Tuesday, May 20, 2025
Home Blog Page 1088

കരുവന്നൂരിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

0

കരുവന്നൂർ: ഇരിങ്ങാലക്കുട കരുവന്നൂർ തേലപ്പിള്ളിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെയും കയ്പമംഗലത്ത് കണ്ടെത്തി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ദേശീയപാതയിൽ കയ്പ്‌പമംഗലം 12 സെൻ്ററിലാണ് വിദ്യാർഥികളെ കണ്ടെത്തിയത്. റോഡിൽ നിന്ന് ഒരു കാറിന് കൈ കാണിച്ച വിദ്യാർഥികളെ ഡ്രൈവർ വാഹനം നിർത്തി കാറിൽ കയറ്റി കയ്പമംഗലം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മൂന്ന് പേരും സുരക്ഷിതരാണ്.

തേലപ്പിള്ളി സ്വദേശികളായ ഐനേരിപറമ്പിൽ അജിത്കുമാറിന്റെ മകൻ അഭിനന്ദ്, പെരുംമ്പിള്ളി ലാലുവിന്റെ മകൻ എമിൽ, നന്തിലത്ത് പറമ്പിൽ ജയന്റെ മകൻ ആദിദേവ് എന്നിവരെയാണ് കണ്ടെത്തിയത്. കരുവന്നൂർ സെന്റ് ജോസഫ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് മൂന്ന് പേരും.

വീണ്ടും കൊച്ചിയിൽ പീഡനം; മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനെ രക്ഷിക്കാൻ പോലീസിൻ്റെ ശ്രമം

കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു. അസം സ്വദേശിയായ കുട്ടിക്കാണ് ക്ലാസ് മുറിയില്‍ വച്ച് ദുരനുഭവം ഉണ്ടായത്. കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്.

ക്ലാസ് മുറിയില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ എതിരെ എഫ്‌ഐആര്‍ എടുത്തെങ്കിലും അധ്യാപകന്‍ ഒളിവില്‍ എന്നുപറഞ്ഞ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണ് അമ്പലമുകള്‍ പൊലീസ്.
സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പൊലീസ് വഴിവിട്ട സഹായം നല്‍കുന്നു എന്ന ആരോപണം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.

പോലീസുകാരന്റെ ആത്മഹത്യാ ഭീഷണി

0

പത്തനംതിട്ട: പോലീസ് സ്‌റ്റേഷനിലെ വാട്‍സ്ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ വിവാദം. സിഐയും റൈറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പത്തനംതിട്ട കൊടുമൺ സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെയായിരുന്നു സംഭവം നടന്നത്.

ആത്മഹത്യാ ഭീഷണിക്ക് പിന്നാലെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്‌തതോടെ പോലീസുകാർ പരിഭ്രാന്തിലാവുകയായിരുന്നു. തുടർന്ന് പെട്ടെന്ന് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ വീട്ടിൽ തന്നെയാണ് ഉള്ളതെന്ന് കണ്ടെത്തുകയായിരുന്നു.

റോളക്സ് ആർട്സ് സ്പോർട്സ് ക്ലബ് ഉദ്ഘാടനം

0

കുന്നംകുളം: കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ റോളക്സ് ആർട്‌സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് വി.എം നിഹാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.എച്ച് ഇസ്മായിൽ, സെക്രട്ടറി പി യാസീൻ, രക്ഷാധികാരികളായ വി.ടി ബദറുദ്ദീൻ, വി.എ നൗഷാദ്, വി.ടി അഷ്റഫ് എന്നിവർ സംസാരിച്ചു. അംഗങ്ങളായ സുഹൈൽ, ഫർഹാൻ, അഫ്രീത്, ഫിറോസ്, റാഫി, ഹംദാൻ, അഫീഫ്, ഷാഫി, റിൻഷാദ്, ഷഹീർ എന്നിവർ നേതൃത്വം നൽകി.

പന്തളത്തു നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

0

പത്തനംതിട്ട: പന്തളത്ത് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് കണ്ടെത്തി. ഇന്നലെയാണ് പന്തളം ബാലാശ്രമത്തിലെ അന്തേവാസികളും സ്കൂള്‍ വിദ്യാര്‍ത്ഥികളുമായ പെണ്‍കുട്ടികളെകാണാതായത്.

പതിവ് പോലെ ബാലാശ്രമത്തില്‍ നിന്ന് രാവിലെ സ്കൂളിലേക്ക് പോയ കുട്ടികള്‍ സ്കൂളിലെത്തിയിരുന്നില്ല. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണിവര്‍. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

സംസ്ഥാനത്താകെ കുട്ടികള്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരത്ത് കുട്ടികളെ കണ്ടെത്തിയത്. ഇവരെ രാവിലെ ഫോര്‍ട്ട് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

മൂന്ന് കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍

0

യുവാക്കളെ ആക്രമിച്ച് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. എറണാകുളം കോടനാട് പെട്ടിമല സ്വദേശി നെജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഷാഡോ പോലീസും തൃശൂര്‍ ഈസ്റ്റ് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കേസിനാസ്പദമായ സംഭവം നടന്നത് സെപ്റ്റംബറിലാണ്. എട്ടിന് രാത്രി തൃശൂരിലെ സ്വര്‍ണാഭരണശാലയില്‍ നിര്‍മ്മിച്ച സ്വര്‍ണാഭരണങ്ങളുമായി മാര്‍ത്താണ്ഡത്തിലേക്ക് പോകാനായി ട്രെയിന്‍ കയറാന്‍ വന്നതായിരുന്നു യുവാക്കള്‍.. ഈ സമയത്താണ് ആക്രമണം ഉണ്ടായത്.

സ്വര്‍ണഭാരണ നിര്‍മ്മാണശാലയിലെ മുന്‍ ജീവനക്കാരനായ ബ്രോണ്‍സണ്‍ അനധികൃത പണമിടപാടിന്റെ പേരില്‍ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.. സ്വര്‍ണ്ണം കൊണ്ടു പോകുന്ന കാര്യം ബ്രോണ്‍സണ്‍ തന്റെ സുഹൃത്തായ നിഖിലിനെ അറിയിക്കുകയും നിഖിലാണ് ഇക്കാര്യങ്ങള്‍ നിരവധി കേസുകളില്‍ പ്രതിയായ ചാലക്കുടി സ്വദേശി ജെഫിനെ അറിയിച്ചത്.

ജെഫിന്‍ സ്വര്‍ണം ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്ന വിവരങ്ങള്‍ വിശദമായി അറിക്കുകയും പിന്നീട് പദ്ധതി ആസൂത്രണം ചെയ്യുകയും ശേഷം നിരവധി കേസുകളിലെ പ്രതിയായ അങ്കമാലിയിലുള്ള സിജോവിനെ അറിയിക്കുകയും ചെയ്തു. അതിലൂടെ ഈ പദ്ധതി ലാലു ലിന്റോ എന്നിവരെ അറിയച്ച ശേഷം മൂവര്‍സംഘം സ്വര്‍ണ കവര്‍ച്ചാ പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ അറസിറ്റിലായ നെജിന്‍ ഉള്‍പ്പെടുന്ന കവര്‍ച്ചാ സംഘം ഇവര്‍ ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം തൃശൂര്‍ റെയില്‍വെ സ്റ്റേഷനടുത്തുവെച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടുപോയ ചെറുപ്പക്കാരെ ആക്രമിക്കുകയും സ്വര്‍ണം കവര്‍ച്ച ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

ഇതുവരെയുള്ള അന്വേഷണത്തില്‍ 23 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ പത്തോളം വാഹനങ്ങളും പിടിച്ചെടുത്തു. ഏകദേശം മുക്കാല്‍ കിലോഗ്രാം സ്വര്‍ണം അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.

തൃശൂര്‍ എസി പി കെ. കെ സജീവ്, ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ സി അലവി എന്നിവരുടെ നേതൃത്വത്തില്‍ തൃശൂര്‍ സിറ്റി ഷാഡോ പോലീസ് അംഗങ്ങളായ എസ് ഐ രാഗേഷ്, എ എസ് ഐമാരായ ടി വി ജീവന്‍, സി ജയലക്ഷ്മി, സിവില്‍ പോലീസ് ഓഫീസര്‍ കെ.ബി വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

‘സ്കന്ദനാഗത്തിൻ്റെ വിഷപ്പല്ല്’ പ്രകാശനം ചെയ്തു

0

ചേറൂർ: ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ശ്രീ പ്രതാപന്റെ ‘സ്കന്ദനാഗത്തിന്റെ വിഷപ്പല്ല് ‘ എന്ന നോവൽ പ്രകാശനം ചെയ്തു. വില്ലടം യുവജനസംഘം വായനശാലയിൽ വച്ച് പ്രസിഡണ്ട് ടി.ജെ വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വെച്ച് കവിയും നോവലിസ്റ്റുമായ വി .ജി തമ്പിയാണ് പുസ്തക പ്രകാശന കർമ്മം നിർവ്വഹിച്ചത്. ഗ്രന്ഥശാല പ്രവർത്തകനും എഴുത്തുകാരനുമായ സി. വി തങ്കപ്പൻ പുസ്തകം ഏറ്റുവാങ്ങി. കവി അനിൽ നന്ദിപുലം മുഖ്യാതിഥിയായി. ജയപ്രകാശ് ഒളരി, ഷാജൻ മാസ്റ്റർ എന്നിവർ പുസ്തക പരിചയവും, അവലോകനവും നടത്തി.

എഴുത്തുകാരായ ഗോപിനാഥ്. ഐ, സുനിതാ വിൽസൺ, ഐ കെ മോഹനൻ , ജോൺസൺ പി ജെ എന്നിവർ ആശംസകൾ നേർന്നു. മധു പുഷ്പത് കവിതാ ശില്പം അതരിപ്പിച്ചു. ശാന്ത അപ്പു സ്വാഗതവും എ.വി പൊറിഞ്ചു നന്ദിയും പറഞ്ഞു. ചിത്രകാരി രശ്മി കുമാരൻ ഉദ്ഘാടനം ചെയ്ത ശ്രീപ്രതാപിന്റെ ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ 62 കാരന്……

0

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ കേസിലെ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി. എറണാകുളം ജില്ലയിലാണ് സംഭവം.

രണ്ടു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ചെറായി കോവിലകത്തുംകടവ് ഏലൂര്‍ വീട്ടില്‍ ശിവനെ (62) ആണ് പറവൂര്‍ അതിവേഗ സ്പെഷല്‍ കോടതി ശിക്ഷിച്ചത്.

ശിവന്‍ പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം. 2022 ജൂലൈ 13 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടി കുളിക്കുമ്പോള്‍ ശിവന്‍ ശുചിമുറിയില്‍ ഒളിഞ്ഞുനോക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മുനമ്പം പൊലീസ് ആണ് കേസന്വേഷിച്ചത്.

രാമക്ഷേത്ര മാതൃകയില്‍ നെക്ലേസ്

0

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര മാതൃകയില്‍ 5000 വജ്രങ്ങള്‍ പതിച്ച നെക്ലേസുണ്ടാക്കി വജ്ര വ്യാപാരി. രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചു. ഈ മാസ്റ്റര്‍ പീസ് രാമക്ഷേത്രത്തിന് സമര്‍പ്പിക്കുമെന്ന് വ്യാപാരി അറിയിച്ചു. സൂറത്തിലെ വജ്ര വ്യാപാരിയാണ് നെക്ലേസുണ്ടാക്കിയത്.

ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും ഹനുമാനെയുമാണ് നെക്ലേസില്‍ കൊത്തിവെച്ചിട്ടുള്ളതെന്ന് രസേഷ് ജൂവൽസിന്റെ ഡയറക്ടർ കൗശിക് കകാഡിയ പറഞ്ഞു. 35 ദിവസമെടുത്താണ് നെക്ലേസ് ഉണ്ടാക്കിയത്. വില്‍ക്കാനായല്ല ഈ നെക്ലേസുണ്ടാക്കിയത്. അയോധ്യയിലെ രാമക്ഷേത്രത്തിന് ഈ അമൂല്യ നെക്ലേസ് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 5000 അമേരിക്കന്‍ വജ്രങ്ങളും രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

2024 ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കുക. ജനുവരി 16 ന് ചടങ്ങുകള്‍ ആരംഭിക്കും. വാരണാസിയിൽ നിന്നുള്ള പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലാണ് പ്രധാന ചടങ്ങുകൾ നടക്കുക. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോധ്യയില്‍ അമൃത് മഹോത്സവ് ആചരിക്കും. മഹായജ്ഞവും നടത്തും.

ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ, ചലച്ചിത്ര സംവിധായകൻ മധുര് ഭണ്ഡാർക്കർ, വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, ചിത്രകാരൻ വാസുദേവ് ​​കാമത്ത്, ഐ.എസ്.ആർ.ഒ ഡയറക്ടർ നിലേഷ് ദേശായി തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശങ്കരാചാര്യ മഠങ്ങളിലെ 150 സന്യാസിമാരും നാലായിരത്തോളം മറ്റു സന്ന്യാസിമാരും 2,200 ക്ഷണിക്കപ്പെട്ട അതിഥികളുമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

കാർഷിക സർവകലാശാലയിൽ കരിദിനാചരണം

0

തൃശ്ശൂർ: സർവകലാശാലകളെ ചാൻസലർ കലാപകേന്ദ്രങ്ങളാക്കുന്നുവെന്നാരോപിച്ച് കാർഷിക സർവകലാശാലയിൽ ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് അസോസിയേഷനും യൂണിവേഴ്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷനും ചേർന്ന് കരിദിനമാചരിച്ചു. ചാൻസലർ സ്ഥാനത്ത് ഗവർണറെ നിയമിച്ച അതേ നിയമസഭ തന്നെ നിയമം പാസാക്കി ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റിയിട്ടും അധികാരസ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് അപഹാസ്യമാണെന്ന് ടീച്ചേഴ്സ് ഓർഗനൈസേഷനും എംപ്ലോയീസ് അസോസിയേഷനും ആരോപിച്ചു.

കാർഷിക സർവകലാശാലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന കരിദിനാചരണത്തിന് ഡോ. എ. പ്രേമ, സി.വി. ഡെന്നി, ഡോ. പി. കെ. സുരേഷ്കുമാർ, കെ.ആർ. പ്രദീഷ്, ഡോ. സന്തോഷ്, കെ. സുരേഷ്കുമാർ, അഭിഭിത്ത് എന്നിവർ നേതൃത്വം നൽകി.