Sunday, May 25, 2025
Home Blog Page 1074

പഞ്ചദിന സനാതന ധർമ്മ പ്രഭാഷണ പരമ്പര ജനുവരി 5 മുതൽ 9 വരെ

0

ഇരിങ്ങാലക്കുട: സംഗമ ധർമ്മ സമിതിയുടെ നേതൃത്വത്തിൽ പഞ്ചദിന സനാതന ധർമ്മ പ്രഭാഷണ പരമ്പര ജനുവരി 5 മുതൽ 9 വരെ ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ നടക്കും. വൈകീട്ട് 5.30 മുതൽ 7 മണി വരെയാണ് പരിപാടി.

സനാതന ധർമ്മത്തിന്റെ വിശദമായ പഠനം എന്ന നിലയിലാണ് സംഗമ ധർമ്മസമിതി പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. പ്രഭാഷണ പരമ്പരയുടെ ആചാര്യൻ ഉത്തരകാശി ആസ്ഥാനമായുള്ള ആദി ശങ്കര ബ്രഹ്മവിദ്യാപീഠം ആചാര്യൻ ഹരി ബ്രഹ്മേന്ദ്രാനന്ദ തീർത്ഥ സ്വാമികളാണ്.

സുവരാസ് ഇനി മെസ്സിക്കൊപ്പം

0

ലയണല്‍ മെസ്സിയും ലൂയീസ് സുവാരസും വീണ്ടും ഒന്നിക്കുന്നു. ഇന്റര്‍ മയാമിയുമായി സുവാരസ് കരാറില്‍ എത്തിയതോടെയാണ് പഴയ കൂട്ട് കെട്ട് വീണ്ടും നടക്കാന്‍ പോകുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് സുവാരസ് ഇന്റര്‍ മയാമിയിലേക്ക് എത്തുന്നത്. നിലവില്‍ ഫ്രീ ഏജന്റാണ് സുവാരസ്.

ഇന്റര്‍ മയാമിയിലേക്ക് സുവാരസ് വരുന്നതോടെ ആ പഴയ കൂട്ടുകെട്ട് വീണ്ടും ആരാധകര്‍ക്ക് കാണാന്‍ സാധിക്കും. ഒരുകാലത്ത് മെസി സുവാരസ് നെയ്മര്‍ എന്നറിയപ്പെടുന്ന MSN സഘ്യം യൂറോപ്പിനെ ഭരിച്ചിരുന്നു. ലാലിഗയും ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയ ഈ കൂട്ട്‌ക്കെട്ട് പിന്നീട് പിരിയുകയായിരുന്നു.

എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് വില ….

0

ന്യൂഡൽഹി: എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറയും. സിലിണ്ടറിന് 39.50 രൂപയാണ് കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് ഇതിന് കാരണം. എന്നാൽ, ഗാർഹിക എൽപിജി സിലിണ്ടർ വില മാറ്റമില്ലാതെ തുടരും.

മൻസൂർ അലിഖാന് തിരിച്ചടി……..

0

ചെന്നൈ: സ്ത്രീവിരുദ്ധ പരമാർശത്തിൽ മൻസൂർ അലിഖാന് വീണ്ടും തിരിച്ചടി. തൃഷയ്‌ക്കെതിരെ മൻസൂർ നൽകിയ മാനനഷ്ടക്കേസ് മദ്രാസ് ഹൈക്കോടതി തള്ളി. തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നിവര്‍ക്കെതിരെ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

ഒരു കോടി രൂപ നഷ്ടപരിഹാരം ആശ്യപ്പെട്ടാണ് മന്‍സൂര്‍ കോടതിയെ സമീപിച്ചത്. മന്‍സൂര്‍ അലിക്ക് പിഴ ചുമത്തി കൊണ്ടാണ് കോടതി കേസ് തള്ളിയത്. പ്രശസ്തിക്ക് വേണ്ടിയാണ് മന്‍സൂര്‍ കേസുമായി കോടതിയെ സമീപിച്ചതെന്ന് കോടതി വിമര്‍ശിച്ചു. താൻ തമാശയ്‌ക്ക് പറഞ്ഞ കാര്യങ്ങൾ മനഃപൂർവ്വം എഡിറ്റ് ചെയ്ത് വീണ്ടും പ്രചരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തൃഷയ്‌ക്കെതിരെ മൻസൂർ കോടതിയിൽ പരാതി നൽകിയത്.

തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നിവർ ഒരു കോടി രൂപ വീതം നൽകണമെന്നായിരുന്നു മൻസൂർ ആവശ്യപ്പെട്ടത്. മൻസൂർ അലിയുടെ വാദം കേട്ട മദ്രാസ് ഹൈക്കോടതി മൻസൂറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേസ് നൽകേണ്ടത് തൃഷയാണെന്നും പൊതുയിടങ്ങളിൽ എങ്ങനെ പെരുമാറാണമെന്ന് മൻസൂർ അലി ഖാൻ പഠിക്കണമെന്നുമാണ് കോടതി വിമർശിച്ചത്

ജിറോണയ്ക്ക് സമനില; റയല്‍ വീണ്ടും തലപ്പത്ത്

0

ലാലിഗയില്‍ വീണ്ടും റയല്‍ ഒന്നാമത്. ഡിപോര്‍ട്ടീവോ അലാവസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. ഈ സീസണില്‍ മാരക ഫോമില്‍ കളിക്കുന്ന ജിറോണയായിരുന്നു മുമ്പ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.

എന്നാല്‍ ജിറോണ റയല്‍ ബെറ്റിസുമായി സമനില്‍ പിരഞ്ഞതോടെ റയല്‍ മുന്നിലേക്ക് കയറുകയായിരുന്നു. ഇരുവര്‍ക്കും തുല്യ പോയിന്റാണ് ഉള്ളതെങ്കിലും ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ റയല്‍ ഒന്നാമെത്തുകയായിരുന്നു.

ഇഞ്ചുറി സമയത്ത് നേടിയ ഗോളിലാണ് റയല്‍ ഡിപോര്‍ട്ടീവോ അലാവസിനെതിരെ ജയിച്ചു കയറിയത്. റയലിന്റെ പ്രിതരോധ താരം ലൂക്കാസ് വാസ്‌ക്വാസാണ് വിജയ ഗോള്‍ നേടിയത്. മത്സരത്തിന്റെ 54-ാം മിനിറ്റില്‍ നാച്ചോ റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരായാണ് റയല്‍ പിന്നീട് കളിച്ചത്. എന്നിട്ടും ഡിപോര്‍ട്ടീവോയ്ക്ക് ഗോളുകളൊന്നും നേടാനായില്ല.

അതേസമയം ജിറോണയെ സമനിലയില്‍ തളച്ചത് റയല്‍ ബെറ്റിസായിരുന്നു. പെനാല്‍റ്റിയിലൂടെ ആദ്യം മുന്നിലെത്തിയത് ജിറോണയായിരുന്നു. എന്നാല്‍ 88-ാം മിനിറ്റില്‍ ബെറ്റിസ് മറുപടി ഗോള്‍ നേടി. പിന്നീടും വിജയ ഗോളിനായി അവസാനം വരെ ജിറോണ പോരാടിയെങ്കിലും ഫലം കണ്ടില്ല. റയലിനും ജിറോണക്കും 45 പോയിന്റാണുള്ളത്. 38 പോയിന്റുമായി ബാഴ്‌സലോണയാണ് മൂന്നാമത്.

ചന്ദന കടത്ത് : മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

0

ഇടുക്കി: നൂറ് കിലോയോളം ചന്ദനവുമായി മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. അടിമാലിയിൽ നിന്ന് മലപ്പുറത്തേക്ക് കടത്താൻ ശ്രമിക്കവെയാണ് പ്രതികളെ പിടികൂടിയത്. റിയാസ് പി മുഹമ്മദ്, മുബഷീർ എന്നിവരാണ് അറസ്റ്റിലായത്. അടിമാലി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.നാല് ചാക്കുകളിൽ നിന്നായി ഏകദേശം 100 കിലോ തൂക്കം വരുന്ന ചന്ദനമാണ് പിടികൂടിയത്.

വാഹനത്തിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇന്നലെ വൈകിട്ട് ആറ് മണിയോടെ അടിമാലി ട്രാഫിക് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. കൈ കാണിച്ചപ്പോൾ സംഘം വാഹനം നിർത്താതെ കടന്നു കളയുകയായിരുന്നു. തുടർന്ന് അടിമാലി പോലീസ് സെൻട്രൽ ജംഗ്ഷനിൽ വച്ച് വാഹനം പിടികൂടി. എന്നാൽ ഇവിടെ നിന്നും കടന്നു കളഞ്ഞ പ്രതികൾ ബസ് സ്റ്റാൻഡിലൂടെ കയറി ബാർ ഹോട്ടലിൽ പ്രവേശിച്ചു.

വാഹനം പിന്തുടർന്നെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറയൂരിൽ നിന്നുള്ള ഹനീഫ എന്നയാൾ മൂന്നാറിൽ വച്ച് ചന്ദനം കൈമാറുകയായിരുന്നുവെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.

ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു

0

ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്. മൃതദേഹം നിലവിൽ പമ്പ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അപ്പാച്ചിമേട്ടിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Pilgrim Dies of Heart Attack at Sabarimala)

ശബരിമലയില്‍ ഇന്നും തിരക്ക് തുടരുകയാണ്. ഇന്ന് വൈകിട്ട് അഞ്ചുവരെ 66000ത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. സന്നിധാനത്ത് നിന്നും അപ്പാച്ചിമേട് വരെ തീര്‍ത്ഥാടകരുടെ വരി നീളുകയാണ്. തിരക്ക് വര്‍ധിച്ചതോടെ പമ്പയില്‍നിന്നും തീര്‍ത്ഥാടകരെ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്.

രാമക്ഷേത്ര ക്ഷണം ലഭിച്ച പ്രമുഖരിൽ മോഹൻലാലും രജനികാന്തും

0

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ പുറത്തുവന്നു. ദേശീയ മാധ്യമങ്ങളായ ടൈംസ് നൗ, ഫ്രീ പ്രസ് ജേണൽ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് പങ്കെടുക്കുന്നവരുടെ പട്ടിക പുറത്തുവിട്ടത്. കേരളത്തിൽനിന്നു നടൻ മോഹന്‍ലാലിന് ക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്.

ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുകയാണ്. ‘ആനന്ദ് മഹോത്സവ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ രാജ്യമെമ്പാടു നിന്നും ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടും എന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിഷ്‌ഠ ചടങ്ങുകൾ ഉദ്ഘടനം ചെയ്യുക. ചടങ്ങിലേക്ക് നിരവധി പ്രമുഖകർക്ക് ക്ഷണമുണ്ട്.

ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ചലച്ചിത്ര താരങ്ങൾക്ക് ക്ഷണമുണ്ട്. ബോളിവുഡിലെ അമിതാഭ് ബച്ചൻ മുതൽ രജനികാന്ത് വരെ പട്ടികയിലുണ്ട്. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം നടൻ മോഹൻലാൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്.

ക്ഷണിക്കപ്പെട്ട ചലച്ചിത്ര താരങ്ങളുടെ ലിസ്റ്റിൽ അനുപം ഖേർ, സഞ്ജയ് ലീല ബൻസാലി, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്ത്, രാജ്‌കുമാർ ഹിറാനി, മോഹൻലാൽ, ചിരഞ്ജീവി, രോഹിത്ത് ഷെട്ടി, ധനുഷ്, ഋഷഭ് ഷെട്ടി തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വളരെ ദിവസങ്ങൾക്ക് മുൻപേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മലയാള ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള ഏക സാന്നിധ്യമാകും മോഹൻലാൽ.

ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. മുതിര്‍ന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ല.

വന്നുചേരുന്ന ഭക്തരുടെ എണ്ണം മാനിച്ച് നിരവധി സൗകര്യങ്ങൾ അയോധ്യയിൽ ഒരുങ്ങുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും. പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ ഉദ്‌ഘാടന ദിവസം നടക്കും.

നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം….

0

തിരുവനന്തപുരം: കാട്ടാക്കടയില്‍ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കടകളില്‍ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസ് എത്തിയപ്പോള്‍ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. പൊലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധം ചെറുക്കാൻ ശ്രമിച്ചു. കാട്ടാക്കട മണ്ഡലത്തിൽ നിന്ന് അരുവിക്കരയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, നവകേരള സദസ് അവസാനഘട്ടത്തിലെത്തുമ്പോൾ തലസ്ഥാനത്ത് വ്യാപക സംഘർഷമാണ് അരങ്ങേറുന്നത്. ഇന്നലെ ആറ്റിങ്ങലിൽ നവകേരള സദസ് കടന്ന് പോയതിന് ശേഷം തുട‍ർച്ചയായി ആക്രമമങ്ങളുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവ‍ർത്തകൻ സുഹൈലിന്‍റെ വീടും വാഹനവും ഡിവൈഎഫ്ഐക്കാർ തകർത്തു. മണിക്കൂറുകള്‍ക്കുള്ളിൽ ആറ്റിങ്ങൽ നഗരസഭ സ്റ്റാൻറിംഗ് കമ്മിറ്റി ചെയ‍ർമാൻ നജാമിന്‍റെയും വീട് ആക്രമിച്ചു. പൊലീസ് സ്റ്റേഷനിൽ കയറി യൂത്ത് കോണ്‍ഗ്രസുകാരെ മ‍ർദ്ദിച്ച ഡിവൈഎഫ്ഐക്കാർക്കെതിരെ കേസെടുത്തു.

ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു

0

ഫറോക്ക് റെയില്‍വേ സ്റ്റേഷൻ പാര്‍ക്കിങ് എരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു. ഫാറൂഖ് സ്വദേശി ചൂരക്കാട്വ രേഖയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്.

സമീപത്തുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നിര്‍മാണ ജോലിക്കാരുടെയും സമയോചിതമായ ഇടപെടിലൂടെ വൻ അപകടം ഒഴിവായി. കാറിന്‍റെ ബോണറ്റ്, സീറ്റ്, സ്റ്റിയറിങ് എന്നിവ പൂര്‍ണമായും കത്തിനശിച്ചു.