Monday, May 19, 2025
Home Blog Page 1094

കില എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം നടന്നു

0

മുളങ്കുന്നത്തുകാവ്: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്ട്രേഷനിലെ കില എംപ്ലോയീസ് യൂണിയന്റെ പ്രഥമ സംസ്ഥാന സമ്മേളനം മുളങ്കുന്നത്തുകാവ് കില ആസ്ഥാനത്ത് നടന്നു. സമ്മേളനം സി. ഐ.ടി.യു. തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ. എ. മുഖ്യാതിഥിയായി.

മുതിർന്ന സി.ഐ.ടി.യു. സംസ്ഥാനസമിതി അംഗങ്ങളായ എ. സിയാവുദ്ദീൻ, പി.കെ. പുഷ്പാകരൻ, സി.ഐ.ടി.യു. പുഴയ്ക്കൽ ഏരിയാ കമ്മിറ്റി സെക്രട്ടറി ഇ.സി. ബിജു എന്നിവർ പ്രസംഗിച്ചു. ഐ.എം.എ.യുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി.

ഖത്തറിൽ മെസിയും കൂട്ടരും വെന്നിക്കൊടി പാറിച്ചിട്ട് ഇന്ന് ഒരു വർഷം

0

ഖത്തറിൽ മെസിയും കൂട്ടരും വെന്നിക്കൊടി പാറിച്ചിട്ട് ഇന്ന് ഒരു വർഷം. കഴിഞ്ഞ വർഷം ഡിസംബർ 18 നായിരുന്നു അർജന്റീന ഈ സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. ഇങ്ങ് കേരളത്തിലും മെസിയുടെ ആരാധകർ ഏറ്റെടുത്ത ദിവസം കൂടിയായിരുന്നു ഇന്ന്. 1986 നു ശേഷം നീണ്ട 22 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അമൂല്യ കിരീടം അർജന്റീനയിൽ എത്തിയത്. മെസിയും കൂട്ടരും നിറഞ്ഞാടിയ ലോകകപ്പായിരുന്നു ഖത്തറിലേത്.. സൗദി അറേബ്യക്കെതിരെ നേരിട്ട പരാജയത്തിൽ കിരീട മോഹം അവസാനിച്ചു എന്നിടത്തിൽ നിന്നാണ് മെസിയും പടയാളികളും ഉയർത്തെഴുന്നേറ്റത്.. മെസിയുടെ കരിയറിലെ ആദ്യ ലോകകപ്പ് കൂടിയായിരുന്നു ഇത്.

യൂറോപ്പിലെ ശക്തരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ടീം തോൽപ്പിച്ചത്. ഇരട്ട ​ഗോളുകളുമായി മെസി തന്നെയാണ് അന്ന് ഹീറോയായത്.. മെസി കഴിഞ്ഞാൽ പിന്നെ എടുത്തു പറയേണ്ട താരം എമിലിയാനോ മാർട്ടിനെസ് ആണ്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഉൾപ്പെടെ വമ്പൻ സേവുകളാണ് അന്ന് താരം നടത്തിയത്. എംബാപ്പെയുടെ ഹാട്രിക്ക് കണ്ട മത്സരം അത്രയ്ക്ക് ആവേശമായിരുന്നു ആരാധകർക്കിടയിൽ ഉണ്ടാക്കിയത്.

മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം അർജന്റീനയ്ക്കായിരുന്നു. ഫ്രാൻസ് ചിത്രത്തിലേ ഇല്ലായിരുന്നു. 23-ാം മിനിറ്റിൽ മെസി നേടിയ പെനാൽറ്റി ​ഗോളും 36-ാം മിനിറ്റിൽ ഡി മരിയ നേടി ​ഗോളും ഒന്നാം പകുതി അവസാനിക്കുമ്പോൾ അർജന്റീനയെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് കുറച്ച് ഉണർന്ന് കളിച്ചു. മത്സരത്തിന്റെ 80 81 മിനിറ്റുകളിൽ എംബാപ്പെ നേടിയ ഇരട്ട ​ഗോളിന്റെ പിമ്പലത്തിൽ ഫ്രാൻസ് ശക്തമായി തിരിച്ചുവന്നു.

അവസാനം മത്സരം എക്സ്ട്രാ ടൈമിലേക്ക് പോയി.. അവിടെ വീണ്ടും മെസി അർജൻീനയുടെ രക്ഷകനായെത്തി.. 108ാം മിനിറ്റിൽ അദ്ദേഹം നിർണ്ണായക ​ഗോൾ നേടി.. അവസാനം അർജന്റീന ജയിക്കുമെന്നിടത്ത് ഫ്രാൻസ് തിരിച്ചുവന്നു.. മത്സരം അവസാനിക്കാൻ രണ്ട് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ അതായത് 118ാം മിനിറ്റിൽ എംബാപ്പെയുടെ ​ഗോളിൽ ഫ്രാൻസ് സമനില പിടിച്ചു.. ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായിരുന്നു എംബാപ്പെ.

പിരിമുറുക്കങ്ങൾ സൃഷ്ടിച്ച ഒരു ലോകകപ്പ് മത്സരമായിരുന്നു ഇത്.. ഇതുപോലൊരു മത്സരം ഇനിയുണ്ടാവുമോ എന്നുള്ളതും സംശയമാണ്. അവസാനം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോയ മത്സരം ആകാംഷയോടെയാണ് ആരാധകരും കാത്തിരുന്നത്.. ലോകത്തെ മുൾമുനയിൽ നിർത്തിച്ച മത്സരത്തിൽ അവസാനം 4-2 ന്റെ സ്കോറിൽ അർജന്റീന വിജയിക്കുകയായിരുന്നു.. ഫ്രാൻസ് തോറ്റെങ്കിലും എംബാപ്പെ നടത്തിയ പോരാട്ടവീര്യം എന്നും ഓർക്കപ്പെടും.

മെസിയുടെ ലോകകപ്പ് നേട്ടം അദ്ദേഹത്തെ എട്ടാമത്തെ ബാലൺ ഡി ഓറിൽ കൊണ്ടെത്തിച്ചു.. മെസിക്കും അർജന്റീനക്കും എന്തിന് അദ്ദേഹത്തിന്റെ ആരാധകർക്ക് പോലും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു വർഷം കൂടിയാണ് ഇത്.

മെട്രോ ട്രെയിനിന്റെ വാതിലിൽ വസ്ത്രം കുടുങ്ങി പരിക്കേറ്റ യുവതി മരിച്ചു

0

ന്യൂഡല്‍ഹി: മെട്രോ ട്രെയിനിന്റെ വാതിലുകള്‍ക്കിടയില്‍ വസ്ത്രം കുടുങ്ങി പരിക്കേറ്റ യുവതി മരിച്ചു. ഡല്‍ഹി സ്വദേശിയായ റീന (35) എന്ന യുവതിയാണ് ഇന്ദര്‍ലോക് സ്റ്റേഷനില്‍ അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

വ്യാഴാഴ്ചയാണ് അപകടം നടന്നത്. വാതിലുകള്‍ അടയുന്നതിനിടെ റീനയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം കുടുങ്ങുകയായിരുന്നു. ട്രെയിന്‍ നീങ്ങിയപ്പോള്‍ യുവതി മെട്രോയുടെ അടിയില്‍ പെട്ടു.

വ്യാഴാഴ്ച ഇന്ദര്‍ലോക് മെട്രോ സ്റ്റേഷനില്‍ ഒരു വനിതാ യാത്രക്കാരിയുടെ വസ്ത്രം ട്രെയിനില്‍ കുടുങ്ങി അപകടം സംഭവിച്ചതായും പരിക്കേറ്റ യുവതി ശനിയാഴ്ച ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടതായും ഡല്‍ഹി മെട്രോ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അനുജ് ദയാലാണ് സ്ഥിരീകരിച്ചത്. സംഭവത്തെക്കുറിച്ച് മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നംഗ്ലോയില്‍ നിന്ന് മോഹന്‍ നഗറിലേക്ക് പോകുമ്പോഴാണ് യുവതി അപകടത്തില്‍ പെട്ടതെന്ന് ബന്ധുവായ വിക്കി പറഞ്ഞു. ഏഴു വര്‍ഷം മുന്‍പാണ് റീനയുടെ ഭര്‍ത്താവ് മരിച്ചത്.യുവതിക്ക് ഒരു മകനും ഒരു മകളുമുണ്ട്.

ദാവൂദ് ഇബ്രാഹിം ​ ​ഗുരുതരാവസ്ഥയിൽ…

0

കുപ്രസിദ്ധ കുറ്റവാളിയും പിടിക്കിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പാകിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. വിഷം ഉള്ളിൽചെന്നതായി ഊഹാപോഹമുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമില്ല. ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിക്കുള്ളിൽ കർശന സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെ ഉന്നത അധികാരികൾക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമേ ‌പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

എന്നാൽ ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ബന്ധുക്കളായ അലിഷാ പാർക്കർ, സാജിദ് വാഗ്‌ലെ എന്നിവരിൽ നിന്ന് കണ്ടെത്താൻ മുംബൈ പോലീസ് ശ്രമിക്കുന്നു. രണ്ടാം വിവാഹത്തിന് ശേഷം ദാവൂദ് കറാച്ചിയിൽ താമസിച്ചുവരികയാണെന്ന് സഹോദരി ഹസീന പാർക്കറുടെ മകൻ ജനുവരിയിൽ ദേശീയ അന്വേഷണ ഏജൻസിയോട് പറഞ്ഞിരുന്നു.

പാക്കിസ്ഥാനിലെ പത്താൻ കുടുംബത്തിൽ നിന്നുള്ള യുവതിയെയാണ് ദാവൂദ് വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടാം വിവാഹം കഴിഞ്ഞതിന് ശേഷം ദാവൂദ് തന്റെ ആദ്യ ഭാര്യ മഹ്ജബീനുമായി വിവാഹ മോചനം നേടിയിട്ടില്ലെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം രണ്ടാം വിവാഹം ദാവൂദിന്റെ ഒരു തന്ത്രമാണെന്നാണ് അന്വേഷണ ഏജൻസി പറഞ്ഞത്. ആദ്യ ഭാര്യയ മഹ്ജബീനിൽ നിന്നും അന്വേഷണ ഏജൻസിയുടെ ശ്രദ്ധ തിരിക്കാനാകാം ഇതെന്നും വിവരമുണ്ട്.

തൃശ്ശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ

0

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് വാടക വർധിപ്പിച്ചു. തൃശ്ശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ. നടത്തിപ്പിനാവശ്യമായ തുക കണ്ടെത്തുന്ന പൂരം പ്രദർശനം നടത്താനാകാത്ത വിധം വാടക കൂട്ടി. രണ്ടുമാസം നീളുന്ന പൂരം പ്രദർശനത്തിന് സ്ഥലം അനുവദിക്കാൻ 2 കോടി രൂപയാണ് ആവശ്യപ്പെടുന്നത്. തേക്കിൻകാട് മൈതാനിയിൽ പ്രദർശനം നടത്താൻ കഴിഞ്ഞ തവണ നൽകിയത് 42 ലക്ഷം രൂപയായിരുന്നു. പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ പാറമേക്കാവ് – തിരുവമ്പാടി ദേവസ്വം സംയുക്ത യോഗം ഇന്ന് നടക്കും. ചരിത്രത്തിലാദ്യമായാണ് സർക്കാരും ദേവസ്വം ബോർഡും പൂരം പ്രദർശനത്തിന് തടസ്സമാകുന്നത്.

ഏറ്റവും വലിയ ഓഫീസ് കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

0

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏകദേശം 3,500 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തിന് 67 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. കൂടാതെ ഇതിന് ഏകദേശം 4,500 ഡയമണ്ട് ട്രേഡിംഗ് ഓഫീസുകള്‍ സ്ഥാപിക്കാനുള്ള ശേഷിയുമുണ്ട്. 35.54 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന് ഒമ്പത് ഗ്രൗണ്ട് ടവറുകളും 15 നിലകളും ഉണ്ട്. ഓഗസ്റ്റില്‍, ഡയമണ്ട് റിസര്‍ച്ച് ആന്‍ഡ് മെര്‍ക്കന്റൈല്‍ (ഡ്രീം) സിറ്റിയുടെ ഭാഗമായ ഈ കെട്ടിടത്തെ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അംഗീകരിച്ചിരുന്നു.

സൂറത്ത് ഡയമണ്ട് ബോഴ്സ് അന്താരാഷ്ട്ര ഡയമണ്ട്, ലോകത്തിലെ ഏറ്റവും വലുതും ജ്വല്ലറി ബിസിനസിന്റെ ആധുനികവുമായ കേന്ദ്രമായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയില്‍ പറഞ്ഞു. ഈ കെട്ടിടം വജ്രങ്ങളുടെയും ആഭരണങ്ങളുടെയും വ്യാപാരത്തിനുള്ള ആഗോള കേന്ദ്രമാണ്. അത്യാധുനിക ‘കസ്റ്റംസ് ക്ലിയറന്‍സ് ഹൗസ്’ ഇറക്കുമതിക്കും കയറ്റുമതിക്കും, റീട്ടെയില്‍ ജ്വല്ലറി ബിസിനസ്സിനായി ഒരു ജ്വല്ലറി മാള്‍, അന്താരാഷ്ട്ര ബാങ്കിംഗ്, സുരക്ഷിത നിലവറകള്‍ എന്നിവയ്ക്കുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

സൂറത്ത് ഡയമണ്ട് ബോഴ്സിന്റെ നിര്‍മ്മാണം 2015 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. 2022-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 300 ചതുരശ്ര അടി മുതല്‍ 1 ലക്ഷം ചതുരശ്ര അടി വരെയുള്ള ഓഫീസ് മുറികളാണ് കെട്ടിടത്തിലുള്ളത്. ഒമ്പത് ചതുരാകൃതിയിലുള്ള ടവറുകള്‍ ബന്ധിപ്പിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ ഈ കെട്ടിടത്തിന് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ (IGBC) പ്ലാറ്റിനം റാങ്കിംഗ് ലഭിച്ചിരുന്നു.

ക്രിസ്മസ് വിപണിയിൽ മിന്നും താരം; ഏവരേയും വിസ്മയിപ്പിക്കും ബാബുവിൻ്റെ പുൽക്കൂട്

0

കൊടുങ്ങല്ലൂര്‍: പൂല്‍ക്കൂടുകള്‍ നിര്‍മ്മിച്ച്‌ ക്രിസ്മസ് വിപണിയില്‍ സജീവമാണ് കോട്ടപ്പുറം കിഡ്‌സ് കാമ്ബസിലെ സെക്യൂരിറ്റി ജീവനക്കാരൻ
വി.പി. തുരുത്ത് സ്വദേശി നൊച്ചിക്കാട്ട് ബാബു.

വയ്ക്കോല്‍, മുള, ഈര്‍ക്കലി, തഴ, ആണി, ഫെവിക്കോള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് കിഡ്‌സ് കാമ്ബസില്‍ തന്നെ പൂല്‍ക്കൂടുകള്‍ നിര്‍മ്മിച്ചു വില്‍ക്കുന്നത്.

പരിസരത്ത് ക്രിസ്മസ് വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലെല്ലാം ബാബുവിന്റെ പൂല്‍ക്കൂടുകളുണ്ട്. ഒന്നിന് 500 രൂപയ്ക്കാണ് വില്‍ക്കുന്നത്. പള്ളികളിലേക്കും മറ്റും ഓര്‍ഡറുകള്‍ അനുസരിച്ച്‌ പൂല്‍ക്കൂടുകള്‍ നിര്‍മ്മിച്ചു നല്‍കും. ഏഴ് വര്‍ഷമെങ്കിലും ഉപയോഗിക്കാൻ കഴിയുംവിധമാണ് പൂല്‍ക്കൂടുകളുടെ നിര്‍മ്മാണം.

2013 മുതലാണ് സീസണില്‍ പൂല്‍ക്കൂട് നിര്‍മ്മാണം ആരംഭിച്ചത്. ആസമയം സെക്യൂരിറ്റി ജോലിക്ക് എത്തിയ ബാബു കിഡ്‌സില്‍ ഇരുമ്ബ്‌ ഫ്രെയിമില്‍ ഉണ്ടായിരുന്ന പുല്‍ക്കൂട് മാറ്റി സ്ഥാപിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.

കിഡ്‌സില്‍ ഒരു പരിപാടിക്ക് എത്തിയ രൂപതാ മെത്രാനായിരുന്ന ജോസഫ് കാരിക്കശേശി അന്ന് ബാബുവിന് 2000 രൂപ പാരിതോഷികം നല്‍കിയിരുന്നു. ഇതാണ് പിന്നീട് ക്രിസ്മസ് സീസണില്‍ പുല്‍ക്കൂട് ഒരുക്കി വില്‍പ്പന ചെയ്യാൻ പ്രചോദനമായതെന്ന് ബാബു പറഞ്ഞു.

കനത്ത മഴ തുടരും…..

0

ചെന്നൈ:കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ തെക്കന്‍ തമിഴ്നാട്ടിലെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. അതാത് ജില്ലകളിലെ കളക്ടര്‍മാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രഫഷനല്‍ കോളേജുകളും സ്കൂളുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന തെക്കന്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി, രാമനാഥപുരം, വിരുദുനഗർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

കനത്ത മഴയെതുടര്‍ന്ന് തെങ്കാശിയിലെ കുറ്റാലം വെള്ളചാട്ടത്തിൽ സന്ദർശകരെ വിലക്കി.ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാദൗത്യത്തിൽ സജീവമാണ്. വെള്ളം കയറിയ താഴ്ന്ന മേഖലയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തിരുനെൽവേലി,കന്യാകുമാരി,തൂത്തുക്കൂടി ജില്ലകളിൽ രാവിലെ തുടങ്ങിയ കനത്ത മഴയ്ക്ക് വൈകുന്നേരമായിട്ടും അല്പം പോലും ശമനം ഇല്ല. തിരുനെൽവേലിയിലെ സർക്കാർ മെഡിക്കൽ കോളേജിലും പഴയ ബസ് സ്റ്റാൻഡിലും നഗരത്തിലെ പലവീടുകളിലും വെള്ളം കയറി. മണി മുത്താറും താമിരഭരണി നദിയും കര കവിഞ്ഞൊഴുകുകയാണ്.പാപനാശം ഡാം തുറന്നതിനാൽ തിരുനെല്‍വേലി ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ചിക്കൻ കറി വില്ലനായി

തിരുവനന്തപുരം : ചിക്കൻ കറി കൊടുത്തത് കുറഞ്ഞുപോയെന്നാരോപിച്ച് വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് നൽകിയ ചിക്കൻ കറി കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് ഹോട്ടൽ ഉടമയെ ആക്രമിച്ചത്. വർക്കല രഘുനാഥപുരം സ്വദേശിയായ 46 വയസുള്ള നൗഷാദിനാണ് ആക്രമണത്തിൽ തലയ്ക്ക് വെട്ടുകൊണ്ടത്. ഇയാൾ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വർക്കല താന്നിമൂട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അക്രമികളുടെ ഇരുചക്ര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ വർക്കല പൊലീസ് ഊർജിതമാക്കി.

കോവിഡ് പടരുന്നു, കേരളം അതീവ ജാഗ്രതയിൽ…

0

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതിഗതികൾ വിലയിരുത്താൻ കേരളം.ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കൊവിഡ് പരിശോധനകൾ കൂട്ടുന്നത്അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ പരിശോധന കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കൊവിഡ് കണക്ക് എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. എന്നാൽ അതിവേഗം പടരുന്ന ജെ എൻ 1 വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കടുപ്പിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎൻ. വൺ. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ചൈനയിലും 7 കേസുകൾ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലുംഔദ്യോ​ഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.

ചില രാജ്യങ്ങളിൽ രോ​ഗ ലക്ഷണങ്ങളുമായി നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലെത്തുന്നതിന് കാരണം ഈ വൈറസിന്റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തൽ. തുടർന്ന് സിം​ഗപ്പൂരിലടക്കം അധികൃതർ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയെകുറിച്ചും പലയിടത്തും ചർച്ചയാകുന്നുണ്ട്.

നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ എക്സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാൾ ജെഎൻ 1 വകഭേദം വളരെ വേ​ഗത്തിൽ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. കൊവിഡ് ബാധിച്ച് രോ​ഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎൻ 1ന്റെ രോ​ഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുക.