Monday, May 19, 2025
Home Blog Page 1092

“പേടിപ്പിക്കാൻ നോക്കണ്ട; പൊലീസ് സംരക്ഷണവും വേണ്ട”; കോഴിക്കോട്ട് നാടകീയ രംഗങ്ങൾ

0

കോഴിക്കോട്: കോഴിക്കോട്ട് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഗവർണർ കോഴിക്കോട് മാനാഞ്ചിറയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് ഇറങ്ങിയത്.

തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. എനിക്ക് എതിരെ ചെയ്യാനുള്ളവർക്ക് എന്തും ചെയ്യാമെന്ന് പറഞ്ഞാണ് ഗവർണർ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നത്.

കണ്ണൂരിലെ ആക്രമങ്ങൾക്ക് ആരാണ് ഉത്തരവാദി? ജനങ്ങളെ ഭയപ്പെടുത്താമെന്ന് കരുതുന്ന അതേ വ്യക്തി തന്നെയാണ് എല്ലാ അക്രമങ്ങൾക്കും പിന്നിലെന്നായിരുന്നു പേരെടുത്ത് പറയാതെയുളള ​ഗവർണറുടെ വിമർശനം. പ്രതിഷേധിക്കുന്ന എസ്എഫ്ഐക്കാർ വിദ്യാർഥികൾ അല്ല. സർവ്വകലാശാലകളിലെ കാർപെൻഡർ തസ്‌തികയിൽ പോലും സ്വന്തക്കാരെ തിരുകി കയറ്റുകയാണ് സിപിഎം. സുപ്രീംകോടതി വിധിയോടെ സർവ്വകലാശാലകളിൽ സ്വന്തം ഇഷ്ടം നടപ്പാക്കാൻ ആകില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു. സർവ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കലാണ് തന്റെ ദൗത്യം. ഇന്നലെ തനിക്കെതിരെ സംഘടിച്ചവർക്കെല്ലാം പൊലീസിന്റെ സഹായം ഉണ്ടായെന്നും ഗവർണർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്നു ഈ ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്നത് എങ്കിൽ ഇത്തരം ബാനർ ഉയർത്താൻ പോലീസ്അനുവദിക്കുമായിരുന്നോ എന്നും ഗവർണർ ചോദിച്ചു.

0

തിരുവനന്തപുരം ഡിസിപി പി. നിധിൻരാജ് ഐ പി എസ് പേട്ട പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള ഓംപ്രകാശിനെ ചോദ്യം ചെയ്യാനെത്തിയപ്പോൾ

വാരാണസിയിലേക്ക് രണ്ടാം വന്ദേ ഭാരത്….

0

ന്യൂഡൽഹി: രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ കാശിയിൽ നിന്നും രാജ്യതലസ്ഥാനത്തേക്കുള്ള രണ്ടാം വന്ദേ ഭാരതിന് ഇന്ന് തുടക്കമാകും. വാരാണസി – ഡൽഹി വന്ദേ ഭാരതിന്‍റെ ഫ്ലാഗ് ഓഫ് ഇന്ന് ഉച്ചയ്ക്ക് 2:15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കാവി കളർ വന്ദേ ഭാരതാണ് വാരാണസി – ഡൽഹി റൂട്ടിൽ സർവീസ് നടത്തുക. രാജ്യത്ത് സർവീസ് നടത്തുന്ന രണ്ടാമത്തെ കാവി വന്ദേ ഭാരതാണ് ഇത്. ആദ്യത്തേത് കാസർകോട് – തിരുവനന്തപുരം റൂട്ടിലാണ് ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചത്.

ഇന്ന് വാരാണസിയിൽനിന്ന് ട്രെയിൻ ആദ്യ യാത്ര ഡൽഹിയിലേക്ക് നടത്തും. അതേസമയം യാത്രക്കാരുമായുള്ള ആദ്യയാത്ര ഡിസംബർ 20 ബുധനാഴ്ചയാണ് ആരംഭിക്കുക. തീർഥാടകർക്ക് പുറമെ വ്യാവസായിക ആവശ്യങ്ങൾക്കും ഏറെ പ്രയോജനകരമാകുന്ന സർവീസാണിത്. വ്യാവസായിക കേന്ദ്രമായ കാൺപൂരിലേക്കുള്ള യാത്രക്കാർക്കും ഇത് ഒരുപോലെ ഗുണകരമാകും.

വാരാണസി – ഡൽഹി വന്ദേ ഭാരത് സർവീസുമായി ബന്ധപ്പെട്ട 5 കാര്യങ്ങൾ

വാരാണസി – ഡൽഹി റൂട്ടിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേ ഭാരതാണ് ഇത്. കാവി കളറിലുള്ള വന്ദേ ഭാരതിന് മറ്റു വന്ദേ ഭാരതുകളിൽനിന്ന് ഫീച്ചറിലും ചെറിയ വ്യത്യാസം ഉണ്ട്.
രാവിലെ ആറ് മണിയ്ക്കാണ് വാരാണസിയിൽനിന്ന് വന്ദേ ഭാരത് സർവീസ് ആരംഭിക്കുക. ഉച്ചയ്ക്ക് 2:05ന് ഡൽഹിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് ഷെഡ്യൂൾ. 55 മിനിറ്റിന് ശേഷം മടക്കയാത്ര 3ന് ആരംഭിക്കും. രാത്രി 11:05ന് വാരാണസിയിലേക്കെത്തും.
മറ്റു വന്ദേ ഭാരതുകൾ പോലെ ആഴ്ചയിൽ ആറ് ദിവസമാണ് പുതിയ ട്രെയിൻ സർവീസും. ചൊവ്വാഴ്ചയാണ് ഒഴിവ്.
വാരാണസിയിൽ നിന്ന് ആറ് മണിക്ക് പുറപ്പെടുന്ന ട്രെയിൻ പ്രയാഗ്‌രാജ് (07:34), കാൻപുർ സെൻട്രൽ (09:30) എന്നിവിടങ്ങൾക്ക് ശേഷമാണ് ഡൽഹിയിലെത്തിച്ചേരുക. മടക്കയാത്ര 3 മണിയ്ക്ക് ആരംഭിക്കുന്ന ട്രെയിൻ കാൻപുർ സെൻട്രൽ (07:12), പ്രയാഗ്‌രാജ് (09:15) പിന്നിട്ട് വാരാണസിയിലേക്കെത്തും
നിലവിൽ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത്22436 രാവിലെ ആറ് മണിയ്ക്ക് ഡൽഹിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് വാരാണസിയിലെത്തുന്നത്. മടക്കയാത്ര 3 മണിയ്ക്ക് ആരംഭിച്ച് 11 മണിയ്ക്ക് ഡൽഹിയിലെത്തും. വ്യാഴാഴ്ചയൊഴികെ ആറ് ദിവസങ്ങളിലാണ് വന്ദേ ഭാരത് സർവീസ്.

മദ്യലഹരിയില്‍ ആറാടി…..

0

കോട്ടയം: മദ്യപിച്ചെത്തി അയല്‍വാസികളുടെ വീടുകള്‍ തീവെച്ചു നശിപ്പിച്ചയാള്‍ അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. മാത്യു സ്‌കറിയ എന്ന ഷിബുവാണ് അറസ്റ്റിലായത്. റോഡ് പുറമ്പോക്കില്‍ ജീവിച്ചിരുന്ന അമ്മിണിയുടേയും വിജയന്റേയും കിടപ്പാടവും വരുമാനമാര്‍ഗമായ മുറുക്കാന്‍ കടകളുമാണ് വണ്ടിയിടിപ്പിച്ചും തീ വെച്ചും നശിപ്പിക്കുകയായിരുന്നു.

അതേസമയം, അക്രമത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ചങ്ങനാശ്ശേരി- വാഴൂര്‍ റോഡു പുറമ്പോക്കിലാണ് വിജയന്‍ കൂര വെച്ച് താമസിച്ചിരുന്നത്. തീപിടിത്തത്തില്‍ ഷെഡ്ഡിലുണ്ടായിരുന്ന നായക്കുട്ടികളിലൊന്ന് വെന്തു ചത്തു. മറ്റൊന്നിന് ഗുരുതരമായി പൊള്ളലേറ്റു. അക്രമത്തിന് പിന്നില്‍ മുന്‍വൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്.

ചക്രവാതച്ചുഴി; തെക്കൻ ജില്ലകളിൽ പ്രത്യേക ജാഗ്രത

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോമറിന്‍ മേഖലക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് പ്രവചനം. പ്രധാനമായും തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇന്ന് എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം ഇന്നലെ മുതല്‍ തിരുവനന്തപുരത്തും, കൊല്ലത്തും ശക്തമായ മഴ തുടരുകയാണ്. മഴ സാഹചര്യം കണക്കിലെടുത്ത് തലസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകള്‍ക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. വനംവകുപ്പിന് കീഴിലുള്ള പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസ്റ്റ് സെന്ററുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

17.12.2023 മുതല്‍ 19.12.2023 വരെ: ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

18.12.2023: തെക്കു കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ഐഎസ്ആര്‍ഒ എഐ പരീക്ഷണ ശാലകള്‍ ആരംഭിച്ചു

0

തിരുവനന്തപുരം: ബഹിരാകാശ ഗവേഷണത്തിന് ഇനി എഐയും. എഐ അധിഷ്ഠിത ഗവേഷണങ്ങള്‍ക്കായി പ്രത്യേക പരീക്ഷണ ശാലകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ശാസ്ത്രജ്ഞര്‍ക്ക് ഈ മേഖലയില്‍ ശില്‍പശാലകളും സെമിനാറുകളും ക്ലാസുകളും ആരംഭിച്ചു.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ജിഎക്‌സ് പരീക്ഷണ ദൗത്യത്തിലെ യന്ത്രവനിത ‘വ്യോമമിത്ര’ എഐ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുക. മനുഷ്യനെപ്പോലെ ചിന്തിച്ച് തീരുമാനങ്ങളെടുക്കാനും പ്രാദേശിക ഭാഷകളുള്‍പ്പെടെ മനസ്സിലാക്കാനും വ്യോമമിത്രയ്ക്കു കഴിയും.

റോക്കറ്റ്, സ്‌പേസ് ക്രാഫ്റ്റ് എന്നിവയുടെ സഞ്ചാരപഥം നിര്‍ണയിക്കല്‍, സ്വയംനിയന്ത്രണം, റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടെയും സ്ഥിരത പരിശോധന, റിസോഴ്‌സ് മാപ്പിങ്, കാലാവസ്ഥപ്രകൃതിദുരന്ത പ്രവചനം, ബഹിരാകാശ ഗവേഷണത്തിനാവശ്യമായ റോബട്ടിക് സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലാണ് ഗവേഷണം മുന്നേറുന്നത്.

ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരശേഖരം അവലോകനം ചെയ്യാനും റിമോട്ട് സെന്‍സിങ്, കാലാവസ്ഥ പഠനം, ആശയവിനിമയം, ഗതിനിയന്ത്രണം തുടങ്ങിയവുമായി ബന്ധപ്പെട്ട ഉപഗ്രഹങ്ങളെ ഉപയോഗിക്കാനും എഐ ഉപയോഗിക്കും. വിളകളുടെ ഉല്‍പാദന പ്രവചനം, കാലാവസ്ഥാ മുന്നറിയിപ്പും തല്‍സ്ഥിതി അറിയിപ്പും കൃത്യമാക്കല്‍, ദുരന്തപ്രവചനം, ഭൂവിനിയോഗ മാപ്പിങ്, നഗരവല്‍കരണ ആസൂത്രണം, കയ്യേറ്റം കണ്ടുപിടിക്കല്‍ എന്നിവയ്ക്ക് എഐയെ ഉപയോഗിക്കാം.

നിര്‍മാണങ്ങള്‍, കുടിയേറ്റം, നഗരജലാശയങ്ങള്‍, വനമേഖല, റോഡുകള്‍, ഡാമുകള്‍, കപ്പലുകള്‍ തുടങ്ങിയവയുടെ നിരീക്ഷണം, ചന്ദ്രന്‍, ചൊവ്വ, തുടങ്ങിയ ഗ്രഹാന്തര ദൗത്യങ്ങളില്‍ സാഹചര്യം സ്വയം വിലയിരുത്തി ഭ്രമണപഥ വ്യതിയാനം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെടുക്കല്‍ എന്നിവയ്ക്കും എഐയെ ഉപയോഗിക്കാന്‍ കഴിയും.

ക്ഷേത്ര മൈതാനങ്ങൾ നവ കേരള സദസിന് വേദിയാക്കരുത്; ഹൈക്കോടതി

0

കൊച്ചി: ക്ഷേത്ര മൈതാനങ്ങൾ നവകേരള സദസിന് വേദിയാക്കുന്നത് ചോദ്യം ചെയ്തുള്ള രണ്ട് ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും, തിരുവനന്തപുരം ശാർക്കര ദേവീ ക്ഷേത്രം മൈതാനത്ത് ചിറയൻകീഴ് മണ്ഡലം നവകേരള സദസും നടത്തുന്നത് ചോദ്യം ചെയ്തതാണ് ഹരജികൾ.

ക്ഷേത്ര പരിസരത്തെ പരിപാടി ഭക്തരുടെ സ്വാതന്ത്ര്യത്തിന് തടസമാകുമെന്നും ക്ഷേത്ര മൈതാനം ആരാധനാവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നുമാണ് ഹരജിക്കാരുടെ വാദം. നേരത്തെ ചക്കുവള്ളി ക്ഷേത്ര മൈതാനം പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഹർജി വന്നതിന് പിറകെ രണ്ട് വേദികളും മാറ്റാൻ നോഡൽ ഓഫീസർമാരായ ജില്ലാ കളക്ടർമാർ ധാരണയാക്കിയിട്ടുണ്ട്. ഇന്ന് ഇക്കാര്യം കോടതിയെ അറിയിച്ചേക്കും.

ഗവർണർ പങ്കെടുക്കുന്ന സെമിനാർ…

0

മലപ്പുറം: എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് സനാതന ധർമ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംഘടിപ്പിക്കുന്ന സെമിനാർ. ക്യാംപസിൽ ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് എസ്എഫ്ഐ.

സംഘർഷസാധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് വലയത്തിലാണ് സർവകലാശാല ക്യാംപസ്. ഗവർണറുടെ സുരക്ഷ കണക്കിലെടുത്ത് സർവകലാശാലയുടെ പ്രധാന കവാടത്തിലൂടെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പ്രവേശനമില്ല.

ഇന്നലെ വൈകിട്ട് നാടകീയ സംവങ്ങളാണ് സർവകലാശാലയിൽ അരങ്ങേറിയത്. ഗവർണർ മലപ്പുറം എസ്പിയോട് പരസ്യമായി ക്ഷോഭിച്ചതിന് പിന്നാലെ എസ്എഫ്ഐ ഉയർത്തിയ ബാനർ പൊലീസ് നീക്കം ചെയ്തു. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ പുതിയ ബാനർ ഉയർത്തിയിരുന്നു എസ് എഫ് ഐയുടെ മറുപടി. പോസ്റ്ററുകൾ മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണ് രാജ്ഭവന്റെ ആരോപണം.

ബാനര്‍ സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ്. ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രിയുടേത് ബോധപൂർവമായ നീക്കമാണെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

റേഷൻ കടകളിൽ പ്ളാസ്റ്റിക് അരി…..

0

കൊച്ചി: റേഷൻകടയിലെ അരി ഇപ്പോ പഴയ അരിയല്ല. പ്ളാസ്റ്റിക് അരിയെന്ന പേരിൽ കടകളിൽ തുടരുന്ന തർക്കങ്ങൾ ക‌ടക്കാരെ പെടാപ്പാടിലാക്കുന്നു. കുന്നത്തുനാട്ടിലെ റേഷൻകടകളിൽ ഇക്കുറി കാർഡ് ഉടമകൾക്ക് നൽകാനായി ലഭിച്ചിരിക്കുന്നത് ഫോർട്ടിഫൈഡ് അരിയാണ്. കാഴ്ചയിൽ പ്ളാസ്റ്റിക് അ‌രി പോലെ ഇരിക്കുമെങ്കിലും പോഷക ഗുണമുള്ള അരി വിതരണം ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ നി യമനുസരിച്ചാണ് ഫോർട്ടിഫൈഡ് അരി എത്തിച്ചിരിക്കുന്നത്.

ഇരുമ്പ്, ഫോളിക് ആസിഡ് , വൈ​റ്റമിൻ ബി12 എന്നിവ ചേർത്താണ് ഫോർട്ടിഫൈഡ് അരിയുണ്ടാക്കുന്നത്. നൂറുകിലോ സാധാരണ അരിയിൽ ഒരുകിലോഗ്രാം ഫോർട്ടിഫൈഡ് അരി ചേർത്താണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് റേഷൻകടകളിലെ അരിയിൽ മാറ്റം കാണുന്നത്.ഫോർട്ടിഫൈഡ് അരിഭക്ഷണത്തിലെ പോഷകനിലവാരം മെച്ചപ്പെടുത്തുകയും അവശ്യ സൂക്ഷ്മ പോഷകങ്ങളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഫോർട്ടിഫൈഡ് അരി അല്ലെങ്കിൽ സമ്പുഷ്ടീകരിച്ച അരി.
രുചിയിലും മണത്തിലും രൂപത്തിലും സാധാരണ അരിക്ക് സമാനവും പൂർണമായും സുരക്ഷിതവുമാണ്.അരിപ്പൊടി, പ്രീമിക്‌സ് എന്നിവ സംയോജിപ്പിച്ച് തയ്യാറാക്കുന്ന ഫോർട്ടിഫൈഡ് റൈസ് കെർണൽ, 100.1 എന്ന അനുപാതത്തിൽ കലർത്തിയാണ് സമ്പുഷ്ടീകരിച്ച അരിയാക്കി മാ​റ്റുന്നത്. പോഷകാഹാരക്കുറവിനെ ഒരുപരിധിവരെ ചെറുക്കാൻ ഇതിലൂടെ കഴിയും. ഫുഡ് സേഫ്റ്റി ആൻഡ് സ്​റ്റാൻഡേർഡ് അതോറി​റ്റി ഒഫ് ഇന്ത്യ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ധാന്യങ്ങൾ സമ്പുഷ്ടീകരിച്ചിരിക്കുന്നത്.
ഫോർട്ടിഫൈഡ് അരി പ്ലാസ്​റ്റിക്ക് ആണെന്നുള്ള വ്യാജപ്രചാരണങ്ങൾ കാർഡുടമകൾ തള്ളിക്കളയണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചിരിക്കുകയാണ്.

ഞെട്ടിക്കാൻ വീണ്ടും ഡിമോണ്ടെ കോളനി.. ട്രെയിലർ പുറത്ത്

0

തമിഴ് നടൻ അരുൾ നിധി നായകനായി എത്തിയ സിനിമയായിരുന്നു ഡിമോണ്ടെ കോളനി. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത് സിനിമ 2015 ലെ സൂപ്പർ ഹിറ്റ് മൂവികളിൽ ഒന്നായിരുന്നു.. സ്ഥിരം ഹൊറർ ശൈലിയിലുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായ മൂവിയായിരുന്നു ഇത്.. പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച ഡിമോണ്ടെ കോളനിക്ക് രണ്ടാം ഭാ​ഗം ഇറക്കുമെന്ന് സംവിധായകൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു..

അത് ഇപ്പോൾ എട്ട് വർഷത്തിനിപ്പിറം യാഥാർത്ഥ്യമാകുകയാണ്. ഡിമോണ്ടെ കോളനി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയരുന്നു.. ആദ്യ ഭാ​ഗങ്ങളിൽ നിന്ന് അപേക്ഷിച്ച് കൂടുതലായി പ്രേക്ഷരകരെ ഞെട്ടിക്കുന്ന സംഭവങ്ങൾ രണ്ടാം ഭാ​ഗത്തും ഉണ്ടാകുമെന്ന് തന്നെയാണ് ട്രെയിലറിൽ സംവിധായകൻ സൂചിപ്പിച്ചിരുന്നത്..

അരുൾ നിധി തന്നെ രണ്ടാം ഭാ​ഗത്തിലും നായകൻ. പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. സാം സി എസ് സം​ഗീത നിർവ്വഹിക്കുന്ന ചിത്രത്തിൽ ഹരീഷ് കണ്ണനാണ് ഛായാ​ഗ്രഹണം. സിനിമാ ആസ്വാധകരെ ത്രില്ലടിപ്പിക്കാൻ ചിത്രം അടുത്ത വർഷം തീയറ്ററുകളിലെത്തും.