Sunday, May 25, 2025
Home Blog Page 1071

മുഖം മിനുക്കി ചാലക്കുടി ഇൻഡോർ സ്റ്റേഡിയം

0

ചാലക്കുടി: ഇൻഡോർ സ്റ്റേഡിയത്തിൽ മേപ്പിൾ വുഡ് ഫ്ലോറിങ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാൻ 1.27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

മേപ്പിൾ വുഡ് ഫ്ലോറിങ്ങിന് 89,48,949 രൂപ, പെയിന്റിങ് പ്രവൃത്തിക്ക് 6,54,075 രൂപ, വൈദ്യുതീകരണത്തിന് 6,46,088 രൂപ നികുതി ഉൾപ്പെടെയുള്ള മറ്റിനങ്ങൾ എന്നിങ്ങനെയാണ് അടങ്കൽ തുക വകയിരുത്തിയതെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ എ അറിയിച്ചു.

കേരള സ്പോർട്സ് ഫൗണ്ടേഷനാണ് പ്രവർത്തനങ്ങളുടെ നിർവഹണ ചുമതല. സ്റ്റേഡിയത്തിന്റെ മൂന്നാം ഘട്ട നിർമ്മാണം പൂർത്തികരിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷത്തോളമായി. എന്നാൽ കായിക താരങ്ങൾക്ക് പരിശീലനത്തിനായി തുറന്നു കൊടുക്കാത്തതിൽ ഏറെ പരാതിയുണ്ട്. ഇതിന് പ്രധാന തടസ്സം ഫ്ലോറിങ് പൂർത്തിയാകാത്തതായിരുന്നു. കൂടാതെ വൈദ്യുതികരണ പ്രവർത്തനങ്ങളും പൂർത്തിയായിരുന്നില്ല.

നിലവിൽ സ്റ്റേഡിയത്തിൽ ചൂട് അസഹ്യമാണ്. ഇത് പരിഹരിക്കാൻ ഫാനുകളും എക്സോസ്റ്ററുകളും സ്ഥാപിക്കണം. നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്നാണ് കായികപ്രേമികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

0

കരിങ്കൊടി പ്രതിഷേധത്തിനിടെ ക്രുരമർദ്ധനമഴിച്ച് വിട്ട ഗൺമാൻമാരെയും സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെട്ട് കോൺഗ്രസ് നടത്തിയ ഡിജിപി ഓഫീസ് മാർച്ചിന്റെ വേദിക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നു – ആർഎസ് ശങ്കർ

0


കരിങ്കൊടി പ്രതിഷേധത്തിനിടെ ക്രുരമർദ്ധനമഴിച്ച് വിട്ട ഗൺമാൻമാരെയും സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെട്ട് കോൺഗ്രസ് നടത്തിയ ഡിജിപി ഓഫീസ് മാർച്ചിന് നേരെ പോലീസ് ടിയർഗ്യാസും, ഗ്രനേഡുമുപയോഗിച്ചപ്പോൾ – ആർ എസ് ശങ്കർ

ശിവസേന പ്രവർത്തകർ അന്നം നൽകി മാതൃകയാവുന്നു

0

തൃശൂർ: തെരുവിൽ അലയുന്നവർക്കും ആശ്രയം ഇല്ലാത്തവർക്കും അന്നം നൽകി മാതൃകയാവുകയാണ് ഭാരതീയ ശിവസേന പ്രവർത്തകർ. എന്നും നെഹ്റു പാർക്കിന്റെ മുന്നിൽ രാവിലെ പതിനൊന്നര മുതൽ 12 വരെയാണ് ഇവർ നൂറോളം പേർക്ക് പൊതിച്ചോറ് നൽകുന്നത്.

ഏകദേശം ഒന്നര വർഷത്തോളമായി പൊതിച്ചോർ വിതരണം ഇവർ നടത്തിവരുന്നു. ഭാരതീയ ശിവസേന സ്റ്റേറ്റ് പ്രസിഡന്റ് അനിൽ ദാമോദറിന്റെ കുറ്റു മുക്കിലെ വീട്ടിൽ നിന്നാണ് പൊതിച്ചോറ് തൃശൂരിൽ കൊണ്ടുവരുന്നത്. 100 പേർക്കുള്ള ഭക്ഷണത്തിന് ഒരു ദിവസം 4000 രൂപ വരെ ചെലവ് വരുന്നുണ്ടെന്ന് അനിൽ ദാമോദർ പറഞ്ഞു. ചോറ് സാമ്പാർ, തോരൻ, അച്ചാർ എന്നിവയാണ് പൊതിച്ചോറിലെ വിഭവങ്ങൾ. ഒരു സ്പോൺസറെയും ഇതുവരെ കിട്ടിയിട്ടില്ല.

ഭാരതീയ ശിവസേന പ്രവർത്തകരായ ബിനീഷ് മോഹൻ, വിജയൻ ചേലക്കാട്ട് എന്നിവരും പൊതിച്ചോറ് വിതരണത്തിൽ പങ്കാളികളാണ്. ആരും ആശ്രയം ഇല്ലാത്തവരും തെരുവിൽ അലയുന്നവരും മക്കൾ തള്ളിക്കളഞ്ഞവരുമായ ഒരു കൂട്ടം ആളുകളുടെ ഒരു നേരത്തെ വിശപ്പാറ്റാൻ മുന്നിട്ടിറങ്ങിയ ഇവർക്ക് തൃശ്ശൂർ കോർപ്പറേഷന്റെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും എതിർപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്.

ഗുജറാത്തിലെ സ്കൂൾ സിലബസ്സിൽ ഇനി മുതൽ ഭഗവദ്ഗീത…

0

ഗാന്ധിനഗര്‍: ഗുജറാത്തില്‍ സ്കൂളുകളില്‍ പഠിപ്പിക്കാനുള്ള ഭഗവദ്ഗീത പുസ്തകം പുറത്തിറക്കി. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പഠിപ്പിക്കാനുള്ള പുസ്തകമാണ് തയ്യാറാക്കിയത്. അടുത്ത അധ്യയന വര്‍ഷമാണ് ഭഗവദ്ഗീത പഠനം തുടങ്ങുക. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെ കുറിച്ച് അവബോധമുണ്ടാക്കാനാണ് ഭഗവദ്ഗീത സിലബസില്‍ ഉള്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് സപ്ലിമെന്‍ററി പുസ്തകം തയ്യാറാക്കിയതെന്ന് മന്ത്രി പ്രഫുല്‍ പന്‍ഷെരിയ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യവും സമ്പന്നവും പുരാതനവുമായ സംസ്കാരത്തെ കുറിച്ചറിയാന്‍ ഈ പഠനം വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളില്‍ ധാർമ്മിക മൂല്യങ്ങൾ വളർത്താന്‍ ഈ പുസ്തകം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗീത ജയന്തി ദിനത്തിലാണ് പുസ്തകം പുറത്തിറക്കിയത്. ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകവും ഉടന്‍ പുറത്തിറക്കും.

സ്കൂളുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്. പുസ്തകം തയ്യാറാക്കിയത് ഇപ്പോഴാണ്. അതേസമയം നിര്‍ബന്ധിത ഗീത പഠനത്തിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്

ഇന്ത്യയുടെ സൗര ദൗത്യം ലക്ഷ്യത്തിലെത്തുന്നു

0

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര്യദൗത്യമായ ആദിത്യ-എൽ1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്തെത്തമെന്ന് ഐഎസ്ആർഒ.ഇതോടെ ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ അവിസ്മരണീയമായ മറ്റൊരു തീയതിയായി മാറും ജനുവരി 6. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാൻജിയൻ പോയിന്റ് (എൽ1)ആണ് ലക്ഷ്യസ്ഥാനം.

ലക്ഷ്യമിട്ടിരിക്കുന്ന എൽ1 പോയിന്‍റ് തൊടുന്നതോടെ ആദിത്യയുടെ എൻജിൻ ഒരിക്കൽക്കൂടി പ്രവർത്തിച്ച് കൂടുതൽ മുന്നോട്ടു പോകുന്നില്ലെന്നും ഉറപ്പാക്കും.ജനുവരി ആറിന് ആദിത്യ-എൽ1 എൽ1 പോയിന്റിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. കൃത്യമായ സമയം ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂര്യന്‍റെ എൽ1 ഭ്രമണപഥത്തിൽനിന്ന് സൗര നിരീക്ഷണം നടത്തുന്നതിനുള്ള സ്പേസ് ഒബ്സർവേറ്ററിയാണ് ആദിത്യ എൽ1. കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ (എസ്‌ഡിഎസ്‌സി) നിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്.

അടുത്ത അഞ്ച് വർഷം സൗര മണ്ഡലത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ആദിത്യയുടെ നിയോഗം. മാത്രമല്ല സൗര മണ്ഡലത്തിലെ കൊടും ചൂട് അതിജീവിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ആർജിച്ചത് ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

നരകയാതനയായി ട്രെയിൻ യാത്ര…

0

പാ​ല​ക്കാ​ട്: മു​ന്ന​റി​യി​പ്പ് ന​ൽ​കാ​തെ ട്രെ​യി​നു​ക​ൾ കൂ​ട്ട​ത്തോ​ടെ വൈ​കി​യോ​ടു​ന്ന​തും, വ​ഴി തി​രി​ച്ചു​വി​ടു​ന്ന​തും പ​തി​വാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ന​ര​ക​യാ​ത​ന​യി​ൽ. ലൈ​നു​ക​ളി​ൽ പ​ണി ന​ട​ക്കു​ന്ന​താ​ണ് വൈ​കാ​നും തി​രി​ച്ചു​വി​ടാ​നും കാ​ര​ണ​മെ​ന്നാ​ണ് റെ​യി​ൽ​വേ പ​റ​യു​ന്ന​ത്. 30 മി​നി​റ്റ് മു​ത​ൽ 22 മ​ണി​ക്കൂ​ർ വ​രെ​യാ​ണ് പ​ല ട്രെ​യി​നു​ക​ളും വൈ​കു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 9.50ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തേ​ണ്ട ന്യൂ​ഡ​ൽ​ഹി – തി​രു​വ​ന​ന്ത​പു​രം കേ​ര​ള സൂ​പ്പ​ർ ഫാ​സ്റ്റ് 18.30 മ​ണി​ക്കൂ​ർ വൈ​കി വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​ണ് എ​ത്തി​യ​ത്. കോ​ർ​ബ-​കൊ​ച്ചു​വേ​ളി 2.15 മ​ണി​ക്കൂ​റാ​ണ് വൈ​കി ഓ​ടു​ന്ന​ത്. മ​ധു​ര-​തി​രു​വ​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ് പാ​ല​ക്കാ​ട് നി​ന്ന് 40 മി​നി​റ്റ് മു​ത​ൽ ര​ണ്ട് മ​ണി​ക്കൂ​ർ വ​രെ വൈ​കി​യാ​ണ് മി​ക്ക ദി​വ​സ​ങ്ങ​ളി​ലും പു​റ​പ്പെ​ടു​ന്ന​ത്. വൈ​കി ഓ​ടു​ന്ന​ത് പ​ല​പ്പോ​ഴും പ​ര​സ്യ​പ്പെ​ടു​ത്താ​ത്ത​തി​നാ​ൽ ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക്കാ​രാ​ണ് ഏ​റെ വ​ല​യു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ അം​ഗീ​കൃ​ത ആ​പ്പു​ക​ളി​ൽ പോ​ലും ഓ​രോ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തു​മാ​ത്ര​മാ​ണ് വൈ​ക​ൽ അ​റി​യി​ക്കു​ന്ന​ത്. വൈ​കി​യോ​ടു​ന്ന​ത് ഓ​രോ 15 മി​നി​റ്റി​ൽ മാ​ത്രം അ​പ​ഡേ​റ്റ് ചെ​യ്യു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് മു​ൻ​കൂ​ട്ടി അ​റി​യാ​നും ക​ഴി​യു​ന്നി​ല്ല. രാ​ത്രി യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

ന്യൂ​ഡ​ൽ​ഹി – തി​രു​വ​ന​ന്ത​പു​രം കേ​ര​ള സൂ​പ്പ​ർ​ഫാ​സ്റ്റ് ര​ണ്ട് മാ​സ​ത്തോ​ള​മാ​യി മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഒ​ന്ന് മു​ത​ൽ 18 മ​ണി​ക്കൂ​ർ വ​രെ​യാ​ണ് വൈ​കു​ന്ന​ത്. റെ​യി​ൽ അ​റി​യി​ക്കു​ന്ന​തി​നെ​ക്കാ​ളും മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ് പ​ല ട്രെ​യി​നു​ക​ളും ഓ​ടു​ന്ന​ത്. മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട് നി​ന്ന് 40 മി​നി​റ്റ് വൈ​കി പു​റ​പ്പെ​ടു​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​റി​യി​പ്പ്. എ​ന്നാ​ൽ, മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ര​ണ്ട് മ​ണി​ക്കൂ​ർ വ​രെ വൈ​കി​യാ​ണ് തൃ​ശൂ​രി​ലെ​ത്തു​ന്ന​ത്. പ​റ​ളി​യി​ൽ പി​ടി​ച്ചി​ടു​ന്ന​തും പ​തി​വാ​ണ്. ക്രി​സ്മ​സ് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ക​ടു​ത്ത ദു​രി​ത​മാ​ണ് റെ​യി​ൽ​വേ ന​ൽ​കു​ന്ന​ത്. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​രാ​തി​പ്പെ​ട്ടി​ട്ടും വൈ​കി ഓ​ട​ലി​ൽ ന​ട​പ​ടി​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​യ​ഞ്ഞ സ​മീ​പ​ന​മാ​ണ്.

കൊവിഡ് കേസ് ; കർണാടക അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി

0

കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള – കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തും. രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. 24 മണിക്കൂറും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പരിശോധിക്കും. ആശങ്കയൊഴിയുംവരെ പരിശോധന ഉണ്ടാകുമെന്ന് കർണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

അതേസമയം, ക്രിസ്മസിനും പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗത്തിലെ തീരുമാനം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന ചട്ടം തുടരും. കൊവിഡ് ടെസ്റ്റിന്റെ നിരക്ക് കൂട്ടാനും തീരുമാനമുണ്ട്.

കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ജനുവരി പകുതിയോടെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും ഒന്നാം തീയതി മുതല്‍ സ്‌കൂളുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് തീരുമാനം. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, അസംബ്ലികളിലും യോഗങ്ങളിലും സാമൂഹികഅകലം പാലിക്കണം, ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ അകലം പാലിച്ചിരിക്കണം, സ്‌കൂളുകളില്‍ സാനിറ്റൈസേഷന്‍ സംവിധാനം ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.

കേരളത്തിന് ലഭിക്കുമോ പുഷ് പുൾ?

0

ന്യൂഡൽഹി: യാത്രക്കാർക്ക് സുഖപ്രദമായ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യ അമൃത് ഭാരത് പുഷ് പുൾ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യൻ റെയിൽവേയുടെ ആദ്യ പുഷ് പുൾ ട്രെയിൻ ഉത്തർ പ്രദേശിലെ അയോധ്യയ്ക്കും ദർബംഗയ്ക്കും ഇടയിൽ ആദ്യ അമൃത് ഭാരത് ട്രെയിൻ ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 30ന് അയോധ്യയിലെത്തും തുടർന്നാകും ട്രെയിനുകളുടെ ഉദ്ഘാടനം നടത്തുക. അമൃത് ഭാരത് പുഷ് പുൾ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനൊപ്പം ആറ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസുകളും രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാമത്തെ അമൃത് ഭാരത് ട്രെയിൻ ദക്ഷിണേന്ത്യയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. എന്നാൽ ഏതൊക്കെ സംസ്ഥാനങ്ങളിലൂടെയാകുമെന്ന സൂചന അധികൃതർ നൽകിയിട്ടില്ല.

ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നതോടെ അയോധ്യയിലേക്ക് തീർഥാടകരും സന്ദർശകരും കൂടുതലായി എത്താനുള്ള സാധ്യത കൂടുതലാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോധ്യയിലേക്ക് ആളുകളെത്തും. ഈ സാഹചര്യത്തിനിടെയാണ് കൂടുതൽ യാത്രക്കാരെ ലക്ഷ്യമിട്ട് അമൃത് ഭാരത് പുഷ് പുൾ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.

സാധാരണക്കാരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ട്രെയിനിൽ സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്തുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനുകളിലേതിന് സമാനമായ സൗകര്യങ്ങളാണ് അമൃത് ഭാരത് പുഷ് പുൾ ട്രെയിനിലും ഒരുക്കിയിരിക്കുന്നത്. സുഖപ്രദമായ സൗകര്യങ്ങൾ സജ്ജമാക്കിയ പുഷ് പുൾ ട്രെയിനാണ് അമൃത് ഭാരത്.

ഓറഞ്ച്, ചാരനിറമാണ് ട്രെയിനുകൾക്ക് നൽകിയിരിക്കുന്നത്. ട്രെയിനിൻ്റെ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. നോൺ എസി ട്രെയിനിൽ 22 കോച്ചുകളുണ്ടാകും. 12 സെക്കൻഡ് ക്ലാസ്, 3 ടയർ സ്ലീപ്പർ, 8 ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ഗാർഡ് കമ്പാർട്ട്‌മെന്റുകളും ട്രെയിനിൽ ഉണ്ടാകും. യാത്രക്കാർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ മികച്ച ഇരിപ്പിടങ്ങളാണുണ്ടാകുക. ഗാർഡ് കമ്പാർട്ടുമെന്റുകളിൽ ഒരു കോച്ചിൽ സ്ത്രീകൾക്കും മറ്റൊരു കോച്ചിൽ ഭിന്നശേഷിക്കാർക്കും ഇടമുണ്ട്. ട്രെയിനിന് ഓരോ അറ്റത്തും പുഷ് പുൾ സംവിധാനത്തിനായി ഒരു ലോക്കോമോട്ടീവ് ഒരുക്കിയിട്ടുണ്ട്.

സീറ്റിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള സൗകര്യവും ബോട്ടിൽ ഹോൾഡറും സജ്ജമാക്കിയിട്ടുണ്ട്. ഇരിപ്പിടങ്ങളിൽ മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്. യാത്രക്കാർക്ക് അവരുടെ വസ്തുക്കൾ സൂക്ഷിക്കാൻ കുഷ്യൻ ഘടിപ്പിച്ച ലഗേജ് റാക്ക് ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. മികച്ച ശുചിമുറിയാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. തീപിടിത്തം ഒഴിവാക്കാൻ അഗ്നിശമന സംവിധാനം ഒരുക്കിയിട്ടുണ്ട്. ട്രെയിനിൻ്റെ ഇരുവശങ്ങളിലും ഒരുക്കിയിരിക്കുന്ന എഞ്ചിൻ സംവിധാനം ട്രെയിനിൻ്റെ വേഗത നിലനിർത്താൻ സഹായിക്കും. മുന്നിലും പിന്നിലുമായുള്ള രണ്ട് ഇലക്ട്രിക് എൻജിനുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ പുഷ് പുൾ ട്രെയിൻ വന്ദേ ഭാരതിന് സമാനമായി പെട്ടെന്ന് വേഗം കൈവരിക്കും.

കള്ളിൽ കുടുങ്ങി ബോബി ചെമ്മണ്ണൂർ….

0

കോഴിക്കോട്: കൊച്ചി വൈപ്പിനിൽ ബോബി ചെമ്മണ്ണൂർ തുടങ്ങിയ സ്റ്റാർ കള്ളുഷാപ്പിനെതിരെ പോലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ പരസ്യംചെയ്ത് ലഹരിക്ക് പ്രചാരണം നൽകാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തത്. പരാതി ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെ ബോബി ചെമ്മണ്ണൂര്‍ സ്വന്തം കള്ളുഷാപ്പിന്റെയും കള്ളിന്റെയും പരസ്യം പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ഈ മാസം ആറിനാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥനായ സി.ഡി.ശ്രീനിവാസന്‍ പരാതി നല്‍കിയത്. ഉടനടി കേസെടുക്കാമായിരുന്നിട്ടും നിയമോപദേശത്തിന് വിട്ടെന്ന ന്യായം പറഞ്ഞ് പോലീസ് നടപടി വൈകിക്കുകയായിരുന്നു.

മറഡോണ ഹട്ട് എന്ന പേരിൽ കൊച്ചി വൈപ്പിനിൽ ബോബി ചെമ്മണ്ണൂര്‍ അടുത്തയിടെ തുറന്ന സ്റ്റാർ കള്ളുഷാപ്പിന്റെ പരസ്യവീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. മദ്യ ഉപഭോഗം പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ പരസ്യം ചെയ്യുക, നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെയും ലഹരിവസ്തു പ്രദർശിപ്പിക്കുക എന്നീ കുറ്റങ്ങൾ ചെയ്തു എന്നാണ് എഫ്ഐആറിലുള്ളത്. അബ്കാരി ആക്റ്റിലെ 55 (h), 55 (i) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ചെത്തുകാരന്റെ വേഷത്തില്‍ സൈക്കിളില്‍ കള്ളുഷാപ്പില്‍ എത്തി കള്ള് ഒഴിച്ച് കൊടുക്കുകയും കള്ളിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടുകയും ചെയ്യുന്നത് ബോബി ചെമ്മണ്ണൂര്‍ തന്നെയാണ്.