Thursday, April 10, 2025

കാർ പാറമട കുളത്തിൽ വീണ് യുവാവ് മരിച്ചു

Must read

- Advertisement -

കോട്ടയം: കാണക്കാരി – തോട്ടുവ റോഡിൽ കാർ നിയന്ത്രണം വിട്ട് പാറമടകുളത്തിൽ വീണ് യുവാവ് മരിച്ചു. കളത്തൂരിലുള്ള പാറമടകുളത്തിലാണ് സംഭവം. വളവിൽ വച്ച് നിയന്ത്രണം നഷ്ടമായ വാഹനം പാറക്കുളത്തിലേക്ക് വീഴുകയായിരുന്നു. കുറുപ്പന്തറ സ്വദേശി ലിജീഷാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്.

റോഡിന്റെ സംരക്ഷണഭിത്തി നിർമ്മിക്കാത്തതാണ് അപകടങ്ങൾക്ക് കാരണമെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തി. പുലർച്ചെ പാറക്കുളത്തിൽ വാഹനം കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഫയർഫോഴ്സ് എത്തി പരിശോധിച്ചപ്പോഴാണ് കുറുപ്പന്തറ സ്വദേശി ലിജീഷിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗാന്ധിനഗറിൽ കട നടത്തുന്ന ലിജീഷ് ജോസ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

See also  മണ്ഡല-മകരവിളക്ക്: ശബരിമലയിലെ വരുമാനത്തിൽ വർധനവ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article