Saturday, May 24, 2025
Home Blog Page 1077

ജമ്മു കാശ്മീരിലെ ഭീകരാക്രമണം….

0

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രജൗരിയില്‍ നടന്ന ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു.നാല് സൈനികരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.

രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു.

പരിക്കേറ്റ രണ്ടു സൈനികര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭീകരര്‍ക്കായി സൈന്യം വ്യാപക തെരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി.

അതിര്‍ത്തികളിലടക്കം വാഹന പരിശോധന കര്‍ശനമാക്കി. മേഖലയിലേക്ക് കൂടുതല്‍ സൈനികര്‍ എത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാല് മണിയോടെ രജൗരി – പൂഞ്ച് ജില്ലകളുടെ അതിര്‍ത്തിമേഖലയിലുള്‍പ്പെട്ട ദേര കി ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങള്‍ക്ക് നേരെ വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തത്.

സൈനികര്‍ സഞ്ചരിച്ച ജിപ്‌സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്. ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിള്‍സിന്റെ ആസ്ഥാനത്ത് നിന്നും ദേരകിഗലിയില്‍ ജമ്മുകശ്മീര്‍ പൊലീസും സൈന്യവും ചേര്‍ന്ന് നടത്തുന്ന ഭീകരര്‍ക്കായുള്ള തെരച്ചിലില്‍ പങ്കുചേരാന്‍ പോവുകയായിരുന്നു സൈനിക സംഘം.

സൗജന്യ പാചകവാതക വിതരണം നടത്തി

0

തൃശ്ശൂർ: കടങ്ങോട് പഞ്ചായത്തിലെ 16 കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പ്രകാരം സൗജന്യമായി പാചകവാതകം വിതരണം ചെയ്തു. ബി.ജെ.പി. യുടെ നേതൃത്വത്തിൽ കടങ്ങോട് പഞ്ചായത്തിലെ നാലാം വാർഡിലാണ് വിതരണം നടന്നത്. ബി.ജെ. പി. ജില്ലാ ട്രഷറർ കെ.ആർ. അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.എ. അഭിലാഷ് അധ്യക്ഷനായി. ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് എം.വി. ധനീഷ്, എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് സുഭാഷ് ആദൂർ, പട്ടികജാതി മോർച്ച എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് കെ.വി. ബാബു എന്നിവർ പ്രസംഗിച്ചു.

കേരളത്തില്‍ 265 പേര്‍ക്ക് കൂടി കോവിഡ്; ഒരു മരണം…

0

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് നാളെ സമാപനം. തലസ്ഥാന ജില്ലയിലെ പര്യടനം ഇന്ന് രണ്ടാം ദിവസം ആണ്. അരുവിക്കര ,കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭ എത്തുന്നത്. കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ സദസ്സിനെതിരായ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വഴിനീളെ പ്രതിഷേധവും കരിങ്കൊടിയുമായാണ് പ്രതിപക്ഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേൽക്കുന്നത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർത്തെ തുടർന്ന് കേസെടുത്തതിൽ പേടിച്ചുപോയെന്ന വി.ഡി.സതീശന്‍റെ പ്രതികരണത്തിന് ഇന്ന് കാട്ടാക്കടയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും.

സന്തോഷമുണ്ട്; ഇതെന്നെ വികാരാധീനനാക്കുന്നു : സഞ്ജു

0

ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണ്ണായക മൂന്നാം ഏകദിന മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു.. സഞ്ജുവിന്റെ കന്നി സെഞ്ചുറിയായിരുന്നു ഇത്.

എപ്പോഴും ക്രിസീല്‍ എത്തിയാല്‍ ആക്രമണ ബാറ്റിംഗ് പുറത്തെടുക്കുന്ന സഞ്ജു ഇപ്രാവശ്യം കരുതലോടെയാണ് തുടങ്ങിയത്. ക്ഷമയോടെ ഇന്ത്യന്‍ ഇന്നിങ്‌സിനെ തോളിലേറ്റുന്ന സഞ്ജുവിനെയാണ് ഇന്നലെ കാണാനായത്. അതുകൊണ്ട് തന്നെ സഞ്ജുവിന് കരിയറില്‍ ആദ്യ സെഞ്ചുറിയും നേടാനായി. 114 പന്തില്‍ 108 റണ്‍സായിരുന്നു സഞ്ജു നേടിയത്.

സഞ്ജുവിന്റെ ഈ സെഞ്ചുറി നേട്ടത്തോടെ എട്ട് വര്‍ഷത്തെ കാത്തിരിപ്പാണ് വിരാമമായത്. അതുകൊണ്ട് തന്നെ സെഞ്ചുറി നേടിയ ശേഷം താരം വികാരഭരിതനായി..

”നല്ലൊരു നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്.. ഇതെന്നെ വികാരാധീനനാക്കുന്നു. മാനസികമായും ശാരീരികമായും ഞാനൊരുപാട് കഷ്ടപ്പെടുന്നുണ്ട്.” സഞ്ജു പറയുന്നു.

”ദക്ഷിണാഫ്രിക്ക ന്യൂ ബോളില്‍ നന്നായി പന്തെറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ തിലകുമായുള്ള കൂട്ട് കെട്ട് കൊണ്ട് മുന്നോട്ടുപോകാനായി. മഹാരാജും മികച്ച രീതിയില്‍ പന്തെറിഞ്ഞു.. സഞ്ജു കൂട്ടിച്ചേര്‍ത്തു.

ഏകദിനത്തില്‍ കന്നി സെഞ്ചുറിയാണ് താരം നേടുന്നതെങ്കിലും ഐപിഎല്ലില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. എല്ലായ്‌പ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുന്ന സഞ്ജു ഇന്നലത്തെ പ്രകടനത്തോടെ അതെല്ലാം കാറ്റില്‍ പറത്തി.

കർഷകസമിതി പ്രചരണ ജാഥ 26, 27 തീയതികളിൽ

0

തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൃശ്ശൂർ ജില്ലാ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 26, 27 പ്രചരണ ജാഥ സംഘടിപ്പിക്കുന്നു. വൻകിട ടയർ കമ്പനികൾ കൊള്ളയടിച്ച് ഉണ്ടാക്കിയ 1788 കോടി രൂപ സിസിഐ വിധിയുടെ അടിസ്ഥാനത്തിൽ റബർ കർഷകർക്ക് നൽകുക, 300 രൂപയെങ്കിലും ഒരു കിലോ റബറിന് തറവില നിശ്ചയിച്ച് കേന്ദ്രസർക്കാർ സംഭരിക്കുക, കേന്ദ്രസർക്കാർ 300 രൂപ നൽകാത്തപക്ഷം വില സ്ഥിരത ഫണ്ട് വർദ്ധിപ്പിക്കുക, ആവർത്തന കൃഷിക്ക് കേന്ദ്രസഹായം പുനസ്ഥാപിക്കുക, കേന്ദ്രസർക്കാർ കർഷക ദ്രോഹ നയങ്ങൾ തിരുത്തുക എന്നിവയാണ് കർഷകർ ഉന്നയികുന്ന ആവശ്യങ്ങൾ.

പ്രചരണ ജാഥയ്ക്ക് പുറമെ ഡിസംബർ 30ന് കളമശ്ശേരി അപ്പോളോ ടയേഴ്സിന് മുമ്പിൽ മാർച്ചും ഉപരോധവും നടക്കും. ജാഥ കേരള കർഷകസംഘം ജില്ലാ സെക്രട്ടറി എഎസ് കുട്ടി, കിസാൻ സഭാ ജില്ലാ സെക്രട്ടറി കെവി വസന്തകുമാർ, കേരള കർഷക സംഘം പ്രസിഡന്റ് പി ആർ വർഗീസ് മാസ്റ്റർ എന്നിവർ നയിക്കും.

കെ കെ രാജേന്ദ്ര ബാബു, എം എം അവറാച്ചൻ, വിസി ബേബി മാസ്റ്റർ, പിജി നാരായണൻ നമ്പൂതിരി, ജോർജ് വി ഐനിക്കൽ, പി എസ് ഉത്തമൻ, അലക്സ് സ്റ്റീഫൻ, പൗലോസ് ചേലക്കര, ജെയിംസ് മുട്ടിക്കൽ, സിദ്ധാർത്ഥൻ പട്ടേപ്പാടം തുടങ്ങിയവർ പങ്കെടുക്കും.

നാളെ കൊട്ടിക്കലാശം…

0

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് നാളെ സമാപനം. തലസ്ഥാന ജില്ലയിലെ പര്യടനം ഇന്ന് രണ്ടാം ദിവസം ആണ്. അരുവിക്കര ,കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭ എത്തുന്നത്. കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ സദസ്സിനെതിരായ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വഴിനീളെ പ്രതിഷേധവും കരിങ്കൊടിയുമായാണ് പ്രതിപക്ഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേൽക്കുന്നത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർത്തെ തുടർന്ന് കേസെടുത്തതിൽ പേടിച്ചുപോയെന്ന വി.ഡി.സതീശന്‍റെ പ്രതികരണത്തിന് ഇന്ന് കാട്ടാക്കടയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും.
മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്കുള്ള മറുപടി നാളത്തെ ഡിജിപി ഓഫീസ് മാർച്ചിൽ തരാമെന്നാണ് കെപിസിസി പ്രസിഡന്റിന്‍റെ മുന്നറിയിപ്പ്. ഇതിനിടെ, നവകേരള സദസുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ, വെഞ്ഞാറമൂട് ഭാഗങ്ങളിൽ വ്യാപക സംഘ‍ർഷമുണ്ടായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്‍റ് സുഹൈലിന്‍റെ വീട് സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി ഉയർന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആറ്റിങ്ങലിൽ പ്രകടനം നടത്തി. നവകേരള സദസിന്‍റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സുകള്‍ പ്രവർത്തകർ നശിപ്പിച്ചു.

ചാർപ വെള്ളച്ചാട്ടം അടുത്തു കാണാം; കാവടിപ്പാലത്തിൻ്റെ പണി പുനരാരംഭിച്ചു

0

സാങ്കേതിക തടസങ്ങൾ കാരണം നിർത്തിവെച്ച കാവടിപ്പാലത്തിൻ്റെ പണി പുനരാരംഭിച്ചു. 2020ൽ ടൂറിസം വകുപ്പ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചാർപ വെള്ളച്ചാട്ടം അടുത്തു കാണുന്നതിന് വേണ്ടി കാവടിപ്പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്.

മരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പാലത്തിന്റെ നിർമാണം. 90 ലക്ഷം വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതി 2024 ഫെബ്രുവരിയിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥലമെടുപ്പ് സംബന്ധിച്ച സാങ്കേതിക തടസ്സങ്ങൾ കാരണമാണ് നേരത്തെ പാലം പണി നിർത്തിവെച്ചിരുന്നത്. ഈ തടസ്സങ്ങൾ നീങ്ങിയാൽ വേ​ഗത്തിൽ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

മഴക്കാലത്ത് റോഡ് കവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ ആയിരക്കണക്കിന് സന്ദർശകരാണ് എത്താറുള്ളത്. അതേസമയം, പാലത്തിന്റെ അശാസ്ത്രീയ നിർമാണം മൂലം വെള്ളച്ചാട്ടത്തിന്റ ഭംഗി നഷ്ടപ്പെട്ടതായും വിമർശനമുണ്ട്. നിലവിലുള്ള പാലത്തിനു സമാന്തരമായുണ്ടായിരുന്ന പഴയ ബ്രിട്ടിഷ് നിർമിത പാലം പൊളിച്ചാണ് പുതിയ പാലം പണിയുന്നത്.

ശിവഗിരിയിലെ സര്‍വ്വമതസമ്മേളനം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും

0

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചു നടക്കുന്ന സര്‍വ്വമതസമ്മേളന ശതാബ്ദിയാഘോഷങ്ങള്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഈമാസം 26നു രാവിലെ 11നു നടക്കുന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. 27 ന് രാവിലെ 10 ന് ഗുരുധര്‍മ്മ പ്രചരണസഭാ സമ്മേളനം നാഷണല്‍ ജുഡീഷ്യല്‍ അക്കാഡമി മുന്‍ ഡയറക്ടര്‍ ഡോ. ജി. മോഹന്‍ ഗോപാല്‍ ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും.
28 ന് രാവിലെ 10 മണിക്ക് ചേരുന്ന കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിയാചരണം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷനായിരിക്കും. 29 ന് രാവിലെ 9.30 ന് ശിവഗിരി ഹൈസ്‌കൂളിന്റെ ശതാബ്ദിയാഘോഷവും കുറിച്ചി സ്‌കൂളിന്റെ നവതിയാഘോഷവും സംബന്ധിച്ച് ‘മാറുന്ന വിദ്യാഭ്യാസം ഒരു വിചിന്തനം’ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും.

സഞ്ജുവിന് കന്നി സെഞ്ചുറി.. പരമ്പര ഇന്ത്യയ്ക്ക് സ്വന്തം.

0

ദക്ഷിണാഫ്രിക്ക : മലയാളി താരം സഞ്ജു സാംസണിന്റെ മികവില്‍ ഇന്ത്യയ്ക്ക് മിന്നുന്ന ജയം. ഇന്നലെ നടന്ന മത്സരത്തില്‍ 78 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്പിച്ചത്. ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങി ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് 45.5 ഓവറില്‍ അവസാനിച്ചു. അവര്‍ക്ക് 218 റണ്‍സെ എടുക്കാനെ സാധിച്ചുള്ളൂ.

എപ്പോഴും ക്രിസീല്‍ എത്തിയാല്‍ ആക്രമണ ബാറ്റിംഗ് പുറത്തെടുക്കുന്ന സഞ്ജു ഇപ്രാവശ്യം കരുതലോടെയാണ് തുടങ്ങിയത്. ക്ഷമയോടെ ഇന്ത്യന്‍ ഇന്നിങ്‌സിനെ തോളിലേറ്റുന്ന സഞ്ജുവിനെയാണ് ഇന്നലെ കാണാനായത്. അതുകൊണ്ട് തന്നെ സഞ്ജുവിന് കരിയറില്‍ ആദ്യ സെഞ്ചുറിയും നേടാനായി. 114 പന്തില്‍ 108 റണ്‍സായിരുന്നു സഞ്ജു നേടിയത്.

സഞ്ജുവിന് കൂട്ടായി അര്‍ദ്ധ സെഞ്ചറി നേടിയ തിലക് വര്‍മ്മയും തിളങ്ങി. എന്നാല്‍ അവസാന ഓവറുകളില്‍ അടിച്ചു കളിച്ച റിങ്കു സിങ്ങിന്റെ ബാറ്റിംഗും ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്താന്‍ സഹായിച്ചു. 27 പന്തില്‍ 38 റണ്‍സാണ് റിങ്കു നേടിയത്.

ബൗളിംഗിലും ഇന്ത്യന്‍ നിര തിളങ്ങി. അര്‍ഷ്ദീപ് സിങ് ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആവേശ് ഖാന്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും നേടി.

കന്നി സെഞ്ചറി നേടിയ സഞ്ജുവാണ് മത്സരത്തിലെ താരം. പേസ് ബൗളര്‍ അര്‍ഷദീപ് സിങ് പ്ലെയര്‍ ഓഫ് ദി സീരീസുമായി.

പന്തളത്ത് എബിവിപി പ്രവർത്തകൻ്റെ വീടിനുനേരേ എസ്എഫ്ഐ ആക്രമണം

0

പത്തനംതിട്ട: പന്തളം ഏഴംകുളത്ത് എബിവിപി പ്രവർത്തകന്റെ വീടിന് നേരെ എസ്എഫ്ഐ ആക്രമണം നടന്നതായി പരാതി. വെള്ളിയാഴ്ച അർധരാത്രി രണ്ട് മണിയോടെ എബിവിപി പ്രവർത്തകൻ ശ്രീനാഥിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

പന്തളം എൻഎസ്എസ് കോളേജിലെ എബിവിപി-എസ്എഫ്ഐ സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണം നടന്നതെന്ന് പരാതിയിൽ പറയുന്നു. വ്യാഴാഴ്ച രാവിലെ പന്തളം എൻഎസ്എസ് കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ ഇരുവിഭാ​ഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പോലീസെത്തി ബലപ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.