Thursday, April 3, 2025

ജോലി ലഭിക്കാത്തതിലുള്ള മനോവിഷമത്തിൽ പാറക്കുളത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram): കിളിമാനൂർ മടവൂരിൽ കക്കോട് സുജിത്ത് ഭവനില്‍ തുളസി-സുനിത ദമ്പതിമാരുടെ മകന്‍ സുജിത്ത് (Sujith son of Tulsi-Sunitha couple in Kakot Sujith Bhawan in Kilimanoor Madavoor, 26) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മടവൂര്‍ കക്കോടുള്ള പാറക്കുള (Rock pool at Madavoor Kakkod) ത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ജോലി ലഭിക്കാത്തതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ച് സുജിത്ത് എഴുതിയ കത്തും കണ്ടെത്തിയിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ സുജിത്ത് പി.എസ്.സി പരിശീലനത്തിന് പോകുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുതൽ സുജിത്തിനെ കാണാതായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാറക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. നാവായിക്കുളത്തുനിന്ന് ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് കുമാറിന്റെയും തിരുവനന്തപുരത്തുനിന്ന് സുഭാഷിന്റെ നേതൃത്വത്തില്‍ സ്കൂബ സംഘവും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരി സുജി (മാളു). പള്ളിക്കല്‍ പോലീസ് കേസെടുത്തു.

See also  തളിക്കുളത്ത് ഓട്ടോ ഡ്രൈവര്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article