Wednesday, May 21, 2025
Home Blog Page 1085

പൂരം തകർക്കാനുള്ള ദേവസ്വം നീക്കത്തെ നേരിടും: സുരേഷ് ഗോപി

0

തൃശ്ശൂർ: തൃശ്ശൂർ പൂരത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും പറമേക്കാവ് തിരുവമ്പാടി ദേശങ്ങൾക്കൊപ്പം നിന്ന് നേരിടുമെന്ന് സുരേഷ് ഗോപി. പൂരം നടത്തിപ്പിന് തുക കണ്ടെത്താൻ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്ന് നടത്തുന്ന എക്സിബിഷന് തറവാടക ഈടാക്കുന്നത് അനീതിയാണെന്നും വാടക വർദ്ധിപ്പിക്കരുതെന്നല്ല വാടക ഈടാക്കാനേ പാടില്ലെന്നാണ് തൻ്റെ അഭിപ്രായമെന്നും സുരേഷ് ഗോപി പറഞ്ഞു.

ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുന്നതിലായിരിക്കണം ദേവസ്വത്തിന്റെ ശ്രദ്ധ. വടക്കുന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങൾക്കും ഭക്തരിൽ നിന്ന് വാടക ഈടാക്കാൻ ദേവസ്വത്തിന് അധികാരമില്ല. എന്നാൽ ക്ഷേത്രാചാരവുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് വാടക ഈടാക്കുന്നതിൽ ആരും എതിരല്ല. പക്ഷെ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ കൊള്ളയടിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. തൃശ്ശൂർ പൂരത്തിൻ്റെ പ്രൗഡി നിലനിർത്തുന്നതിലും വർദ്ധിപ്പിക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുള്ള പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് പകരം അവരെ ദ്രോഹിക്കുകയാണ് ദേവസ്വം ചെയ്യുന്നത്.

പൂരം പ്രതിസന്ധിയിലാക്കി ഭരണമുന്നണിയിലെ ചിലർക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസരം ഉണ്ടാക്കിയെടുക്കാനുള്ള നാടകത്തിൻ്റെ ഭാഗമാണോ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കടുംപിടുത്തത്തിന് പിന്നിലെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ക്ലബ്ബ് വേൾഡ് കപ്പ്; മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ

0

ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും എഫ് എ കപ്പും നേടിയതിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി അടുത്ത കിരീട ലക്ഷ്യത്തിലേക്ക്.. ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിലേക്കാണ് പെപ്പും പിള്ളേരും പ്രവേശിച്ചത്.

ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട് സിറ്റിയില്‍ നടന്ന സെമിഫൈനലില്‍ ജാപ്പനീസ് ക്ലബ് ഉറാവ റെഡ് ഡയമണ്ട്‌സിനെയാണ് സിറ്റി തോല്‍പ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. ഫൈനലില്‍ ബ്രസീല്‍ ക്ലബ്ബായ ഫല്‍മിനന്‍സാണ്‌ സിറ്റിയുടെ എതിരാളികള്‍.

മത്സരം തുടങ്ങി ആദ്യ പകുതിയില്‍ സെല്‍ഫ് ഗോളിലൂടെ സിറ്റി മുന്നിലെത്തി. ഉറാവയുടെ പ്രതിരോധത്തില്‍ നിന്ന് വന്ന പിഴവാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്. രണ്ടാം പകുതിയില്‍ സിറ്റി താരങ്ങളായ മാത്തിയോ കൊവാസ്‌കിയും ബെര്‍ണാഡോ സില്‍വയും ഗോളുകള്‍ നേടി..

ട്രംപ് അയോഗ്യന്‍; വിലക്ക് കൽപ്പിച്ച്‌ സുപ്രിം കോടതി

0

ഡെന്‍വര്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിന് വിലക്ക്. കൊളറാഡോ സുപ്രീം കോടതിയുടേതാണ് നടപടി.2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലിന് നേരെ ട്രംപിന്റെ അനുയായികള്‍ നടത്തിയ ആക്രമണത്തിലെ പങ്ക് ചൂണ്ടികാണിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ നിന്ന് കോടതി ട്രംപിനെ വിലക്കിയിരിക്കുന്നത്.

കൊളറാഡോ സംസ്ഥാനത്തില്‍ മാത്രമാണ് വിലക്ക് ബാധകം. അതേസമയം, 2024 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മത്സരത്തില്‍ ട്രംപ് മുന്നിലായിരുന്നു.അമേരിക്കന്‍ ഭരണഘടനയിലെ പതിനാലാം ഭേദഗതിയിലെ സെക്ഷന്‍ മൂന്ന് പ്രകാരം ട്രംപ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതില്‍ നിന്ന് അയോഗ്യനാണെന്ന് കണക്കാക്കുന്നുവെന്നായിരുന്നു കോടതി വിധി.

വിധി നടപ്പിലാക്കുന്നത് 2024 ജനുവരി 4 വരെ നിര്‍ത്തിവച്ചിട്ടുണ്ട്. പിഴവുള്ളതും ജനാധിപത്യവിരുദ്ധവും എന്നായിരുന്നു കോടതിവിധി അപലപിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രതികരണം. യുഎസ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്നും ട്രംപ് പറഞ്ഞു.നവംബര്‍ 5നാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് ശക്തികേന്ദ്രമായാണ് കൊളറാഡോ പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഗര്‍ഭ നിരോധന ഗുളിക കഴിച്ച 16 കാരി മരിച്ചു

0

ആർത്തവ വേദന ഒഴിവാക്കുന്നതിനായി ഗർഭനിരോധന ഗുളിക കഴിച്ച പെൺകുട്ടി മരിച്ചു. യുകെയിലാണു സംഭവം. ലൈല ഖാൻ എന്ന പതിനാറുകാരിയാണു മരിച്ചത്. ആർത്തവ വേദന കുറയ്ക്കാന്‍ ഗർഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടർന്നാണ് പെൺകുട്ടി മരുന്ന് കഴിച്ചതെന്നാണു റിപ്പോർട്ട്.

നവംബർ 25 നാണ് ആദ്യമായി ലൈല ഗുളികകൾ കഴിക്കാൻ ആരംഭിച്ചത്. ഡിസംബർ 5 ഓടെ പെൺകുട്ടിക്ക് കഠിനമായ തലവേദനയും ഛർദിയും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് വൈദ്യസഹായം തേടി പെൺകുട്ടിയുടെ കുടുംബം ആശുപത്രിയെ ബന്ധപ്പെട്ടെങ്കിലും അപകടകരമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പിറ്റേ ദിവസം ചെക്കപ്പിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നാൽ മതി എന്ന് പറഞ്ഞു. എന്നാൽ ഞായറാഴ്ച രാത്രി തന്നെ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. നിർത്താതെ ഛർദ്ദിക്കുകയും ചെയ്തു. ശുചിമുറിയിൽ ബോധംകെട്ടുവീണ അവളെ വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു’’ – ലൈലയുടെ ബന്ധു പറഞ്ഞു.

ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയിൽ ലൈലയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഡിസംബർ 13ന് ശസ്ത്രക്രിയയ്ക്കു വിധേയയാക്കി എങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. ലൈലയുടെ അവയവങ്ങള്‍ ദാനം ചെയ്തതായും കുടുംബം അറിയിച്ചു.

സ്വർണക്കടത്ത് പിടികൂടുന്നതിൽ കേരളത്തിന്റെ സ്ഥാനം

0

കൊച്ചി: സ്വർണക്കടത്ത് പിടികൂടുന്നതിൽ കേരളം മുമ്പിലെന്ന് കാണിച്ച് റവന്യൂ ഇന്റലിജൻസ് കണക്കുകൾ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 3173 കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. 2291.51 കിലോ സ്വർണം പിടിച്ചെടുത്തു.

കേരളത്തിലൂടെ സ്വർണക്കടത്ത് വർദ്ധിക്കുന്നുവെന്ന ആരോപണം ശക്തമായതോടെ സർക്കാർ ഇടപെടുകയായിരുന്നു. കസ്റ്റംസിന്റെ ‘കണ്ണുവെട്ടിച്ച്’ സ്വർണം കടത്തുന്നതായിരുന്നു നടന്നുവന്നിരുന്ന രീതി. എന്നാൽ ഇങ്ങനെ വിമാനത്താവളത്തിനു പുറത്തിറങ്ങുന്ന കടത്തുകാരെ കേരളാ പോലീസ് പുറത്ത് കാത്തുനിന്ന് പിടികൂടുകയായിരുന്നു.

നരഭോജി കടുവയുടെ ശസ്ത്രക്രിയ നാളെ

0

തൃശ്ശൂര്‍: വയനാട്ടില്‍ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധനയില്‍ കണ്ടെത്തി. എട്ട് സെന്റിമീറ്ററോളം ആഴമുള്ള മുറിവ് ആണെന്നാണ് വിലയിരുത്തല്‍.
കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പരിക്കേറ്റതാകാമെന്ന് ആണ് നിഗമനം. കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് കടുവയെ മയക്കാന്‍ ചീഫ് വൈഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക. പരുക്കിനെ തുടര്‍ന്ന് കടുവയ്ക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ടെന്നാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസം നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയിരുന്നു. 13 വയസ് പ്രായമുള്ള കടുവയെ 40 മുതല്‍ 60 ദിവസം വരെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ക്വാറന്റൈനില്‍ നിര്‍ത്തും. നിലവില്‍ നിരീക്ഷണ കേന്ദ്രത്തിലുള്ള കടുവയ്ക്ക് ദിവസം ആറ് കിലോ ബീഫടക്കം ഭക്ഷണം നല്‍കും.

വണ്ടിപ്പെരിയാർ പോക്സോ കേസ്: അപ്പീലിൽ കക്ഷി ചേരാൻ പെൺകുട്ടിയുടെ കുടുംബം

0

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നും പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ഹർജ്ജിയും നൽകും. ഇതിനായി കുടുംബാംഗങ്ങൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടികാഴ്ചനടത്തും. വണ്ടിപ്പെരിയാരിലെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട അർജ്ജുനെ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വെറുതേ വിട്ടതിനെതിരെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് അപ്പീൽ നൽകും.

കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് കോടതി കണ്ടെത്തിയിട്ടും വിധിയിൽ തുടർ നടപടി സംബന്ധിച്ച് പരമാർശമില്ലാത്തതായിരിക്കും പ്രധാനമായും ഉന്നയിക്കുക. നിലവിലെ വിധി റദ്ദ് ചെയ്യുന്നതിനും കേസിൽ അർജുനെതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തണമെന്ന ആവശ്യം കുടുംബം ഡി ജി പിയെ അറിയിക്കും. പ്രതി അർജുൻ തന്നെയാണെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്.
ഇതോടൊപ്പം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ പി സി സി യുടെ നിർദ്ദേശപ്രകാരം അഭിഭാഷക കോൺഗ്രസും അടുത്ത ദിവസം ഹൈക്കോടതിയിൽ ഹർജി നൽകും.

സംസ്ഥാന ബാലാവകാശ കമ്മിഷനും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വെറുതെ വിട്ട വിധിയുടെ ആഘാതത്തിൽ കഴിയുന്ന കുടുംബത്തിന് ആശ്വാസം പകരാൻ വിവിധ സംഘടനകളിൽ നിന്നുള്ളവർ വീട്ടിലെത്തുന്നുണ്ട്. നാളെ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

തെക്കൻ തമിഴ്നാട് ദുരിതക്കയത്തിൽ

0

ചെന്നൈ: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ തെക്കൻ തമിഴ്നാട്ടിൽ ജനജീവിതം ദുസ്സഹം. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ ഇതുവരെ 10 പേർ മരണപ്പെട്ടുവെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ പറഞ്ഞു. രണ്ട് ജില്ലകളിലും റെക്കോഡ് മഴയാണ് പെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തിരുനെൽവേലി, തെങ്കാശി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. കൂടാതെ, തെങ്കാശിയിൽ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചുട്ടുണ്ട്. പ്രളയത്തെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പൂർണമായും പുനസ്ഥാപിക്കാനായിട്ടില്ല.

‘പെറ്റിപിരിവ്’ ഇനി മുതൽ ഗ്രേഡ് എസ്ഐമാർക്ക് പിരിക്കാൻ അനുമതിയില്ല.

0

തിരുവനന്തപുരം : കൂടുതൽ പോലീസുകാരെ റോഡിലിറക്കി പെറ്റിപിരിവ് ഊർജിതമാക്കാനുള്ള നീക്കം പൊളിഞ്ഞു. ട്രാഫിക് പെറ്റിക്കേസുകൾ പിടിക്കാൻ നിലവിൽ എസ്ഐമാർക്ക് ഉള്ള അധികാരം ഗ്രേഡ് എസ്ഐമാർക്ക് കൂടി നൽകണമെന്ന ഡിജിപിയുടെ ആവശ്യം ആഭ്യന്തര വകുപ്പ് തള്ളി. പിഴ ഈടാക്കാൻ മാത്രമല്ല, വാഹനങ്ങളുടെ രേഖകൾ പരിശോധിക്കാനും ഗ്രേഡ് എസ്ഐമാർക്ക് അധികാരം ഉണ്ടാകില്ല.

1988ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 200(1)വകുപ്പ് പ്രകാരം വാഹനങ്ങളുടെ രേഖകൾ പരിശോധിക്കാനും പിഴ ചുമത്താനും അത് ഈടാക്കാനും പോലീസിൽ സബ് ഇൻസ്‌പെക്ടർക്കും അതിനു മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥർക്കും മാത്രമാണ് അധികാരം. ഗ്രേഡ് എസ്ഐമാർക്ക് ചില കാര്യങ്ങളിൽ എസ്ഐമാരുടെ ചുമതലകൾ നൽകിയിട്ടുണ്ട്. അതിനാൽ ട്രാഫിക് കുറ്റങ്ങളുടെ കാര്യത്തിലും അത് അനുവദിക്കാം എന്നായിരുന്നു ഡിജിപിയുടെ ശുപാർശ. എന്നാൽ അതിന് വകുപ്പില്ല എന്നാണ് ഗതാഗത വകുപ്പിന്റെ അഭിപ്രായം കൂടി തേടിയ ശേഷം ആഭ്യന്തര വകുപ്പ് നൽകിയ മറുപടി. “പോലീസ് വകുപ്പിൽ എസ്ഐ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് റെഗുലർ എസ്ഐമാരെയാണ്. ചില സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഗ്രേഡ് എസ്ഐമാർക്ക് എസ്ഐമാരുടെ ചുമതലകൾ നൽകുന്നു എന്ന് മാത്രമേയുള്ളൂ. അതിനർത്ഥം അവർ റഗുലർ എസ്ഐയുടെ പദവിക്ക് ഒപ്പമാണ് എന്നല്ല. അങ്ങനെ കണക്കാക്കാൻ കഴിയില്ല;” പോലീസ് മേധാവിക്കു നൽകിയ മറുപടിയിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരിക്കുന്നു.

കെ സുധാകരനെതിരെ കോൺഗ്രസിൽ അമര്‍ഷം

0

തിരുവനന്തപുരം: കെ സുധാകരനെതിരെ കോൺഗ്രസിൽ അമർഷം. നിരന്തരമുള്ള വിവാദ പ്രസ്താവനകൾ പാർട്ടിയെ വെട്ടിലാക്കുന്നുവെന്നാണ് നേതാക്കളുടെ പരാതി. എതിരാളികൾക്ക് സ്ഥിരമായി ആയുധം നൽകുകയാണ് സുധാകരനെന്നും വിമര്‍ശനമുണ്ട്. പ്രസ്താവന തിരുത്തി എങ്കിലും സംഘപരിവാർ അനുകൂല പരാമർശം ക്ഷീണമായെന്നും നേതാക്കൾ പറയുന്നു. സുധാകരന് ചികിത്സാര്‍ത്ഥം അവധി നൽകി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദത്തിൽ താത്കാലിക നേതൃത്വം വരണമെന്നും പാര്‍ട്ടിയിൽ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.