Monday, May 19, 2025
Home Blog Page 1095

ഗൺമാന്‍റെ ഉത്തരവാദിത്വത്തെ ന്യായീകരിച്ചു മുഖ്യമന്ത്രി

0

ആലപ്പുഴ: കെഎസ്‌യു പ്രവർത്തകരെ മർദിച്ച ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൺമാന്‍റെ പ്രവർത്തി സ്വഭാവികമായ നടപടിയാണ്. തന്‍റെ സംരഷണമാണ് അവരുടെ ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.യൂണിഫോമിലുള്ള പൊലീസുകാർ പ്രതിഷേധക്കാരെ മാറ്റുന്നതാണ് താൻ കണ്ടത്. തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്‍റെ അംഗരക്ഷകർ. നാടിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ചാടി വീണ് സമരം നടത്താമോ. നാടിനു വേണ്ടി ചെയ്യുന്നത് മാധ്യമങ്ങൾ കാണുന്നില്ല. മാധ്യമങ്ങൾ നാടിന് വേണ്ടി നല്ലത് ചെയ്യും എന്ന് പറയും, ചെയ്യില്ല .ഇത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് നവകേരള ബസ് ജനറൽ ആശുപത്രിക്ക് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധവുമായെത്തിയ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസിന് സമീപത്തേക്ക് സിന്ദാബാദ് മുദ്രാവാക്യം മുഴക്കി എത്തിയത്. അവിടെ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാർ പ്രവർത്തകരെ പിടിച്ച് മാറ്റുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഗൺമാനും 3 അംഗരക്ഷകരും ലാത്തിയുമായെത്തി പ്രവർത്തകരെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ഗൺമാന്‍റെ അടിയേറ്റ് കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എ.ഡി.തോമസിന്‍റെ തല പൊട്ടി. സംസ്ഥാന സെക്രട്ടറി അജയ് ജുവലിനും പരുക്കേറ്റു.

ഇടുക്കിയിൽ മാധ്യമപ്രവർത്തകനെ തള്ളിമാറ്റിയ സംഭവത്തിലും പ്രതി ഇതേ ഗൺമാനാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ‘എത്രയോ ക്യാമറക്കാര്‍ നമ്മുടെ അടുത്തു വരാറുണ്ട്. അങ്ങനെ ആരെങ്കിലും ചെയ്യാറുണ്ടോ?. പിന്നിലേക്ക് വന്ന ഘട്ടത്തിലാണ് ഗണ്‍മാന്‍ അയാളെ തള്ളിമാറ്റിയത്. അത് സ്വാഭാവികമാണ്. അതിനല്ലേ അയാള്‍ ഡ്യൂട്ടിക്കുള്ളത്. ഒരുപാട് വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇയാള്‍ മരിച്ചുകിട്ടാത്തതെന്ത് എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടല്ലോ?. അങ്ങനെയുള്ള വികാരത്തോടെയുള്ള ആളുകള്‍ പാഞ്ഞടുത്താല്‍ സ്വാഭാവികമായും ഇത്തരക്കാരെ മാറ്റും. അതിന്‍റെ അര്‍ഥം നിങ്ങള്‍ എല്ലാവരും താന്‍ അപകടത്തില്‍പ്പെടണമെന്ന് കരുതുന്നവരല്ല, നിങ്ങളില്‍ അത്തരത്തില്‍ ചിന്തിക്കുന്നവരുമുണ്ട്’- പിണറായി പറഞ്ഞു.
‘ആരോഗ്യകരമായ ബന്ധമാണ് ഉണ്ടാവേണ്ടതെന്ന് എത്ര ആഗ്രഹിച്ചാലും അനാരോഗ്യകരമായ ബന്ധമേ ഉണ്ടാക്കൂ എന്ന് ചിന്തിച്ച് നടക്കുന്ന ആളുകള്‍ ഉണ്ടല്ലോ?. അതിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നത്. അല്ലെങ്കില്‍ ഇന്നത്തെ അവസ്ഥയില്‍ നവകേരള സദസിന് മുന്നിലേക്ക് കരിങ്കൊടിയുമായി ആരെങ്കിലും വരുമോ?. കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന തെറ്റായ നടപടികള്‍ക്കെതിരെ നമ്മുടെ സംസ്ഥാനം സുപ്രീം കോടതിവരെ പോയല്ലോ?. പ്രതിപക്ഷ സഹകരണം ആഭ്യര്‍ഥിച്ചപ്പോള്‍ നിങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നാണ് അവര്‍ പറഞ്ഞത്. കേന്ദ്രം നല്‍കേണ്ടുന്ന ഫണ്ട് ലഭിച്ചില്ലെങ്കില്‍ നമ്മുടെ നാടിന്റെ ഭാവിയെന്താകും’ പിണറായി ചോദിച്ചു

മധ്യമപ്രവർത്തകർ നാടിന് വേണ്ടി നില്‍ക്കുന്നവരാണെന്ന് പറയും. നിങ്ങള്‍ എന്തിനാണ് ഇങ്ങനെയൊരു പ്രത്യേകമനോഭാവവും കൊണ്ടുനടക്കുന്നത്. എന്താണ് ഈ നാടിനെതിരെ ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്,, ഈ നാടിന് വേണ്ടിയല്ലേ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്തോക്കെ വീഴ്ചയുണ്ടെന്നല്ലേ നിങ്ങള്‍ പറയേണ്ടത്. എന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്. എന്തുകൊണ്ട് പ്രതിപക്ഷത്തിന്‍റെ നിഷേധാത്മകസമീപനത്തെ കുറിച്ച് മിണ്ടാത്തത്തെന്നും നിര്‍ഭാഗ്യകരമായ അവസ്ഥയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹിളാമോർച്ചയുടെ ഡിജിപി ഓഫീസ് മാർച്ചിൽ പ്രതിഷേധം

0

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ വീഴ്ച ആരോപിച്ച് ഡിജിപി ഓഫീസിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇതോടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലാണ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്. പോലീസിനും സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഇതു വഴി വന്ന പോലീസ് വാഹനം പ്രവർത്തകർ തടഞ്ഞു. പിന്നീട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ ഡിജിപിയുടെ വീട്ടിൽ കയറിയും മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ജയാ രാജീവിന്റെ നേതൃത്വത്തിൽ അഞ്ചോളം പ്രവർത്തകരാണ് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്.

പോലീസ് സുരക്ഷ മറികട‌ന്നായിരുന്നു പ്രതിഷേധം. ഈ സമയം ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് വീട്ടിലുണ്ടായിരുന്നു. പ്രതിഷേധിച്ചെത്തിയ സമയം ആവശ്യത്തിന് വനിതാ പോലീസ് ഉദ്യോഗസ്ഥർ ‍ഡിജിപിയുടെ വസതിയിൽ ഇല്ലായിരുന്നു. ശേഷം മ്യൂസിയം പോലീസ് കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെ എത്തിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

സമാധാനപരമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകരുടെ മുടിക്ക് കുത്തിപ്പിടിച്ച് പോലീസ് വലിച്ചിഴച്ചു. സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടർന്ന് ഡിജിപിയുടെ വീടിന്റെ സുരക്ഷ റാപ്പിഡ് റെസ്പോൺസ് ടീമിനെ ഏൽപ്പിച്ചു.

ഒമാൻ സുൽത്താൻ ഇന്ത്യയിൽ

0

ന്യൂഡൽഹി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയും ഒമാൻ സുൽത്താനും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാകുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തി. രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ക്ഷണം സ്വീകരിച്ചാണ് ത്രിദിന സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്.

‘ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം ദൃഢമാകാൻ കൂടിക്കാഴ്ച വഴിയൊരുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധവും ദൃഢമാകുന്നതിന്റെ ചർച്ചകൾക്ക് ഹൈദരാബാദ് ഹൗസ് വേദിയായി.’ – കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി എക്‌സിൽ കുറിച്ചു

ഗൃഹനാഥന്റെ മൃതദേഹം വെള്ളക്കെട്ടിൽ….

0

ആലപ്പുഴ: കഴിഞ്ഞ ദിവസം കാണാതായ ഗൃഹനാഥന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി. കാർത്തികപ്പള്ളി സ്വദേശി പ്രാസാദിന്റെ(54) മൃതദേഹമാണ് വെള്ളക്കെട്ടിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു ഗൃഹനാഥനെ കാണാതായത്.

പാലക്കാട് ജോലിയ്‌ക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു പ്രസാദ് വീട്ടിൽ നിന്നും പോയത്. എന്നാൽ പിന്നീട് പ്രസാദിന്റെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വെള്ളക്കെട്ടിൽ നിന്ന് ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തിയത്.

ബലിനൽകിയ മൃഗങ്ങളുടെ ഇറച്ചി ​വേണ്ടെന്ന് ദലിതർ

0

ബംഗളൂരു: കർണാടകയിൽ ബലിനൽകിയ മൃഗങ്ങളുടെ ഇറച്ചി ഭക്ഷിക്കാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുമായി ദലിതർ. വർഷങ്ങളായി നിലനിൽക്കുന്ന ആചാരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിന് പരാതി നൽകിയത്. ബലി നൽകിയ എരുമയുടേത് ഉൾപ്പടെയുള്ള ഇറച്ചി ഭക്ഷിക്കാൻ നിർബന്ധിക്കുന്നുവെന്നാണ് ദലിതരുടെ പരാതി.

മല്ലികാർജുൻ ക്രാന്തി സ്റ്റേറ്റ് ജനറൽ സെക്രട്ടറിയാണ് ജില്ലാ പൊലീസ് കമീഷണർ മുമ്പാകെ പരാതി നൽകിയത്. ദേവികേര ഗ്രാമത്തിലെ മതാഘോഷത്തിന്റെ ഭാഗമായാണ് കന്നുകാലികളെ ബലിനൽകുന്നത്. ഇതിന്റെ മാംസം ഭക്ഷിച്ചില്ലെങ്കിൽ ഗ്രാമത്തിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുകയാണെന്നും പരാതിയിൽ പറയുന്നു.

ഡിസംബർ 18നാണ് കന്നുകാലികളെ ബലിനൽകുന്ന രണ്ട് ദിവസത്തെ ആഘോഷം തുടങ്ങുന്നത്. തുടർന്ന് 10ഓളം എരുമകളെ ബലിനൽകുകയും ഇതിന്റെ മാംസം ദലിതർക്ക് ഭക്ഷിക്കാനായി കൊടുക്കുകയുമാണ് ചെയ്യുന്നത്. ഇതിന് വിസമ്മതിക്കുന്നവരെ ഗ്രാമത്തിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്നു.

സമീപ ഗ്രാമങ്ങളിലും ഇത്തരത്തിൽ ആഘോഷങ്ങൾ നടക്കുന്നുണ്ടെന്നും കന്നുകാലികളെ ബലിനൽകുന്ന ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കാൻ ഇടപെടണമെന്നും ദലിതർ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകൻ്റെ കൊടുംക്രൂരത

0

മുംബൈ: 26 വയസുള്ള യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി യുവാവിന്റെ കൊടുംക്രൂരത. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കാമുകനുമായുള്ള വാഗ്വാദത്തി​നൊടുവിലാണ് ഇങ്ങനെയൊരു ക്രൂരമർദനത്തിന് ഇരയായതെന്ന് പ്രിയ സിങ് എന്ന യുവതി പറയുന്നു. താനെയിലെ ഹോട്ടലിനടുത്താണ് സംഭവം. സംഭവത്തിൽ അശ്വജിത്ത് ഗെയ്ക്ക്‍വാദിനെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്​ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ അനിൽ ഗെയ്ക്ക്‍വാദിന്റെ മകനാണ് അശ്വജിത്ത്. അഞ്ചുവർഷമായി പ്രണയത്തിലാണ് പ്രിയയും അശ്വജിത്തും.

ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ നടക്കുന്ന പരിപാടിയിൽ പ​ങ്കെടുക്കണമെന്ന് പറഞ്ഞ് അശ്വജിത്ത് പ്രിയയെ വിളിച്ചു. അവിടെയെത്തിയപ്പോൾ, മറ്റ് സുഹൃത്തുക്കളുമുണ്ടായിരുന്നു. തുടർന്ന് അശ്വജിത്തിന് അടുത്തേക്ക് പോയപ്പോൾ വിചിത്രമായി പെരുമാറി. തുടർന്ന് അശ്വജിത്തിനോട് സ്വകാര്യമായി സംസാരിച്ച് പ്രശ്നം അന്വേഷിക്കാൻ പ്രിയ തീരുമാനിച്ചു. ചടങ്ങിൽനിന്ന് മാറിനിന്ന പ്രിയ അ​ശ്വജിത്തി​നോടായി സംസാരിക്കാൻ കാത്തുനിന്നു. എന്നാൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയ അശ്വജിത്ത് പ്രിയയോട് വഴക്കിട്ടു. അശ്വജിത്തും സുഹൃത്തുക്കളും പ്രിയക്കു നേരെ അസഭ്യവർഷം നടത്തിയതായും പരാതിയുണ്ട്.

സുഹൃത്തുക്കളെ തടയണമെന്ന് ആവശ്യപ്പെട്ടപ്പോൾ അശ്വജിത്ത് തന്നെ അടിക്കുകയും കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായും പ്രിയ പറഞ്ഞു. തള്ളിമാറ്റാൻ ശ്രമിച്ച പ്രിയയെ എല്ലാവരും ചേർന്ന് വീണ്ടും മർദിച്ച് നിലത്തേക്ക് തള്ളിയിട്ടുവെന്നും പ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എന്നാൽ അവിടംകൊ​ണ്ടൊന്നും തീർന്നില്ല. കാറിൽ നിന്ന് തന്റെ ഫോണും മറ്റ് സാധനങ്ങളും എടുക്കാൻ ശ്രമിച്ചപ്പോൾ, ഡ്രൈവറോട് പ്രിയയുടെ ദേഹത്തു കൂടെ കാർ കയറ്റാൻ അശ്വജിത്ത് ആവശ്യപ്പെട്ടു. കാർ തട്ടി നിലത്തേക്ക് വീണ പ്രിയയുടെ ദേഹത്ത് കൂടെ വാഹനം കയറ്റിയിറക്കി. തുടർന്ന് ഗുരുതരമായി പരിക്കേറ്റെന്നും യുവതി പറയുന്നുണ്ട്. വേദനകൊണ്ട് പുളഞ്ഞ് മണിക്കൂറുകളോം റോഡിൽ കിടന്നിട്ടും ആരും ആശുപത്രിയിൽ ​പോയില്ലെന്നും പ്രിയ ആരോപിക്കുന്നുണ്ട്. ഒടുവിൽ കാർ ഡ്രൈവർ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. പരാതി നൽകരുതെന്ന് പറഞ്ഞ് അയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്വർണവില കുറഞ്ഞു; പവന് 360 രൂപയുടെ ഇടിവ്

0

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. രണ്ടുദിവസം 46,000 രൂപയിൽ തുടർന്ന സ്വർണ വില 45,000 രൂപയിലേക്ക് തിരികെയെത്തി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ് ഗ്രാമിന് 5,730 രൂപയിലും പവന് 45,840 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,775 രൂപയിലും പവന് 46,200 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരത് ഉടൻ

0

ചെന്നൈ – കോയമ്പത്തൂർ വന്ദേഭാരത് ട്രെയിനിനു ശേഷം കോയമ്പത്തൂരിലേക്ക് മറ്റൊരു വന്ദേഭാരത് കൂടി എത്തുകയാണ്. ബെംഗളൂരുമായാണ് പുതിയ വന്ദേഭാരത് കോയമ്പത്തൂരിനെ ബന്ധിപ്പിക്കുക. കോയമ്പത്തൂർ സൗത്ത് എംഎൽഎയും ബിജെപി നേതാവുമായ വനതി ശ്രീനിവാസനാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

നേരത്തെ തന്നെ കോയമ്പത്തൂർ-വന്ദേഭാരത് ട്രെയിൻ ഉറപ്പായിരുന്നതാണ്. ഇത് എത്രയും വേഗം നടപ്പാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ കോയമ്പത്തൂരിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ച് ഒരു എക്സ്പ്രസ് ട്രെയിൻ (ഉദയ് എക്സ്പ്രസ്) മാത്രമാണ് ഓടുന്നത്. രാവിലെ കോയമ്പത്തൂരിൽ നിന്നെടുക്കുന്ന ഈ ട്രെയിൻ ഏഴ് മണിക്കൂർ കൊണ്ട് ബെംഗളൂരുവിലെത്തും.

ഇത് കാവിലെ ഭഗവതിയോ ?

0

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടാല്‍ ഇത്രയും ഭംഗിയുണ്ടാവുമോ?, നിലവിളക്ക് പിടിച്ച് നെറുകില്‍ സിന്ദൂരവുമിട്ട് നയന്‍താര; നയന്‍താരയും വിക്കിയും ജീവിതത്തില്‍ പുതിയ ഒരു തുടക്കത്തിലേക്ക് കടക്കുകയാണ്. അതിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി ആരാധകരുടെ നെഞ്ചിടിപ്പായി മാറിയ നടിയാണ് നയന്‍താര. ആ സൗന്ദര്യത്തെ വര്‍ണിക്കാന്‍ പലര്‍ക്കും ഇപ്പോഴും വാക്കുകളുടെ ദാരിദ്ര്യമുണ്ട്. പുതിയ ഫോട്ടോ പങ്കുവച്ച് എത്തിയ നയന്‍താരയും വിക്കിയും വീണ്ടും ആളുകളുടെ അസൂയ പിടിച്ചുപറ്റുകയാണ്.

അത്രയ്ക്ക് മനോഹരമാണ് ചിത്രങ്ങള്‍. കറുപ്പും ചുവപ്പും കളര്‍ കോമ്പോയിലുള്ള സാരിയും ബ്ലൗസുമാണ് നയന്‍താര ധരിച്ചിരിയ്ക്കുന്നത്. ആ നിറം നയന്‍താരയ്ക്ക് വല്ലാതെ ഇണങ്ങുന്നുണ്ട്. കൈയ്യില്‍ ഒരു നിലവിളക്കും, നെറുകില്‍ സിന്ദൂരവുമിട്ട് നില്‍ക്കുന്ന നയന്‍സിനെ കണ്ടാല്‍, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണെന്ന് ആരും പറയും.35 വയസ്സ് കഴിഞ്ഞിട്ടും എങ്ങനെയാണ് ഈ സൗന്ദര്യം നിലനിര്‍ത്തുന്നത് എന്ന് കൗതുകത്തോടെയും തെല്ലൊരു അസൂയയോടെയും ആണ് എല്ലാവരും കാണുന്നത്.


ഞങ്ങൾ പ്രണയത്തിന്റെ ശക്തിയില്‍ വിശ്വസിക്കുന്നു എന്നാണ് ഫോട്ടോ പങ്കുവച്ചുകൊണ്ട് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

സൗജന്യ വൈഫൈ നല്‍കി അബുദാബി

0

അബുദാബി: യുഎഇയിലെ അബുദാബി എമിറേറ്റില്‍ പൊതുഇടങ്ങളിലെല്ലാം സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സേവനം. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം എമിറേറ്റിലുടനീളം സൗജന്യം സേവനം ലഭ്യമാണ്. എമിറേറ്റിലെ പൊതു ബസ്സുകളിലും പാര്‍ക്കുകളിലും ബീച്ചുകളിലും സൗജന്യ സേവനം ലഭ്യമാകും.

രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സഹകരിച്ച് എമിറേറ്റിലെ മുനിസിപ്പാലിറ്റികളും അബുദാബി ഗതാഗത വകുപ്പും ചേര്‍ന്നാണ് സൗജന്യ പബ്ലിക് വൈഫൈ സേവനം ലഭിയമാക്കുന്നത്. ഹല വൈഫൈ എന്നറിയപ്പെടുന്ന സൗജന്യ സേവനം എമിറേറ്റിലുടനീളം പൊതു ബസ്സുകളിലും പാര്‍ക്കുകളിലും ലഭ്യമാകുമെന്ന് അബുദാബി മീഡിയ ഓഫീസ് എക്സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.