Friday, May 23, 2025
Home Blog Page 1082

വസ്ത്രം അഴിപ്പിച്ച് വിദ്യാർഥികളെ മർദിച്ച…

0

ബെംഗളൂരു∙ ബീദറിലെ സ്വകാര്യ സ്കൂളിൽ 9,10 ക്ലാസുകളിലെ വിദ്യാർഥികളെ വസ്ത്രം അഴിപ്പിച്ച് മർദിച്ചെന്ന പരാതിയിൽ കായികാധ്യാപകനെ അറസ്റ്റ്ചെയ്തു ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. ക്ലാസ് തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് അധ്യാപകന്റെ നടപടി. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കളുടെ പരാതിയിലുണ്ട്.

ഇയാളെ കാണ്മാനില്ല; അവസരം തരാമെന്ന് പറഞ്ഞതാ..; വിളിച്ചാലും കാൾ എടുക്കില്ല; എവിടെടാ മുത്തേ നീ.. ഗോപി സുന്ദറിനെതിരെ ഇമ്രാന്‍ ഖാന്‍

0

റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ഗായകനാണ് ഇമ്രാന്‍ ഖാന്‍. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് താരം പ്രക്ഷകരുടെ കയ്യടി നേടുന്നത്. എന്നാലിപ്പോള്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍.

പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞിട്ട് ഗോപി സുന്ദര്‍ ആ വാക്ക് പാലിച്ചില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. സാമൂഹിക മാദ്ധ്യമത്തിലൂടെയായിരുന്നു ഇമ്രാന്റെ പ്രതികരണം.

ഇയാളെ കാണ്മാനില്ല ഇയാൾ ഇറക്കുന്ന അടുത്ത സിനിമയിൽ തന്നെ അവസരം തരാമെന്ന് പറഞ്ഞതാ പെട്ടെന്ന് തന്നെ അടുത്ത ആഴ്ച ആളുടെ യൂട്യൂബ് ചാനലിൽ ഒരു സോങ് എന്നെ പാടിപ്പിച്ചു അത് വരെ ചത്തു കിടന്ന ആളുടെ യൂട്യൂബ് ചാനലിൽ കുറെ യൂട്യൂബ് സബ്സ്ക്രൈബ്ർസ് ഒക്കെ ആയി എന്നിട്ടൊരു പോസ്റ്റും ആള് ഫേസ്ബുക്കിൽ ഇട്ടു ഇമ്രാനെ പാടിപ്പിക്കും എന്ന വാഗ്ധാനം ഞാൻ നിറവേറ്റി എന്ന് അതിനു ശേഷം സിനിമകൾ പലതും ചെയ്തു അളിയൻ അവസരം ഒന്നും തന്നില്ല വിളിച്ചാലും കാൾ എടുക്കില്ല 🙄 ഞാൻ കാത്തിരിക്കുവാ സിനിമയിലെ ആഹ് അവസരത്തിനു എവിടെടാ മുത്തേ നീ ഒന്ന് കാണാൻ കൊതിയാകുന്നു.. എന്നായിരുന്നു ഇമ്രാന്റെ പോസ്റ്റ്..

ജീവിതത്തില്‍ ബുദ്ധിമുട്ടുകളുണ്ടായിരുന്ന സമയത്ത് ഇമ്രാന് സഹായം വാഗ്ദാനം ചെയ്ത് ഗോപി സുന്ദര്‍ എത്തിയിരുന്നു. അത് അക്കാലയളവില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തു. അന്ന് ഗോപി സുന്ദറിനൊപ്പം എടുത്ത ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചായിരുന്നു ഇമ്രാന്റെ പ്രതികരണം

നഗരനയ കമ്മീഷന്‍ രൂപീകരിക്കുന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ കേരള നഗരനയ കമ്മീഷന്‍ രൂപീകരിക്കുന്നു. ഇതുസംബന്ധിച്ച് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. നഗരവല്‍ക്കരണവുമായി ബന്ധപ്പെടുത്തി കേരളത്തിന്റെ വികസനത്തെ സഹായിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ചാണിത്. നഗരനയ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ആയിരിക്കും.

ഈ മേഖലയിലെ വിദഗ്ദ്ധനായ ഡോ. എം. സതീഷ് കുമാര്‍ ആയിരിക്കും കമ്മിഷന്‍ അദ്ധ്യക്ഷന്‍. യു.കെ യിലെ ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ ആണ് ഇദ്ദേഹം. സഹ അധ്യക്ഷരായി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, അഹമ്മദാബാദ് സെപ്റ്റ് മുന്‍ അധ്യാപകനും നഗരാസൂത്രണ വിദഗ്ദ്ധനുമായ ഡോ.ഇ.നാരായണന്‍ എന്നിവരെയാണ് തീരുമാനിച്ചിട്ടുള്ളത്.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയാവും. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോ ജാനകി നായര്‍, കൃഷ്ണദാസ്(ഗുരുവായൂര്‍), ഡോ കെ എസ ജെയിന്‍സ്, വി സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. അശോക് കുമാര്‍, ഡോ. വൈ വി എന്‍ കൃഷ്ണമൂര്‍ത്തി, പ്രൊ. കെ ടി രവീന്ദ്രന്‍, തെക്കിന്ദര്‍ സിങ് പന്‍വാര്‍ എന്നീ വിദഗ്ദ്ധ അംഗങ്ങള്‍ ചേര്‍ന്നതാണ് കമ്മീഷന്‍.

ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണ് കമ്മീഷനുള്ളത്. കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മീഷന്‍ സെക്രട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഒരു നഗര നയ സെല്‍ രൂപീകരിക്കും. ലോകത്തെ വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന സമൂഹം എന്ന നിലയില്‍ ആഗോളമായി ബന്ധപ്പെട്ട് കിടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് കമ്മിഷന്‍ പ്രവര്‍ത്തനം സഹായകമാവും.

കാലാവസ്ഥാ വ്യതിയാനം ഏറ്റവും ശക്തമായി ബാധിച്ച സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീര്‍ണമായ നഗരവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന പ്രദേശം എന്ന നിലയിലും കേരളത്തിന്റെ നഗരവല്‍ക്കരണത്തിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കുന്നതിന് ഇതിലൂടെ കഴിയും. കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതെളിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഗര നയം രൂപീകരിക്കുന്നതിന് സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ റീ ബില്‍ഡ് കേരള, ജര്‍മ്മന്‍ വികസന ബാങ്കായ കെ. എഫ് ഡബ്‌ള്യു വുമായി ബന്ധപ്പെട്ട പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത് എന്നീ പദ്ധതികളില്‍ ഉണ്ട്. പുതിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത വിധത്തില്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ഇത്തരം ഏജന്‍സികള്‍ ഈയാവശ്യത്തിനായി നീക്കി വച്ചിട്ടുള്ള ഗ്രാന്റ് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.2035 ഓടെ 92.8 ശതമാനത്തിന് മുകളില്‍ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥനമായി കേരളം മാറുമെന്നാണ് ദേശീയ ജനസംഖ്യാ കമ്മിഷന്‍ വിലയിരുത്തല്‍.

കുചേല ദിനത്തിൽ ഭക്ത സഹസ്രങ്ങൾ ദർശന പുണ്യം നേടി

0

ഗുരുവായൂർ: കുചേലദിനത്തിൽ ശ്രീഗുരുവായൂരപ്പ ദർശനത്തിന് ഭക്തസഹസ്രങ്ങളെത്തി. സഹപാഠിയായിരുന്ന കുചേലനെ ദാരിദ്ര്യ ദു:ഖത്തിൽ നിന്നും ഭഗവാൻ കരകയറ്റിയ ദിനത്തിന്റെ സ്മ‌രണയിൽ നിരവധി ഭക്തർ അവിൽ പൊതി ശ്രീഗുരുവായൂരപ്പന് സമർപ്പിച്ച് ദർശനപുണ്യം നേടി. ഭക്തരുടെ അവിൽ സ്വീകരിക്കാൻ ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കുചേലദിനത്തിൽ ശ്രീകൃഷ്ണ‌ ഭഗവാന്റെയും രുക്മിണീ ദേവിയുടെയും കുചേലന്റെയും വേഷത്തിൽ ക്ഷേത്ര ദർശനത്തിന് കലാകാരൻമാരുമെത്തി. രണ്ടു പതിറ്റാണ്ടിലേറെയായി ഭാഗവത സപ്‌താഹ വേദികളിൽ കുചേല വേഷം അവതരിപ്പിച്ചു വരുന്ന ആലപ്പുഴ കൈതത്തിൽ സ്വദേശി കൈതവളപ്പിൽ ഡി.ഉദയകുമാർ, മാരാരിക്കുളം സ്വദേശി ധനു കൃഷ്ണ, പെരുമ്പുളം അർജുനൻ എന്നിവരാണ് ദീപസ്തംഭത്തിന് സമീപമെത്തി ഗുരുവായൂരപ്പനെ തൊഴുത് മടങ്ങിയത്.

കുചേലദിനത്തിലെ വിശേഷാൽ അവിൽ വഴിപാട് രാവിലെ പന്തീരടി പൂജയ്ക്ക് ഗുരുവായൂരപ്പന് നേദിച്ചു. പന്തീരടി പൂജയ്ക്ക് ശേഷം, ശീട്ടാക്കിയവർക്ക് അവിൽ നിവേദ്യം നൽകി. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠ‌ൻ നമ്പീശന്റെ സ്മരണയ്ക്കായി രാവിലെ മുതൽ കഥകളിപ്പദ കച്ചേരി അരങ്ങേറി. രാത്രി ഡോ: സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയും അരങ്ങേറി. കുചേലൻ എന്നറിയപ്പെടുന്ന സുദാ മാവ് സതീർത്ഥ്യനായ ഭഗവാൻ ശ്രീകൃഷ്‌ണനെ അവിൽ പൊതിയുമായി കാണാൻ പോയതിന്റെ സ്മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേല ദിനമായി ആഘോഷിക്കുന്നത്. കുചേലന് സദ്ഗതി ഉണ്ടായ ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു.

ഖേൽരത്ന പങ്കുവച്ചു സാത്വിക്കും ചിരാഗും ; ശ്രീശങ്കറിനും ഷമിക്കും അർജുന അവാര്‍ഡും

0

ന്യൂഡൽഹി∙ 2023 ലെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ബാഡ്മിന്റൻ താരങ്ങളായ സാത്വിക് സായ്‍രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ക്ക് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ചു. ദേശീയ കായികമന്ത്രാലയമാണു പുരസ്കാരം പ്രഖ്യാപിച്ചത്.

ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി, ലോങ് ജംപ് താരം എം. ശ്രീശങ്കർ എന്നിവരുൾപ്പെടെ 26 പേർ അർജുന അവാർഡ് നേടി. കബഡി പരിശീലകൻ ഇ. ഭാസ്കരനു ദ്രോണാചാര്യ പുരസ്കാരം ലഭിച്ചു. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണു പുരസ്കാരം. 2024 ജനുവരി ഒൻപതിനു രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

പത്തു ദിവസത്തിനകം മോദിയുടെ ബഹുവർണ്ണ മണൽ ചിത്രം തയ്യാറാക്കാനൊരുങ്ങി മണൽ ചിത്രകാരൻ ബാബു എടക്കുന്നി

0

തൃശൂര്‍: മണൽത്തരികളിൽ വർണ്ണപകിട്ട് വിടരാൻ പത്ത് ദിനങ്ങള്‍ മാത്രം കാത്തിരിക്കുക. വര്‍ണക്കുടകള്‍ വിടരുന്ന തെക്കേഗോപുരനടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണല്‍ചിത്രം മറ്റൊരു വിസ്മയക്കാഴ്ചയാകും.

തേക്കിന്‍കാട് മൈതാനത്ത് തെക്കേഗോപുരനടയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മണല്‍ ചിത്രകലാകാരനായ ബാബു എടക്കുന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണല്‍ ചിത്രം ഒരുക്കുന്നത്. പത്ത് ദിവസത്തിനകം മോദിയുടെ ബഹുവര്‍ണ മണല്‍ ചിത്രം പൂര്‍ത്തിയാകും. ഏറെ സവിശേഷതകളുള്ള മണല്‍ ചിത്രം ജനുവരി 2ന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് സമ്മാനിക്കും.

വിവിധ നിറത്തിലുള്ള മണല്‍ത്തരികള്‍ മാര്‍ബിളില്‍ നിന്നാണ് തയ്യാറാക്കുന്നത്. ഭാരതത്തിലെ 51 സ്ഥലങ്ങളില്‍ നിന്നുള്ള മണല്‍ ശേഖരിച്ചാണ് ചിത്രം ഒരുക്കുന്നത്. ഇതില്‍ നരേന്ദ്രമോദിയുടെ ജന്മനാടായ വഡോദരയില്‍ നിന്നുള്ള മണലും ഉള്‍പ്പെടും. പത്ത് ദിവസത്തിനകം ചിത്രം പൂര്‍ത്തിയാക്കും. ബാബുവിനൊപ്പം സഹായികളായി അഞ്ചോളം പേര്‍ ഈ ഉദ്യമത്തിലുണ്ട്. ഗോകുലം ഗ്രൂപ്പാണ് നിര്‍മ്മാണ ചെലവ് വഹിക്കുന്നത്. 51 അടി ഉയരമുള്ള ചിത്രം ലോക റെക്കോര്‍ഡ് ആകും. നിറങ്ങള്‍ക്ക് പകരം മണല്‍ പൊടികളാണ് ഉപയോഗിക്കുന്നത്.

മോദിയോടുള്ള ആരാധനയാണ് ഇത്തരമൊരു ചിത്രം തയ്യാറാക്കാന്‍ പ്രേരണയായതെന്ന് ബാബു എടക്കുന്നി പറഞ്ഞു. നിരവധി വിദേശരാജ്യങ്ങളില്‍ ബാബു എടക്കുന്നി മണല്‍ ചിത്രം ഒരുക്കിയിട്ടുണ്ട്. തൃശൂരില്‍ ഫൈനാര്‍ട്‌സ് കോളേജില്‍ പഠിച്ച ബാബു മണല്‍ ചിത്രരചന സ്വയം പഠിച്ചെടുത്തതാണ്. മോഹന്‍ലാല്‍ അടക്കമുള്ള ചലച്ചിത്രതാരങ്ങള്‍ക്കും, മുഖ്യമന്ത്രി പിണറായി വിജയനും മണല്‍ചിത്രം വരച്ച് നല്‍കി.

ചിത്രരചനയുടെ ഉദ്ഘാടനം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് നിർവഹിച്ചു. ‘ഏക ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കൽപ്പത്തെ ഉറപ്പിക്കുന്നതാണ് ഭാരതത്തിലെ വ്യത്യസ്ത കോണുകളിൽ നിന്നുള്ള മണൽ കൊണ്ടുള്ള ഈ പ്രയത്നമെന്ന് എം.ടി രമേശ് പറഞ്ഞ ബി.ജെ പി സംസ്ഥാന സമിതിയംഗം ടി.പി സുൽഫത്ത് ജില്ല പ്രസിഡണ്ട് കെ കെ അനീഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.

വല്ലാത്തൊരു ഫീലാണ് സാരി: മഞ്ജരി

0

അച്ചുവിന്റെ അമ്മയെന്ന മീരാജാസ്മിൻ ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ ഗായികയാണ് മഞ്‍‍ജരി. നിരവധി പാട്ടുകളിലൂടെ ആരാധകരുടെ കാതിന് കുളിർമയേകിയ പ്രിയ ഗായിക ഫാഷന്റെ കാര്യത്തിലും ഒട്ടും പിറകിലല്ല. സാരിയെ ഏറെ സ്നേഹിക്കുന്ന മഞ്ജരിക്ക് ഏറ്റവുമധികം ധരിക്കാൻ ഇഷ്ടവും കംഫർട്ടും സാരികൾ തന്നെയാണ്. കോട്ടൻ, ഫ്ലോറൽ, ജോർജെറ്റ് തുടങ്ങി വ്യത്യസ്ത ടൈപ്പിലുള്ള അയ്യായിരത്തിലധികം സാരികളുണ്ട് പ്രിയഗായികയ്ക്ക്. സാരിയിൽ തനി നാടനായും, സ്റ്റൈലിഷ് ലുക്കിലുമെല്ലാമെത്തി മഞ്ജരി പലപ്പോഴും ഫാഷൻ ലോകത്തിന്റെ കയ്യടി നേടിയിട്ടുണ്ട്. അമ്മയുടെ സാരികൾ മുതൽ പൈനാപ്പിളിന്റെയും ഓറഞ്ചിന്റെയും നിറമുള്ള സാരികൾ വരെ മഞ്ജരിയുടെ കയ്യിലുണ്ട്. ലോകസാരി ദിനത്തിൽ തന്റെ സാരി വിശേഷങ്ങൾ പങ്കുവെക്കുകയാണ് മഞ്ജരി.

പലർക്കും കുട്ടിക്കാലത്ത് കണ്ണാടിയിൽ നോക്കി സാരിയുടുക്കാനും അമ്മയുടെ സാരിയുടുക്കാനുമൊക്കെ വളരെ ഇഷ്ടമാണല്ലോ, ഞാനും അതുപോലെ തന്നെയായിരുന്നു. അമ്മയുടെ സാരിയൊക്കെ കാണുമ്പോൾ അതുടുക്കണമെന്ന് ഒരുപാട് ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അമ്മ സാരിയുടക്കുന്നതൊക്കെ നോക്കി നിൽക്കുമായിരുന്നു. എങ്ങനെയാണ് സാരിയുടുക്കുക, സാരിയുടുത്താൽ എങ്ങനെയായിരിക്കും എന്നൊക്കെ അന്നേ ചിന്തിച്ചിരുന്നു. നാട്ടിൽ ഞങ്ങളുടെ വീടിനടുത്ത് ഒരു സാരി മെറ്റീരിയൽ കിട്ടുന്ന കടയുണ്ട്. അവിടെ പലപ്പോഴും അമ്മയുടെ കൂടെ പോയിട്ടുണ്ട്. അമ്മ അവിടെ നിന്ന് സാരിയെടുക്കുന്ന സമയത്തെല്ലാം ഞാനും അത് നോക്കി നിൽക്കാറുണ്ടായിരുന്നു. അവിടെ നിന്ന് മെറ്റീരിയലെല്ലാമെടുത്ത് ഞാൻ എന്റെ ദേഹത്ത് വച്ചു നോക്കുമായിരുന്നു. കണ്ണാടിയില്‍ അതെല്ലാം കാണുമ്പോൾ സന്തോഷമായിരുന്നു.

സാരിയുടുക്കാൻ ഏറെ ഇഷ്ടമായിരുന്നെങ്കിലും ആദ്യമായി സാരിയുടുക്കുന്നത് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ്. ഫേർവെൽ ദിവസത്തിലാണ് സാരിയുടുത്ത് സ്കൂളിൽ ആദ്യമായി പോകുന്നത്. അന്ന് എനിക്ക് വല്ലാത്തൊരു സന്തോഷമായിരുന്നു. ഒരുപാട് നാളായുള്ള ആഗ്രഹം സഫലമായതിന്റെ സന്തോഷമായിരുന്നു. അമ്മയുടെ സാരിയാണ് അന്നുടുത്തത്. വെള്ളയിൽ ഓറഞ്ച് ബോർഡറുള്ള സാരി. ആ സാരി എനിക്ക് ഏറെ ഇഷ്ടമായിരുന്നു, അതോടൊപ്പം തന്നെ ആദ്യമായി ഉടുക്കുന്ന സാരിയും; അന്ന് വല്ലാത്തൊരു ഫീലായിരുന്നു. ആദ്യമായി സാരി ഉടുത്തത് കൊണ്ട് അന്ന് വളരെ സൂക്ഷമതയോടെയാണ് സാരി കൊണ്ടു നടന്നത്. ഏറെ ശ്രദ്ധ സാരിക്ക് കൊടുത്തിരുന്നു. അന്ന് സാരിയുടുത്തപ്പോൾ എന്തോ വലിയ കാര്യം സാധിച്ച അവസ്ഥയായിരുന്നു.

ക്രിമിനൽ നിയമ ബില്ലുകൾ ലോക്സഭ പാസ്സാക്കി

0

ന്യൂഡൽഹി ∙ ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകളെ സാക്ഷി നിർത്തി, സുപ്രധാനമായ ക്രിമിനൽ നിയമ പരിഷ്കരണ ബില്ലുകളടക്കം ലോക്സഭ പാസാക്കി. പ്രതിപക്ഷത്തുനിന്ന് എ.എം.ആരിഫ് (സിപിഎം), തോമസ് ചാഴികാടൻ (കേരള കോൺഗ്രസ്–എം) എന്നിവരെക്കൂടി സഭാനടപടികൾ തടസ്സപ്പെടുത്തിയതിന് ഇന്നലെ സസ്പെൻഡ് ചെയ്തു. ഇതോടെ പാർലമെന്റിന്റെ ഇരുസഭകളിൽ നിന്നുമായി സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ എണ്ണം 143 ആയി. സസ്പെൻഡ് ചെയ്യപ്പെട്ടവർ ഇന്നലെയും പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. ‘ഇന്ത്യ’ മുന്നണി അംഗങ്ങൾ ഇന്ന് പാർലമെന്റിൽനിന്ന് വിജയ്ചൗക്കിലേക്കു മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം സമരത്തിനിടെ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകറെ തൃണമൂൽ അംഗം കല്യാൺ ബാനർജി പരിഹാസരൂപേണ അനുകരിച്ചതും ഇതു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിഡിയോയിൽ പകർത്തിയതും സർക്കാർ രാജ്യസഭയിൽ രാഷ്ട്രീയ ആയുധമാക്കി. തന്റെ കർഷക, ജാട്ട് സമുദായ പശ്ചാത്തലത്തെ ഉന്നമിട്ടുള്ള പരിഹാസം വേദനിപ്പിച്ചെന്നു വ്യക്തമാക്കി ധൻകർ തന്നെ ഭരണപക്ഷത്തിനു കളമൊരുക്കി.

ഞാൻ പേടിച്ചു പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം.

0

തിരുവനന്തപുരം∙ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായ സംഭവത്തിൽ തന്നെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഞാൻ പേടിച്ചു പോയെന്നു മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം എന്ന ഒറ്റവരി ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു സതീശന്റെ പ്രതികരണം. സതീശന് പിന്തുണ പ്രഖ്യാപിച്ചു നിരവധി പ്രവർത്തകരാണു പോസ്റ്റിനു കമന്റ് ചെയ്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കന്റോൺമെന്റ് പൊലീസ് സതീശനെതിരെ കേസെടുത്തിരിക്കുന്നത്. വി.ഡി.സതീശനു പുറമേ ഷാഫി പറമ്പിൽ, എം.വിൻസന്റ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി 30 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 300 പേരെ പ്രതിചേർക്കും. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള കുറ്റമാണു ചുമത്തിയിരിക്കുന്നത്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എആര്‍ ക്യാംപില്‍നിന്നു ചാടിപ്പോയതിനടക്കം അഞ്ച് കേസുകളുമുണ്ട്.

പൊലീസിന്റെയും ഡിവൈഎഫ്ഐയുടെയും മർദനത്തിനെതിരെ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തിയത്.

ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച്

0

നവ കേരള സദസ്സിന് എതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് തലസ്ഥാനത്ത് കെഎസ്‌യുവിന്റെ മാർച്ച് നടത്തും. പൊലീസ് ആസ്ഥാനത്തേക്കാണ് മാർച്ച്. പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാന് എതിരെ നടപടി വേണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. പത്തരക്കാണ് മാർച്ച് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ തലസ്ഥാനം യുദ്ധകളമായി മാറിയിരുന്നു. ഇത് കണക്കിലെടുത്ത് പൊലീസ് ആസ്ഥാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.