കൊച്ചി : മാസപ്പടി കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ച് ഇഡി.(ED) മുഖ്യമന്ത്രിയുടെ മകൾ വീ ണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥൻ നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ഫിനാൻസ് ചുമതലയുള്ള ഉദ്യോഗസ്ഥനെയാണ് ഇഡിയുടെ കൊച്ചിയിലെ ഓഫീസിലേക്ക് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി അന്വേഷണവും നടക്കുന്നത്. അന്വേഷണത്തിന്റെ അടുത്ത പടിയായി വീണയടക്കമുളള എതിർകക്ഷികളിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Related News