Monday, March 31, 2025

എംഡിഎംഎ വാങ്ങാൻ പൈസ നൽകിയില്ല; മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ പോലീസിലേൽപ്പിച്ചു

ലഹരി വാങ്ങാൻ പണം കണ്ടെത്താൻ സാധിക്കാതിരുന്നപ്പോൾ യുവാവ് പിതാവിനോടുതന്നെ നേരിട്ട് പണം ആവശ്യപ്പെടുകയായിരുന്നു. പറ്റില്ലെന്ന് പിതാവ് പറഞ്ഞപ്പോൾ ഇയാൾ മാതാപിതാക്കൾക്കുനേരെ തിരിയുകയായിരുന്നു. മൺവെട്ടികൊണ്ടാണ് ആക്രമണം നടത്തിയത്.

Must read

- Advertisement -

മലപ്പുറം: എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് സ്വന്തം മാതാപിതാക്കളെ ആക്രമിച്ചു. താനൂർ സ്വദേശിയായ യുവാവിനെയാണ് നാട്ടുകാർ കൈയും കാലും കെട്ടിയിട്ട് പോലീസിനെയേൽപ്പിച്ചത് . നിലവിൽ ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കാലങ്ങളായി എംഡിഎംഎ ഉപയോ​ഗിക്കുന്നയാളാണ് ഇയാളെന്നാണ് വിവരം.

ലഹരി വാങ്ങാൻ പണം കണ്ടെത്താൻ സാധിക്കാതിരുന്നപ്പോൾ യുവാവ് പിതാവിനോടുതന്നെ നേരിട്ട് പണം ആവശ്യപ്പെടുകയായിരുന്നു. പറ്റില്ലെന്ന് പിതാവ് പറഞ്ഞപ്പോൾ ഇയാൾ മാതാപിതാക്കൾക്കുനേരെ തിരിയുകയായിരുന്നു. മൺവെട്ടികൊണ്ടാണ് ആക്രമണം നടത്തിയത്. പിതാവിനെ ആക്രമിക്കുന്നതിന്റെ ശബ്ദംകേട്ടുവന്നപ്പോളാണ് മാതാവിനെയും ഇതേ മൺവെട്ടി ഉപയോ​ഗിച്ച് യുവാവ് ആക്രമിച്ചത്. പിന്നാലെ വല്യമ്മയ്ക്കുനേരെയും ഇയാൾ ആക്രമണംനടത്തി.

See also  ആദ്യ ഫീസ് ഫ്രീ നഗരസഭയാകാൻ മലപ്പുറം; മുഴുവൻ മത്സരപ്പരീക്ഷകളുടെയും ചെലവ് മലപ്പുറം നഗരസഭ വഹിക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article