Tuesday, May 20, 2025
Home Blog Page 1090

സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

0

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ സ്ത്രീശക്തി SS-394 ലോട്ടറി ഫലം ഇന്ന്. 40 രൂപയുടെ ടിക്കറ്റിലൂടെ 75 ലക്ഷം രൂപയാണ് നിങ്ങളെ കാത്തിരിക്കുന്നത്. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ആണ് നറുക്കെടുപ്പ് നടക്കുന്നത്.

സ്ത്രീശക്തി ലോട്ടറിയിലൂടെ നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ തന്നെ ലോട്ടറി കൈമാറി തുക കൈപ്പറ്റണം. ലഭിച്ചിരിക്കുന്ന സമ്മാനത്തുക അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 5000 രൂപയിൽ താഴെയാണെങ്കിൽ ലോട്ടറി സ്റ്റാളുകളിൽ നിന്ന് സമ്മാനം കൈപ്പറ്റാം.

നരഭോജി കടുവ ഇനി പുത്തൂരിൽ

0

തൃശ്ശൂർ: വയനാട് വാകേരിയിൽ ഭീതി വിതച്ച കടുവയെ തൃശ്ശൂർ പുത്തൂർ മൃഗശാലയിലേക്ക് മാറ്റി. ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച കടുവയെ ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് പുത്തൂരിലെത്തിച്ചത്. WWL 45 എന്ന നരഭോജി കടുവ ഇന്നലെ ഉച്ചയോടെയാണ് വാകേരി കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.

ആദ്യം കടുവയെ എത്തിച്ച കുപ്പാടി വന്യമൃഗപരിപാലന കേന്ദ്രത്തിൽ ഏഴു കടുവകൾക്കുള്ള കൂടുകളാണ് ഉള്ളത്. WWL 45 കൂടി എത്തിയാതോട എണ്ണം എട്ടായി. ഈ സാഹചര്യത്തിലാണ് വാകേരിയിലെ കടുവയെ പുത്തൂരിലേക്ക് മാറ്റിയത്.

ഗവർണർ വിഷയം: എസ്എഫ്ഐ ബാനർ വൈറലായി

0

തൃശൂർ: ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരായ കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ എസ്എഫ്ഐ നേതൃത്വം ആഹ്വാനം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ എല്ലാ പ്രമുഖ കലാലയങ്ങളിലെയും എസ്എഫ്ഐ യൂണിറ്റുകൾ ഗവർണർക്കെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകൾ കോളേജുകൾക്ക് മുൻപിൽ ഉയർത്തി.

തൃശൂർ കേരള വർമ്മ കോളേജ് എസ്എഫ്ഐ യൂണിറ്റ് ഉയർത്തിയ ബാനറാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ‘ യുവർ ഡാൽ വിൽ നോട്ട് കുക്ക് ഹിയർ സംഘി ഖാൻ’ (Your Dal Will Not Cook Here Bloody Sanghi Khan) എന്നെഴുതിയ ബാനറാണ് കോളേജ് കവാടത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഉയർത്തിയത്. ഇതിൻ്റെ ചിത്രവും ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ബാനറിലെ വാചകത്തെ ചുറ്റിപ്പറ്റി ട്രോളുകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഇങ്ങനെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് എഴുതിവച്ചവൻ നാളെ ഭാവിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആകും’, ‘ഇംഗ്ലീഷിന് ഇതിലും വലിയ ഗതികേട് വരാൻ ഇല്ല’, ‘Your instalment not walking here (നിൻ്റെ അടവ് ഇവിടെ നടക്കില്ല)’ എന്നെല്ലാമുള്ള കമൻ്കളും പോസ്റ്റിന് താഴെ നിറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു വൈസ് പ്രിൻസിപ്പലായും ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ച കോളേജിലെ വിദ്യാർഥികൾ ഉയർത്തിയ ബാനറിനെ ആ തരത്തിലും പരിഹസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം

0

ഡൽഹി: കോവിഡിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാര്‍. കോവിഡിന്റെ ഉപവകഭേദമായ ജെഎൻ 1 പടരുന്ന സാഹചര്യത്തിൽ നിരീക്ഷണവും പരിശോധനകളും ഊർജ്ജിതമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകി. ശ്വാസകോശ അണുബാധ, ഫ്‌ളൂ എന്നിവയുടെ കണക്കുകൾ സംസ്ഥാനം കേന്ദ്രത്തിന് സമയാസമയങ്ങളിൽ സമർപ്പിക്കണം. ജില്ലാതല കണക്കുകളാണ് നൽകേണ്ടത്.

കോവിഡിന്റെ മറ്റ് പ്രതിരോധ മാർഗ്ഗങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്. മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍ എന്നീ പ്രതിരോധ മാർഗ്ഗങ്ങൾ പാലിക്കണം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ബുധനാഴ്ച അവലോകനയോഗം വിളിച്ചിട്ടുണ്ട്.

അതെസമയം കേരളത്തിൽ കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച് അനാവശ്യ ഭീതി പരത്താൻ ശ്രമം നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പ്രസ്താവിച്ചു. കേരളത്തിൽ ഈ വകഭേദം ആദ്യമായി കണ്ടെത്തിയതിനു കാരണം ആരോഗ്യസംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നതു കൊണ്ടാണെന്ന് അവർ പറഞ്ഞു. കൃത്യമായ പരിശോധനകളും മറ്റും നടക്കുന്നതു കൊണ്ടാണിത്. ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലെത്തിയ പന്ത്രണ്ടോളം പേരിൽ കഴിഞ്ഞ മാസങ്ങളിൽ ഇതേ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു. അഥവാ ഈ രോഗം മറ്റ് സംസ്ഥാനങ്ങളിൽ നേരത്തേ തന്നെയുണ്ടായിരുന്നെന്ന് അവർ വ്യക്തമാക്കി.

ആരോഗ്യ സംവിധാനങ്ങളുടെ മികവു കൊണ്ടാണ് എപ്പോഴും കാര്യങ്ങള്‍ കൃത്യമായി കണ്ടെത്തുന്നത്. അത് ഇവിടെ രോഗം പടരുന്നു എന്ന രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാന്‍ കരുതല്‍ സ്വീകരിക്കണം.

കോവിഡ് ബാധിച്ചശേഷം കഴിഞ്ഞദിവസങ്ങളിൽ മരിച്ചവർക്ക് മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നതായി മന്ത്രി പറഞ്ഞു. ആരും തന്നെ കോവിഡ് മൂലം മരിച്ചവരല്ല. മറ്റ് ഗുരുതര രോഗങ്ങളുമായി ആശുപത്രിയില്‍ അഡ്മിറ്റ് ആയവരാണ്. ഇതാണ് മരണകാരണമായത്. ആശുപത്രികളിൽ നേരത്തേ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഐസിയു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ഉപയോഗം കൂടുന്നുണ്ടോ എന്നത് നിരന്തരമായി പരിശോധിക്കുന്നുണ്ട്. ഐസലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്നുമുണ്ട്.

തമിഴ്നാട്ടിൽ പ്രളയം: ട്രെയിനുകൾ റദ്ദാക്കി

0

ചെന്നൈ: കനത്ത മഴയെ തുടർന്നു തെക്കൻ തമിഴ്നാട് പ്രളയത്തിൽ മുങ്ങിയതോടെ ട്രെയിൻ ഗതാഗതം താറുമാറായി. ഇന്ന് 23 ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പൂർണമായും ഭാഗികമായും റദ്ദാക്കിയവയിൽ കേരളത്തിൽനിന്ന് പുറപ്പെടേണ്ട ട്രെയിനുകളും ഉൾപ്പെടുന്നു. ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്

0

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി അടക്കം സിപിഎം നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.

ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, ഏരിയാ കമ്മിറ്റി അംഗം എംബി രാജു, ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് പീതാംബരന്‍ എന്നിവരോടാണ് ഇഡി ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.

എംഎം വര്‍ഗീസിന് നാലാം തവണയാണ് ഇഡി നോട്ടീസ് നല്‍കുന്നത്. നവംബര്‍ 24നും ഡിസംബര്‍ 1നും ഹാജരായെങ്കിലും ഡിസംബര്‍ അഞ്ചിനുള്ള നോട്ടീസില്‍ അദ്ദേഹം ഹാജരായിരുന്നില്ല.

തൃശ്ശൂര്‍ ജില്ലയില്‍ നവകേരളസദസ്സ് നടക്കുന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എംഎം വര്‍ഗീസ് ആവശ്യപ്പെടുകയായിരുന്നു. എംബി രാജു, പീതാംബരന്‍ എന്നിവരുടെ പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാം തുറക്കും പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

0

ചെന്നൈ: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാം ഇന്ന് രാവിലെ 10 മണിയോടെ തുറന്നേക്കും. സെക്കന്റില്‍ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നുവിടുമെന്നാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് പെരിയാര്‍ തീരത്തുളളവര്‍ക്ക് ജില്ല ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പെരിയാറില്‍ വെളളം കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അറിയിച്ചിട്ടുണ്ട്.

138 അടക്കു മുകളിലാണ് അണക്കെട്ടിലെ ജലനിരപ്പ്. 1867 ഘനയടി തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. സെക്കന്റില്‍ 12200 ഘനയടിയോളം വെള്ളമാണ് ഇപ്പോള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.

ജലനിരപ്പ് 142 അടിയിലേക്കെത്തിയാണ് 2000 ഘനയടി തമിഴ്‌നാട്ടിലേക്കും ബാക്കി വരുന്നത് കേരളത്തിലേക്കും തുറന്നു വിടാനാണ് തമിഴ്‌നാട് തീരുമാനിച്ചിരിക്കുന്നത്.

കേരളത്തില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേര്‍ന്നുള്ള തമിഴ്‌നാട് മേഖലയില്‍ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.

ചൈനയിൽ വൻ ഭൂചലനം.

0

ബെയ്ജിംഗ് : ചൈനയിൽ ഗാൻസു പ്രവിശ്യയിൽ വൻ ഭൂചലനം. നൂറിലേറെപ്പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങി പലരെയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. .

സംസ്ഥാനത്ത് സപ്ലൈകോയുടെ ക്രിസ്മസ് വിപണികൾ 21 മുതൽ സജീവം

0

സംസ്ഥാനത്ത് സപ്ലൈകോയുടെ ക്രിസ്മസ് വിപണികള്‍ ഡിസംബര്‍ 21 മുതല്‍ ആരംഭിക്കും. 21ന് തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ക്രിസ്മസ് വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം നടക്കും. പൊതുജനങ്ങള്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ക്രിസ്മസ് ചന്തകള്‍ ആരംഭിക്കുന്നത്.

ക്രിസ്മസ് വിപണിയിലേക്കുള്ള സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെൻഡര്‍ നടപടി ശനിയാഴ്ച പൂര്‍ത്തിയായി. സബ്സിഡി ഇനങ്ങള്‍ ആയ 13 സാധനങ്ങള്‍ വിപണികളില്‍ നിന്ന് ലഭിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലാ ചന്തകളും തിരുവനന്തപുരത്തിന് പുറമേ ഉണ്ടാകും. സപ്ലൈകോയുടെ സംസ്ഥാനത്തെ 1600ഓളം ഔട്ട്ലെറ്റുകളില്‍ സാധനങ്ങളുടെ വിപണനം നടക്കും. ഹോര്‍ട്ടി കോര്‍പ്പിന്റെയും മില്‍മയുടെയും സ്റ്റാളുകളും ജില്ലാ ചന്തകളില്‍ ഉണ്ടാകും.

സബ്സിഡി ഇതര സാധനങ്ങള്‍ക്ക് ഓണച്ചന്തകള്‍ക്ക് സമാനമായി ഓഫറുകള്‍ നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡിസംബര്‍ 30നാണ് ചന്തകള്‍ അവസാനിക്കുക. അതേസമയം സര്‍ക്കാര്‍ ക്രിസ്തുമസ് പുതുവത്സര ചന്തകള്‍ വേണ്ടെന്നു വെച്ചതായി ചില മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ചത് വാസ്തവവിരുദ്ധമാണ് എന്നും വിപണി ഇടപെടലിന്റെ ഭാഗമായി ഉത്സവകാലത്ത് നടത്തുന്ന സപ്ലൈകോ ചന്തകള്‍ക്ക് ഇത്തവണയും മാറ്റമില്ലെന്നും ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ക്രിസ്തുമസിന് റേഷൻ കട വഴി ആറു കിലോ അരി വീതം നല്‍കി തുടങ്ങിയതായും നീല കാര്‍ഡുകാര്‍ക്ക് കൂടിയ വിലയ്‌ക്ക് വാങ്ങി അധിക അരി ലഭ്യമാക്കുന്നതായും മന്ത്രി അറിയിച്ചു. 44 ലക്ഷം കാര്‍ഡ് ഉടമകള്‍ ശനിയാഴ്ച വരെയും റേഷൻ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മമ്മുട്ടിയുടെ മൗനം; തുറന്നു പറഞ്ഞ് മുൻ മന്ത്രി ജോസ് തെറ്റയിൽ

0

മലയാളത്തിന്റെ പ്രിയ നടൻ മമ്മുട്ടിയെക്കുറിച്ച് മുൻ മന്ത്രി ജോസ് തെറ്റയിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. പാവപ്പെട്ട ഒരു കുടുംബത്തിന് ചികിത്സാ സഹായമായി മമ്മൂട്ടി 10 ലക്ഷം രൂപ നല്‍കിയ കാര്യം പങ്കുവെയ്ക്കുകയാണ് കുറിപ്പിലൂടെ ജോസ് തെറ്റയില്‍. നിരാലംബയായ വീട്ടമ്മയുടെ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നില്‍ ചെയ്യാനുള്ള സഹായമൊരുക്കിയിട്ട് ഒറ്റ അക്ഷരം പുറത്ത് പറയാതിരുന്ന മമ്മൂട്ടിയെ കുറിച്ച്‌ എല്ലാവരും അറിയണമെന്ന് തോന്നിയെന്നാണ് കുറിപ്പില്‍ അദ്ദേഹം പറയുന്നത്.

പത്ത് രൂപയുടെ സഹായം പത്തു പേര്‍ക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാര്‍ ഉള്ള നാടാണിതെന്നും, ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചിലവാക്കി ഒരൊറ്റ വാക്ക് പോലും പുറംലോകത്തെ അറിയിക്കാതിരുന്ന മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് താൻ നേരിട്ടറിഞ്ഞെന്നും ജോസ് തെറ്റയില്‍ കുറിച്ചു. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷനുമായി സഹകരിച്ച്‌ നടപ്പാക്കുന്ന ഹൃദയ വാല്‍വ് ശസ്ത്രക്രിയാ പദ്ധതിയായ ‘ഹൃദ്യ’ത്തിലൂടെ ജീവിതം തിരിച്ചുപിടിച്ച തിരുവനന്തപുരം സ്വദേശിനി ബിന്ദുവിന്റെ അനുഭവ കഥയാണ് ജോസ് തെറ്റയില്‍ വിവരിക്കുന്നത്.

കുറിപ്പ് ഇങ്ങനെയാണ്

ഞാൻ അറിഞ്ഞ മമ്മൂട്ടി

ഇങ്ങനെയും ചില മനുഷ്യര്‍ ഉണ്ട്…. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് വിശ്വസിക്കുന്നവര്‍!!!. പറയുന്നത് മറ്റാരെയും കുറിച്ചല്ല, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ച്‌ തന്നെ. പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നല്‍കിയ ശേഷം, അതില്‍ വലിയ അസാധാരണത്വം കാണാത്ത, തന്നിലെ നടനേക്കാള്‍ വലിയ മനുഷ്യസ്നേഹി!

ഞാൻ ഈ കുറിപ്പ് എഴുതുന്നത് ഒരു സാധാരണ കുടുംബത്തിന് വേണ്ടി മമ്മൂട്ടിയെന്ന വലിയ മനുഷ്യൻ മാറ്റി വെച്ച സമയവും, അദ്ദേഹം എടുത്ത പരിശ്രമങ്ങളും നേരിട്ട് അറിവുളളതിനാലാണ്. “പത്ത് രൂപയുടെ സഹായം, പത്തു പേര്‍ക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാര്‍ ഉള്ള നാട്ടില്‍ ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചിലവാക്കി ഒരൊറ്റ വാക്ക് പോലും പുറം ലോകത്തെ അറിയിക്കാതിരുന്ന മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് ഞാൻ നേരിട്ടറിഞ്ഞ ആ അനുഭവം നിങ്ങളുമായി പങ്കുവെക്കുകയാണ്.