ​ണ് ​അ​വ​ഹേ​ളി​ക്കു​ന്ന​ത്.​ ​ഒ​ന്നു​കി​ൽ​ ​സ്വ​യം​ ​തി​രു​ത്ത​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​പു​റ​ത്തു​പോ​ക​ണം.​ ​ര​ഞ്ജി​ത്ത് ​കാ​ട്ടി​ക്കൂ​ട്ടു​ന്ന​ ​അ​വ​ഹേ​ള​ന​ങ്ങ​ൾ​ക്കെ​ല്ലാം​ ​അ​ക്കാ​ഡ​മി​ ​മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ ​അ​വ​സ്ഥ​യാ​ണെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.