Tuesday, May 20, 2025
Home Blog Page 1089

നവകേരളയാത്ര വെല്ലുവിളിയാത്രയായി മാറി- മോൻസ് ജോസഫ് എം.എൽ.എ

0

തൃശ്ശൂർ: നവകേരളയാത്ര ജനങ്ങളോടുള്ള വെല്ലുവിളിയാത്രയായി മാറിയെന്ന് കേരള കോൺഗ്രസ് എക്‌സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. പറഞ്ഞു. രണ്ടുദിവസങ്ങളിലായി നടന്ന കേരള കോൺഗ്രസ് ജില്ലാ നേതൃക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് അധ്യക്ഷനായി.

ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, അപു ജോൺ ജോസഫ്, ജോർജ് കിഴക്കുമശേരി, സോജൻ ജെയിംസ്, പി.ടി. ജോർജ്, ഷൈനി ജോർജോ, ഡോ. ദിനേശ് കർത്താ എന്നിവർ പ്രസംഗിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി നിയോജകമണ്ഡലം, മണ്ഡലം, വാർഡ്, അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

കൃഷിക്കായി കുഴിച്ചപ്പോൾ കണ്ടത്…

0

മാരാരിക്കുളം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൃഷിയിടം ഒരുക്കുന്നതിനിടെ മണ്ണഞ്ചേരിയിൽ മണ്ണിനടിയിൽ നിന്ന് ഇരട്ടക്കുഴൽ തോക്കിന്റെ ഭാഗങ്ങൾ ലഭിച്ചു. പരിഭ്രാന്തരായ തൊഴിലാളികൾ ഇത് ഉപേക്ഷിച്ച് ജോലി മതിയാക്കി മടങ്ങി. തുടർന്ന് ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.

തിങ്കളാഴ്ച ഉയോടെ മണ്ണഞ്ചേരി 17ാം വർാഡ് അമ്പനാകുളങ്ങര ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് തോക്ക് ലഭിച്ചത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് മണ്ണഞ്ചേരി പൊലീസ് എത്തി തോക്ക് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി. നിരവധി ആക്രമണങ്ങളും കൊലപാതകവും ഉൾപ്പെടെ നടന്ന പ്രദേശമാണ് ഇവിടം. മണ്ണഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

പേർഷ്യൻ രാജ്യത്തിലെ സുൽത്താൻ..; ഫുൾ രോമാഞ്ചിഫേക്കഷനുമായി സലാർ റിലീസ് ട്രെയിലർ

0

സിനിമാ പ്രേക്ഷകര്‍ ഈ വര്‍ഷാവസാനം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സലാര്‍’… ഈ ആഴ്ച റിലീസ് ആകുന്ന ചിത്രത്തിന്റെ റിലീസ് ട്രെയിലര്‍ കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.. തെലുങ്കിന് പുറമെ സലാര്‍ മലയാളം, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. വലിയ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്..

പ്രഭാസിനൊപ്പം പൃഥ്വിരാജും പ്രധാനവേഷത്തിലെത്തുന്ന ചിത്രം പ്രശാന്ത് നീലാണ് സംവിധാനം ചെയ്യുന്നത്. കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ സിനിമയ്ക്ക് ശേഷം പ്രശാന്ത് അണിയിച്ചൊരുക്കുന്ന ചിത്രം കൂടിയാണിത്.

രണ്ട് ഉറ്റ സൃഹുത്തുക്കളായിരുന്നവര്‍ ബദ്ധവൈരികളാകുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.. രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ പേര് സലാര്‍ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ എന്നാണ്.

ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, ഈശ്വരി റാവും, ബോബി സിന്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.. ഭുവന്‍ ഗൗഡയാണ് ഛായാഗ്രഹണം. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്.

എൽകെ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും അഭ്യർത്ഥന

0

ലക്നൗ: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന മുതിർന്ന ബിജെപി നേതാക്കളായ എൽകെ അദ്വാനിയും മുരളി മനോഹർ ജോഷിയും അടുത്തമാസം നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാദ്ധ്യതയില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങിലേക്ക് വരരുതെന്ന് ഇരുവരോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അവർ അത് അംഗീകരിച്ചെന്നുമാണ് ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും.

“ഇരുവരും കുടുംബത്തിലെ മുതിർന്നവരാണ്, അവരുടെ പ്രായം കണക്കിലെടുത്ത് വരരുതെന്ന് അഭ്യർത്ഥിച്ചു, അത് ഇരുവരും അംഗീകരിച്ചു,” രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അദ്വാനിക്ക് ഇപ്പോൾ 96 വയസുണ്ട്, ജോഷിക്ക് അടുത്ത മാസം 90 തികയും.പ്രതിഷ്ഠാ ചടങ്ങുകൾക്കു വേണ്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തോട് അടുക്കുകയാണെന്നും അടുത്തമാസം പതിനഞ്ചോടെ എല്ലാം പൂർത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ്. പ്രാണപ്രതിഷ്ഠയ്ക്കു വേണ്ടിയുള്ള പൂജകള്‍ 16-ാം തീയതി മുതല്‍ ആരംഭിച്ച് 22 വരെ തുടരും.നാലായിരത്തോളം സന്യാസി ശ്രേഷ്ഠൻമാരെയും 2,200 മറ്റ് അതിഥികളെയും കാശി വിശ്വനാഥ്, വൈഷ്ണോദേവി ക്ഷേത്രങ്ങൾ പോലുള്ള പ്രധാന ക്ഷേത്രങ്ങളുടെ പ്രതിനിധികളെയും ഇതിനകം ക്ഷണിച്ചിട്ടുണ്ട്.ആത്മീയ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, സംവിധായകൻ മധുര് ഭണ്ഡാർക്കർ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, പ്രശസ്ത ചിത്രകാരൻ വാസുദേവ് ​​കാമത്ത് തുടങ്ങിയവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിനെത്തുന്നവർക്കുവേണ്ടി എല്ലാം സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറി നിയമനത്തില്‍ പുതിയ ഉത്തരവ്

0

തസ്തിക മാറ്റത്തിലൂടെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാനുള്ള യോഗ്യതാ മാനദണ്ഡത്തില്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ഉണ്ടായിരുന്ന മുന്‍ഗണന ഒഴിവാക്കി സര്‍ക്കാര്‍ തീരുമാനം. 10 വര്‍ഷത്തെ ഹൈസ്‌കൂള്‍ അധ്യാപന പരിചയമുള്ളവര്‍ക്കായി നല്‍കിയിരുന്ന മുന്‍ഗണനയാണ് ഒഴിവാക്കിയത്.

ഹയര്‍സെക്കന്‍ഡറി നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റ് പാസായവര്‍ക്കാണ് തസ്തികകളില്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ഇവരുടെ അഭാവത്തില്‍ മാത്രം 10 വര്‍ഷത്തെ പരിചയമുള്ള ഹൈസ്‌കൂള്‍ അധ്യാപകരെ പരിഗണിച്ചാല്‍ മതിയെന്നുമാണ് പുതിയ ഉത്തരവ്.

മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ 38-ാമത് ചരമവാർഷികം ആഘോഷിക്കും

0

തൃശൂർ: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ 38-ാമത് ചരമ വാർഷിക ദിനം 2023 ഡിസംബർ 22 കേരള സാഹിത്യ അക്കാദമി ആഡിറ്റോറിയത്തിൽ വൈകീട്ട് 3.30ന് വിവിധ പരിപാടികളോടെ ആഘോഷിക്കും.

സ്മാരക സമിതി പ്രസിഡന്റ് ഡോ. പി വി കൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഡോ.സുനിൽ പി ഇളയിടം വെെലോപ്പിള്ളി കവിതയും, ലോകവൈരുധ്യങ്ങളും എന്ന വിഷയം ആധാരമാക്കി സ്മാരക പ്രഭാഷണം നിർവ്വഹിക്കും.

നാല്പത് വയസ്സിന് താഴെയുള്ള കവികൾക്ക് നൽകി വരുന്ന വൈലോപ്പിള്ളി കവിതാ പുരസ്കാരം ‘ബോർഡർ ലൈൻ’ എന്ന കവിത സമാഹാരത്തിന്റെ രചനയ്ക്ക് രേഷ്മ സി-ക്ക് സമ്മാനിക്കും.

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരജേതാവായ സമിതി മുൻ പ്രസിഡന്റ ഡോ.എസ് കെ വസന്തനെ പൊന്നാടയണിയിച്ച് ആദരിക്കും. യോഗാനന്തരം ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് മലയാള വിഭാഗം വൈലോപ്പിള്ളിക്കവിതകൾ ആധാരമാക്കി ഏകജീവിതാനശ്വര ഗാനം എന്ന പരിപാടി അവതരിപ്പിക്കും.

മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥനെതിരെ പരാതി

0

നവ കേരള സദസിൻ്റെ വാഹനം തടയാൻ വെല്ലുവിളിച്ച് ഫേസ്ബുക്ക് കമൻ്റിട്ട മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ ഗോപീകൃഷ്ണനെതിരെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. കൊല്ലം കുമ്മിൾ ഗ്രാമപഞ്ചായത്ത്‌ അംഗം കുമ്മിൾ ഷമീറിന്റേതാണ് പരാതി.

നാട്ടിലെ പൊതുസമാധാനം തകർക്കാനും കലാപമുണ്ടാക്കാനും ലക്ഷ്യംവെച്ചാണ് കമൻ്റ് എന്ന് ആരോപണം. ഡിജിപിക്ക് പുറമെ നിയമസഭാ സമിതി, പൊലീസ് കംപ്ലൈൻ്റ് അതോറിറ്റി എന്നിവർക്കും പരാതി നൽകി. ഐപിസി 504, 153 , 153 A എന്നീ വകുപ്പുകൾ ചുമത്തണം എന്നാണ് പരാതിയിലെ ആവശ്യം. വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്.

കൊല്ലം കടയ്ക്കലിൽ നവകേരള സദസ്സിന്റെ വാഹനം തടയാൻ വെല്ലുവിളിച്ചായിരുന്നു മുഖ്യമന്ത്രിയുടെ എസ്കോർട്ട് സംഘത്തിലെ പൊലീസുകാരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചത്. പരാതി കൊടുത്ത കുമ്മിൾ ഷമീർ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ കമന്റ്‌ ആയിട്ടായിരുന്നു ഇയാളുടെ വെല്ലുവിളി. വിവാദമായതിന് പിന്നാലെ ഇയാൾ കമന്റ് ഡിലീറ്റ് ചെയ്തു. കടയ്ക്കൽ സ്വദേശിയാണ് ഗോപീകൃഷ്ണൻ എം എസ്.

രോഹിത്തിനെ മാറ്റിയതിൽ ഒരു തെറ്റുമില്ല; ഹാർദിക്കിനെ പിന്തുണച്ച് മുൻ താരം രം​ഗത്ത്

0

2024 ല്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ മത്സരത്തിലേക്ക് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചിരുന്നു.. അവരുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ രോഹിത് ശര്‍മ്മയെ ഒഴിവാക്കിയാണ് ഹാര്‍ദിക്കിന് ക്യാപ്റ്റന്‍സി സ്ഥാനം നല്‍കിയത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഈ നീക്കത്തിനെതിരെ സോഷ്യല്‍ മിഡീയയില്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ കടത്തു.. അവരുടെ ഒഫിഷ്യല്‍ ഇന്‍സ്റ്റാഗ്രാമിലടക്കം ഫോളോ ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു.

എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തെ പിന്തുണച്ചെത്തിരിക്കുകയാണ് മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

ട്വന്റി 20 യില്‍ മികച്ച റെക്കോര്‍ഡുള്ള കളിക്കാരനാണ് ഹാര്‍ദിക്ക്.. കൂടാതെ കഴിവ് തെളിയിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.. ആ വസ്തുത നിങ്ങളാരും വികാരം കൊണ്ട് മറക്കരുതെന്ന് മഞ്ജരേക്കര്‍ ആവശ്യപ്പെട്ടു.

മുബൈ ഇന്ത്യന്‍സ് നടത്തിയ നല്ലൊരു നീക്കമാണിതെന്ന് പറഞ്ഞ അദ്ധേഹം രോഹിത് ശര്‍മയെക്കുറിച്ച് ആരും വൈകാരികമായോ, വികാരപരമായോ ചിന്തിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനായി നേടിക്കൊടുത്ത നേട്ടങ്ങള്‍ മറക്കുന്നതല്ല… അതെല്ലാം പ്രശംസനീയമാണ്. എന്നാല്‍ ഹാര്‍ദിക്കിനെ നായകസ്ഥാനം ഏല്‍പിക്കാനുള്ള തീരുമാനത്തിന്റെ പ്രാധാന്യം തിരിച്ചറിയണമെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ സൗത്താഫ്രിക്ക മത്സരത്തിനുശേഷം സ്റ്റാര്‍ സ്‌പോര്‍ട്ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതിലും പലരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പക്ഷെ ക്യാപ്റ്റനായ ആദ്യ സീസണില്‍ ഹാര്‍ദിക് ഗുജറാത്ത് ടൈന്‍സില്‍ മികച്ചൊരു പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു. വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി 2022-ലെ ഐപിഎല്‍ കിരീടം ഹാര്‍ദിക്കിന്റെ ഗുജറാത്ത് ടൈറ്റന്‍സ് നേടുകയായിരുന്നു. കഴിഞ്ഞ സീസണിലും അവര്‍ നല്ലരീതിയില്‍ പോരാടി.. പക്ഷെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് അവര്‍ പരാജയപ്പെടുകയായിരുന്നു..

അതുകൊണ്ട് തന്നെ മുംബൈ ഇന്ത്യന്‍സില്‍ ക്യാപ്റ്റനായി ഹാര്‍ദിക് വരുമ്പോള്‍ പല മാറ്റങ്ങളും ഉണ്ടാകുമെന്ന് അദ്ധേഹത്തിന്റെ ആരാധകരും വിശ്വസിക്കുന്നു. ഒരു വശത്ത് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഹാര്‍ദിക്കിന്റെ നേത്യത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം ചൂടുമെന്നാണ് താരത്തിന്റെ ആരാധകരും പറയുന്നത്.

സുരക്ഷാ വീഴ്ചയിൽ പാർലമെൻ്റിൽ പ്രതിഷേധം തുടരും

0

ഡൽഹി: സുരക്ഷാ വീഴ്ചയിൽ ഇന്നും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം തുടരും. സസ്പെൻഡ് ചെയ്യപ്പെട്ട 92 എംപിമാരും പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കും. സുരക്ഷാ വീഴ്ച വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ സംസാരിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.

സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരു സഭകളിലെയും സഭാ അധ്യക്ഷന്മാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നുമാണ് ബിജെപി വാദം. പാർലമെൻ്റ് അതിക്രമം അന്വേഷിക്കുന്ന സമിതി സഭയ്ക്കകത്ത് തെളിവെടുപ്പ് നടത്തി. സുരക്ഷ ഉദ്യോഗസ്ഥരുടെ മൊഴിയും സമിതി രേഖപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ആറ് ബില്ലുകൾ സർക്കാർ അജണ്ടയിലുൾപ്പെടുത്തി. എല്ലാ എംപിമാരെയും സസ്പെൻഡ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷം. നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരമാണ് സസ്പെൻഷനെന്ന് കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. പ്രതിഷേധം അവഗണിച്ചത് കൊണ്ടാണ് സ്പീക്കറുടെ ഡയസിൽ കയറിയതെന്ന് തമിഴ്‌നാട് എംപി കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

പ്രണവിന് സഹായ ഹസ്തമായി എം എ യൂസഫലി

0

കേരളത്തിലെ അഞ്ചാമത്തെ ലുലു ഷോപ്പിങ് കേന്ദ്രമാണ് ഇന്നലെ പാലക്കാട് ആരംഭിച്ചത്. പാലക്കാട് ലുലുമാള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രണ്ടു കൈകളുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവ്. പ്രണവ് യൂസഫലിയെ കണ്ടതും കാലുകള്‍കൊണ്ട് സെല്‍ഫിയെടുത്തു.ശേഷം സാറില്‍ നിന്ന് ഒരു സഹായം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.(M A Yusafali Helping Hands on Unemployment Problem)

എനിക്കൊരു ജോലിയില്ലാ എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം, ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍, തൊണ്ടയിടറിക്കൊണ്ടുള്ള യുവാവിന്റെ വാക്കുകള്‍ കേട്ട് സെക്കന്റുകള്‍ക്കകം ജോലി നല്‍കണമെന്ന് നിര്‍ദേശം നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. പ്രണവിനെ ചേര്‍ത്തിരുത്തികൊണ്ട് മോന് എന്ത് ജോലിയാണ് വേണ്ടതെന്നും യൂസഫലി ചോദിക്കുന്നുണ്ട്.

എന്തും ചെയ്യാന്‍ കോണ്‍ഫിഡന്‍സുണ്ട് എന്നായിരുന്നു പ്രണവിന്റെ മറുപടി. തല്‍ക്ഷണം ജീവനക്കാരനോട് പ്രണവിന് ചെയ്യാനാകുന്ന ജോലി നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു എം എ യൂസഫലി. അടുത്ത തവണ മാളില്‍ വരുമ്പോള്‍ പ്രണവ് മാളില്‍ ജോലി ചെയ്യുന്നത് കാണണമെന്നും അദ്ദേഹം പറഞ്ഞു.

കാലുകൊണ്ട് വരച്ച യൂസഫലിയുടെ ചിത്രവും അദ്ദേഹത്തിന് നല്‍കി. എംഎല്‍എ ഷാഫി പറമ്പിലും പരിപാടിയില്‍ പങ്കെടുത്തു. പാലക്കാടിന്റെ കര്‍ഷകര്‍ക്ക് പദ്ധതി കൈതാങ്ങാകുമെന്നും 1400 പേര്‍ക്കാണ് പുതിയ തൊഴിലവസരം ലഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.