Sunday, May 25, 2025
Home Blog Page 1072

വിവാഹ ആൽബവും വീഡിയോയും കൊടുത്തില്ല; ദമ്പതികൾക്ക് 1,18,500 രൂപ …..

0

കൊച്ചി: വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും നൽകാതെ ദമ്പതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫി കമ്പനിയോട് 1,18,500രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം ആലങ്കോട് സ്വദേശികളായ അരുൺ ജി നായർ, ഭാര്യ ശ്രുതി സതീഷ് എന്നിവർ നൽകിയ പരാതിയിലാണ് ഉത്തരവ്.

2017 ഏപ്രിൽ 16നായിരുന്നു ഇവരുടെ വിവാഹം. തലേദിവസവും വിവാഹ ദിവസവും അന്നത്തെ സൽക്കാരത്തിന്റെയും ചിത്രങ്ങളും വീഡിയോയും എടുക്കുന്നതിനായി എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തെയാണ് ഏൽപ്പിച്ചത്.
58,500രൂപ അഡ്വാൻസ് നൽകുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ആൽബവും വീഡിയോയും നൽകിയില്ല. ഈ സാഹചര്യത്തിലാണ് ദമ്പതികൾ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.ജീവിതത്തിലെ ഏറ്റവും പവിത്രവും പ്രാധാന്യമുള്ളതുമായ വിവാഹ ചടങ്ങ് പകർത്തുന്നതിന് വേണ്ടിയാണ് ഫോട്ടോഗ്രാഫി കമ്പനിയെ പരാതിക്കാർ സമീപിച്ചത്.

എന്നാൽ വാഗ്ദാനം ലംഘിച്ചതോടെ ഇവർക്ക് കടുത്ത മാനസിക വിഷമം ഉണ്ടായി, പരാതിക്കാർ അനുഭവിച്ച മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകാൻ വീഴ്ച വരുത്തിയവർക്ക് ബാദ്ധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.പ്രസിഡന്റ് ഡിബി ബിനു മെമ്പർമാരായ വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായുള്ള കമ്മീഷനാണ് ഉത്തരവിട്ടത്.

ഫോട്ടോഗ്രാഫി സേവനങ്ങൾക്കായി പരാതിക്കാരൻ നൽകിയ 58,500 രൂപയും നഷ്ടപരിഹാരമായി 60,000 രൂപയും 30 ദിവസത്തിനകം എതിർകക്ഷി പരാതികാരന് നൽകണമെന്നാണ് ഉത്തരവ്. പരാതിക്കാർക്ക് വേണ്ടി അഡ്വ. അശ്വതി ചന്ദ്രൻ ഹാജരായി.

പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ ; സർക്കാരിന് കോടികൾ ചെലവ്

0

തിരുവനന്തപുരം: പെൻഷൻ വാങ്ങാനുള്ള സർവീസ് പരിധിയായ രണ്ടു വർഷവും ഒരു ദിവസവും പൂർത്തിയാക്കിയതോടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ മാറ്റിത്തുടങ്ങി. ഇനി വേണ്ടപ്പെട്ട പുതിയ ആളുകളെ സ്റ്റാഫുകളാക്കും.
1.60 ലക്ഷം വരെ ശമ്പളമുള്ള ജോലിക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യതയില്ല. ഇവരുടെ ശമ്പളത്തിനും പെൻഷനുമായി കോടികൾ ചെലവിടുന്നത് നിയമവിരുദ്ധമാണെന്ന് ഗവർണർ നേരത്തേ വിമർശനമുന്നയിച്ചിരുന്നു.
1994ലാണ് പേഴ്സണൽ സ്റ്റാഫ് പെൻഷൻ തുടങ്ങിയത്. മിനിമം പെൻഷന് 3 വർഷത്തെ സർവീസുണ്ടാവണം. രണ്ടു വർഷവും ഒരു ദിവസവും ജോലി ചെയ്യുന്നവർക്ക് മൂന്നു വർഷമായി പരിഗണിച്ച് 4750 രൂപ പെൻഷൻ നൽകും.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷനേതാവിനുമൊക്കെയായി 362 പേഴ്സണൽ സ്റ്റാഫുകളുണ്ട്. (കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ 623 പേർ)​. ഇവരുടെ ശമ്പളത്തിന് 1.42 കോടിയോളം വേണം. 7% ഡി.എയും 10% എച്ച്.ആർ.എയും മെഡിക്കൽ റീ-ഇംപേഴ്സ്മെന്റുമുണ്ട്. സർക്കാർ ക്വാർട്ടേഴ്സുകളുമുണ്ട്. പ്രതിപക്ഷ നേതാവിന് 14 സ്റ്റാഫുണ്ട്. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മാറി ഗണേശ്കുമാറും കടന്നപ്പള്ളിയും വരുമ്പോൾ സ്റ്റാഫുകളും മാറും.
ഒരു മന്ത്രിയുടെ കാലാവധിയിൽ രണ്ടു പേരെ വച്ച് രണ്ടു പേർക്കും പെൻഷൻ വാങ്ങിക്കൊടുക്കും. നാലു വർഷമെങ്കിലും പ്രവർത്തിച്ചവർക്കേ പെൻഷൻ നൽകാവൂവെന്ന ശമ്പളകമ്മിഷൻ ശുപാർശ സർക്കാർ അംഗീകരിച്ചിട്ടില്ല. നവകേരളസദസ് കഴിയുന്നതോടെ പേഴ്സണൽസ്റ്റാഫുകൾ കൂട്ടത്തോടെ മാറും.

ഉയർന്ന ശമ്പളം പ്രൈവറ്റ് സെക്രട്ടറിക്കും അഡി.പ്രൈവറ്റ് സെക്രട്ടറിക്കുമാണ്. ശമ്പളസ്കെയിൽ 1,07,800-1,60,000 കുറഞ്ഞ ശമ്പളം പാചകക്കാരനാണ്. ശമ്പള സ്കെയിൽ 23,000-50,200, 70,000 രൂ​പ വ​രെ ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക് ഫ​സ്റ്റ്ക്ലാ​സ് എ.​സി ട്രെയിൻ ടിക്കറ്റും 77,000രൂ​പ​യ്ക്ക് മു​ക​ളി​ൽ വിമാന യാത്രാ ടിക്കറ്റും ലഭിക്കും, ഉയർന്ന മൂന്ന് തസ്തികയിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പള സ്കെയിലും പദവിയുമാണ്. അതിനു താഴെയുള്ളവർക്ക് അണ്ടർസെക്രട്ടറി റാങ്ക്

ഗുസ്തിതാരങ്ങളുടെ പ്രതിഷേധം ….

0

ന്യൂഡൽഹി ∙ ഗുസ്തി താരം സാക്ഷി മാലിക് പൊട്ടിക്കരഞ്ഞു ബൂട്ടഴിച്ചതിനു പിന്നാലെ, ഒളിംപിക് മെഡൽ ജേതാവും ദേശീയ ഗുസ്തി താരവുമായ ബജ്‌രംഗ് പുനിയ തനിക്കു ലഭിച്ച പത്മശ്രീ പുരസ്കാരം ഡൽഹി കർത്തവ്യപഥിലെ നടവഴിയിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ചു. പുരസ്കാരം തിരികെ നൽകുന്നുവെന്നു പ്രഖ്യാപിച്ചു പ്രധാനമന്ത്രിക്കെഴുതിയ കത്ത് സമൂഹമാധ്യമമായ‘എക്സി’ൽ പരസ്യമാക്കിയതിനു പിന്നാലെയാണ് പുനിയ കർത്തവ്യപഥിലെത്തിയത്.

പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസിൽ നേരിൽക്കണ്ടു പുരസ്കാരം മടക്കിനൽകാനുള്ള പുനിയയുടെ ശ്രമം പൊലീസ് തടഞ്ഞു. തുടർന്നു കത്തും പുരസ്കാരവും വഴിയിൽ വച്ചു മടങ്ങി. ഇവ പൊലീസെത്തി നീക്കം ചെയ്തു. പ്രതിഷേധം ഒരു തരത്തിലും തന്റെ കായിക ജീവിതത്തെ ബാധിക്കില്ലെന്നും പാരിസ് ഒളിംപിക്സിനു വേണ്ടിയുള്ള തയാറെടുപ്പിലാണെന്നും ബജ്‌രംഗ് പുനിയ പറഞ്ഞു. ഗുസ്തി ഉപേക്ഷിക്കുകയാണെന്നും ഇനി തന്നെ ഗോദയിൽ കാണില്ലെന്നും പറഞ്ഞാണ് കഴിഞ്ഞ ദിവസം സാക്ഷി മാലിക് ബൂട്ടഴിച്ചത്.

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ്കുമാർ സിങ്ങിനെ ദേശീയ റെസ്‌ലിങ് ഫെഡറേഷൻ (ഡബ്യുഎഫ്ഐ) പ്രസിഡന്റായി തിരഞ്ഞെടുത്തതിനെതിരെയാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം. ബ്രിജ് ഭൂഷന്റെ അണികളെ ഫെഡറേഷനിൽ അടുപ്പിക്കരുതെന്നു ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടിരുന്നു.

തലസ്ഥാനം യുദ്ധക്കളം; കെ സുധാകരന് ദേഹാസ്വാസ്ഥ്യം

0

തിരുവനന്തപുരം: കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ തലസ്ഥാനത്ത്‌ സംഘർഷം. പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രസംഗിക്കുന്നതിനിടെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രസംഗം തടസപ്പെട്ടു. കണ്ണീർ വാതകം പ്രയോഗിച്ചതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന് നേരെ കല്ലേറുണ്ടായി.

മയക്കുമരുന്നിന്റെ ഒഴുക്ക് ……

0

തൃക്കാക്കര: ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്കായി മയക്കുമരുന്ന് മാഫിയ ഉത്സാഹത്തില്‍. കഞ്ചാവു മുതല്‍ മുന്തിയ ഇനം മയക്കുമരുന്നുകള്‍ കൊച്ചിയിലേക്ക് ഒഴുക്കുകയാണ് മാഫിയ സംഘങ്ങള്‍. എംഡിഎംഎ, ഹാഷിഷ് ഓയില്‍, ഗ്രീന്‍ ഗോള്‍ഡ് കഞ്ചാവ് തുടങ്ങിയ മുന്തിയ സ്റ്റഫുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്.

ഡല്‍ഹിയില്‍ നിന്നാണ് എംഡിഎംഎ എത്തുന്നത്.ഗോവ, ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് ഒഴികെ മറ്റുള്ളവയും വന്‍ തോതില്‍ എത്തുന്നുണ്ട്. ബാംഗ്ലൂര്‍-ഗോവ ഗ്രീന്‍ ലേബല്‍- റെഡ് ലേബല്‍ വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും മുന്തിയ ഇനം ഹാഷിഷ് ഓയിലിന് വലിയ ഡിമാന്‍ഡുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്യസംസ്ഥാനക്കാര്‍ക്കിടയില്‍ ആവശ്യക്കാര്‍ ഏറെയുള്ള ഹെറോയ്ന്‍ അഫ്ഗാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമാണ് വരുന്നത്. ഇടനിലക്കാര്‍ വഴി ചുളുവിലക്ക് വാങ്ങി പത്തും ഇരുപതും ഇരട്ടി വിലക്ക് മായവും ചേര്‍ത്താണ് കച്ചവടം.

ആലപ്പുഴ, തൃശൂര്‍, കാസര്‍ഗോഡ്, വയനാട്, മലപ്പുറം, ഇടുക്കി, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ ചില മയക്കുമരുന്ന് മാ3ഫിയ സംഘങ്ങളും കൊച്ചില്‍ കേന്ദ്രീകരിക്കുകയാണ്. മറ്റ് ജില്ലകളിലെ കാപ്പ കേസില്‍ പ്രതികളായവര്‍ വരെ സംഘത്തിലുണ്ട്. ഓയോ റൂമുകളും അപ്പാര്‍ട്ട്‌മെന്റുകളുമാണ് ഈ സംഘങ്ങളുടെ താവളങ്ങള്‍. ജില്ലയിലെ പ്രധാന ഹോട്ടലുകളില്‍ പുതുവത്സരാഘോഷങ്ങളുടെ മറവില്‍ മയക്കുമരുന്ന് വില്പനയും ഉല്‍പാദനവും വ്യാപകമായി നടത്തുകയാണ് പ്രധാനലക്ഷ്യം. അടുത്ത ദിനങ്ങളില്‍ ഫോര്‍ട്ട് കൊച്ചി, എറണാകുളം, ചെറായി തുടങ്ങിയ പ്രദേശത്തെ പ്രധാന ഹോട്ടലുകളിലേക്ക് ഇവര്‍ ചേക്കേറുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍, എടവിലങ്ങ്, കോതപ്പറമ്പ് സ്വദേശികളായ തേപറമ്പില്‍ വീട്ടില്‍ ആഷിക് അന്‍വര്‍(24), വൈപ്പിന്‍ കാട്ടില്‍ വീട്ടില്‍ അജ്മല്‍(23), വടക്കേ തലക്കല്‍ വീട്ടില്‍ ഷാഹിദ്(27) എന്നിവര്‍ കഴിഞ്ഞ ദിവസം എക്‌സൈസ് പ്രത്യേക സ്‌ക്വാഡിന്റെ പിടിയിലായി. വിപുലമായ പുതുവത്സരാഘോഷങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള കാക്കനാട് ഇന്‍ഫോപാര്‍ക്ക് പ്രദേശത്തെ പ്രമുഖ ഹോട്ടല്‍ ഇപ്പോള്‍ തന്നെ പൊലീസ് നിരീക്ഷണത്തിലാണ്.

കഴിഞ്ഞ വര്‍ഷം ഈ ഹോട്ടലില്‍ നിന്നും എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിലായിരുന്നു. അത്യന്തം വിനാശകാരിയായ ‘അള്‍ട്രാ ഗണേഷ്’ വിഭാഗത്തില്‍പ്പെടുന്ന ത്രീ ഡോട്ട്‌സ് സ്റ്റാമ്പുകള്‍ ഉള്‍പ്പെടെ മയക്കു മരുന്നുകളുമായി നൈറ്റ് ഡ്രോപ്പര്‍ സംഘത്തിലെ പ്രധാനികളും എക്‌സൈസിന്റെ വലയിലായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എംഡിഎംഎ ജില്ലയിലേക്ക് എത്തിക്കുന്നത് കൊറിയര്‍ വഴി. കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ പ്രത്യേക കവറില്‍ പൊതിഞ്ഞുവരെ ഇവ കൊറിയറില്‍ വരുന്നുണ്ട്. ഒയോ ഹോട്ടലുകളുടെ പേരിലും വാടക വീടുകളുടെ പേരിലുമാണ് കൊറിയര്‍ അയക്കുന്നത.് സംഘങ്ങള്‍ വ്യാജ വിലാസത്തില്‍ താമസിക്കുന്നതിനാല്‍ പിടിക്കപ്പെടുന്നതും കുറവാണ്.

ചക്രവാതച്ചുഴി വീണ്ടും ഭീഷണിയാകുന്നു; മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ശനിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതെസമയം സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴക്ക് സാധ്യതയുണ്ട്. ഭൂമധ്യരേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലവിൽ സ്ഥിതിചെയ്യുന്നുണ്ട്. മഴ മുന്നറിയിപ്പുണ്ടെങ്കിലും ഒരു ജില്ലയിലും അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് ശക്തമായ മയ വിട്ടുനിൽക്കുകയാണ്. പലയിടത്തും നേരിയ തോതിലുള്ള മഴ മാത്രമാണ് ലഭ്യമായത്. മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച ജില്ലകളിലും നേരിയ തോതിലുള്ള മഴ ലഭിച്ചു.

അതെസമയം ശനിയാഴ്ച ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കന്യാകുമാരി പ്രദേശം അതിനോട് ചേർന്നുള്ള മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഹെല്‍മറ്റില്ലാത്തതിനു പിഴയടപ്പിച്ചു; ഡിവൈഎഫ്ഐ, എസ്എഫ്ഐക്കാര്‍ പൊലീസ് ജീപ്പ് തകർത്തു

0

ചാലക്കുടി: ഐടിഐ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ചാലക്കുടിയിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിന് പിന്നാലെയാണ് നഗരത്തിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ അഴിഞ്ഞാടിയത്.

പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ മടങ്ങുന്നതിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്. പൊലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളിൽ വരെ കേറി അക്രമം അഴിച്ചുവിട്ടത്. പിന്നാലെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലന്റെ നേതൃത്വത്തിലാണ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തത്. സംഭവത്തിന് ശേഷം നിധിൻ പുല്ലനെ അറസ്റ്റ് ചെയ്യാൻ പൊലീസുകാര്‍ എത്തിയപ്പോൾ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു. പിന്നീട് പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് നിധിൻ പുല്ലനെ പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തു. പക്ഷെ പൊലീസ് കസ്റ്റഡിയിൽ നിന്ന് നിധിൻ പുല്ലൻ രക്ഷപ്പെട്ടു.

രാഹുലും ശിൽപയും ജീവിതത്തിന്റെ അങ്കത്തട്ടിലേക്ക്…

കുരുത്തോല പന്തലൊരുങ്ങുന്നത് കളരിത്തറയിൽ. സാക്ഷ്യം വഹിക്കാൻ വിദ്യാർത്ഥികളും ഗുരുക്കന്മാരും. തീർത്തും വ്യത്യസ്തമായ വിവാഹത്തിനാണ് ഡിസംബര്‍ 28ന് തിരുവനന്തപുരം നേമം സാക്ഷ്യം വഹിക്കുക. നരുവാമൂട് സ്വദേശികളായ രാഹുലും ശില്പയുമാണ് കളരി പരമ്പര ദൈവങ്ങളെ സാക്ഷികളാക്കി വൈവാഹിക ജീവിനത്തിലേക്ക് ചുവടുവക്കുന്നത്.

നേമം അഗസ്ത്യം കളരിത്തറയിലാണ് വിവാഹം. രാഹുലും ശിൽപയും ഇവിടത്തെ അഭ്യാസികളും പരിശീലകരുമാണ്. പരമ്പരാഗത കളരി രീതിയിലും പശ്ചാത്തലത്തിലുമാണ് കല്യാണം നടക്കുക.

കളരിത്തറയിലെ കുരുത്തോലകൊണ്ട് ഒരുക്കിയ പന്തലിനുള്ളില്‍ തീർത്തും ലളിതമായിട്ടായിരിക്കും വിവാഹം. ഇരുഭാഗത്തുനിന്നും ക്ഷണിക്കപ്പെട്ട ചുരുക്കം ബന്ധുക്കളും നാട്ടുകാരും പങ്കെടുക്കും. ഇവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500ലധികം വിദ്യാർത്ഥികളാണുള്ളത്. ഇവർക്ക് വിവാഹം കാണാൻ ലൈവ് വീഡിയോ സ്‌ക്രീനിങ്ങുമുണ്ടാകും.

ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു

0

വലപ്പാട് ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു. കയ്പമംഗലം സ്വദേശി ഹരിദാസൻ നായർ (52)ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി പുറപ്പെട്ടു

0

പത്തനംതിട്ട: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുളയിൽനിന്ന് പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഡിസംബർ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുൻപ് ശബരിമലയിലെത്തും. 27നാണ് മണ്ഡലപൂജ നടക്കുന്നത്.

രഥഘോഷയാത്ര രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് പുറപ്പെട്ടത്. രാവിലെ അഞ്ചു മുതൽ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തിൽ തങ്ക അങ്കി പൊതുജനങ്ങൾക്ക് ദർശിക്കാൻ അവസരമൊരുക്കിയിരുന്നു.

തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി.