വസ്ത്ര വ്യാപാര സ്ഥാപനത്തിൽ യുവതി ജീവനൊടുക്കിയ നിലയിൽ

Written by Web Desk1

Published on:

ആലപ്പുഴ (Alappuzha) : ചേർത്തലയിൽ യുവതി കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ (A woman hanged herself inside a shop in Cherthala). എക്‌സറേ ജംഗ്ഷനിലുള്ള ‘ലാദെല്ല’ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഇന്നലെ രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ രാജി തുണിക്കടയിൽ പോയിരുന്നു. ഇവിടെയെത്തിയ ശേഷം ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടിൽ നിന്നും ഇറങ്ങി പോയ യുവതിയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് ഭർത്താവ് മഹേഷ് നടത്തിയ തിരച്ചിലിലാണ് കടക്കുള്ളിൽ രാജിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.

See also  സിപിഒ റാങ്ക് ലിസ്റ്റിലുളള യുവാക്കള്‍ നിയമനം തേടി സെക്രട്ടറിയേറ്റ് നടയില്‍, കണ്ണീര്‍ വന്‍ പ്രതിഷേധമായി, നഗരം സ്തംഭിച്ചു

Related News

Related News

Leave a Comment