Thursday, April 3, 2025

ആന ഓടിച്ച് വീണ യുവാവിന് പരിക്ക്

Must read

- Advertisement -

കൊല്ലം (Kollam) : കൊല്ലം കുളത്തൂപ്പുഴ (Kollam Kulathupuzha)യിൽ ആന ഓടിച്ച് വീണ യുവാവിന് പരിക്കേറ്റു. കുളത്തൂപ്പുഴ പെരുവഴിക്കാല ആദിവാസി കോളനി അവനിക ഭവനില്‍ ശ്യാംകുമാറി (Shyam Kumar at Kulathupuzha Peruvanhikala Tribal Colony Avanika Bhavan) നാണ് പരിക്കേറ്റത്. പെട്രോൾ പമ്പ് (Petrol pump) തൊഴിലാളിയാണ് ശ്യാം കുമാർ. ഇന്നലെ വൈകിട്ട് 7.30 ന് നൈറ്റ്‌ ഡ്യൂട്ടിക്ക് പോകുന്നതിനിടെ ആനക്കുഴി മുക്കിലെത്തിയപ്പോള്‍ ശ്യാംകുമാറിനെ ആന ഓടിക്കുകയായിരുന്നു.

ഓടുന്നതിനിടെ വീണ് പരിക്കേറ്റ ശ്യാംകുമാറിൻ്റെ കാലിനും ഇടുപ്പെല്ലിനും പരിക്കേറ്റു. പരിക്കേറ്റ ശ്യാം കുമാറിനെ കടക്കല്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് വനപാതയില്‍ കാട്ടാനയുടെ അക്രമം ഉണ്ടാകുന്നത്.

See also  പട്ടികവർഗ്ഗ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അദ്ധ്യാപകർ കുട്ടികളോടൊ …..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article