ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് ധനവകുപ്പ് .

Written by Taniniram Desk

Published on:

വിവാദങ്ങൾക്കിടെ ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഒരുങ്ങി ധനവകുപ്പ്. 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിച്ചത്.

പണം കണ്ടെത്താൻ വൈകിയതാണ് വിതരണവും വൈകാൻ കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയത്. നവകേരള സദസ്സ് തുടങ്ങും മുമ്പ് ഒരു മാസത്തെ കുടിശ്ശികയെങ്കിലും നൽകാനാണ് സർക്കാർ ശ്രമം. കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് കിട്ടാനുള്ളത് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.

കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നൽകാനുണ്ട്. കേന്ദ്രം മര്യാദയ്ക്ക് നമുക്ക് തരാനുള്ളത് തരണമെന്നും മന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യുമെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേര്‍ത്തു.

Related News

Related News

Leave a Comment