വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുരിങ്ങയില. വിറ്റാമിനുകളായ എ, സി, ഇ, കെ കൂടാതെ നിരവധി ബി വിറ്റാമിനുകളുടെയും കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെയും നല്ല ഉറവിടമാണ് മുരിങ്ങയില. ”ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിനും ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുന്ന ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ്, ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെടെ ഉയർന്ന ആന്റിഓക്‌സിഡന്റുകൾ മുരിങ്ങയിലയിലുണ്ട്. ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിച്ചേക്കാമെന്നാണ് , ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നത്.
മുരിങ്ങയിലയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പതിവ് മലവിസർജനം പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, മുരിങ്ങയിലയിലെ ഉയർന്ന വിറ്റാമിൻ സിയുടെ ഉള്ളടക്കം പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
പ്രോട്ടീന്റെ നല്ല ഉറവിടമാണ് തൈരെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് പേശികളുടെ ആരോഗ്യത്തിനും സ്റ്റാമിനയ്ക്കും അത്യന്താപേക്ഷിതമാണ്. ”തൈരിൽ ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ച സഹായിക്കുന്ന പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.
മുരിങ്ങയിലയിൽ 9 മടങ്ങ് പ്രോട്ടീനുണ്ടോ?
മുരിങ്ങക്ക പോഷകങ്ങൾ നിറഞ്ഞതും സസ്യാധിഷ്ഠിത പ്രോട്ടീൻ ഉറവിടവുമാണ്, പ്രത്യേകിച്ച് സസ്യാഹാരികൾക്ക്. തൈര്, പ്രത്യേകിച്ച് ഗ്രീക്ക് യോഗർട്ട് പ്രോട്ടീൻ സമ്പുഷ്ടമാണ്. എന്നാൽ ഒന്ന് മറ്റൊന്നിനേക്കാൾ 9 മടങ്ങ് മികച്ചതാണെന്ന് തെളിയിക്കാൻ ഒരു പഠനവുമില്ല. സമീകൃതാഹാരത്തിനാണ് എല്ലായ്പ്പോഴും പ്രാധാന്യം കൊടുക്കേണ്ടതെന്നാണ് വിദഗ്ധരുടെ അഭിപ്രായം .