Sunday, May 25, 2025
Home Blog Page 1070

കവിതയുടെ പച്ച ഞരമ്പുകൾ; ഇന്നുമൊഴുകുന്നു ‘സു​ഗതം’ സുന്ദരം

0

തൻ്റെ ‘ഇരുൾചിറകുകൾ’ എന്ന പുസ്തകത്തിൻ്റെ ആമുഖത്തിൽ മലയാളത്തിൻ്റെ പ്രിയ കവയിത്രി സു​ഗതകുമാരി ഇപ്രകാരമെഴുതി:

“പൂമൊട്ടിന് വിരിഞ്ഞേ കഴിയൂ. പക്ഷിക്ക് പാടിയേ കഴിയൂ. തൊട്ടാവാടിച്ചെടിക്ക് വാടിയേ കഴിയൂ. തിരമാലക്ക് ആഹ്ലാദത്തോടെ സ്വയം ഉയർന്നടിച്ച് ചിതറിയേ കഴിയൂ. അതുപോലെ തന്നെ അത്രമേൽ സ്വാഭാവികമായി ആത്മാർത്ഥമായി ഞാൻ എഴുതുന്നു…” അത്രമേൽ സ്വാഭാവികവും ലളിതവുമായിരുന്നു സു​ഗതകുമാരിയുടെ കവിതകൾ. ജീവിതവും പ്രകൃതിയും തന്നെ കാവ്യവിഷയം. അതുകൊണ്ടാണ് വിടപറഞ്ഞ് മൂന്നാണ്ട് പിന്നിട്ടിട്ടും മലയാളമാകെ രാത്രിമഴ പെയ്യിച്ച കവയിത്രിയുടെ വരികൾ ഇന്നും ഈ ഭൂമികയിൽ നനവേടെ നിലനിൽക്കുന്നത്.

ആറു പതിറ്റാണ്ടിലധികം നീണ്ട സർ​ഗസപര്യയിലൂടെ ജനിച്ച മണ്ണിനോടും സഹജീവികളോടും മാതൃഭാഷയോടുമുള്ള പ്രതിബദ്ധത വ്യക്തമാക്കുകയും, അക്ഷരങ്ങളുടെ ലോകത്ത് മാത്രം ഒതുങ്ങിനിൽക്കാതെ, സാധാരണക്കാർക്കിടയിലേക്കിറങ്ങിവന്ന് പരിസ്ഥിതിയ്ക്കു വേണ്ടിയും സമൂഹത്തിന് വേണ്ടിയും പ്രവർത്തിക്കുകയും ചെയ്ത കവയിത്രിയായിരുന്നു സു​ഗതകുമാരി; മലയാളത്തിലെ സാഹിത്യ-സാംസ്കാരിക വേദികളിലെ നിത്യസാന്നിധ്യമായിരുന്ന, ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി.

1970-കളിൽ സൈലൻ്റ് വാലിയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയായിരുന്നു പരിസ്ഥിതി പ്രവർത്തനങ്ങളിലേക്ക് സുഗതകുമാരി കടന്നുവന്നത്. എന്നാൽ അതിനും എത്രയോ മുൻപുതന്നെ തൻ്റെ കവിതകളിലൂടെ സു​ഗത പരിസ്ഥിതിയ്ക്ക് വേണ്ടി പോരാടിയിരുന്നു. അട്ടപ്പാടിയിലെ കരിഞ്ഞുണങ്ങിയ കാടും അരുവികളും വീണ്ടെടുത്ത് പൂത്തുലയുന്ന കൃഷ്ണവനം ഒരുക്കിയതായിരുന്നു സുഗതകുമാരിയുടെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പ്രകൃതി സംരക്ഷണ യത്നം. ഒരു കവയിത്രിക്ക് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും എങ്ങനെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യം ആകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇന്നും സു​ഗതകുമാരി മലയാളികളുടെ മനസിൽ നിലനിൽക്കുന്നു.

മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്നത് ആത്മഹത്യാപരമാണെന്നതിൻ്റെ മുന്നറിയിപ്പുകൾ പ്രളയവും മഹാമാരിയും, ആ​ഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാമായി പ്രകൃതി തന്നെ പലരീതിയിൽ നമുക്കു തരുന്നുണ്ട്. ഇത്തരം വിപത് സന്ദേശങ്ങൾ ​ഗൗരവമായി കണ്ട് നടപടികൾ കൈക്കൊള്ളുന്ന കാലം വരെയും സു​ഗതകുമാരിയുടെ കവിതകൾ തലമുറകളോട് സംസാരിച്ചു കൊണ്ടിരിക്കും.

Manesha Mani

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0

തിരുവനന്തപുരം| തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റു. വടക്കേ ആലപ്പുഴ തണ്ണീര്‍മുക്കം ചെറുവാരണം നെടുമംഗലത്ത് ഉണ്ണിക്കുട്ടന്‍ (33) ആണ് മരിച്ചത്. കഴക്കൂട്ടം കിന്‍ഫ്രയിലെ സ്വകാര്യ ഐസ്‌ക്രീം കമ്പനിയിലെ സീനിയര്‍ അക്കൗണ്ടന്റാണ് ഉണ്ണിക്കുട്ടന്‍.

ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം നടന്നത്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിന് മുന്‍പിലാണ് അപകടമുണ്ടായത്. സിനിമ കണ്ടു മടങ്ങുകയായിരുന്നു ഉണ്ണിക്കുട്ടനും സുഹൃത്ത് പ്രിന്‍സും. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.

സംഭവസമയത്ത് പ്രിന്‍സാണ് വാഹനം ഓടിച്ചിരുന്നത്. റോഡിലേക്ക് തെറിച്ച് വീണ ഉണ്ണിക്കുട്ടന് സാരമായ പരിക്കുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടന്‍ കഴക്കൂട്ടം പോലീസെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചയോടെ ഉണ്ണിക്കുട്ടന്‍ മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മൃതദേഹം വൈകിട്ട് ആറുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

നവകേരള സദസ്സിൽ ഡ്രോൺ ഉപയോഗം നിരോധിച്ചു

0

തിരുവനന്തപുരം: വട്ടിയൂർക്കാവ്, പൂജപ്പുര, വിഴിഞ്ഞം,നേമം,കഴക്കൂട്ടം എന്നിവിടങ്ങളിൽ നാളെ നടക്കുന്ന നവകേരള സദസിന്റെ 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവും,ഒരു നവകേരള സദസിൽ നിന്നും അടുത്ത സദസിലേക്ക് കടന്നുപോകുന്ന റൂട്ടിന്റെ 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവും രാവിലെ 8 മുതൽ രാത്രി 10 വരെ റെഡ് സോണായി പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ 100 മീറ്റർ ചുറ്റളവിൽ ഔദ്യോഗികനിരീക്ഷണ ആവശ്യങ്ങൾക്കു ഒഴികെ ഡ്രോൺ/ഡ്രോൺ ക്യാമറകളുടെ ഉപയോഗം നിരോധിച്ചു.

‘പൊലീസ് പ്രയോഗിച്ചത് ശക്തികൂടിയ ടിയർ ഗ്യാസ്, ആരുടെ നിർദേശപ്രകാരമാണിത്’; മുഖ്യമന്ത്രി മറുപടി പറയണം: തരൂർ

0

തിരുവനന്തപുരം: ഡിജിപി ഓഫീസിലേയ്ക്ക് കെപിസിസി നടത്തിയ മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി ശശി തരൂർ എംപി. പ്രതിപക്ഷ നേതാവ് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പ്രകോപനമില്ലാതെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതെന്ന് ശശി തരൂർ ആരോപിച്ചു.

മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് പൊലീസിന്റ ഭാഗത്ത് നിന്നുണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ വേദിയിൽ നിന്നിറങ്ങാൻ എല്ലാവരും നിർബന്ധിതരായി. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത പെരുമാറ്റമാണ് പൊലീസിന്റ ഭാഗത്തുനിന്നുണ്ടായതെന്ന് ഡിജിപിയോട് പറഞ്ഞിട്ടുണ്ട്. അന്വേഷിക്കാമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. പക്ഷേ അത് എപ്പോൾ, എങ്ങനെ നടക്കുമെന്ന് വ്യക്തമല്ല. എല്ലാവരും നിശബ്ദരായി പ്രസംഗം കേൾക്കുന്നതിനിടെയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രതികരണം ഉണ്ടായത്.

ആരുടെ നിർദേശപ്രകാരമാണ് ഇത് നടന്നതെന്ന് ഞാൻ മുഖ്യമന്ത്രിയോട് ചോദിക്കുകയാണ്. വളരെ ശക്തി കൂടിയ ടിയർ ഗ്യാസാണ് പൊലീസ് പ്രയോഗിച്ചത്. ഇപ്പോഴും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. കോൺഗ്രസ് ഭരിക്കുമ്പോഴെല്ലാം ആ അവകാശം നൽകിയിട്ടുണ്ട്. എന്നാലിവരെ എതിർക്കാനോ സംസാരിക്കാനോ പാടില്ല. ഇതിനുള്ള മറുപടി മുഖ്യമന്ത്രി പറയണം.

പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായ എംപിമാരും എംഎൽഎമാരും പ്രിവിലേജ് കമ്മിറ്റിയ്ക്ക് പരാതി നൽകണം. ജനാധിപത്യ ജനപ്രതിനിധികൾക്കെതിരെ അക്രമം നടത്തിയ പൊലീസിനെതിരെ നടപടി സ്വീകരിക്കണം. സ്‌പീക്കർക്ക് എന്തായാലും കത്ത് നൽകും. എല്ലാവർക്കും നല്ല അഭിപ്രായമുണ്ടായിരുന്ന കേരളത്തിലെ ജനാധിപത്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്’- ശശി തരൂർ പറഞ്ഞു.

കൊറിയർ വഴി ഓസ്ട്രേലിയയിലേക്ക് മരുന്ന് കടത്ത്…..

0

മുംബൈ: ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള മരുന്ന് കടത്ത് പിടികൂടി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഓസ്ട്രേലിയയിലേക്ക് കൊറിയര്‍ ചെയ്ത സ്റ്റീല്‍ മേശയ്ക്കകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മരുന്നുകള്‍. ലഹരിമരുന്നായി ദുരുപയോഗം ചെയ്യുന്ന മരുന്നുകളാണ് പിടികൂടിയത്. മൂന്ന് കോടി രൂപയുടെ മരുന്നുകളാണ് പിടിച്ചെടുത്തത്.

ഒരു മരുന്ന് 9.87 കിലോഗ്രാം ഉണ്ടായിരുന്നു. മറ്റ് രണ്ട് ഗുളികകള്‍ 18700, 9800 എണ്ണം ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ അനധികൃതമായി കടത്തുന്ന സംഘത്തെ കുറിച്ച് ലഭിച്ച ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍.

ഒരു അന്താരാഷ്ട്ര കൊറിയർ വഴിയാണ് ഓസ്‌ട്രേലിയയിലേക്ക് മരുന്ന് കടത്തിയിരുന്നത്. ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ളവയ്ക്കുള്ളില്‍ രഹസ്യ അറകളുണ്ടാക്കി അതിലാണ് മരുന്ന് ഒളിപ്പിച്ച് കടത്തിയിരുന്നത്. ഒറ്റ നോട്ടത്തില്‍ ഒരു സംശയവും തോന്നില്ല. കഴിഞ്ഞ ദിവസം സംശയം തോന്നി മേശ വിശദമായി പരിശോധിച്ചപ്പോഴാണ് ഇത്രയധികം മരുന്നുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

വി സിംഗ് എന്നയാളെയാണ് ആദ്യം പിടികൂടിയത്. ഡിസംബര്‍ 19നായിരുന്നു ഇത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടാളികളായ ജി മിശ്ര, പി ശര്‍മ എന്നിവരെ കൂടി അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും മരുന്ന് കടത്ത് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി എന്‍സിബി അറിയിച്ചു. ഇവരുടെ താമസ സ്ഥലത്ത് മരുന്നുകളുടെ ഒരു വലിയ ശേഖരം കണ്ടെത്തി. പ്രതികള്‍ കഴിഞ്ഞ 2-3 വർഷമായി രേഖകൾ ദുരുപയോഗം ചെയ്ത് ഈ അനധികൃത കയറ്റുമതി നടത്തുകയായിരുന്നുവെന്ന് എന്‍സിബി അറിയിച്ചു.

കുലദൈവമായി ആരാധിച്ചത് ദിനോസര്‍ മുട്ട…..

0

മുന്നൂറ്റി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവര്‍ എന്ന് പൊതുവെ പറയുന്ന ഇന്ത്യക്കാര്‍ മരത്തെയും, മൃഗങ്ങളെയും, കല്ലിനെയും, കാറ്റിനേയുമൊക്കെ ആരാധിക്കാറുണ്ട്. പക്ഷെ, ദിനോസര്‍ മുട്ടയെയും കുലദൈവമായി കണ്ട് ചില ഇന്ത്യക്കാര്‍ ആരാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ, എന്നാല്‍, കാര്യം സത്യമാണ്. മധ്യപ്രദേശില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ ഇതിനെ സാധൂകരിക്കുന്നുണ്ട്. കാരണം, മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ നാട്ടുകാര്‍ കുലദൈവമായി കണ്ട് ആരാധിച്ചുപോന്ന അവരുടെ പവിത്രമായ കല്ലുകള്‍, ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടകളാണെന്ന് കണ്ടെത്തിയിരിക്കുന്നു. ശാസ്ത്രജ്ഞര്‍ ഗ്രാമവാസികളുടെ ഈ കുലദൈവത്തെ കൊണ്ട് പോയി വ്യക്തമായി പഠനം നടത്തിയ ശേഷമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ധാര്‍ ജില്ലയിലെ പദ്‌ല്യ ഗ്രാമത്തിലെ നിവാസികള്‍ കൃഷിക്കായി നിലം ഉഴുന്ന സമയതാണ് അവര്‍ തങ്ങളുടെ വിശുദ്ധ കല്ല് ആയി കണ്ട ഈ ദിനോസര്‍ മുട്ട കണ്ടെടുത്തത്. അന്നുമുതല്‍ ഗ്രാമത്തിലുള്ളവര്‍ ഈ മുട്ടകളെ ആരാധിക്കുവാന്‍ തുടങ്ങി. ഭിലാത് ബാബ എന്നാണ് അവര്‍ തങ്ങളുടെ ദേവനെ വിശേഷിപ്പിച്ചിരുന്നത്. ഗ്രാമത്തിലുള്ളവര്‍ ബിലാല്‍ ബാബയ്ക്ക് തങ്ങളുടെ വിശ്വാസം മുഴുവന്‍ അര്‍പ്പിച്ചു. കൃഷി നന്നായി നടത്തുവാനും വിളവ് നേടുവാനും ബാബാ സഹായിക്കുമെന്നാണ് അവര്‍ കരുതിയിരുന്നത്, എന്നാല്‍, അവരുടെ ബാബാ, ദിനോസറിന്റെ മുട്ടയായാണ് എന്ന് അവര്‍ അറിഞ്ഞില്ല. കുലദൈവം തങ്ങളുടെ കൃഷിയിടങ്ങളെയും കന്നുകാലികളെയും ബുദ്ധിമുട്ടുകളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും സംരക്ഷിക്കും. ഞങ്ങള്‍ ഭിലാത് ബാബയ്ക്ക് നാളികേരം അര്‍പ്പിക്കുകയും പൂജ നടത്തുകയും ചെയ്യാറുണ്ടായിരുന്നു. മാത്രമല്ല, മഴക്കാലത്ത് ഗ്രാമവാസികള്‍ ബാബയ്ക്ക് ആടിനെ അര്‍പ്പിക്കാറുണ്ടായിരുന്നു,’ പദ്‌ല്യ ഗ്രാമത്തിലെ താമസക്കാരനായ വെസ്റ്റ മണ്ഡലോയ് പറഞ്ഞു.

എന്നാല്‍, വിദഗ്ധ സംഘം ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ ദശലക്ഷക്കണക്കിന് വര്‍ഷം പഴക്കമുള്ള ദിനോസര്‍ മുട്ടകളായിരുന്നു കല്ലുകളെന്ന് കണ്ടെത്തി. ഇവിടെ 2011-ല്‍ നിര്‍മ്മിച്ച ഒരു ദിനോസര്‍ പാര്‍ക്കുണ്ട്. എന്നാല്‍, ഈ പാര്‍ക്കിന് ചുറ്റുമുള്ള ഗ്രാമങ്ങളിലെ ആളുകള്‍ പലപ്പോഴും ദിനോസറുകളുടെ ഫോസിലുകള്‍ കണ്ടെത്തുകയും, അവയെ ആരാധിക്കുകയും ചെയ്യുന്നതായി തങ്ങള്‍ക്കറിയാമെന്ന്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ എസ് സോളങ്കി പറഞ്ഞു. ധാര്‍ ജില്ലയിലെ ബാഗ് പ്രദേശത്താണ് ഫോസില്‍ ശേഖരണത്തിന്റെയും സംരക്ഷണത്തിന്റെയും കേന്ദ്രം ഉള്ളത്. ദിനോസര്‍ ഫോസില്‍ ദേശീയോദ്യാനം എന്നറിയപ്പെടുന്ന ഇവിടെ പഴയകാല ഫോസിലുകള്‍ സൂക്ഷിച്ചുവരുകയാണ്. മാത്രമല്ല, ജില്ലയില്‍ ഇതുവരെ 250 ഓളം ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയിട്ടുള്ളതായി പറയുന്നു.

ദിനോസറുകള്‍ ജീവിച്ചിരുന്ന കാലയളവില്‍ മഡഗാസ്‌കര്‍ ഇന്ത്യയോടു ചേര്‍ന്ന് കിടക്കുന്ന സ്ഥലം ആയിരുന്നു. ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും വളരെ വിട്ടു നിന്ന ഇന്ത്യയില്‍ അക്കാലത്ത് പല വ്യത്യസ്തങ്ങള്‍ ആയ ജീവജാലങ്ങള്‍ ജീവിച്ചിരുന്നെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂടാതെ, 167 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ഡിക്രെയോസോറിഡ് ഇനത്തില്‍ പ്പെടുന്ന ദിനോസറിന്റെ ഫോസില്‍ അവശിഷ്ടങ്ങള്‍ ഇന്ത്യയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. റൂര്‍ക്കിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും ശാസ്ത്രജ്ഞരാണ് രാജസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ജയ്‌സല്‍മേറില്‍ നിന്നും ചരിത്രാതീതകാലത്തെ ഈ ഫോസിലുകള്‍ പുറത്തെടുത്തത്. താര്‍ മരുഭൂമിയെയും രാജ്യത്തെയും പരാമര്‍ശിച്ച് ശാസ്ത്രജ്ഞര്‍ ദിനോസറിന്റെ ഫോസിലിന് ‘തരോസോറസ് ഇന്‍ഡിക്കസ്’ എന്ന് പേര് നല്‍കിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതിനാല്‍, ദിനോസറുകളുടെ പരിണാമത്തില്‍ നമ്മുടെ ഇന്ത്യയും ചെറുതല്ലാത്ത പങ്കുതന്നെ വഹിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്, ഇതിനിടെയാണ്, മധ്യപ്രദേശില്‍ ദിനോസര്‍ മുട്ടകളെ കുലദൈവങ്ങളായി ആരാധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഉച്ചതിരിഞ്ഞ് കരിദിനം….

0

തിരുവനന്തപുരം: കോണ്‍ഗ്രസ് ഡിജിപി ഓഫീസ് മാര്‍ച്ചില്‍ നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഉച്ചതിരിഞ്ഞ് കരിദിനം ആചരിക്കുമെന്നും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനെത്തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിച്ച കെ സുധാകരൻ പരിശോധന നടത്തിയ ശേഷം കെപിസിസി ഓഫീസിലെത്തി.

ചാലക്കുടിയിൽ നാടകീയരം​ഗങ്ങൾ…..

0

തൃശൂർ: ചാലക്കുടിയിൽ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിനൊടുവിൽ അരങ്ങേറിയത് നാടകീയരം​ഗങ്ങൾ. ഐടിഐ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകർത്തത്. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നോതാവ് നിധിൻ പുല്ലനെ കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് നിധിനെ മോചിപ്പിച്ചത്.

പൊലീസ് ജീപ്പിന്റെ മുകളിൽ കയറി നിന്നായിരുന്നു അതിക്രമം. സംഭവസ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തിയപ്പോഴേക്കും പ്രതികളെ വിട്ടുകൊടുക്കാതിരിക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് നിധിൻ പുല്ലന് ചുറ്റും വലയം തീർത്ത് രക്ഷിക്കാൻ ശ്രമിച്ചത്. അശോകൻ‌ നിലത്ത് വീണുകിടന്ന് പ്രതിയായ നിധിനെ വട്ടംപിടിച്ച് രക്ഷിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ബലമായി തന്നെയാണ് പൊലീസ് നിധിനെ കസ്റ്റഡിയിലെടുത്തത്. അതിന് ശേഷം പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് പ്രതിയെ സിപിഎം പ്രവർത്തകർ മോചിപ്പിക്കുകയാണുണ്ടായത്. വലിയ സംഘർഷസാധ്യതയാണ് ചാലക്കുടിയിൽ ഇപ്പോൾ നിലനിൽക്കുന്നത്.

തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഇന്നലെ ഐ ടി ഐക്ക് മുന്നിലെ കൊടിതോരണങ്ങൾ പൊലീസ് അഴിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. പൊലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളിൽ വരെ കയറി അക്രമം അഴിച്ചുവിട്ടത്. പിന്നാലെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

0
  • ആര്യ ഹരികുമാർ

തിരുവനനതപുരം : സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ്‌ സാഹിബിന്റെ വസതിയിലേക്ക് മഹിളാ മോർച്ച നേതാക്കൾ അതിക്രമിച്ചു കടന്ന് പ്രതിഷേധിച്ച സംഭവത്തിൽ മൂന്നു പോലീസുകാർക്ക് സസ്പെന്ഷൻ . പ്രതിഷേധം നടന്ന ഡിസംബർ 16 നു തന്നെ പോലീസുകാർക്ക് എതിരെ അന്വേഷണവും നടപടിയും സൂചിപ്പിച്ചു തനിനിറം വാർത്ത നൽകിയിരുന്നു.

നിരുത്തരവാദപരവും അശ്രദ്ധവുമായ നടപടിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. റാപ്പിഡ് റെസ്‌പോൺസ് ടീമിലെ മുരളീധരൻ നായർ, സജിൻ, മുഹമ്മദ് ഷെബിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പരാതി നൽകാനെന്ന വ്യാജേന എത്തിയവരെ തിരിച്ചറിഞ്ഞില്ലെന്നും ഗേറ്റ് തുറന്ന് കൊടുത്തത് തെറ്റായ നടപടിയാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വണ്ടിപ്പെരിയാർ കേസിൽ വീഴ്ച ആരോപിച്ചാണ് മഹിളാ മോർച്ച പ്രവർത്തകർ ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ തള്ളിക്കയറിയത്. ഡിജിപി വീട്ടിലുള്ള സമയത്താണ് പത്തോളം പ്രവർത്തകർ പൊലീസിനെ മറികടന്ന് അകത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

0

കരിങ്കൊടി പ്രതിഷേധത്തിനിടെ ക്രുരമർദ്ധനമഴിച്ച് വിട്ട ഗൺമാൻമാരെയും സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെട്ട് കോൺഗ്രസ് നടത്തിയ ഡിജിപി ഓഫീസ് മാർച്ചിന്റെ മുൻ നിരയിൽ പ്രതിപക്ഷേ നേതാവ് വിഡി സതീശൻ ,കെ പി സി സി പ്രസിഡണ്ട് കെ.സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ – ആർ എസ് ശങ്കർ