Thursday, May 22, 2025
Home Blog Page 1083

ലോക ബാങ്ക് റിപ്പോർട്ട് : നേട്ടം കൊയ്ത് ഇന്ത്യ…

0

പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോത് ഓരോ വര്‍ഷവും ഉയരുന്നു. ഈ വര്‍ഷം 12500 കോടി ഡോളറാണ് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം കൂടുതലാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണം വരുന്ന രാജ്യം ഇന്ത്യയാണ്. ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ വളരെ പിന്നിലാണ്.

കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1400 കോടി ഡോളറിന്റെ വര്‍ധനവാണ് ഈ വര്‍ഷം എന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ വലിയ ലാഭമാണ് ഇക്കാര്യത്തില്‍ കൊയ്യുന്നതെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ പണം വരുന്നത്, എന്താണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കാരണം എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

125 ബില്യണ്‍ ഡോളര്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കോയിലേക്ക് എത്തുന്ന പ്രവാസി പണം 67 ബില്യണ്‍ ഡോളറാണ്. മൂന്നാം സ്ഥാനത്തുള്ള ചൈനയിലേക്ക് 50 ബില്യണ്‍ ഡോളറാണ് എത്തിയത്. 40 ബില്യണ്‍ ഡോളറുമായി ഫിലിപ്പീന്‍സ് നാലാം സ്ഥാനത്തും 24 ബില്യണ്‍ ഡോളറുമായി ഈജിപ്ത് അഞ്ചാം സ്ഥാനത്തുമുണ്ട്.

നമ്മുടെ പ്രിയപ്പെട്ട കുരുന്നുകളുടെ അറിവ് തുടങ്ങേണ്ടത് ഇവിടെ നിന്ന്…

2

നമ്മുടെ കുട്ടികളുടെ ആദ്യ വിദ്യാലയം ഏതാണ്? ആരാണ് യഥാർത്ഥ ഗുരു? ഒരു കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയുടെ ക്രമീകരണമാണ് വീട്. ആ വീട്ടിൽ ധാർമ്മികമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ, അതായത് അനുഭവങ്ങളിലൂടെ ജീവിതം എന്ന കല പഠിപ്പിക്കുമ്പോഴാണ് മാതാപിതാക്കൾ യഥാർത്ഥ ഗുരുക്കന്മാരാകുന്നത്. അത്തരത്തിലുള്ള അനൗപചാരിക വിദ്യാഭ്യാസ പ്രക്രിയയിലൂടെ കുട്ടികൾ വീട്ടിലും സമൂഹത്തിലും എങ്ങനെ പെരുമാറണമെന്ന് പഠിക്കുന്നു. വളരുന്ന പ്രായത്തിൽ മാതാപിതാക്കൾ നൽകുന്ന ആ വിശ്വാസങ്ങളാണ് കുട്ടികളുടെ വളർച്ചയെ ശാക്തീകരിക്കുന്നത്. അവിടെയാണ് മാതാപിതാക്കൾ യഥാർത്ഥ ഗുരുക്കൻമാരാക്കുന്നത്

കുറച്ചു ദിവസങ്ങൾക്കു മുൻപ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ ആണ് ഇത്തരത്തിലുള്ള ഒരു ചിന്തയ്ക്ക് പ്രേരകമായത്. അദ്ധ്യാപികയായ മകൾ തന്റെ മക്കളുടെ മുന്നിൽ വെച്ച് അമ്മയെ മർദ്ദിക്കുന്നതാണ് വീഡിയോയിലെ രംഗം. വീഡിയോയിൽ കുഞ്ഞുമക്കളെ കൂടി മുത്തശ്ശിയെ ഉപദ്രവിക്കാൻ നിർബന്ധിക്കുന്നതായും കാണാം. വാർദ്ധക്യമെന്നത് ദുർബലതയും നിസ്സഹായതയും മാത്രമാണെന്നാണ് ആ ക്രൂര മർദ്ദനത്തിന്റെ ചിത്രം നമ്മെ തെറ്റിദ്ധരിപ്പിക്കുന്നത്.

മനസ്സിൽ വായിച്ച് പതിഞ്ഞ ഗൗതമബുദ്ധന്റെ വളരെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ഒരു മഞ്ഞുതുള്ളി മലമുകളിൽ നിന്ന് ഒഴുകി തുടങ്ങി അരുവിയായി പുഴയായി കടലിന്റെ ആഴങ്ങളിൽ അലയടിച്ചുയരുന്നതാണ് കഥ. നമുക്ക് മുന്നിൽ ജന്മമെടുക്കുന്ന കുട്ടികളെല്ലാം അത്രയും പരിശുദ്ധമായ മഞ്ഞുതുള്ളികളാണ്. അവർ അരുവിയായി ഒഴുകി തുടങ്ങുന്ന നേരത്ത് ആ ഒഴുക്കിനെ ഏറ്റവും ഭംഗിയായി തിരിച്ചുവിടേണ്ടത് ഓരോ രക്ഷിതാക്കളുടേയും കടമയാണ്. നിഷ്കളങ്ക ബാല്യത്തിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം അതേപടി ഹൃദിസ്ഥമാക്കുന്ന പ്രായത്തിൽ അവരെ നേർവഴിക്ക് നയിക്കേണ്ടത് രക്ഷിതാക്കളുടെ, ചുറ്റുപാടിന്റെ, സമൂഹത്തിന്റെ തന്നെ ഉത്തരവാദിത്തമാകുന്നു. അവിടെ പിഴവ് സംഭവിക്കുമ്പോൾ സമൂഹത്തോടും മറ്റു ആളുകളോടുമുള്ള കുട്ടിയുടെ മനോഭാവത്തിന് മാറ്റമുണ്ടാകുന്നു. വീട്ടിൽ നിന്നും ഇത്തരം അനുഭവങ്ങൾ ഓർമ്മകളാവുമ്പോൾ വരും തലമുറയ്ക്ക് വാർദ്ധക്യം സംരക്ഷിക്കപ്പെടേണ്ടതല്ല കേവലം ഉപേക്ഷിക്കപ്പെടേണ്ടതാണന്ന ബോധ്യമാണുണ്ടാക്കുന്നത്.

ജീവിതാനുഭവങ്ങളുടെ വേലിയേറ്റങ്ങൾ ഉൾത്താളുകളിലുള്ളപ്പോഴും ആരാലും വായിക്കപ്പെടാതെ പുറംചട്ട പഴകിയ പുസ്തകങ്ങളാണ് വാർദ്ധക്യമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ആ ഉൾത്താളുകൾ ചിതലരിക്കാതെ പുറം ചട്ട അടരാതെ ഏതു പ്രായത്തിലും വർണ്ണാഭമാകണമെങ്കിൽ നമ്മുടെ കുഞ്ഞു കൈകൾ തന്നെ ഒരു വലിയ കൈതാങ്ങാവണം. മുമ്പെപ്പോഴൊ കണ്ടതിൽ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം ഉളവാക്കിയ ഒരു പരസ്യചിത്രം ഉണ്ട്. “ഞാനും ഒരു വർണ്ണപ്പട്ടമായിരുന്നു …. ഞാനും ഒരു വർണ്ണ പുഷ്പ”മെന്ന് പാടിക്കൊണ്ട് കുട്ടികളുമൊത്ത് നിറങ്ങളിലും ആഘോഷങ്ങളിലും നിറഞ്ഞു നിന്നാടുന്ന ഒരു അമ്മൂമ്മയുടെ സാന്നിധ്യം പ്രകടമാകുന്ന പരസ്യചിത്രം. കുട്ടികൾ മാറ്റി നിർത്തുമ്പോഴും വർണ്ണച്ചേലയണിഞ്ഞ് അവരിലേക്കിറങ്ങി ചെന്ന് പട്ടം പറത്തി കൊണ്ട് ജീവിതം ആഘോഷമാക്കുന്ന ഒരു അമ്മുമ്മ. അവരുടെ മുഖത്തെ സന്തോഷം ഒരു നിമിഷമെങ്കിലും നമ്മുടേതുകൂടിയാകുന്നു.

അപ്പൂപ്പന് ഇരുമ്പുപാത്രത്തിൽ ചോറു കൊടുക്കുന്ന അച്ഛനോട് അപ്പൂപ്പൻ മരിച്ചാൽ അച്ഛനു വേണ്ടി സൂക്ഷിച്ചു വയ്ക്കണമെന്നുള്ള ഓർമ്മപ്പെടുത്തലാവരുത് നമ്മുടെ കുഞ്ഞുങ്ങളുടെ ബാല്യം. അവിടെയാണ് നാം കൊടുക്കുന്നതെന്തോ അതേ നമുക്കും തിരിച്ചു കിട്ടൂ എന്ന പഴമൊഴി പ്രസക്തമാവുന്നത്.

ഇനിയെത്രനാൾ ഈ വർണ്ണാഭമായ ലോകം അവരുടെ കൂടെയുണ്ടാവുമെന്നുള്ളതിന്റെ തിരിച്ചറിവ് നമ്മൾക്കുണ്ടാവണം. ചെറിയ യാത്രകൾ, പേരക്കുട്ടികളോടൊത്തുള്ള സഹവാസം, ഊർജ്ജസ്വലമാക്കുന്ന കരുതലുകൾ ഇതൊക്കെയാണ് അവർക്കും ആവശ്യം. ആ കരുതലിൽ കുഞ്ഞുമക്കളോടൊപ്പം വാനം നിറയെ പട്ടം പറത്തി അവർ ഇനിയും ജീവിതത്തിന് നിറമേകട്ടെ… ആ നിറം ചാർത്തലിൽ അനുഭവങ്ങളുടെ നിധിയിൽ ജീവിതം ഉത്സവമാകട്ടെ….

– താര അതിയടത്ത്

എല്‍പിജി റീഫില്‍: പരിധിക്കുള്ളിലാണ് വീടെങ്കിൽ അഞ്ച് പൈസ…..

0

കോഴിക്കോട്: പാചക വാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് അമിത ചാര്‍ജ്ജ് ഈടാക്കുന്ന ഏജന്‍സിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ചൊവ്വാഴ്ച കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എല്‍.പി.ജി ഓപ്പണ്‍ ഫോറത്തില്‍ പരാതികള്‍ കേട്ട ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍.

റീഫില്‍ സിലിണ്ടര്‍ വീട്ടിലെത്തിച്ചു നല്‍കുന്നതിന് നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഏജന്‍സി ഷോറൂമില്‍ നിന്നും 5 കി.മീ ദൂരപരിധി വരെ സൗജന്യ ഡെലിവറിയാണ്. അതിനു ശേഷമുള്ള ഓരോ 5 കി.മീ ദൂരത്തിനും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഗ്യാസിന്റെ വിലയും ട്രാന്‍പോര്‍ട്ടേഷന്‍ ചാര്‍ജും ബില്ലില്‍ രേഖപ്പെടുത്തണം. ബില്‍ തുക മാത്രമേ ഉപഭോക്താവില്‍ നിന്ന് വാങ്ങാന്‍ പാടുള്ളു. നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കുന്നതായി തെളിഞ്ഞാല്‍ ഏജന്‍സിയുടെ ലൈസന്‍സ് ഉള്‍പ്പടെ റദ്ദാക്കും.

അമിത തുക ഈടാക്കുന്ന ഏജന്‍സിക്കെതിരെ ഉപഭോക്താക്കള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കണമെന്നും പാചക വാതക സിലിണ്ടറുകളുടെ തൂക്കത്തില്‍ കുറവ് വരുത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ സിലിണ്ടറിന്റെ തൂക്കം ബോധ്യപ്പെടുത്തുന്നതിന് ഡെലിവറി വാഹനത്തില്‍ തൂക്കമെഷീന്‍ നിര്‍ബന്ധമായും വേണം. ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കുകയും വേണം.

ബ്ലൂഡ്രാഗണുകൾ തീരത്ത്…..

0

ചെന്നൈ: തമിഴ്നാട്ടിലെ ബെസന്ത് നഗർ ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി സമുദ്ര ഗവേഷകർ. കാണുമ്പോൾ ആകർഷമായ വിഷമുള്ള ഒരു കടൽ ജീവിയേക്കുറിച്ചാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ബ്ലൂ ഡ്രാഗണ്‍സ് എന്ന കടൽ പുഴുക്കളെക്കുറിച്ചാണ് മുന്നറിയിപ്പ്. ഗ്ലോക്കസ് അറ്റ്ലാന്‍റിക്കസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ നീല ഡ്രാഗണുകളുടെ കുത്തേൽക്കുന്നത് കുട്ടികൾക്കും പ്രായമായവരിലും ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നാണ്സാ മുന്നറിയിപ്പ്.

സാധാരണ ഗതിയിൽ പുറം കടലില്‍ കാണാറുള്ള ഇവയെ അടുത്തിടെയാണ് ബെസന്ത് നഗറിലെ കടൽത്തീരത്ത് കണ്ടെത്തിയത്. കൊടുങ്കാറ്റോ, കനത്ത മഴ തുടങ്ങിയ പ്രതിഭാസങ്ങളേ തുടർന്നാവാം ഇവ കടൽ തീരത്തേക്ക് എത്തിയതെന്നാണ് നിരീക്ഷണം. ഗുരുതരമായ വിഷമുള്ള ഇവയുടെ കുത്തേൽക്കുന്നത് മാരകമായ വേദനയ്ക്കും മറ്റ് ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. എന്‍വയോണ്‍മെന്റ് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ ശ്രീവത്സന്‍ റാംകുമാറാണ് തീരമേഖലയില്‍ നില ഡ്രാഗണുകളെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് അന്‍പതോളം നീല ഡ്രാഗണുകളെ ബെസന്ത് നഗറിലെ തകർന്ന പാലത്തിന് സമീപത്തായി കണ്ടെത്തിയത്. ഭൂരിഭാഗം നീല ഡ്രാഗണുകൾ ജീവനോട് കൂടിയവയാണെന്നാണ് ശ്രീവത്സന്‍ റാംകുമാർ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.

ഇതിന് പിന്നാലെ മൃഗാവകാശ പ്രവർത്തകനായ ശ്രവൺ കൃഷ്ണൻ ഇവയെ അഡയാർ ഭാഗത്ത് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് ഇവയെ കണ്ടെത്തിയത്. സമുദ്ര ജലത്തിൽ തലകീഴായി കിടക്കുന്ന ഇവയുടെ ചലനത്തിന് സഹായിക്കുന്നത് സമുദ്രജല പ്രവാഹങ്ങളാണ്. പൂർണ വളർച്ചയെത്തിയ നീല ഡ്രാഗണ് ശരാശരി 3 സെന്റിമീറ്റർ വരെയാണ് നീളമുണ്ടാകുക. അനുകൂല കാലാവസ്ഥയിൽ ഒരു വർഷത്തോളമാണ് ഇവയുടെ ആയുർ ദൈർഘ്യം. ഇവ ഇരകളാക്കുന്ന ചെറുജീവികളായ പോർച്ചുഗീസ് മെന്‍ ഓഫ് വാർ എന്നിവയടക്കമുള്ളവയാണ് നീല ഡ്രാഗണുകൾക്ക് വിഷം നൽകുന്നത്.

കുത്തേറ്റ ഭാഗത്ത് അതികഠിനമായ വേദന, തലകറക്കം, ഛർദി, അലർജി, ചുവന്ന് തടിക്കൽ, തൊലിപ്പുറത്ത് പോളപ്പുകളുണ്ടാകുക, ശരീരം കറുത്ത് തടിക്കുക അടക്കമുള്ളവ ഇവയുടെ കുത്തേൽക്കുമ്പോൾ അനുഭവപ്പെടാറുണ്ട്. സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞനായിരുന്ന ജോ ജെ ഇവയെ നേരത്തെ കോവളം തീരത്തിന് കണ്ടെത്തിയിരുന്നു. കടലിലിറങ്ങുന്നവർ ഇവയെ തൊടാന്‍ ശ്രമിക്കരുതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. കടുത്ത ചൂട് അതിജീവിക്കാന്‍ ഇവയ്ക്ക് സാധ്യതകളില്ലെന്നും അതിനാൽ തന്നെ ഇവ ഏറെക്കാലം ചെന്നൈ തീരത്ത് കാണില്ലെന്നുമാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

മൂലമറ്റത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു

0

തൊടുപുഴ∙ ഇടുക്കി മൂലമറ്റത്ത് മകൻ പിതാവിനെ വെട്ടിക്കൊന്നു. മൂലമറ്റം ചേറാടിയിലെ കീലിയാനിക്കൽ കുമാരനെ (60) യാണ് മകൻ അജീഷ് കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ കുമാരന്റെ ഭാര്യ തങ്കമ്മയെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചായ കൊണ്ടുവരാൻ വൈകിയതിനാൽ….

0

ന്യൂഡൽഹി: രാവിലെ ചായ കൊണ്ടുവരാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഗാസിയാബാദിലെ ഫസൽഗഡിലാണ് സംഭവം.

ചായയുണ്ടാക്കുന്നതിനെ ചൊല്ലി ധരംവീർ സിങ്ങും ഭാര്യ സുന്ദരിയും (50) തമ്മിൽ കലഹിക്കുകയായിരുന്നു. തനിക്ക് സമയത്ത് ചായ കിട്ടണമെന്ന് ധരംവീർ ശഠിച്ചു. തർക്കം മുറുകിയപ്പോൾ, ധരംവീർ മൂന്ന്, നാലു തവണ മൂർച്ചയേറിയ കത്തിയു​പയോഗിച്ച് ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു.

അതിനു ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ ദമ്പതികളുടെ നാല് മക്കളും ഉറങ്ങുകയായിരുന്നു. ബഹളം കേട്ട് ഗ്രാമീണർ എത്തിയപ്പോഴേക്കും സുന്ദരി മരിച്ചിരുന്നു. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലുള്ള സുന്ദരിയുടെ മൃതദേഹമാണ് കണ്ടത്. മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടത്തിനയച്ചു. പരാതിക്കൊടുവിൽ ധരംവീറിനെ അറസ്റ്റ് ചെയ്തു.

റെയിൽവേ കാറ്ററിങ് തൊഴിലാളികൾ ഒപ്പ് ശേഖരണം നടത്തി

0

ഗുരുവായൂർ: റെയിൽവേ കാറ്ററിങ് ആന്റ് കോൺട്രാക്ട് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികളുടെ ഒപ്പ് ശേഖരണം നടത്തി.

ഗുരുവായൂർ റെയിൽവേയിലെ ട്രെയിൻ ക്ലീനിങ് കരാർ ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുക, ഇ.എസ്.ഐ കാർഡ് വിതരണം ചെയുക, വാർഷിക ബോണ്സ് നൽകുക, യൂണിഫോം അനുവദിക്കുക, മിനിമം വേജസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ഒപ്പ് ശേഖരണം. ആവശ്യങ്ങളടങ്ങിയ നിവേദനം സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.എസ്. മനോജിന്റെ നേതൃതത്തിൽ ഹെൽത്ത് ഇൻസ്പെക്ട‌ർ അജിത്തിനു കൈമാറി.

എം.ബി അരുൺ, ഡി.ആർ.ഇ.യു സെക്രട്ടറി നിക്സ‌ൺ ഗുരുവായൂർ, ഗുരുവായൂർ യൂണിറ്റ് ഭാരവാഹികളായ സുരേഷ് ബാബു, ഗീതാ സുബ്രൻ, എം.കെ ദീപ എന്നിവരും ഒപ്പമുണ്ടായിരുന്നു.

9 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

0

ഒമ്പത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവം ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍.. ഡിസംബര്‍ 12-നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കേസില്‍ 52-കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 12 ന് വീടിന് പുറത്ത് കളിക്കുകയായിരുന്നു കുട്ടി. അവിടെയെത്തിയ പ്രതി കാര്‍ യാത്ര വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റുകയായിരുന്നു. ശേഷം ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പോലീസ് പറയുന്നത്. കുട്ടി കൊല്ലപ്പെട്ടതോടെ കൊലപാതകം മറച്ചവയ്ക്കുന്നതിനായി മൃതദേഹം ഇയാള്‍ കനാലില്‍ തള്ളിയതായും പോലീസ് വ്യക്തമാക്കി.

കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടൂന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സ്ഥലം ഉടമയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞു. ഇതേ ദിവസം കുട്ടി പ്രതിയുടെ കാറില്‍ ഇരിക്കുന്നത് കണ്ടതായി പോലീസും സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി. മൃതദേഹം കണ്ടെടുക്കുന്നതിനായി കനാലില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

https://twitter.com/ANI/status/1737285566293778902

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. എന്നാല്‍ 52കാരനായ പ്രതി ഒരു അപകടത്തില്‍ പെട്ട് നിലവില്‍ ചികിത്സയിലാണ്. പ്രതിയെ നിരീക്ഷിക്കുന്നതിനായി ആശുപത്രിയില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കണ്ണൂരില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു

0

കണ്ണൂർ പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ തളച്ചു. . ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുന്നള്ളത്തിൽ പങ്കെടുക്കാനായി ഒട്ടേറെ ഭക്തർ എത്തിയിരുന്നു.

ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴേക്ക് വീണു. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെ പിന്നീട് തളച്ചു.എഴുന്നള്ളിപ്പിന് മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്.

പുതുവത്സരമാഘോഷം സുരക്ഷിതമാക്കാൻ വിവിധ വകുപ്പുകള്‍ ഒരുങ്ങി

0

ഫോർട്ട്കൊച്ചിയിൽ സുരക്ഷിതമായി പുതുവത്സരമാഘോഷിക്കാൻ നടപടികളുമായി വിവിധ വകുപ്പുകൾ. കോർപ്പറേഷന്റെ നേതൃത്വത്തിൽ ജില്ല ഭരണകൂടവും, പൊലീസുമടക്കമുള്ള വകുപ്പുകൾ കാർണിവൽ കമ്മിറ്റിയുമായി ചേർന്നാണ് ഒരുക്കങ്ങൾ.

കഴിഞ്ഞ തവണത്തെ വീഴ്ചകൾ തിരിച്ചറിഞ്ഞുള്ള ഒരുക്കങ്ങളാണ് ഇക്കുറി കൊച്ചിൻ കാർണിവലിനായി വിവിധ വകുപ്പുകൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി മേയറുടെ നേതൃത്വത്തിൽ കൊച്ചി എംഎൽഎ, ഫോർട്ട് കൊച്ചി സബ് കലക്ടർ, മട്ടാഞ്ചേരി എസിപി, കാർണിവൽ കമ്മിറ്റി എന്നിവരടങ്ങുന്ന സംഘം പ്രാഥമിക യോഗം ചേർന്നിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയായിരുന്നു കഴിഞ്ഞവർഷം ഉയർന്ന പ്രധാന പരാതി. ഇക്കുറി അത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ടെന്നാണ് കോർപറേഷന്റെ വിലയിരുത്തൽ.

പുതുവർഷ രാത്രിയിൽ പപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങ് തീർന്നാലും പരിപാടികൾ തുടരണമെന്ന നിർദേശത്തെ പോസിറ്റീവായാണ് അധികൃതർ സ്വീകരിച്ചിട്ടുള്ളത്. പരിപാടി കഴിഞ്ഞ് ആളുകൾക്ക് തിരിച്ചു പോകാൻ കെഎസ്ആർടിസി ബസുകൾ തയ്യാറാക്കി നിർത്താനാണ് പദ്ധതി. കഴിഞ്ഞ തവണ ഫോർട്ടുകൊച്ചി-വൈപ്പിൻ റൂട്ടിൽ ഒരു റോ-റോ സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. നിലവിൽ രണ്ടെണ്ണം സർവീസ് നടത്തുന്നുണ്ട്. ഫോർട്ട് കൊച്ചിക്ക് പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പുതുവത്സര പരിപാടികൾ ഒരുക്കാനും ശ്രമങ്ങളുണ്ട്. അങ്ങനെയാണെങ്കിൽ ഫോർട്ട് കൊച്ചി ഭാഗത്തേക്കുള്ള ആളുകളുടെ തിരക്ക് കുറയുമെന്നാണ് വിലയിരുത്തൽ. കൂടുതൽ ടോയ്ലറ്റുകർ, ആംബുലൻസുകൾ എന്നിവ തയ്യാറാക്കുമെന്നും കോർപ്പറേഷൻ വ്യക്തമാക്കി