അയ്യനെ കാണാൻ ഗാന ഗന്ധർവ്വനെത്തി; ഒപ്പം ‘ഹരിവരാസനവും’

Written by Taniniram Desk

Published on:

മലയാളികളുടെ ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ ഹരിവരാസനം ഗാനമാണ് സന്നിധാനത്ത് അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കുമ്പോള്‍ അയ്യപ്പനെ ഉറക്കാനായി കേൾപ്പിക്കുന്നത്. ശബരിമലയിൽ ഹരിവരാസനം പാടുമ്പോൾ പ്രകൃതി പോലും നിശ്ചലം ആവും എന്നാണ് ഭക്തർ വിശ്വസിക്കുന്നത്. രാത്രി ശ്രീകോവിലിന്റെ വാതിൽ അടയ്ക്കുമ്പോൾ ഉച്ചഭാഷിണിയിൽ യേശുദാസിന്റെ മധുര സ്വരത്തിൽ ‘ഹരിവരാസനം’ മുഴങ്ങും.
അയ്യനു മുന്നിലെത്തി കൈകൂപ്പി നിന്ന് ഹരിവരാസനം പാടുന്ന യേശുദാസിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

താന്‍ പാടിയ ഈ ഗാനത്തില്‍ ‘അരിവിമര്‍ദനം നിത്യനര്‍ത്തനം’ എന്നാണ് മൂന്നാമത്തെ വരി പാടിയിട്ടുള്ളത്. ഇത് അരി(ശത്രു), വിമര്‍ദനം(നിഗ്രഹം) എന്നിങ്ങനെ പിരിച്ചുപാടേണ്ടതാണെന്ന് ചെന്നൈയിലെ അണ്ണാനഗര്‍ അയ്യപ്പന്‍കോവിലില്‍ പാടാന്‍ പോയപ്പോള്‍ തന്ത്രി ചൂണ്ടിക്കാട്ടിയെന്ന് യേശുദാസ് പറഞ്ഞത് നേരത്തേ വാര്‍ത്തയായിരുന്നു. ഏറ്റവും ഒടുവില്‍ സന്നിധാനത്തു പോയപ്പോള്‍ സോപാനത്തിനുസമീപം നിന്ന് ഹരിവരാസനം ആലപിച്ചത് ഈ തിരുത്തലോടെ ആയിരുന്നുവെന്നും യേശുദാസ് നേരത്തേ പറഞ്ഞിരുന്നു.

യേശുദാസിന്റെ ഹരിവരാസനം ഗാനം പ്ലേ ചെയ്യുന്ന പതിവു തുടങ്ങുന്നതിനു മുൻപു വരെ, അയ്യപ്പന് വേണ്ടി ഹരിവരാസനം എന്ന ഗാനം പതിവായി പാടിയിരുന്നത് ഇവിടുത്തെ പൂജാരിമാരാണ് എന്നും പറയപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഈ ആചാരം നിലവിലുണ്ടായിരുന്നു.
‘ഹരിവരാസനം’ റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചപ്പോൾ പാട്ട് പാടുന്നതിനു പകരം ക്ഷേത്ര പരിസരത്ത് ഉച്ചഭാഷിണിയിൽ കേൾപ്പിക്കാമോ എന്ന രീതിയിൽ നിർദേശം ഉയരുകയായിരുന്നു. 1975ൽ പുറത്തിറങ്ങിയ ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമയിൽ യേശുദാസ് പാടിയ പാട്ടിന്റെ പതിപ്പ് എല്ലാ ദിവസവും രാത്രി അത്താഴപൂജയ്ക്ക് ശേഷം ശബരിമലയിൽ കേൾപ്പിക്കാമെന്ന് അതോടെ തീരുമാനമായി. ‘ഹരിഹരസുധാഷ്ടകം’ എന്ന ഈ സംസ്‌കൃത ഹിന്ദു ഭക്തിഗാനത്തിന്റെ വരികൾക്ക് സംഗീതം നൽകിയത് 1950ൽ കുംഭകുടി കുളത്തൂർ അയ്യരും അന്തരിച്ച സംഗീത സംവിധായകൻ ജി ദേവരാജനും ചേർന്നാണ്.

See also  സ്ത്രീകൾക്ക് മുന്നറിയിപ്പുമായി പൊലീസ്, അപരിചിതമായ രാജ്യാന്തര വാട്സാപ് കോളുകൾ ഒഴിവാക്കണം

Related News

Related News

Leave a Comment