Saturday, May 24, 2025
Home Blog Page 1080

‘ഞാനെപ്പോഴും ഹാങ്ങോവറിൽ ആയിരുന്നു’-ശ്രുതി ഹാസൻ

0

നടി ശ്രുതി ഹാസൻ അടുത്തിടെ തന്റെ ജീവിത യാത്രയെക്കുറിച്ച് തുറന്നു പറയുകയും കഴിഞ്ഞ എട്ട് വർഷമായി താൻ സമാധാനപരമായിരിക്കുന്നതിന്റെ കാരണത്തെ കുറിച്ചും പറഞ്ഞു. താൻ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ല, എന്നാൽ കുറച്ചുകാലത്തേക്ക് മദ്യം തന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായിരുന്നുവെന്ന് ശ്രുതി കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തൽ.

“ഞാൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല. പക്ഷേ മദ്യം എന്റെ ജീവിതത്തിൽ ഒരു വലിയ കാര്യമായിരുന്നു. ഞാനെപ്പോഴും ഹാങ്ഓവറിലായിരുന്നു. എനിക്ക് എപ്പോഴും എന്റെ സുഹൃത്തുക്കളോടൊപ്പം കുടിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതെന്നെ കൂടുതൽ നിയന്ത്രിക്കുന്നതായി തോന്നി.”- ശ്രുതി ഹാസൻ പറഞ്ഞു.

ഡയാന രാജകുമാരിയുടെ നീല ഗൗൺ വിറ്റത് …..

0

1985ൽ ഫ്ലോറൻസിലും പിന്നീട് 1986ൽ വാൻകൂവർ സിംഫണി ഓർക്കസ്ട്രയിലും ഡയാന രാജകുമാരി ധരിച്ച നീലനിറമുള്ള ഗൗൺ ലേലം ചെയ്തത് ഒമ്പതുകോടി രൂപയ്‍ക്ക്. ജൂലിയൻസ് ലേലക്കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. ഡയാന രാജകുമാരിയുടെ വസ്ത്രങ്ങളിൽ ഏറ്റവും കൂടുതൽ വില കിട്ടിയ വസ്ത്രമാണ് ഇത് എന്ന പ്രത്യേകതയും ഈ ലേലത്തിനുണ്ട്.

യഥാർത്ഥത്തിൽ 80 ലക്ഷം രൂപ വിലമതിക്കുന്നതാണ് വസ്ത്രം. മൊറോക്കൻ-ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ ജാക്വസ് അസഗുരിയാണ് ഈ ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. നേരത്തെ ഡയാന രാജകുമാരിയുടെ പര്‍പ്പിള്‍ ഗൗണ്‍ 4.9 കോടി രൂപയ്ക്ക് ലേലം ചെയ്തിരുന്നു. അന്ന് പ്രതീക്ഷിച്ച തുകയുടെ അഞ്ചിരട്ടിയായിരുന്നു ​ഗൗണിന് ലഭിച്ചത്.

പര്‍പ്പിള്‍ നിറത്തിലുള്ള ഗൗൺ ന്യൂയോര്‍ക്കില്‍ െവച്ചായിരുന്നു ലേലം ചെയ്തത്. അന്ന് പ്രമുഖ ബഹുരാഷ്ട്രസ്ഥാപനമായ സോത്തെബീസ് ആയിരുന്നു ലേലം സംഘടിപ്പിച്ചത്. ഒരു കോടി രൂപയായിരുന്നു സോത്തെബീസ് ​ഗൗണിന് പ്രതീക്ഷിച്ചിരുന്ന വില. സ്ട്രാപ് ലെസ്, വെല്‍വറ്റ് സില്‍ക് മെറ്റീരിയല്‍ എന്നിവയായിരുന്നു ഗൗണിന്‍റെ പ്രത്യേകതകള്‍. 1989-ല്‍ ബ്രിട്ടീഷ് ഡിസൈനറായ വിക്ടര്‍ എഡല്‍സ്റ്റീനാണ് പർപ്പിൾ ​ഗൗൺ ഡിസൈന്‍ ചെയ്തത്. വസ്ത്രം വാങ്ങിയത് ആരാണ് എന്ന വിവരം പുറത്ത് വിട്ടിരുന്നില്ല.

കോവിഡിനെ നിസ്സാരമാക്കരുതേ -ഡോ. സൗമ്യ സ്വാമിനാഥൻ

0

ന്യൂഡൽഹി: ഒന്നര വർഷത്തിനു ശേഷം ഇന്ത്യ വീണ്ടും കോവിഡ് ഭീഷണിയിലായിരിക്കുകയാണ്. വർധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളെ നിസ്സാരമാക്കി അവഗണിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോവിഡി​നെ വെറുമൊരു ജലദോഷമായി കണ്ട് തള്ളിക്കളയരുത് എന്നാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ നൽകുന്ന മുന്നറിയിപ്പ്. അത് ന്യമോണിയ പോലുള്ള രോ​ഗങ്ങൾ കോവിഡിനു പിന്നാലെ വരുന്നുവെന്നതുകൊണ്ടു മാത്രമല്ല അതിനുശേഷമുള്ള അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ കൂടി വരുമെന്നതുകൊണ്ടാണ്.

അതിനാൽ കോവിഡിനെ നിസ്സാരമായി എടുക്കരുതെന്നും അണുബാധയെ പ്രതിരോധിക്കാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും നല്ലത്.രോ​ഗംബാധിച്ചവർ ​ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാൻ മാത്രമല്ല മറിച്ച് രോ​ഗം വന്നതിനുശേഷമുള്ള അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ കൂടി പ്രതിരോധിക്കാനാണ് മുൻകരുതലെടുക്കേണ്ടതെന്നും അവർ പറഞ്ഞു.

കോവിഡ് നിലവിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും രോഗം ബാധിച്ചവരിൽ ദീർഘകാല പ്രശ്നങ്ങൾ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. ഹൃദയാഘാത സാധ്യത, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ അതിൽ ചിലതാണ്. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടാമെങ്കിലും ഇന്ത്യയിലെ ഉയർന്ന വാക്സിനേഷൻ നിരക്ക് മൂലം ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നും അവർ വിലയിരുത്തി.

2020ലും 2021ലും കോവിഡ് വകഭേദങ്ങളെ തുരത്താൻ രാജ്യം സന്നദ്ധമായിരുന്നു. ഇന്ത്യയിൽഇതുവരെ 21​ ജെ.എൻ. വൺ വകഭേദ കോവിഡ് കേസുകളാണ് റിപ്പോർട്ട്ചെയ്തിട്ടുള്ളത്. ഇതിൽ19 എണ്ണം ഗോവയിലാണ്. ഓരോന്നു വീതം മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലും. മാസ്ക് ധരിക്കുന്നതും കൈകൾ ശുദ്ധമായി സൂക്ഷിക്കുന്നതും കോവിഡ് വ്യാപനം കുറക്കും. പനി, ചുമ, മണവും രുചിയും നഷ്ടപ്പെടൽ എന്നിവയാണ് പുതിയ വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ക്ഷീണം, ഛർദി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാൽ അടിയന്തര ചികിത്സ തേടണം. പുതിയ ഒമിക്രോൺ വകഭേദത്തെ ജലദോഷത്തോടാണ് പലരും ഉപമിക്കുന്നത്. എന്നാൽ സാധാരണ അനുഭവപ്പെടുന്ന ജലദോഷത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണിത്. ന്യൂമോണിയ പോലുള്ളവ വന്ന് രോഗികൾ അവശരാകുന്നു എന്നത് മാത്രമല്ല, ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ കാത്തിരിക്കുന്നുമുണ്ട്.

2020 ലെ ആദ്യതരം​ഗത്തിൽ നിന്നും 2021 ലെ ഡെൽറ്റാ തരം​ഗത്തിൽ നിന്നുമൊക്കെ ഏറെ പടിച്ച് രാജ്യം മുന്നോട്ടുപോയിട്ടുണ്ട്. പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും മാസ്ക് ഉപയോ​ഗത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

ഇന്ത്യയിൽ ഇപ്പോൾ ടെസ്റ്റിങ് നിരക്കുകൾ കൂടിയിട്ടുണ്ട്. അതിനാൽ അടുത്ത കുറച്ചുദിവസങ്ങൾക്കുള്ളിൽ പലസംസ്ഥാനങ്ങളിൽ‌ നിന്നും കൂടുതൽ ഡേറ്റകൾ ലഭ്യമാകും. നിലവിൽ കേരള, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയവയിൽ മാത്രമാണ് ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ളത്. ഈ വർഷം സെപ്തംബറിൽ അമേരിക്കയിലാണ് ജെ.എൻ.വൺ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് ചൈനയിലും ഈ വകഭേദം വിവിധയാളുകളിൽ സ്ഥിരീകരിക്കുകയുണ്ടായി. നിലവിൽ അമേരിക്ക, യു.കെ, ഐസ്​ലൻഡ്, സ്പെയിൻ, പോർച്ചു​ഗൽ, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ ജെ.എൻ.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മുപ്പത്തിയെട്ട് രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ലക്സംബർ​ഗിൽ ആദ്യമായി കണ്ടെത്തിയ ജെഎൻ.1 വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമാണ്.

വമ്പന്‍ വിജയവുമായി ലിവര്‍പൂള്‍.. ലീഗ് കപ്പ് സെമിയില്‍

0

പ്രീമിയര്‍ ലീഗിലെ മികച്ച ഫോം ലീഗ് കപ്പിലും തുടര്‍ന്ന് ലിവര്‍പൂള്‍. ഇന്നലെ നടന്ന ലീഗ് കപ്പില്‍ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് തകര്‍ത്ത് വിട്ടത്. ഈ വിജയത്തോടെ സെമിയിലേക്ക് മുന്നേറാനും അവര്‍ക്കായി. സെമിയില്‍ ഫുള്‍ഹാമാണ് എതിരാളികള്‍. ജനുവരി ഒന്‍പതിനാണ് മത്സരം.

ലിവര്‍പൂളിനായി ജോണ്‍സ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സ്ലൊബസ്ലായ്, ഗാക്‌പോ, മുഹമ്മദ് സലാ എന്നിവര്‍ ഒരോ ഗോളുകള്‍ വീതം നേടി. വെസ്റ്റഹാമിന്റെ ആശ്വാസ ഗോള്‍ ബോവെനാണ് നേടിയത്.

പ്രീമിയര്‍ ലീഗിലെ മികച്ച ഫോമുമായി എത്തിയതായിരുന്നു വെസ്റ്റ് ഹാം. എന്നാല്‍ ക്ലോപ്പിന്റെ ടീമിനോട് അവര്‍ തകര്‍ന്നടിയുകയായിരുന്നു. പ്രീമിയര്‍ ലീഗ് കിരീടവും യൂറോപ്പ ലീഗ് കിരീടവും ലക്ഷ്യമിടുന്ന ലിവര്‍പൂളിന് കരാബാവോ കപ്പിലും സെമിയില്‍ എത്തിയത് ഈ സീസണിലെ കൂടുതല്‍ നേട്ടമായി.

നിലവില്‍ 38 പോയിന്റുമായി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ്.. ഒരു പോയിന്റെന്റെ വ്യത്യാസത്തില്‍ ആഴ്‌സണലാണ് ഒന്നാമത്. അടുത്ത മത്സരം ഇരുവരും തമ്മിലായതിനാല്‍ പോയിന്റെ ടേബിളില്‍ മാറ്റങ്ങള്‍ ഉണ്ടാകും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ആന്‍ഫീല്‍ഡില്‍ കഴിഞ്ഞ മത്സരം സമനിലയിലായ ലിവര്‍പൂളിന് വെസ്റ്റ്ഹാമിനെതിരെയുള്ള വിജയം ആഴ്‌സണലിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം പകരും.

സമ്മാനങ്ങളുമായി മെട്രോ സാന്‍റ എത്തി

0

കൊ​ച്ചി: ആ​ഘോ​ഷ​മാ​യി കൊ​ച്ചി മെ​ട്രോ​യു​ടെ ക്രി​സ്മ​സ് പ​രി​പാ​ടി മെ​റി മെ​ട്രോ 2023. മെ​ഗാ ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​നു​ശേ​ഷം കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി മെ​ട്രോ യാ​ത്ര​ക്ക് സാ​ന്‍റ​യു​മെ​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി മെ​ട്രോ​യി​ലും വാ​ട്ട​ർ മെ​ട്രോ​യി​ലും സ​മ്മാ​ന​ങ്ങ​ളു​മാ​യി മെ​ട്രോ സാ​ന്‍റ​യെ​ത്തും. കൊ​ച്ചി വ​ൺ ആ​പ് വ​ഴി​യും വ്യാ​ഴാ​ഴ്ച മു​ത​ൽ ഗ്രൂ​പ് ബു​ക്കി​ങ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കി. മെ​ട്രോ സാ​ന്റ​യാ​ണ് ഗ്രൂ​പ് ബു​ക്കി​ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മൊ​ബൈ​ൽ ക്യു.​ആ​ർ ഗ്രൂ​പ് ബു​ക്കി​ങ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ചെ​യ്ത സാ​ന്താ​ക്ലോ​സി​നെ കെ.​എം.​ആ​ർ.​എ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ലോ​ക്​​നാ​ഥ് ബെ​ഹ്റ ജെ.​എ​ൽ.​എ​ൻ സ്റ്റേ​ഡി​യം സ്റ്റേ​ഷ​നി​ൽ സ്വാ​ഗ​തം ചെ​യ്തു.

സാ​ന്‍റ​ക്കൊ​പ്പം ലോ​ക്​​നാ​ഥ് ബെ​ഹ്റ​യും മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തു. കു​ടും​ബ​ത്തോ​ടും സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​വും യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ കാ​ത്തു​നി​ൽ​ക്കാ​തെ കൊ​ച്ചി വ​ൺ ആ​പ് വ​ഴി ഒ​രേ​സ​മ​യം ആ​റ് ടി​ക്ക​റ്റു​വ​രെ ബു​ക്ക് ചെ​യ്യാ​നാ​കു​മെ​ന്ന് ബെ​ഹ്റ അ​റി​യി​ച്ചു. ടി​ക്ക​റ്റു​ക​ൾ പൂ​ർ​ണ​മാ​യി ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി. ആ​പ് വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ ഓ​രോ യാ​ത്ര​ക്കും 10 ശ​ത​മാ​നം ഇ​ള​വും ല​ഭി​ക്കും.

മെ​റി മെ​ട്രോ 2023ന്റെ ​ഭാ​ഗ​മാ​യ പു​ൽ​ക്കൂ​ട് നി​ർ​മാ​ണ മ​ത്സ​ര​വും ക്രി​സ്മ​സ് ട്രീ ​അ​ല​ങ്കാ​ര മ​ത്സ​ര​വും വ്യാ​ഴാ​ഴ്ച ആ​ലു​വ, പാ​ലാ​രി​വ​ട്ടം, ഇ​ട​പ്പ​ള്ളി, ക​ട​വ​ന്ത്ര, എ​ളം​കു​ളം സ്റ്റേ​ഷ​നു​ക​ളി​ൽ ന​ട​ക്കും.

‘ചേറൂർപ്പട’ വരുന്നു…

0

കെ ഗിരീഷ് രചിച്ച ‘ചേറൂർപ്പട’ എന്ന നാടക സമാഹാരം പ്രകാശിതമാവുകയാണ്. സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ പ്രൊഫ. കെ.സച്ചിദാനന്ദൻ പ്രശസ്ത നാടക പ്രവർത്തകൻ ശശി

ധരൻ നടുവിലിന് നൽകി പ്രകാശനം നിർവ്വഹിക്കും. അഡ്വ. വി ഡി പ്രേമപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ഡിസം. 22ന് വൈകീട്ട് 3ന് തൃശൂർ പ്രസ് ക്ലമ്പിൽ ചേരുന്ന യോഗത്തിലാണ് പുസ്തക പ്രകാശനം നിർവ്വഹിക്കുന്നത്.

രണ്ട് നാടകങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1843 ൽ മലബാറിലെ ചേറൂരിൽ ജന്മികൾക്കും വെള്ളക്കാർക്കും എതിരെ നടന്ന വിപ്ലവകരമായ സമര ചരിത്രത്തിൽ നിന്നും രൂപപ്പെടുത്തിയ നാടകമാണ് ചേറൂർപ്പട. രണ്ടാമത്തെ നാടകമായ രുധിരസാഗരം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി സർദാർ ഗോപാലകൃഷ്ണന്റ കഥ പറയുന്നു.

കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമതി അംഗം കഥാകൃത്ത് എൻ രാജൻ, നാടക സിനിമാ സംവിധായകൻ പ്രിയനന്ദനൻ, ദേശാഭിമാനി ന്യൂസ് എഡിറ്റർ ഇ എസ് സുഭാഷ്, തൃശൂർ പ്രസ്സ് ക്ലബ് പ്രസിഡന്റ് ഒ. രാധിക, രംഗചേതന ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി ഗണേഷ് എന്നിവർ പരിപാടിയിൽ സംസാരിക്കും. രംഗചേതന കെ.വി.ഗണേഷിന്റെ സംവിധാനത്തിൽ അരങ്ങിൽ എത്തിച്ചിട്ടുള്ള ചേറൂർപ്പട എന്ന നാടകം ഇനി പുസ്തകമായി മലയാള നാടക സാഹിത്യത്തിൽ ഇടം പിടിക്കും.

മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​ർ അ​റ​സ്റ്റി​ൽ

0

ഗു​രു​വാ​യൂ​ർ: മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ചാ​വ​ക്കാ​ട് സൂ​നാ​മി കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന തൊ​ട്ടാ​പ്പ് ക​ട​വി​ൽ അ​ജ്മ​ൽ (22), സൂ​നാ​മി കോ​ള​നി പു​തു​വീ​ട്ടി​ൽ അ​ർ​ഷാ​ദ് (22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ​നി​ന്ന് 48 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എ​ക്സൈ​സും പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​തെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ സി.​യു. ഹ​രീ​ഷ് പ​റ​ഞ്ഞു. പു​റ​ത്തു​നി​ന്നു​ള്ള ചെ​റു​പ്പ​ക്കാ​ർ സൂ​നാ​മി കോ​ള​നി പ​രി​സ​ര​ത്ത് ത​മ്പ​ടി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.

ഇ​ൻ​സ്പെ​ക്ട​ർ സി.​യു. ഹ​രീ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​ഹ​ബീ​ബ്, പി.​എ​ൽ. ജോ​സ​ഫ്, എ​സ്.​ഐ പി.​കെ. ഉ​മേ​ഷ്, ഗ്രേ​ഡ് എ.​എ​സ്.​ഐ പി.​എം. ജോ​സ്, സി.​ഇ.​ഒ​മാ​രാ​യ എ.​എ​ൻ. ബി​ജു, അ​ബ്ദു​ൽ റ​ഫീ​ക്ക്, സി.​പി.​ഒ സി.​ജെ. ജോ​ഷി, കെ.​എ​സ്. നി​പി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ല​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അർബുദ മരുന്ന് മിതമായ നിരക്കിൽ…..

0

ക​ല​വൂ​ർ: മി​ത​മാ​യ നി​ര​ക്കി​ൽ കാ​ൻ​സ​ർ മ​രു​ന്നു​ക​ളു​ടെ ഉ​ൽ​പാ​ദ​ന പ​ദ്ധ​തി​ക​ളു​മാ​യി കെ.​എ​സ്.​ഡി.​പി. ഇ​തി​നാ​യി ആ​ല​പ്പു​ഴ ക​ല​വൂ​രി​ലെ ഓ​ങ്കോ​ള​ജി ഫാ​ർ​മ പാ​ർ​ക്കി​ൽ പു​തി​യ പ്ലാ​ന്റ് സ്ഥാ​പി​ക്കും. 20 ഓ​ങ്കോ​ള​ജി മ​രു​ന്നു​ക​ൾ ക​മ്പ​നി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ​ക്കാ​ര​ന് താ​ങ്ങാ​വു​ന്ന വി​ല​യി​ൽ മ​രു​ന്നു​ക​ളു​ടെ ഉ​ൽ​പാ​ദ​നം ന​ട​ത്തു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​നെ​യും (ഐ.​സി.​എം.​ആ​ർ), സെ​ൻ​ട്ര​ൽ ഡ്ര​ഗ്‌​സ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നെ​യും (സി.​ഡി.​എ​സ്‌.​സി.​ഒ) സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള പ്ര​ശ​സ്ത ഓ​ങ്കോ​ള​ജി​സ്റ്റു​ക​ളു​മാ​യി ക​മ്പ​നി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. റീ​ജി​യ​ന​ൽ കാ​ൻ​സ​ർ സെ​ന്റ​റു​മാ​യും മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്റ​റു​മാ​യും കെ.​എ​സ്.​ഡി.​പി​യു​ടെ സ​ഹ​ക​ര​ണ​മു​ണ്ട്.

വണ്ടിപ്പെരിയാർ പോക്‌സോ കേസ്: പ്രതി അർജുൻ തന്നെ.

0

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അർജുൻ തന്നെയെന്ന് പെൺകുട്ടിയുടെ സഹോദരൻ. അർജുൻ പറയുന്നത് മുഴുവൻ കള്ളമാണെന്നാണ് സഹോദരൻറെ പ്രതികരണം. ആറു വയസ്സുകാരി മരിച്ചതിനുശേഷം അർജുന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നാണ് പെൺകുട്ടിയുടെ സഹോദരൻ പറയുന്നത്. പല കാര്യങ്ങളും പൊലീസിനോട് പറയരുത് എന്ന് തന്നോട് ആവശ്യപ്പെട്ടു. കുട്ടിയുടെ ശരീരത്തിൽ നിന്ന് മുടിയും നഖവും മറ്റും കിട്ടി എന്ന് അറിഞ്ഞപ്പോൾ അർജുൻ ഭയന്നത് താൻ കണ്ടതാണെന്നും സഹോദരൻ പറയുന്നു.

കേസ് അന്വേഷണത്തിലെ പോലീസ് വീഴ്ച ആരോപിച്ച് വണ്ടിപ്പെരിയാർ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം പ്രതിയെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്ന് ആവശ്യപ്പെട്ട് ആറു വയസ്സുകാരിയുടെ മാതാപിതാക്കൾ സ്വകാര്യ ഹർജി നല്കുന്നതിനുളള നടപടി തുടങ്ങി കഴിഞ്ഞു. കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് കോടതി കണ്ടെത്തിയിട്ടും വിധിയിൽ തുടർ നടപടി സംബന്ധിച്ച് പരമാർശമില്ലാത്തതായിരിക്കും പ്രധാനമായും കുടുംബം ഉന്നയിക്കുക.

നിലവിലെ വിധി റദ്ദ് ചെയ്യുന്നതിനും കേസിൽ അർജുനെതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തണമെന്ന ആവശ്യം കുടുംബം ഡി ജി പിയെ അറിയിക്കും.പ്രതി അർജുൻ തന്നെയാണെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്.

യാത്രക്കാരെ പിഴിഞ്ഞ് സ്വകാര്യ ബസുകൾ

0

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് വരാന്‍ ഒരുങ്ങുന്ന മലയാളികളെ പിഴിഞ്ഞ് ഇരട്ടിയിലേറെ നിരക്കുമായി സ്വകാര്യ ബസുകള്‍. നാളെയും മറ്റന്നാളുമെല്ലാം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ 6,000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍.

ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ഓണ്‍ലൈന്‍ വഴി ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്താല്‍ മേഴ്‌സിഡീസ് ബെന്‍സിന്റെ മള്‍ട്ടി ആക്‌സില്‍ എസി സ്ലീപ്പര്‍ ബസിന് നിരക്ക് 3,390 രൂപയാണ്. മറ്റ് ബസുകളില്‍ 2000ത്തിനും 3000ത്തിനും ഇടയിലാണ് നിരക്കുകള്‍. എന്നാല്‍ നാളെ അത് 6000 രൂപയാകും, ഇരട്ടി തുകയുടെ വ്യത്യാസം. ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് 4,900 വരെയാണ് ടിക്കറ്റ് നിരക്കുകള്‍. നോണ്‍ എസി സീറ്റര്‍ ബസുകള്‍ക്ക് നിരക്ക് 2840 രൂപ വരെയാണ് നിരക്ക്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ സംഘടനാ തീരുമാനം മറികടന്നാണ് ഈ പിഴിയല്‍ എന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി റിജാസ് പറഞ്ഞു.

‘നിലവില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളുടെ നിരക്ക് നിശ്ചയിക്കാന്‍ ഏകീകൃത സംവിധാമോ സര്‍ക്കാര്‍ ഇടപെടലോ ഉണ്ടായിട്ടില്ല. അതിനാല്‍ ഉത്സവ സീസണുകളിലെല്ലാം ബസുകള്‍ക്ക് ചാകരയാണ്. നേരത്തെ ഏജന്‍സികള്‍ വഴിയായിരുന്നു ബുക്കിംഗ്. ഓണ്‍ലൈന്‍ ബുക്കിംഗ് സജീവമായതോടെ സര്‍വീസ് ചാര്‍ജ് അടക്കം നിരക്ക് വീണ്ടും ഉയരും.’

കെഎസ്ആര്‍ടിസിയില്‍ ചെന്നൈ കൊച്ചി റൂട്ടില്‍ നാളെ മുതല്‍ 2800, 3300, 3600 എന്നിങ്ങനെയാണ് നിരക്കുകള്‍. തിരക്ക് വര്‍ധിച്ചിട്ടും ദക്ഷണി റെയില്‍വേ സ്‌പെഷ്യല്‍ സര്‍വീസുകളൊന്നും ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല. വിമാന ടിക്കറ്റുകള്‍ക്ക് മാനം മുട്ടുന്ന നിരക്കുമാണ്.