Saturday, May 24, 2025
Home Blog Page 1078

0

കെ എസ് യു നടത്തിയ ഡിജിപി ഓഫീസ് മാർച്ച് അക്രമാസക്തമായപ്പോൾ തടയാനെത്തിയ ഉദ്ഘാടകൻ മാത്യു കുഴൽനാടൻ എം എൽ എ യെ പോലിസ് ലാത്തി കൊണ്ട് അടിക്കുന്നു.

കെ എസ് യു നേതാക്കൾക്ക് നേരെ പോലീസിന്റെയും ഇടതുപക്ഷ പ്രവർത്തകരുടെയും അക്രമത്തിനെതിരെ കെ എസ് യു നടത്തിയ ഡിജിപി ഓഫീസ് മാർച്ചിൽ പോലിസ് ലാത്തിചാർജ്ജ് ചെയ്യുന്നു.

കെ എസ് യു നടത്തിയ ഡിജിപി ഓഫീസ് മാർച്ചിൽ പോലിസ് ജലപീരങ്കി ഉപയോഗിക്കുന്നു.

പോലിസ് ലാത്തിചാർജ്ജിൽ പരിക്കേറ്റവർ.

” നവകേരളം എൻ. ഡി. എ സർക്കാറിലൂടെ ” എന്ന രാഷ്ട്രീയ ക്യാമ്പയിന് തുടക്കം കുറിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകം. പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു മഹാസഭയും, ഭാരതീയ ശിവസേനയും

0

എറണാകുളം : 2026 കേരള അസംബ്ലി ഇലക്ഷൻ ലക്ഷ്യം കണ്ട് “നവകേരളം എൻ. ഡി. എ സർക്കാറിലൂടെ “പുതിയ രാഷ്ട്രീയ ക്യാമ്പയിന് തുടക്കം കുറിച്ച് എൻ. ഡി. എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകം. ക്യാമ്പയിൻ ആർ. പി. ഐ ദേശീയ വൈസ് പ്രസിഡന്റ്‌ നുസ്രത്ത്ജഹാൻ നയിക്കുമെന്ന് പാർട്ടി സംസ്ഥാന കൺവീനർ പി. ആർ. സോംദേവ് അറിയിച്ചു. 2014 ന് ശേഷം എൻ. ഡി. എ അനുകൂല നിലപാട് ശക്തമായി രൂപം കൊണ്ടിട്ടുപോലും കേരളത്തിൽ സർക്കാർ ഉണ്ടാകാൻ കഴിയാതെപോയ സാഹചര്യം എറണാകുളത്ത് പി. ആർ. സോംദേവിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സമിതി വിലയിരുത്തി. പാർട്ടി ശക്തിപെടുത്തുന്നതിനോടോപ്പം വിവിധ സാംസ്‌കാരിക, അർദ്ധ രാഷ്ട്രീയ സംഘടനകളെയും ഉൾപ്പെടുത്തിയായിരിക്കും ക്യാമ്പയിനിന്റെ പൊതുപരിപാടികൾ സംസ്ഥാനമാകെ സജ്ജീകരിക്കുക. എസ്. എൻ. ഡി. പി, എൻ. എസ്. എസ്, കെ. പി. എം. എസ് എന്നീ ഹിന്ദു നവോത്ഥാന സംഘടനകളുമായി പാർട്ടി തുറന്ന ചർച്ചക്ക് പാർട്ടി വേദിയൊരുക്കും. ക്യാമ്പയിന്റെ പൊതുപരിപാടികളിൽ ” ഭീകരവാദവിമുക്തകേരളം ” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് യുവാക്കൾക്കുവേണ്ടി പ്രത്യേക പഠന ശിബിരങ്ങൾ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ യൂത്ത് ഫെഡറേഷന്റെ നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കും. ഹിന്ദു-ക്രിസ്ത്യൻ – മുസ്ലിം ഐക്യ കേരളം എന്ന തത്വത്തെ ആസ്പദമാക്കി ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ കേരള ജനതക്കുവേണ്ടി പൊതു വേദികൾക്കും സാംസ്‌കാരിക സമ്മേളനങ്ങൾക്കും പാർട്ടി വഴിയൊരുക്കും.
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ വിമൻ ഫെഡറേഷന്റെ നേതൃത്വത്തിൽ ” കേരള നാരീശക്തി” എന്ന പേരിൽ വിമൻ – എംപവർമെന്റ് പ്രോഗ്രാമുകളും, പ്രധാന മന്ത്രി നരേന്ദ്രമോദി ഭാരതത്തിലെ എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസം എന്ന കാഴ്ചപാടോടുകൂടി തുടങ്ങിവച്ച ” ബേട്ടി ബചാവോ ബേട്ടി പഠാവോ ” എന്ന മദ്രാവാക്യം ഏറ്റെടുത്തുകൊണ്ട് വിവിധ എൻ. ജി. ഒ, സി. എസ്. ആർ വ്യവസ്ഥകളുമായി ചേർന്ന് കേരളത്തിലെ എല്ലാപെൺകുട്ടികൾക്കും സൗജന്യവിദ്യാഭ്യാസം ഉറപ്പുവരുത്തും. ഷെഡ്യൂൽഡ് ട്രൈബ് – വനവാസി വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ
വ്യവസ്ഥകളുമായി സഹകരിച്ച് വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കും . എസ്. സി/ എസ്. എസ്. ടി, ഒ. ബി. സി വിഭാഗത്തിൽ പെടുന്നവർ നേരിടുന്ന ചൂഷണങ്ങൾക്ക്‌ തടയിടുംവിധം വിവിധ സമരപരിപാടികൾക്ക് വേദിയൊരുക്കും . ഇസ്ലാമിക്ക്‌ ട്രെഡീഷനിലെ പ്രത്യേക വിഭാഗമായ സൂഫികൾക്ക്‌ വേണ്ടി പ്രത്യേക സംഘടന സംവിധാനവും,സാമ്പത്തിക സംവരണതിന് അർഹരായ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ആളുകൾക്ക് പ്രത്യേക വെഫെയർ സ്കീമുകളും, സാംസ്‌കാരിക സമിതികളും രൂപീകരിക്കും.
പാർട്ടിയുടെ ബൗദ്ധിക തലത്തിലുള്ള പ്രവർത്തനങ്ങളെ ഏകോപിക്കുന്നതിനായി സംസ്ഥാന- ജില്ലാ – മണ്ഡലം അടിസ്ഥാനത്തിൽ ശാസ്ത്ര സാഹിത്യ സെൽ, വ്യവസായികളുടെയും, ചെറുകിടകച്ചവടകാരുടെയും ഉന്നമന ത്തിനുവേണ്ടി വ്യവസായി സെൽ, മെഡിക്കൽ വിഭാഗവുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിനായി മെഡിക്കൽ സെൽ,ന്യൂനപക്ഷ വിഭാഗത്തിനുവേണ്ടിയുള്ള സേവന പ്രവർത്തങ്ങൾ ഉറപ്പുവരുത്തുന്നതിനായി മൈനോരിറ്റി സെൽ എന്നീ വിഭാഗങ്ങൾക്ക്‌ പാർട്ടി അടിയന്തിരമായി തുടക്കം കുറിക്കും. ഭാരതത്തിന്റെ സോഫ്റ്റ്‌ പവർ വികസനതിനുവേണ്ടി കൊച്ചി കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാറിന്റെ സഹായത്തോട്കൂടി ഇന്റർനാഷണൽ സമിറ്റുകൾ ആസൂത്രണം ചെയ്യുമെന്നും സോംദേവ് അറിയിച്ചു . കൊച്ചി മെട്രോ നഗരത്തെ ഭാരതത്തിന്റ ഫാഷൻ ക്യാപിറ്റൽ ആക്കി തീർക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതികളും, കൊച്ചിൻ ഫാഷൻ ഇൻഡസ്ട്രിയുടെ വികസനതിനുവേണ്ടി വിവിധ സിന്ഡിക്കേറ്റുകളും, ഇവെന്റുകളും ഏകോപിക്കും. പാർട്ടിയുടെ കേരളത്തിലെ തുടർപ്രവവർത്തനങ്ങൾക്കുവേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള പാർട്ടി ദേശീയ ജനറൽ സെക്രട്ടറി രാജീവ് മേനോൻ നൽകുമെന്നും, ശ്നുസ്രത്ത് ജഹാൻ പാർട്ടി മുന്നോട്ട് വച്ച ക്യാമ്പയിൻ നയിക്കാൻ മാത്രമല്ല കേരളം ഭരിക്കാൻക്കൂടി പര്യാപ്തമായ രാഷ്ട്രീയനേതാവണെന്നും, പാർട്ടി സംസ്ഥാന കൺവീനർ പി. ആർ. സോംദേവ് അറിയിച്ചു.

ഇഷ്ട താരങ്ങള്‍ ആരൊക്കെ? മനസ്സ് തുറന്ന് ഇന്ത്യന്‍ യുവ ഓപ്പണര്‍

0

ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവ ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് റുതുരാജ് ഗെയ്ക്വാദ്. ദേശീയ ടീമിനു വേണ്ടി ഏകദിനത്തിലും ടി20യിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഭിവാജ്യ ഘടകമാണ് ഈ യുവ ഓപ്പണര്‍.

എംഎസ് ധോണിയുടെ വിശ്വസ്തന്‍ കൂടിയായ റുതുരാജ് ഇപ്പോള്‍ തന്റെ ഇഷ്ട താരങ്ങളെ വെളിപ്പെടുത്തിയിരിക്കുകയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

മൂന്ന് താരങ്ങളാണ് റുതുരാജിന്റെ ഫേവറിറ്റുകള്‍. ഒന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി. രണ്ടാമത് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. മൂന്നാമത് ന്യൂസിലാന്‍ഡ് ക്യാപ്റ്റര്‍ കെയ്ന്‍ വില്യംസണ്‍. ഇവര്‍ മൂന്ന് പേരുമാണ് റുതുരാജിന്റെ ഫേവറിറ്റുകള്‍.. കൗതുകുമെന്തെന്നാല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്ന് രണ്ട് പേര്‍ റുതുരാജിന്റെ ഫേവറിറ്റ് എന്നുള്ളതാണ്. അതില്‍ ഡിവില്ലേഴ്‌സ് ക്രിക്കറ്റില്‍ നിന്ന വിരമിക്കുകയും ചെയ്തു.

എന്നാലും അതിന് കാരണവും റുതുരാജ് വ്യക്തമാക്കുന്നുണ്ട്. ഒരു പാട് ക്രിക്കറ്റര്‍മാരെ ആരാധിക്കുന്ന ഒരാളാണ് താനെന്നും ഇപ്പോള്‍ ഇവരെ മൂന്ന് പേരെയാണ് ഇഷ്ടമുളളതെന്നുമാണ് റുതുരാജ് പറയുന്നത്.

ഞാന്‍ വളര്‍ന്നു വരുന്ന സമയത്ത് എന്റെ ആരാധനാപാത്രം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. പിന്നീട് എംഎസ് ധോണിയും വിരാട് കോലിയുമായി അത് മാറി. അങ്ങനെ താന്‍ മാറിക്കൊണ്ടിരിക്കുന്നതായും റുതുരാജ് വ്യക്തമാക്കുന്നു.

ദേശീയ ടീമിനായ 19 ടി20കളിലും ആറ് ഏകദിനങ്ങളിലും റുതുരാജ് കളിച്ചിട്ടുണ്ട്. ഒരു സെഞ്ച്വുറിയും മൂന്ന് ഫിഫ്റ്റികളും ടി20യില്‍ ഇതിനോടൊകം റുതുരാജ് നേടിയിട്ടുണ്ട്.

ചികിത്സ പിഴവിനെ തുടർന്ന് രോഗി മരിച്ചാൽ ക്രിമിനൽ കുറ്റം ചുമത്തില്ല

0

ഡൽഹി : ചികിത്സപ്പിഴവിനെത്തുടർന്ന് രോഗിമരിച്ചാൽ പുതിയ നിയമപ്രകാരം ഡോക്ടർക്കെതിരേ ക്രിമിനൽക്കുറ്റം ചുമത്തില്ല. നിലവിലെ ക്രിമിനൽ നിയമങ്ങൾക്ക് പകരം ബുധനാഴ്ച ലോക്സഭ പാസാക്കിയ ബില്ലുകളിലാണ് ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്ന വ്യവസ്ഥ. ഭാരതീയ ന്യായ സംഹിത ഉൾപ്പെടെയുള്ള ബില്ലുകളിൽ ഇതിനായി ഭേദഗതി വരുത്തി.നിലവിൽ ചികിത്സപ്പിഴവുമൂലം രോഗി മരിച്ചാൽ ഡോക്ടർ കൊലക്കുറ്റത്തിന് നടപടി നേരിടണം.

എന്നാൽ, ഇതിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് ക്രിമിനൽക്കുറ്റം ഒഴിവാക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.ചികിത്സപ്പിഴവ് കാരണമുള്ള മരണത്തിന് ഡോക്‌ടർമാർക്കെതിരേ ഐ.പി.സി. 304 എ പ്രകാരമാണ്
നരഹത്യാക്കുറ്റവും (ഐ.പി.സി. 304) പലപ്പോഴും ഡോക്ടർമാർ നേരിടേണ്ടിവരുന്നുണ്ട്.
കൊളോണിയൽ കാലത്തെ മൂന്നുക്രിമിനൽ നിയമങ്ങളും പാടേമാറ്റി പുതിയത് കൊണ്ടുവരാനുള്ള ബിൽ
ഇന്ത്യ’ സഖ്യമല്ലാതെയാണ് ലോക്സഭ പാസാക്കിയത്. പത്തിൽ താഴെ പ്രതിപക്ഷാംഗങ്ങൾ മാത്രമുള്ളപ്പോഴാണ്
മൂന്ന് ബില്ലുകളും ലോക്‌സഭ ചർച്ചചെയ്ത് പാസാക്കിയത്.

മുന്‍ അര്‍ജന്റീന ഫോര്‍വേഡിന് കുത്തേറ്റു

0

മുന്‍ അര്‍ജന്റീന ഫോര്‍വേഡായ എസിക്വെയ്ല്‍ ലാവേസിയ്ക്ക് കുത്തേറ്റു. ഡിസംബര്‍ 20 നാണ് സംഭവം. വയറിനേറ്റ പരിക്കിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. യുറഗ്വോയിലെ കാറ്റെഗ്രില്‍ ആശുപത്രിയിലാണ് ഇപ്പോള്‍ താരം ഉള്ളത്.

ലാവേസിയേക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ട പല പല റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. യുറേഗ്വേയ് മാദ്യമമായ എല്‍ ഒബസെര്‍വാഡോറിന്റെ റിപ്പോര്‍ട്ട് പ്രകാരം താരത്തിനെ കുടുംബാംഗങ്ങളിലുള്ള ആരോ ഒരാളാണ് കുത്തിയതെന്ന് പറയുന്നു. പണം സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും യുറുഗ്വേയന്‍ മാധ്യമം പറയുന്നു.

എന്നാല്‍ ടിവൈസി സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലാവേസി ബള്‍ബ് മാറ്റിയിടാനായി പടി കയറിയപ്പോള്‍ വീണ് പരിക്കേറ്റതെന്നാണ് പറയുന്നത്. കുടുംബാംഗങ്ങളെ ഉദ്ധരിച്ചാണ് അവര്‍ ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യതത്.

അതേസമയം ഈ റിപ്പോര്‍ട്ടുകളെ കുറിച്ച് പോലീസ് ഇതുവരെ സ്ഥിരീകരണം ഒന്നും നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

അര്‍ജന്റീനക്കായി 51 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ അദ്ദേഹം 2020 ലാണ് ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നത്.

അല്‍ ഇത്തിഹാദ് വിട്ട് ന്യൂനോ പ്രീമിയര്‍ ലീഗിലേക്ക്

0

പ്രീമിയര്‍ ലീഗ് ക്ലബ്ബായ വോള്‍വ്‌സിനെ അവരുടെ ചരിത്രത്തിലെ തന്നെ മികച്ച ടീം ആക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച പരിശീലകന്‍ ന്യൂനോ സാന്റോ വീണ്ടും പ്രീമിയര്‍ ലീഗിലേക്ക്. ഇത്തവണ അദ്ദേഹം എത്തുന്നത് മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ്ബായ നോട്ടിംഗ് ഹാം ഫോറസ്റ്റിനെ പരിശീലപ്പിക്കാനാണ്. സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദില്‍ നിന്നാണ് അദ്ദേഹം വീണ്ടും പ്രീമിയര്‍ ലീഗിലേക്കെത്തുന്നത്

പുതിയ കോച്ചായി അദ്ദേഹത്തെ നിയമിച്ചതായി നോട്ടിംഗ്ഹാം ഫോറസ്റ്റും സ്ഥിരീകരിച്ചു. രണ്ടരവര്‍ഷ കരാറിലാണ് ന്യൂനോ ക്ലബ്ബിലേക്കെത്തുന്നത്. ശനിയാഴ്ച ബോണ്‍മൗത്തുമായുള്ള മത്സരമാണ് അദ്ദേഹത്തിന്റെ ആദ്യ മത്സരം.

പ്രീമിയര്‍ ലീഗ്, ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നീ കിരീടപോരാട്ടങ്ങളിലെല്ലാം അദ്ദേഹം ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏകദേശം 460 ഓളം മത്സരങ്ങള്‍ പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ് 49 കാരന്‍ പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി വരുന്നത്.

വോള്‍വ്‌സിനെ കൂടാതെ വലന്‍സിയ, പോര്‍ട്ടോ, ടോട്ടന്‍ഹാം, അല്‍ ഇത്തിഹാദ് ടീമുകളെ ന്യൂനോ പരിശീലപ്പിച്ചിട്ടുണ്ട്. ഇതില്‍ വോള്‍വ്‌സിനെ പരിശീലപ്പിച്ച സമയമാണ് അദ്ധേഹത്തിന്റെ സുവര്‍ണ്ണ കാലഘട്ടം. വോള്‍വ്‌സിനെ പ്രീമിയര്‍ ലീഗിലേക്ക് തിരികെയെത്തിക്കാന്‍ അദ്ദേഹത്തിനായി. കൂടാതെ ക്ലബ്ബിനെ യൂറോപ്പിലേക്കും നയിച്ചു. 2019-20 സീസണില്‍ അവരെ യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിക്കാന്‍ അദ്ധേഹത്തിനായി.

വൂള്‍വ്‌സില്‍ നിന്ന് പടിയിറങ്ങിയ ശേഷം ടോട്ടന്‍ഹാമിനെയാണ് ന്യൂനോ അടുത്തതായി പരിശീലപ്പിച്ചത്. പക്ഷെ അവിടെ അദ്ദേഹം തീര്‍ത്തും പരാജയമാകുകയായിരുന്നു. തുടര്‍ന്ന് സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദിലേക്ക് കൂടുമാറിയ അദ്ദേഹത്തിന് അവിടെയും നിലയുറപ്പിക്കാനായില്ല. ബെന്‍സിമയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ടാണ് അല്‍ ഇത്തിഹാദിലെ ന്യൂനോയുടെ സ്ഥാനം തെറിച്ചെതെന്നുള്ള വാര്‍ത്തകളും ഉണ്ട്.

എന്തായാലും തന്റെ രാശി ലീഗായ പ്രീമിയര്‍ ലീഗിലേക്ക് വീണ്ടും വരുന്ന അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താനാകുമോ എന്നത് കണ്ടറിയാം.

പൊലീസ് ആസ്ഥാനത്തേക്കുള്ള കെഎസ്‌യു മാർച്ചിൽ സംഘർഷം

0

ജലപീരങ്കി; പൊലീസിനുനേരെ മുളകുപൊടി പ്രയോഗം

തിരുവനന്തപുരം∙ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌യുവിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തേക്കു നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലേ, പൊലീസ് ലാത്തി വീശീ പ്രവർത്തകരെ അടിച്ചോടിച്ചു. റോഡിൽ വീണ പ്രവർത്തകരെ വളഞ്ഞിട്ടു തല്ലി. പൊലീസിനു നേരെ മുളകുപൊടി എറിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കെപിസിസി ആസ്ഥാനത്തുനിന്നാണ് കെഎസ്‌യു മാര്‍ച്ച് ആരംഭിച്ചത്. വഴിയിലുണ്ടായിരുന്ന നവകേരള സദസിന്റെ ബോർഡുകൾ പ്രവർത്തകർ തകര്‍ത്തു. മാത്യു കുഴൽ നാടൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തതിനുശേഷം സംഘർഷം ആരംഭിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ഒരുങ്ങിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലേ ലാത്തി ചാർജ് നടത്തിയപ്പോൾ പ്രവർത്തകർ ചിതറിയോടി. ചിലർ റോഡിൽ വീണു. വീണവരെ പൊലീസ് ലാത്തി കൊണ്ട് അടിച്ചു.

പ്രവർത്തകരെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റി. പരുക്കേറ്റ പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ പൊലീസ് പരമാവധി സംയമനം പാലിച്ചെങ്കിൽ ഇന്ന് തുടക്കത്തിൽ തന്നെ പൊലീസ് ലാത്തി ചാർജിലേക്ക് കടന്നു. കൂടുതൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു. സമരം ശക്തമായി തുടരുമെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു. ജലപീരങ്കി പ്രയോഗിക്കുമ്പോൾ തന്നെ പൊലീസ് ലാത്തി വീശുകയായിരുന്നെന്ന് സ്ഥലത്തെത്തിയ എം. വിൻസെന്റ് എംഎൽഎ പറഞ്ഞു.

കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷി സേവ്യറിനെ റോഡിൽ വലിച്ചിഴച്ച ശേഷം അറസ്റ്റ് ചെയ്ത് മാറ്റി. പൊലീസ് ലാത്തി ചാർജിൽ മാത്യു കുഴൽനാടൻ എംഎൽഎക്ക് പരുക്കേറ്റു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ സ്ഥലത്തേക്ക് എത്തിച്ചേരുന്നുണ്ട്.

ഗുണ്ടയെപോലെ വെല്ലുവിളിക്കുന്ന ഗവർണ്ണർ ഇതുവരെ ഉണ്ടായിട്ടില്ല …..

0

തിരുവനന്തപുരം : ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാര്‍ പോരിനിടെ ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശവുമായി മന്ത്രി വി. ശിവന്‍കുട്ടി. ഗവര്‍ണറുടെ വായില്‍ നിന്ന് ആകെ വരുന്നത് ബ്ലഡി ഫൂള്‍, ബ്ലഡി ക്രിമിനല്‍ എന്നൊക്കെയാണ്. കണ്ണൂരിന്റേയും കേരളത്തിന്റേയും ചരിത്രം ഗവര്‍ണര്‍ പഠിക്കണമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തൊക്കെയാണ് ഗവര്‍ണര്‍ വിളിച്ചു പറയുന്നത്. ഇറങ്ങി ഗുണ്ടയെ പോലെ വെല്ലുവിളിക്കുന്ന ഗവര്‍ണര്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി വിമര്‍ശിച്ചു. അതേസമയം പ്രതിപക്ഷ നേതാവിന് പ്രാന്ത് ഇളകയിരിക്കുകയാണ്. വിഡി സതീശന്‍ ഇന്നുവരെ ഒരു അടിയുംകൊണ്ടിട്ടില്ല. കെഎസ്‌യു പ്രസിഡന്റ് ആയിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിട്ടില്ല. സതീശന് ഒരറിവും ഇല്ല.

നിങ്ങള്‍ മര്യാദയ്‌ക്ക് എങ്കില്‍ ഞങ്ങളും മര്യാദയ്‌ക്ക്. നിങ്ങള്‍ എണ്ണുന്നതിന് മുമ്പ് ഞങ്ങള്‍ എണ്ണും. അതിനേക്കാള്‍ ആളെ കൊണ്ടുവരും. വി.ഡി സതീശന്‍ വിരട്ടിയതോടെ പൊലീസുക്കാരൊക്കെ ലീവില്‍ പോയിരിക്കുകയാണെന്നും ശിവന്‍കുട്ടി പരിഹസിച്ചു.

ഇസ്രയേൽ കപ്പലുകൾക്ക് വിലക്കുമായി…..

0

ക്വാലാലംപൂർ: ഇസ്രയേലിൽ നിന്നുള്ളതും ഇസ്രയേൽ ഉടമകളുടേതുമായ കപ്പലുകൾക്ക് വിലക്ക് പ്രഖ്യാപിച്ച് മലേഷ്യ. ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾക്ക് വിലക്ക് പ്രഖ്യാപിച്ചതായി ബുധനാഴ്ചയാണ് മലേഷ്യന്‍ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വ്യക്തമാക്കിയത്. പാലസ്തീന്‍ ജനതയോട് മാനുഷിക സമീപനം കാണിക്കുന്നില്ലെന്ന് വിശദമാക്കിയാണ് മലേഷ്യയുടെ നടപടി. ഗാസയിലെ മരണസംഖ്യ വർധിക്കുകയും പാലസ്തീനെ പിന്തുണച്ച് രാജ്യത്ത് പ്രതിഷേധങ്ങൾ പതിവാകുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.

ഒക്ടോബറിൽ ഗാസയിലെ ഇസ്രയേൽ നടപടി ആരംഭിച്ചതിന് പിന്നാലെ മലേഷ്യയിൽ പാലസ്തീന്‍ അനുകൂല പ്രകടനങ്ങൾ പതിവായിരുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. പാലസ്തീനിയന്‍ ജനതയോടുള്ള ക്രൂരതയാണ് നിലവിലെ കൂട്ടക്കുരുതിയെന്നാണ് പ്രഖ്യാപനം അറിയിച്ച് കൊണ്ട് മലേഷ്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഒക്ടോബർ ആറിന് നടന്ന ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെ ശക്തമായ നിലപാട് എടുക്കാന്‍ അൻവറിനെതിരെ രാഷ്ട്രീയ സമ്മർദ്ദം വർധിപ്പിച്ചിരുന്നു. ഇസ്രയേലിനെതിരെയും ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയിലെ നേതാക്കന്മാർക്കെതിരെയും ശക്തമായി തുറന്ന് സംസാരിക്കുന്ന ലോകത്തിലെ തന്നെ വളരെ ചുരുക്കം നേതാക്കന്മാരിലൊരാളാണ് മലേഷ്യയുടെ പ്രധാനമന്ത്രി.

മലേഷ്യയിലെ പാസ്പോർട്ടിലടക്കം ഇസ്രയേലിനെതിരെ ശക്തമായ നിലപാടാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇസ്രയേലില്‍ ഒഴികെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സാധുതയുള്ളതെന്നാണ് മലേഷ്യന്‍ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇസ്രയേലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളുടെ കപ്പലുകളെ 2005 മുതൽ മലേഷ്യന്‍ തുറമുഖത്ത് അനുവദിച്ചിരുന്നു. ക്യാബിനറ്റിന്റെ ഈ തീരുമാനം റദ്ദാക്കുന്നതായാണ് അൻവർ വിശദമാക്കിയത്.

കപ്പലുകളിൽ ഇസ്രയേൽ പതാകകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. നേരത്തെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസി‍ഡൻറ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ വിശദമാക്കിയത്.

എം.എ മുഹമ്മദ് ജമാല്‍ അന്തരിച്ചു

0

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാല്‍ അന്തരിച്ചു. ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1940 ജനുവരി 19ന് സുല്‍ത്താന്‍ ബത്തേരി മാനിക്കുനിയില്‍ ജനിച്ച മുഹമ്മദ് ജമാല്‍ അബ്ദുറഹീം-കദീജ ദമ്പതികളുടെ മകനാണ്. സുല്‍ത്താന്‍ ബത്തേരിയിലും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 1967ല്‍ മുക്കം യത്തീംഖാനയുടെ ശാഖയായി ഡബ്ല്യു.എം.ഒ സ്ഥാപിച്ചത് മുതല്‍ സ്ഥാപനത്തിന്റെ ജോയിന്റ് സെക്രട്ടറിയായും 1988 മുതല്‍ മരണം വരെ ജനറല്‍ സെക്രട്ടറിയായും ചുമതല വഹിച്ചു. ഡബ്ല്യു.എം.ഒക്ക് കീഴില്‍ ഇന്ന് വയനാട് ജില്ലയില്‍ 35 സ്ഥാപനങ്ങളുണ്ട്. ഓരോ കുട്ടിയെയും വ്യക്തിയായി ആദരിച്ച് അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിയും വെളിച്ചവും പകര്‍ന്നാണ് ജമാല്‍ മുഹമ്മദ് അനാഥ മക്കളുടെ ജമാലുപ്പയായത്. ഡബ്ല്യു.എം.ഒക്ക് പുറമെ നിരവധി വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും ജമാല്‍ മുഹമ്മദ് നിര്‍ണായക പങ്ക് വഹിച്ചു. തൊഴില്‍ പരിശീലനം, സ്‌കോളര്‍ഷിപ്പ്, ആതുര ശുശ്രൂഷ, വനിതാ ശാക്തീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ആദിവാസി ക്ഷേമം, ഭിന്നശേഷി പുനരധിവാസം തുടങ്ങി ഒട്ടേറെ മേഖലകളില്‍ സേവനം നല്‍കി. 2005 മുതല്‍ ഡബ്ല്യു.എം.ഒയില്‍ നടക്കുന്ന സമൂഹ വിവാഹത്തിന്റെ മുഖ്യകാര്യദര്‍ശിയാണ്.

മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു. 30 വര്‍ഷമായി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. സാമൂഹ്യ നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനായും മികച്ച സംരംഭകനായും രാഷ്ട്രീയ പ്രവര്‍ത്തകനായും ജമാല്‍ മുഹമ്മദ് ശോഭിച്ചു. ഭാര്യ: നഫീസ പുനത്തില്‍. മക്കള്‍: അഷ്റഫ്, ജംഹര്‍, ഫൗസിയ, ആയിശ.

ഉച്ചക്ക് രണ്ട് മണി മുതല്‍ 4 മണി വരെ വയനാട് മുട്ടില്‍ യത്തീംഖാനയില്‍ മയ്യിത്ത് കാണാന്‍ സൗകര്യമൊരുക്കും. മയ്യിത്ത് നിസ്‌കാരം 4 മണിക്ക് യതീംഖാനയില്‍ ഉണ്ടായിരിക്കും. ആറ് മണിക്ക് സുല്‍ത്താന്‍ ബത്തേരിയിലുള്ള ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. 7.30ന് സുല്‍ത്താന്‍ ബത്തേരി വലിയ ജമാമസ്ജിദില്‍ മയ്യിത്ത് നിസ്‌കാരവും ശേഷം ചുങ്കം മൈതാനിയില്‍ ഖബറടക്കവും നടക്കും.