Friday, April 4, 2025

കോതമംഗലത്തും കാട്ടാന ഭീതി; മണികണ്ഠൻ ചാലിനടുത്ത് ആനക്കൂട്ടം വീട് തകർത്തു

Must read

- Advertisement -

കോതമംഗലത്തിനടുത്തെ മണികണ്ഠൻ ചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി വീട് തകർത്തു. പുലർച്ചെയാണ് സംഭവം. വെള്ളാരംകുത്ത് മുകൾ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാൽ ശാരദ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകർത്തു. വനംവകുപ്പ് ഉദ്യോഗ്സഥർ സ്ഥലത്തെത്തി.

വേനൽ രൂക്ഷമായതോടെ എറണാകുളം ജില്ലയിലെ വനാതിർത്തികളിൽ താമസിക്കുന്നവരും കാട്ടാന ഭീതിയിലാണ്. വേനൽച്ചൂട് രൂക്ഷമാകുമ്പോൾ വെള്ളവും തീറ്റയും തേടി ആനക്കൂട്ടം കാടിറങ്ങുന്നതാണ് കാരണം. കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിലാണ് കൂടുതൽ കാട്ടാന ഭീഷണി നിലനിൽക്കുന്നത്.

See also  റിപ്പോർട്ടർ ചാനലിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യാജ വാർത്ത സൃഷ്ടിച്ചതിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article