Friday, May 23, 2025
Home Blog Page 1081

0

ഡി എം കെയ്ക്ക് കനത്ത തിരിച്ചടി,

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഭാര്യക്കും മൂന്നു വര്ഷം തടവ്

ചെന്നൈ: സ്റ്റാലിൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഭാര്യക്കും മൂന്നു വര്ഷം തടവ്
ചെന്നൈ ഹൈക്കോടതിയാണ് അഴിമതി നിരോധന നിയമ പ്രകാരം ശിക്ഷ വിധിച്ചത്. മറ്റൊരു മന്ത്രിയായ സെന്തിൽ ബാലാജി ഇ ഡി കസ്റ്റഡിയിൽ ആയതിൻ്റെ കോലാഹലം കെട്ടടങ്ങുന്നതിനു മുൻപ് പൊന്മുടി കുറ്റക്കാരനായത് ഡി എം കെയ്ക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഖനി ധാതുവകുപ്പ് മന്ത്രിയായിരിക്കെ 2006 ഏപ്രിലിനും 2010 മാർച്ചിനും ഇടയിൽ അനധികൃതമായി ഒരു കോടി 79 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചു എന്നാണ് കേസ്. 2016 ൽ കീഴ്കോടതി നേരത്തെ ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. പിന്നീട് ഈ കേസ് ഹൈക്കോടതി ഏറ്റെടുത്തതിനെ തുടർന്നാണ് മന്ത്രിയെ ശിക്ഷിച്ചത്. ഭാര്യ വിശാലാക്ഷിയും ശിക്ഷിക്കപ്പെട്ടു. ഇതോടെ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരുമെന്നാണ് സൂചന.

മുണ്ടൂർ പരിശുദ്ധ കർമലമാത പള്ളിയിൽ കൊടിയേറ്റം

0

മുണ്ടൂര്‍: പരിശുദ്ധ കര്‍മലമാത പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും 153-ാമത് സംയുക്ത തിരുനാളിന്റെ കൊടിയേറ്റം ആര്‍ച്ച്‌ ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി നിര്‍വഹിച്ചു. ഡിസംബർ 29, 30, 31 ജനുവരി 1, 2 തിയ്യതികളിലാണ് തിരുനാളാഘോഷം.

വികാരി ഫാ. ഡേവിസ് പനംകുളം, അസി. വികാരി ഫാ. സന്തോഷ് അന്തിക്കാട്ട്, സീനിയര്‍ പ്രീസ്റ്റ് ഫാ. ജോസ് തെക്കേക്കര, ജനറല്‍ കണ്‍വീനര്‍ പി.കെ. മിറാഷ്, ജോയിന്‍റ് ജനറല്‍ കണ്‍വീനര്‍മാരായ ജോമി ജോസ്, ബേബി ജോസ് മേയ്ക്കാട്ടുകുളം, മറ്റു കണ്‍വീനര്‍മാര്‍, ഇടവക കൈക്കാരന്മാര്‍ എന്നിവര്‍ സന്നിഹിതരായി.

നടി ഗൗതമിയുടെ ഭൂമി തട്ടിയ പ്രതികൾ പിടിയിൽ

0

തൃശൂര്‍: സിനിമാതാരം ഗൗതമിയുടെ 25 കോടിയോളം രൂപ മൂല്യം വരുന്ന 46 ഏക്കർ സ്ഥലം തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ തമിഴ്നാട് പൊലീസ് കുന്നംകുളത്ത് നിന്നും പിടികൂടിയതായി സൂചന. തമിഴ്നാട് സ്വദേശികളായ അഴകപ്പൻ ഭാര്യ ആർച്ച, മകൻ ശിവ, മകന്‍റെ ഭാര്യ ആരതി, ഡ്രൈവർ സതീഷ് കുമാർ എന്നിവർ ഉൾപ്പെടെ അഞ്ച് പേരെയാണ് തമിഴ്നാട് പൊലീസ് കുന്നംകുളത്ത് നിന്ന് പിടികൂടിയത്. തമിഴ്നാട് ഡി.വൈ.എസ്.പി ജോൺ വിറ്ററിന്‍റെ നേതൃത്വത്തിലുള്ള 10 അംഗ പൊലീസ് സംഘം ചൂണ്ടൽ എഴുത്തുപുരക്കൽ ബിൽഡിങ്ങിൽ വാടകയ്ക്ക് താമസിച്ചു വരുന്ന പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ കുന്നംകുളത്ത് പ്രതികൾക്ക് താമസിക്കാൻ സൗകര്യം ഒരുക്കി നൽകിയ ബി.ജെ.പി പഞ്ചായത്ത് അംഗത്തിന്‍റെ ഭർത്താവിനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തതായാണ് സൂചന ഇയാളുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും ഇപ്പോള്‍ വധഭീഷണി നേരിടുകയാണെന്നും ഗൗതമി നേരത്തെ പരാതി നല്‍കിയിരുന്നു. ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയിരുന്നത്. അതിന് പിന്നാലെ ഗൗതമിയെ വിളിച്ചുവരുത്തി പൊലീസ് വിശദമായ മൊഴി എടുത്തു. കാഞ്ചീപുരം ജില്ലാ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സൂപ്രണ്ടിന് മുന്നിൽ ഗൗതമി ഹാജരായി. അരമണിക്കൂറോളം പോലീസ് അവരിൽനിന്ന് മൊഴിയെടുത്തിരുന്നു. തന്‍റെ മോശം ആരോഗ്യസ്ഥിതിയും മകളുടെ പഠനം ഉള്‍പ്പെടെയുള്ള ചെലവുകളും മുന്നില്‍ക്കണ്ടാണ് സ്ഥലം വില്‍ക്കാനുള്ള തീരുമാനത്തില്‍ എത്തിയതെന്ന് ഗൗതമി പരാതിയില്‍ വിശദീകരിക്കുന്നു. 46 ഏക്കര്‍ വരുന്ന സ്ഥലം വിറ്റുതരാമെന്ന് അറിയിച്ച് അഴകപ്പന്‍ എന്ന കെട്ടിട നിര്‍മ്മാതാവും ഭാര്യയും സമീപിച്ചതെന്ന് ഗൗതമി പറയുന്നു

0

ഓം പ്രകാശിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പ്രതിഷേധങ്ങളിൽ നിന്നും സൗഹൃദത്തിൻ്റെ ആഘോഷവുമായി നെട്ടിശ്ശേരി ജനകീയ കൂട്ടായ്മ

0

തൃശൂർ: നെട്ടിശ്ശേരി മുക്കാട്ടുകര റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കാനായി രൂപം കൊണ്ട ജനകീയ കൂട്ടായ്മയുടെ ക്രിസ്തുമസ് നവവത്സര ആഘോഷം ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് അവാർഡ് ജേതാവ് ദക്ഷാ ജയകൃഷ്ണൻ കേക്ക് മുറിച്ച് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ദക്ഷാ ജയകൃഷ്ണനും, കേരളോത്സവത്തിൽ തുടർച്ചയായി 7 വർഷം കലയിലും, കായികത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നെട്ടിശ്ശേരി സോക്കർ സിറ്റി എഫ് സി ക്ലബിനെയും മേള പ്രമാണി കിഴക്കൂട്ട് അനിയൻമാരാർ അനുമോദിച്ചു.

വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ പൂരം പ്രേമി സംഘം ഭാരവാഹി വിനോദ് കണ്ടംകാവിൽ ആദരിച്ചു. എക്സ് സുബൈദാർ മേജർ കെ.കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജെൻസൻ ജോസ് കാക്കശ്ശേരി, എ.അഭിലാഷ്, ശശി നെട്ടിശ്ശേരി, സി.രാജൻ, ലക്ഷ്മിക്കുട്ടി, പ്രവീൺ.എ.നായർ, സി.ജെ.രാജേഷ്, നിധിൻ ജോസ്, സോജൻ മഞ്ഞില, ജോർജ്ജ് മഞ്ഞില, മനോജ് പിഷാരടി, കെ.മാധവൻ, ഒ.ആർ.ഹരിദാസ്, സേവ്യർ ചിറ്റിലപ്പിള്ളി, റാഫി അറയ്ക്കൽ, രോഹിത്ത് നന്ദൻ, ദാസൻ, രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

കാട്ടാനയും കുഞ്ഞും കിണറ്റിൽ വീണു

0

കൊച്ചി: എറണാകുളം മാമലകണ്ടത്ത് കിണറ്റിൽവീണ കാട്ടാനയെയും കുഞ്ഞിനെയും കരകയറ്റി. ഇന്നലെ രാത്രിയാണ് ആനയും കുഞ്ഞും ജനവാസമേഖലയിലെ കിണറ്റിൽ വീണത്. രക്ഷാപ്രവർത്തനത്തിനിടെ നാട്ടുകാരനും വനംവകുപ്പ് ജീവനക്കാരനും പരിക്ക് പറ്റി.

വലിയ ആഴമുള്ള കിണറ്റിൽ ആയിരുന്നു ആനകൾ വീണത്. ജെസിബി എത്തിച്ച് മണ്ണ് നീക്കിയാണ് ഇവരെ പുറത്തെത്തിച്ചത്. പുലർച്ചെയോടെയാണ് ആനകൾ വീണ കാര്യം നാട്ടുകാർ അറിയുന്നത്. തുടർന്ന് വനംവകുപ്പ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. പുറത്തെത്തിച്ച കാട്ടാനയും കുഞ്ഞും തിരികെ കാട്ടിലേയ്ക്ക് പോയി.ആഴ്‌ചകൾക്ക് മുൻപ് കണ്ണൂരിൽ കിണറ്റിൽ പുലി വീണിരുന്നു.

കണ്ണൂർ പെരിങ്ങത്തൂരിൽ അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വെള്ളം കൂടുതലുള്ള കിണറ്റിൽ പുള്ളിപ്പുലി മുങ്ങിച്ചാകാതിരിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്‌ഥർ മരത്തടി ഇട്ടുകൊടുത്താണ് പുലിയുടെ ജീവൻ രക്ഷിച്ചത്. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ മയക്കിയതിനുശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ കിണറ്റിൽ നിന്നും പുറത്തെടുത്തത്.

യുവതി മരിച്ചുകിടന്നത് പുറത്തറിയിക്കാതെ അമ്മയും സഹോദരനും

0

ഹൈദരാബാദ്: ഒരാഴ്ചയോളം പഴക്കമുളള 45 കാരിയുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെടുത്തു. ഖമ്മം ജില്ലയിലെ സത്തുപ്പളളി സ്വദേശിനിയായ മുഖു രാധാ കുമാരിയുടെ മൃതദേഹമാണ് വീടിനുളളിൽ നിന്നും പൊലീസ് കണ്ടെത്തിയത്. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിന് പിന്നാലെ അയൽവാസികൾ ജീഡിമെ​റ്റ്ല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കൊച്ചി: അതിഥിത്തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പിടിയിലായി. ആസാം സ്വദേശികളായ രഹാം അലി (26), ജഹദ് അലി (26), സംനാസ് (60) എന്നിവരെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്. പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് കുട്ടികളേയും സംഘത്തിലെ സാഹിദ എന്ന സ്ത്രീയേയും ഗുവാഹത്തി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഇവരെ കൊണ്ടുവരാൻ പ്രത്യേക പൊലീസ് സംഘം ഗുവാഹത്തിയിലേക്ക് പുറപ്പെട്ടു.

വടക്കേക്കര മച്ചാംതുരുത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശികളായ ദമ്പതികളുടെ അഞ്ചിലും മൂന്നിലും പഠിക്കുന്ന കുട്ടികളെയാണ് അകന്ന ബന്ധുവായ സാഹിദയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. സ്‌കൂള്‍ ബസ് കയറാന്‍ കാത്തു നില്‍ക്കുകയായിരുന്നു കുട്ടികള്‍. കുടുംബപരമായും സാമ്പത്തികമായും ഉള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സംനാസിന്റെയും രഹാം അലിയുടെയും സഹായത്തോടെ സാഹിദ തട്ടിക്കൊണ്ടുപോയത്. ജഹദ് അലിയാണ് പണം മുടക്കി ഇവര്‍ക്ക് വിമാന ടിക്കറ്റെടുത്ത് എയര്‍പ്പോര്‍ട്ടിലെത്തിച്ചത്. വടക്കേക്കര പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാനും എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞുവെക്കാനും സാധിച്ചത്.

തൃശ്ശൂരിൽ പോലീസുകാരൻ ആത്മഹത്യ ചെയ്തു

0

തൃശൂർ: തൃശൂരിൽ വീണ്ടും പോലീസുകാരന്റെ ആത്മഹത്യ. തൃശൂർ സിറ്റി കൺട്രോൾ റൂമിലെ ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ ചേർപ്പ് പെരുമ്പിള്ളിശ്ശേരി ആറ്റുപ്പുറത്ത് വീട്ടിൽ ആദിഷ് (40) ആണ് മരിച്ചത്. പെരുമ്പിള്ളിശ്ശേരിയിലെ വീട്ടിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആദിഷ് പൊലീസ് സേനയിൽ പ്രവേശിച്ചത്. ആദിഷിന്റെ പിതാവും പോലീസിൽ ആയിരുന്നു.

മാസങ്ങൾക്ക് മുൻപ് തൃശൂർ ടൌൺ വെസ്റ്റ് സ്റ്റേഷനിൽ മറ്റൊരു സിവിൽ പൊലീസ് ഓഫീസറും തൂങ്ങി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു തൂങ്ങിമരണം കൂടി സംഭവിക്കുന്നത്.

പൊലീസുകാർ കടുത്ത മാനസീക സമ്മർദം അനുഭവിക്കുന്നുവെന്ന് പോലീസിലെ ആത്മഹത്യാ നിരക്ക് ഉയരുന്നത് സംബന്ധിച്ച് പഠനം നടത്തിയ ആഭ്യന്തര വകുപ്പ്, പോലീസുകാരുടെ മാനസീക സമ്മർദം കുറക്കാനുള്ള പദ്ധതികളിലേക്കും കടന്നിരുന്നു.

ഇരട്ട ​ഗോളുമായി എംബാപ്പെ.. പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഒരുക്കി പിഎസ്ജി

0

ഫ്രഞ്ച് സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെയ്ക്ക് സര്‍പ്രൈസ് ഒരുക്കി പിഎസ്ജി. കഴിഞ്ഞ ദിവസം 25 വയസ്സ് തികഞ്ഞ എംബാപ്പയ്ക്ക് മെറ്റ്‌സിനെതിരെയുള്ള മത്സരത്തിനിടയിലാണ് പിഎസ്ജി സര്‍പ്രൈസ് ഒരുക്കിയത്.

പിഎസ്ജി ഗംഭീര വിജയം നേടിയപ്പോള്‍ ഇരട്ട ഗോളുകളുമായി എംബാപ്പെയും തിളങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം. മെറ്റ്‌സിനായി ഉഡോള്‍ ആശ്വാസ ഗോളും കണ്ടെത്തി.

ഈ മത്സരത്തിനിടെയായിരുന്നു പിഎസ്ജിയുടെ സര്‍പ്രൈസ്. എംബാപ്പെയുടെ സഹോദരനെ കളിക്കളത്തില്‍ ഇറക്കിയാണ് എംബാപ്പെയ്ക്ക് പിഎസ്ജി സര്‍പ്രൈസ് ഒരുക്കിയത്. സ്റ്റോപേജ് സമയത്തായിരുന്നു എഥാനെ പിഎസ്ജി ഇറക്കിയത്. ടീമിന്റെ വിജയം എംബാപ്പയോടൊപ്പം ആഘോഷിച്ചാണ് എഥാന്‍ കളിക്കളം വിട്ടത്.

ഫ്രഞ്ച് ലീഗില്‍ നിലവില്‍ പിഎസ്ജി ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. 17 മത്സരങ്ങളില്‍ 40 പോയിന്റാണുള്ളത് പിഎസ്ജിക്ക്. രണ്ടാം സ്ഥാനത്തുള്ള നൈസിന് 35 പോയിന്റാണുള്ളത്.

കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍

0

കൊച്ചി: അതിഥിത്തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പിടിയിലായി. ആസാം സ്വദേശികളായ രഹാം അലി (26), ജഹദ് അലി (26), സംനാസ് (60) എന്നിവരെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്. പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് കുട്ടികളേയും സംഘത്തിലെ സാഹിദ എന്ന സ്ത്രീയേയും ഗുവാഹത്തി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഇവരെ കൊണ്ടുവരാൻ പ്രത്യേക പൊലീസ് സംഘം ഗുവാഹത്തിയിലേക്ക് പുറപ്പെട്ടു.

വടക്കേക്കര മച്ചാംതുരുത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശികളായ ദമ്പതികളുടെ അഞ്ചിലും മൂന്നിലും പഠിക്കുന്ന കുട്ടികളെയാണ് അകന്ന ബന്ധുവായ സാഹിദയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. സ്‌കൂള്‍ ബസ് കയറാന്‍ കാത്തു നില്‍ക്കുകയായിരുന്നു കുട്ടികള്‍. കുടുംബപരമായും സാമ്പത്തികമായും ഉള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സംനാസിന്റെയും രഹാം അലിയുടെയും സഹായത്തോടെ സാഹിദ തട്ടിക്കൊണ്ടുപോയത്. ജഹദ് അലിയാണ് പണം മുടക്കി ഇവര്‍ക്ക് വിമാന ടിക്കറ്റെടുത്ത് എയര്‍പ്പോര്‍ട്ടിലെത്തിച്ചത്. വടക്കേക്കര പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാനും എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞുവെക്കാനും സാധിച്ചത്.