Sunday, May 25, 2025
Home Blog Page 1075

കോളേജ് ഗ്രൂപ്പില്‍ മാരകായുധങ്ങളുടെ ചിത്രം അയച്ച് ഭീഷണി

0

പത്തനംതിട്ട: കോളജ് ഗ്രൂപ്പില്‍ മാരകായുധങ്ങളുടെ ചിത്രം അയച്ച് ഭീഷണി മുഴക്കിയ എബിവിപി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. എബിവിപി പ്രവര്‍ത്തകന്‍ മഹേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പത്തനംതിട്ട ചെന്നിര്‍ക്കര ഐടിഐ കോളജ് ഗ്രൂപ്പിലായിരുന്നു ഇയാള്‍ മാരകായുധങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്തത്. കോളേജില്‍ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആയുധങ്ങളുടെ ചിത്രം സഹിതം ഭീഷണി സന്ദേശം അയച്ചത്. ഇയാള്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

ബീഫ് കഴിക്കുന്നയാൾ ക്ഷേത്രത്തിൽ പ്രവേശിച്ചത്….

0

ഭുവനേശ്വർ : ക്ഷേത്രത്തിലുള്ളിൽ യൂട്യൂബർ പ്രവേശിച്ചതിനെ വിവാദമാക്കി ബിജപി. ഒഡിഷ പുരിയിലെ ജ​ഗന്നാഥ ക്ഷേത്രത്തിൽ യൂട്യൂബറായ കാമിയ ജാനി പ്രവേശിച്ചതിനെയാണ് ബിജെപി വിവാദമാക്കിയത്. യൂട്യൂബർ ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നയാളാണെന്നും അങ്ങനെ ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നുമെന്നാണ് ബിജെപിയുടെ ആരോപണം. സെക്ഷൻ 295 പ്രകാരം കാമിയ ജാനിയെ അറസ്റ്റ് ചെയ്യണമെന്ന് ഒഡിഷ ബിജെപി സെക്രട്ടറി ജതിൻ മൊഹാന്തി പറഞ്ഞു. കോടിക്കണക്കിന് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് നടന്നതെന്നും അതിനാൽ കേസെടുക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം.

കഴിഞ്ഞ ദിവസം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികിന്റെ വിശ്വസ്തൻ വി കെ പാണ്ഡ്യനുമായി സംസാരിക്കുന്നതിന്റെ വീഡിയോ കാമിയ ജാനി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ബിജെപി രം​ഗത്തുവന്നത്. ക്ഷേത്രപരിസരത്ത് കാമറ ഉപയോ​ഗിക്കരുതെന്നാണ് നിയമമെന്നും എന്നാൽ കാമിയ ഇത് ലംഘിച്ചുവെന്നും ബിജെപി നേതാക്കൾ പറയുന്നു. മുമ്പ് ബീഫ് കഴിക്കുന്ന വീഡിയോ കാമിയ ജാനി പങ്കുവച്ചിരുന്നെന്നും ബീഫ് കഴിക്കുന്നവരെ ഒരു കാരണവശാലും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലയെന്നുമാണ് ജതിൻ മൊഹാന്തിയുടെ വാദം. അതിനാൽ തന്നെ യൂട്യൂബർക്കെതിരെ നടപടിയെടുക്കണമെന്നും അറസ്റ്റ് ചെയ്യാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും ബിജെപി നേതൃത്വം പറഞ്ഞു.

സഞ്ജയ് സിംഗിന്റെ വിജയം; വിരമിക്കൽ പ്രഖ്യാപിച്ച് ഗുസ്തി താരം സാക്ഷി മാലിക്ക്.. മടക്കം കണ്ണീരോടെ..

0

നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച ബ്രിജ് ഭൂഷന് പകരമുള്ള പ്രസിഡന്റ് സ്ഥാനത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നീണ്ട 12 വര്‍ഷകാലമാണ് ബ്രിജ് ഭൂഷണ്‍ പ്രസിഡന്റ് സ്ഥാനത്തിരുന്നത്.

പ്രസിഡന്റ് സ്ഥാനത്തിന് പുറമേ ഒരു സീനിയര്‍ വൈസ് പ്രസിഡന്റ് നാല് വൈസ് പ്രസിഡന്റ്, ട്രഷറര്‍, സെക്രട്ടറി ജനറല്‍, രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, അഞ്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങി സ്ഥാനത്തിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് ബ്രിജ് ഭൂഷണോട് അടുപ്പമുള്ള സഞ്ജയ് സിങ്ങും, മറുവശത്ത് കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് അനിത ഷിയോറനും തമ്മിലായിരുന്നു.

എന്നാല്‍ വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സഞ്ജയ് സിംഗ് അനിത ഷിയോറനെ പരാജയപ്പെടുത്തി. ഏഴിനെതിരെ 40 വോട്ടുകള്‍ക്കായിരുന്നു സഞ്ജയ് സിങ്ങിന്റെ വിജയം.

എന്നാല്‍ സഞ്ജയ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടതില്‍ നിരാശ പ്രകടപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗുസ്തി താരം സാക്ഷി മാലിക്. ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ ബിസിനസ്സ് പങ്കാളിയും അടുത്ത സഹായിയുമായ ഒരാള്‍ പ്രസിഡന്റായി തിരിഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ ഗുസ്തി ഉപേക്ഷിക്കുമെന്ന് താരം പറഞ്ഞു. മാദ്ധ്യമങ്ങളുടെ മുമ്പില്‍ പൊട്ടിക്കരഞ്ഞായിരുന്നു റിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് കൂടിയായ സാക്ഷിയുടെ പ്രതികരണം. ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പുനിതയ്‌ക്കൊപ്പമാണ് താരം മാധ്യമങ്ങളെ കണാന്‍ എത്തിയത്.

ഞങ്ങള്‍ 40 ദിവസം റോഡില്‍ ഉറങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ ഞങ്ങളെ പിന്തുണച്ചു. സാക്ഷി മാധ്യമങ്ങളോടായി പറഞ്ഞു. ലൈംഗികാരോപണത്തിന് വിധേയനായ ബ്രിജ് ഭൂഷണിന്റെ കുടുംബത്തെയും അടുത്ത സഹായികളെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന കായിക മന്ത്രാലയം നല്‍കിയ വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് സാക്ഷി വ്യക്തമാക്കി. സഞ്ജയ് സിംഗ് ബ്രിജ് ഭൂഷണിന്റെ വലംകൈയാണെന്ന് ചൂണ്ടിക്കാട്ടിയ സാക്ഷി പ്രതിഷേധങ്ങള്‍ക്ക് പൊതുജനങ്ങളും മാധ്യമങ്ങളും നല്‍കിയ പിന്തുണയ്ക്ക് നന്ദിയും അറിയിച്ചു

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

0

കൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊപ്പാറ സ്വദേശി രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊപ്പാറ പ്രിന്റിങ് പ്രസ് ഉടമയാണ് രാജീവ്.

ജീവനൊടക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫോൺ വില്ലനായി, ഭർത്താവിനെ കൊലപ്പെടുത്തി

0

ബെംഗളൂരു: ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. സ്വകാര്യ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉമേഷ് ധാമിയാണ് (27) കൊല്ലപ്പെട്ടത്.

ബെംഗളൂരുവിലെ ഹുളിമാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം. സംഭവദിവസം സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടിക്ക് പോയ ഉമേഷ് അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ മനീഷ ഫോണില്‍ സംസാരിക്കുന്നത് കണ്ടു. ഇതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി.

വഴക്കിനിടയിലെ ദേഷ്യത്തില്‍ മനീഷ ഉമേഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. രക്തം വാര്‍ന്ന് ഉമേഷ് അവിടെ വച്ചുതന്നെ മരിച്ചു.ഉമേഷിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.സ്വകാര്യ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഉമേഷ് .

ആൽക്കഹോൾ ഉപയോഗം പ്രോത്സാഹിപ്പിച്ച് സർക്കാർ

0

സംസ്ഥാനത്ത് ഗ്രെയിൻ ആൽക്കഹോളിന്റെ ഉപഭോഗം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ എക്‌സൈസ് നയം നടപ്പാക്കി ഉത്തർപ്രദേശ് സർക്കാർ. രാജ്യത്ത് നിർമ്മിക്കുന്ന മദ്യത്തിന്റെ വില കുറയ്ക്കുന്നതാണ് പുതിയ തീരുമാനം. ഇതിലൂടെ സർക്കാരിന്റെ വരുമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് നിർമ്മിക്കുന്ന മദ്യത്തെ മുൻപ് ഒൻപത് വിഭാഗങ്ങളിലായാണ് സംസ്ഥാനത്ത് വിറ്റിരുന്നത് എന്നാൽ ഇപ്പോൾ അത് നാല് എണ്ണം മാത്രമായി ചുരുങ്ങിയതായി എക്സൈസ് കമ്മീഷ്ണറായ സെന്തിൽ പാണ്ഡ്യൻ പറഞ്ഞു.
മൊളാസ്സസ് ആൽക്കഹോളിന് പകരം ഗ്രെയിൻ ആൾക്കഹോൾ ഉപയോഗിക്കാനാണ് ഉത്തർ പ്രദേശ സർക്കാർ നിർദ്ദേശിക്കുന്നത്. ആഗോള തലത്തിലെ അതിന്റെ ഗുണമേന്മയെ ചൂണ്ടിക്കാട്ടിയാണ് ഈ നിർദ്ദേശം. മുൻപ് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഉത്തർപ്രദേശിലേക്ക് ഗ്രെയിൻ ആൽക്കഹോൾ ഇറക്കുമതി ചെയ്തിരുന്നത്, പുതിയ നയം നടപ്പാക്കുന്നതിലൂടെ ഇറക്കുമതി തീരുവയും ജിഎസ്ടിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചികിത്സക്കിടെ വേദന കൊണ്ട് പൊട്ടിക്കരഞ്ഞ് നെയ്മര്‍.. കണ്ട് സഹിക്കാന്‍ കഴിയാതെ ആരാധകര്‍; വീഡിയോ കാണാം

0

ഒക്ടോബറില്‍ അരങ്ങേറിയ ഫിഫ് ലോകകപ്പ് യോഗ്യത മത്സരം ബ്രസീലിനെയും ആരാധകരെയും സംബന്ധിച്ച് തിരിച്ചടിയേറ്റ മത്സരമായിരുന്നു. ആ മത്സരത്തിനിടെയായിരുന്നു നെയ്മറിന് പരിക്കേറ്റത്. അതിന് ശേഷം ഒരു മത്സരവും കളിക്കാനാവാതെ ചികിത്സയിലാണിപ്പോള്‍ താരം.

അടുത്ത വര്‍ഷം അരങ്ങേറുന്ന കോപ്പ അമേരിക്കയിലും ബ്രസീല്‍ ടീമില്‍ നെയ്മര്‍ ഉണ്ടാവില്ലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ഫുട്‌ബോളില്‍ ഇപ്പോള്‍ കഷ്ടകാലത്തിലകപ്പെട്ടിരിക്കുന്ന ബ്രസീലിയന്‍ ടീമിനും ഈ വാര്‍ത്ത തിരിച്ചടിയാണ് നല്‍കിയത്.

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ആരംഭിക്കുന്ന സമയത്ത് നെയ്മറിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവില്ല എന്നാണ് ബ്രസീലിയന്‍ ടീം ഡോക്ടര്‍മാര്‍ പറയുന്നത്. അടുത്ത വര്‍ഷം ആഗസ്റ്റ് മാസമെങ്കിലും ആകുമെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ഇത് ബ്രസീലിയന്‍ ടീമിനെയും ആരാധകരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

എന്നാല്‍ ആരാധകരെ കൂടുതല്‍ സങ്കടത്തിലാഴ്ത്തി ഇപ്പോള്‍ നെയ്മറിന്റെ ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ചികിത്സക്കിടെ താരം വേദനകൊണ്ട് പുളയുന്നതാണ് വീഡിയോയിലുള്ളത്. ഒരാള്‍ നെയ്മറുടെ ഇടങ്കാല്‍ മടക്കുമ്പോഴാണ് നെയ്മര്‍ വേദനകൊണ്ട് പുളഞ്ഞ് അലറി വിളിക്കുന്നത്.. ഈ വീഡിയോയാണ് ഇപ്പോള്‍ ആരാധകരെയും സങ്കടത്തിലാഴ്ത്തുന്നത്..

വീഡിയോ കാണാം

https://twitter.com/TotalFootbol/status/1737436296031674734

2024 ജൂണിലാണ് കോപ്പ അമേരിക്ക അരങ്ങേറുന്നത്. അമേരിക്കയാണ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. ബ്രസീലിന് ഈ കിരീടം തിരിച്ച് പിടിക്കണമെങ്കില്‍ നെയ്മറെന്ന് താരം ടീമിന് അനിവാര്യമായിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് ഇപ്പോള്‍ ബ്രസീലിയന്‍ ടീമിനെ അങ്കലാപ്പിലാക്കുന്നുണ്ട്.

എന്തായാലും പരിക്ക് മാറി എത്രയും വേഗം നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ച് വരണമെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍

മാനവീയം വീഥിയിലെ ‘സേവ് ദ് ഡേറ്റ്’ നു ഇനിമുതൽ…..

0

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നൈറ്റ് ലൈഫ് പദ്ധതി നടപ്പാക്കിയ മാനവീയം വീഥിയിൽ പുതിയ നിര്‍ദ്ദേശങ്ങളുമായി കോർപറേഷൻ. സേവ് ദ ഡേറ്റ് ഉൾപ്പെടെയുള്ള ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് കോർപറേഷൻ യൂസർ ഫീ ഏർപ്പെടുത്താൻ തീരുമാനമായി. ഇത്തരത്തിലുള്ള ചിത്രീകരണത്തിനു റജിസ്ട്രേഷൻ ഏർപ്പെടുത്താനും മാനവീയം വീ ഥിയിലെ നൈറ്റ് ലൈഫുമായി ബന്ധപ്പെട്ട് പ്രവർത്തന മാനദണ്ഡങ്ങളുടെ (എസ്‌പി) കരടിൽ ശുപാർശ ചെയ്തു. ഇതോടെ ലഭിക്കുന്ന തുക ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങള്‍ക്ക് നീക്കി വെക്കാനാണ് തീരുമാനം.

ഫോട്ടോ , വീഡിയോ ചിത്രികരണം സിനിമാ, ഡോക്യുമെന്ററി ഷൂട്ടിങ് എന്നിവയ്ക്കാണ് റജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്. ഇതിനായുള്ള അപേക്ഷ കോർപറേഷനിൽ സമർപ്പിക്കണം. സമയം കണക്കിലെടുത്താകും യൂസർ ഫീ നിശ്ചയിക്കുക. അതേസമയം
വീഥിയിൽ ഒരു സമയം പരമാവധി ഉൾക്കൊള്ളാവുന്നവരുടെ എണ്ണം കണക്കാക്കാനും തീരുമാനിച്ചിട്ടുണ്ട്.

വാക്കുപാലിച്ച് കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ

0

വന്ദേ ഭാരത് ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട മലയാളി ബാലന് ലാപ്ടോപ്പ് സമ്മാനിച്ച് കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്രശേഖർ. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് നാലാം ക്ലാസുകാരനായ ശ്രീറാമിനെ അദ്ദേഹം പരിചയപ്പെടുന്നത്. ലാപ്ടോപ്പിൽ ശ്രീറാം താൻ നിർമ്മിച്ച വീഡിയോകൾ ചന്ദ്രശേഖറിനെ കാണിച്ചു, അതിൽ ആകൃഷ്ടനായ അദ്ദേഹം, ഒരു പുതിയ ലാപ്ടോപ്പ് നൽകാം എന്ന് പറഞ്ഞിരുന്നു. ആ വാഗ്ദാനമാണ് വ്യാഴാഴ്ച ലാപ്ടോപ്പ് ശ്രീറാമിന് കൈമാറിയതിലൂടെ അദ്ദേഹം നിറവേറ്റിയത്.

ഭാര്യയെയും മകളെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് തീകൊളുത്തി മരിച്ചു

0

കൊല്ലം: പുനലൂരിൽ ഭാര്യയേയും എഴ് വയസ്സുകാരിയായ മകളേയും ക്രൂരമായി വെട്ടിപ്പരിക്കേൽപിച്ച ശേഷം യുവാവ് ജീവനൊടുക്കി. പത്തനാപുരം പിടവൂർ ലതീഷ്ഭവനിൽ രൂപേഷ് (38) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആക്രമത്തിൽ ഭാര്യ അഞ്ജു (27), മകൾ ആരുഷ്മ (7)ക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനാപുരം നടുക്കുന്നത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു രൂപേഷും കുടുംബവും . പത്തനാപുരം പൊലീസും ഫയർഫോഴ്സുമെത്തി തീ അണച്ച് രൂപേഷിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രൂപേഷിന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർചറിയിൽ . സംഭവകാരണം പത്തനാപുരം പൊലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു. ഓട്ടോ ഡ്രൈവറായിരുന്നു രൂപേഷ്. ഇവരുടെ പ്രണയ വിവാഹമായിരുന്നു. അലിമുക്ക് സ്വദേശിയാണ് രൂപേഷിന്റെ ഭാര്യ.