തൃശൂരിലെ വനിത ഡോക്ടറില്‍ നിന്ന് ഏഴ് ലക്ഷം രൂപയും 30 പവനും കവര്‍ന്നു; യൂട്യൂബര്‍ ‘ഫുഡി മേനോന്‍’ അറസ്റ്റില്‍

Written by Taniniram

Published on:

തൃശൂര്‍: വനിതാഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയ യൂട്യൂബര്‍ അറസ്റ്റില്‍. എറണാകുളം കടവന്ത്ര കാടായിക്കല്‍ ജയശങ്കര്‍ മേനോനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫുഡി മേനോന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ചെയ്യുന്നയാളാണ്. ഏഴ് ലക്ഷത്തിലധികം രൂപയും സ്വര്‍ണവും തട്ടിയെടുത്തെന്ന തൃശൂര്‍ സ്വദേശിനിയായ ഡോക്ടറുടെ പരാതി നല്‍കിയത്.

യുവതിയും പ്രതിയും തമ്മിലുള്ള സെല്‍ഫി ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടല്‍. യുവതിയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു ഭീഷണി. പണം കൈമാറിയതിന് തെളിവ് യുവതി പോലീസിന് കൈമാറി.ബാങ്ക് മുഖേനയാണ് പ്രതി 7,61,600 രൂപ കൈപ്പറ്റിയിട്ടുള്ളത്. 30 പവനോളം സ്വര്‍ണവും ഇയാള്‍ പരാതിക്കാരിയില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ട്.

See also  തിരുവനന്തപുരത്തെ 17 പഞ്ചായത്തുകൾ ഉരുൾപൊട്ടൽ ഭീഷണിയിൽ…

Leave a Comment