Wednesday, May 21, 2025
Home Blog Page 1086

മറിയക്കുട്ടി ഹൈക്കോടതിയില്‍

0

കൊച്ചി: അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. വിധവ പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. അഞ്ചുമാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും പുതുവത്സരത്തിന് മുൻപ് പെൻഷൻ കുടിശ്ശിക ലഭിക്കാൻ കോടതിയുടെ ഇടപെടൽ വേണം എന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മറിയക്കുട്ടിയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്‍റെയും വിശദീകരണം തേടി. ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തിന് പണം നൽകാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങി സമരം ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷ യാചിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം.

മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. അഞ്ച് മാസത്തെ പെൻഷനായിരുന്നു മറിയക്കുട്ടിക്ക് നൽകാൻ ഉണ്ടായിരുന്നത്. മറിയക്കുട്ടിക്ക് പെന്‍ഷന്‍ ലഭിക്കാത്തത് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ അടിമാലി സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കുകയായിരുന്നു. ഇതിനിടെ, സിപിഎം പ്രവര്‍ത്തകര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മറിയക്കുട്ടി രംഗത്തെത്തിയിരുന്നു. വ്യാജ വാര്‍ത്ത നല്‍കിയതിന് ദേശാഭിമാനിക്കെതിരെയും മറിയക്കുട്ടി പരാതി നല്‍കിയിട്ടുണ്ട്.

കേരളത്തിലെ സർവകലാശാലകൾ മുഖ്യനും ഗവർണർക്കും…

0

കൊച്ചി: മുഖ്യമന്ത്രിക്കും ഗവർണർക്കും എതിരെ കുസാറ്റിലും ബാനർ ഉയർത്തി കെ എസ് യു. ‘മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ’ എന്നാണ് ബാനറിൽ. ഇന്നലെ കാലടി ശ്രീശങ്കര കോളേജിലും കെഎസ്‌യു പ്രവർത്തകർ ബാനർ ഉയർത്തിയിരുന്നു. ഗവർണർക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനറിന് സമാന്തരമായാണ് കെഎസ്‌യുവിന്റെ ബാനർ. ഇന്നലെ രാത്രിയാണ് ബാനർ സ്ഥാപിച്ചത്.

ഗവർണർക്കെതിരെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിക്കൂട്ടിൽ നിർത്തിയാണ് കെഎസ്‍യുവിന്‍റെ പ്രതിഷേധം. ‘ജനാധിപത്യം തൊട്ടു തീണ്ടാത്ത മുഖ്യനും കാവി പുതച്ച ഗവർണറും നാടിന് ആപത്ത്’ എന്നായിരുന്നു കഴിഞ്ഞ ദിവസം കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‍യു സ്ഥാപിച്ച ബാനർ. ഇതിന് പിന്നാലെയാണ് കുസാറ്റിലും ഗവർണർക്കും മുഖ്യമന്ത്രിക്കുമെതിരെ ബാനർ ഉയർന്നത്.

അതേസമയം കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ഗവർണർക്കെതിരായി എസ് എഫ്‌ ഐ സ്ഥാപിച്ച ബാനർ ഉടനടി നീക്കണമെന്ന് വൈസ് ചാൻസിലർ കഴിഞ്ഞ ദിവസം കർശന നിർദ്ദേശം നൽകി. എസ് എഫ് ഐ ബാനർ ഉടനെ നീക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർക്ക് ഔദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്. സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും അതുകൊണ്ട് ഉടനെ നീക്കം ചെയ്യണമെന്നുമാണ് വി സി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗവർണർക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ എസ് എഫ്‌ ഐ ബാനർ സ്ഥാപിച്ചത്.

നവ കേരള സദസ് ഇന്ന് തലസ്ഥാനത്തേക്ക്

0

.

തിരുവനന്തപുരം:മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും. നവകേരള സദസിന് മുൻപ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. പിന്നീട് ചടയമംഗലം മണ്ഡലത്തിൽപ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള സദസ് എത്തു. വൈകിട്ട് സംഘം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ആറരയ്ക്ക് വർക്കലയിലാണ് ആദ്യ പരിപാടി.

അതേസമയം, നവകേരള സദസ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്ന ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. 564 സ്റ്റേഷനുകളിലേക്ക് നടത്തുന്ന മാർച്ചിൽ അഞ്ച് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് കെപിസിസി അറിയിച്ചത്. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച് കെഎസ് യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും മുഖ്യമന്ത്രിയുടെ ഗൺമാനും സിപിഎമ്മും ചേർന്ന് ആക്രമിക്കുന്നതിനെതിരെയാണ് സമരം. പ്രശ്നത്തിൽ യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. നവകേരള സദസ്സ് സമാപിക്കുന്ന 23ന് കെപിസിസി ഡിജിപി ഓഫീസിലേക്കും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ് കോൺഗ്രസ് രംഗത്തിറങ്ങുന്നത്.

ഇതിനിടെ, നവ കേരള സദസിനെതിരെ പ്രതിഷേധിച്ച കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺ മാൻ അനിൽ കല്ലിയൂരിന്‍റെ വീട്ടിലേക്ക് ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.തിരുവനന്തപുരത്തെ വീട്ടിലേക്ക് ആയിരുന്നു മാർച്ച്.വീടിനു നേരത്തെ തന്നെ പോലീസ് സുരക്ഷ ഒരുക്കിയിരുന്നുപ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ എസ്കോർട്ട് സ്റ്റാഫ് സന്ദീപിന്റെ വീട്ടിലേക്കും കഴിഞ്ഞ ദിവസം മാർച്ച്‌ ഉണ്ടായിരുന്നു.

0

വ്യാജ ഐ ഡി കാർഡ്; സിബിഐ അന്വേഷണം വേണം

‘പോയി ഡെറ്റോളോഴിച്ചു കുളിയെടാ ചെറുക്കാ’- നന്ദകുമാർ

0

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച് ഇടത് സംഘടന നേതാവായ ഐഎച്ച്ആര്‍ഡി ഉന്നതന്‍. ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.നന്ദകുമാറാണ് മോശം ഭാഷയില്‍ ഗവര്‍ണറെ വിമര്‍ശിച്ചും പരിഹസിച്ചും പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത്. ശിഖണ്ഡി, സങ്കിസ് ഖാന്‍, തെരുവ് ഗുണ്ട, വെറ്ററന്‍ ഗുണ്ട തുടങ്ങിയ പദ പ്രയോഗങ്ങളാണ് ഗവര്‍ണര്‍ക്കെതിരെ നന്ദകുമാര്‍ ഉപയോഗിച്ചിരിക്കുന്നത്. സര്‍വ്വകലാശാല വിഷയത്തിലും എസ്എഫ്ഐയുമായുള്ള തര്‍ക്കത്തിലുമെല്ലാം മോശമായ ഭാഷയില്‍ പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ മോശം പരാമര്‍ശം പങ്കുവച്ചതിന് പോലീസ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനാണ് നന്ദകുമാര്‍. അന്ന് മാപ്പ് പറഞ്ഞ് പോസ്റ്റിട്ട് തടിയൂരാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.

0

അൻപത് എം പിമാർക് സസ്പെന്ഷൻ

സൂപ്പർ കപ്പ് ​ഗ്രൂപ്പുകൾ ആയി.. ബ്ലാസ്റ്റേഴ്സ് ​ഗ്രൂപ്പ് ബി യിൽ.. മത്സരങ്ങൾക്ക് ജനുവരിയിൽ തുടക്കം

0

സൂപ്പര്‍ കപ്പിനായുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. കേരള ബാസ്റ്റേഴ്‌സ് ഗ്രൂപ്പ് ബിയിലാണ്. കലിംഗ സൂപ്പര്‍ കപ്പ് എന്ന പേരിലാണ് ഇക്കുറി ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

12 ഐഎസ്എല്‍ ടീമുകളും 4 ഐ ലീഗ് ടീമുകളുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. നാല് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ ഗ്രൂപ്പ് ബിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷദ്പൂര്‍ കൂടാതെ ഐ ലീഗില്‍ നിന്ന് യോഗ്യത നേടിയെത്തുന്ന ഒരു ടീമും. ഇവരില്‍ പരസ്പരം ഏറ്റുമുട്ടിയതിന് ശേഷം പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ടീം സെമിഫൈനലിലേക്ക് യോഗ്യത നേടും.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ഐഎസ്എല്ലിനിടെയാണ് സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ നടക്കാന്‍ പോകുന്നത്. ജനുവരി ഒമ്പതാം തീയതി ആരംഭിക്കുന്ന സൂപ്പര്‍കപ്പ് ജനുവരി 29 നാണ് അവസാനിക്കുന്നത്. ഇതിലെ വിജയിക്ക് 2024-25 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് 2 വിലേക്കുള്ള ടിക്കറ്റും ലഭിക്കും. അതുകൊണ്ട് തന്നെ എല്ലാ ടീമുകളും ശക്തമായി മത്സരരംഗത്ത് ഉണ്ടാകും.

Kalinga Super Cup 2024 Group Stage Draw

GROUP A:
Mohun Bagan SG
East Bengal FC
Hyderabad FC
I-League 1

GROUP B:
Kerala Blasters FC
NorthEast United FC
Jamshedpur FC
I-League 2

GROUP C:
Mumbai City FC
Chennaiyin FC
Punjab FC
I-League 3

GROUP D:
FC Goa
Odisha FC
Bengaluru FC
I-League 4 (winner of qualifying play-off)

ലഹരിക്കെതിരെ മിനി മാരത്തണുമായി ശാന്തിനികേതൻ പബ്ലിക് സ്കൂ‌ൾ

0

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത്‌ലറ്റിക്‌സ് സ്പോർട്ട്സ് മീറ്റ് “സ്പ്രിന്റ് 2K23” യുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണം ലക്ഷ്യമാക്കി മിനി മാരത്തൺ സംഘടിപ്പിച്ചു.

രോഗാതുരമായ കേരള ജനതയെ നല്ല ജീവിത ശൈലിയിലൂടെയും വ്യായാമത്തിലൂടെയും തിരിച്ചു പിടിക്കാൻ, ലഹരിയുടെ ചതിക്കുഴികളിൽ നമ്മുടെ കുഞ്ഞുങ്ങൾ അകപ്പെട്ടു പോകാതിരിക്കാൻ, ആരോഗ്യകരമായ തലമുറയെ സൃഷ്ടിക്കുക എന്ന സന്ദേശമാണ് മാരത്തൺ ലക്ഷ്യമിട്ടത്.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കേക്ക് മിക്സിംഗ് സെറിമണി

0

ഇരിങ്ങാലക്കുട: ക്രിസ്തുമസിന്റെ വരവറിയിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കേക്ക് മിക്സിംഗ് സെറിമണി സംഘടിപ്പിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്രിസ്‌തുമസ് കേക്കിന് ആവശ്യമായ വിഭവങ്ങൾ മാനേജ്മെന്റ്, അധ്യാപക വിദ്യാർഥി പ്രതിനിധികൾ ചേർന്ന് യോജിപ്പിച്ചത് നവ്യാനുഭവമായി. എക്സിക്യൂട്ടീവ് ഡയറക്‌ടർ ഫാ ജോൺ പാലിയേക്കര ഉദ്ഘാടനം ചെയ്തു.

ജോയിന്റ് ഡയറക്ടർ ഫാ ജോയി പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ വി ഡി ജോൺ, കമ്പ്യൂട്ടർ സയൻസ് മേധാവി ഡോ വിൻസ് പോൾ, കോ-ഓർഡിനേറ്റർ ജാസ്മിൻ ജോളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കമ്മിൻസിന്റെ റെക്കോർഡ് നിമിഷ നേരം കൊണ്ട് പഴങ്കഥ.. ഇനി സ്റ്റാർക്കിന് സ്വന്തം

0

ഐപിഎല്ലിന്റ 17-ാം സീസണിന് മുന്നോടിയായുള്ള താരലേലം ദുബായില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് പാറ്റ് കമ്മിന്‍സിനെ സണ്‍ റൈസേഴ്‌സ് സ്വന്തമാക്കിയിരുന്നു.. എന്നാല്‍ ആ റെക്കോര്‍ഡ് നിമിഷ നേരം കൊണ്ട് പഴങ്കഥ ആക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്..

ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് റെക്കോര്‍ഡ് വിലയിട്ട് കെകെആര്‍ സ്വന്തമാക്കിയത്. 24.75 കോടിക്കാണ് സ്റ്റാര്‍ക്ക് കൊല്‍ക്കത്തയിലേക്ക് എത്തിയത്.

ഡെല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമായിരുന്നു ഓസ്‌ട്രേലിയ പേസര്‍ക്കായി ആദ്യം രംഗത്ത് ഉണ്ടായിരുന്നത്. കെകെആര്‍ ചിത്രത്തിലേ ഇല്ലായിരുന്നു. എന്നാല്‍ രണ്ട് കോടിയില്‍ തുടങ്ങിയ ബിഡ് പത്ത് കോടിയ്ക്ക് മുകളിലേക്ക് പോയപ്പോള്‍ മത്സരം ഗുജറാത്ത് ടൈറ്റന്‍സും കെകെആറും തമ്മിലുള്ള പോരാട്ടമായി മാറി.

ഇരുവരും തമ്മിലുള്ള യുദ്ധം അവസാനം സ്റ്റാര്‍ക്കിന്റെ ബിഡ് 20 കോടി കടത്തി. അവസാനം ഗുജറാത്ത് പിന്മാറുകയും 24.75 കോടിക്ക് താരം കൊല്‍ക്കത്തയിലേക്ക് എത്തുകയുമായിരുന്നു. ഐപിഎല്ലിലെ എക്കാലത്തെയു വലിയ തുകയാണിത്.

സ്റ്റാര്‍ക്ക് അവസാനമായി ഐപിഎല്‍ കളിച്ചത് 2014-15 സീസണിലായിരുന്നു. അന്ന് ആര്‍സിബിയുടെ ഭാഗമായിരുന്നു സ്റ്റാര്‍ക്ക്. ഇതുവരെ 27 മത്സരങ്ങള്‍ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള ഓസ്‌ട്രേലിയന്‍ പേസര്‍ 34 വിക്കറ്റുകളും നേടിയിട്ടുണ്ട്.