Thursday, April 3, 2025

വിവാഹ തീയതി വെളിപ്പെടുത്തി ജിപിയും ​ഗോപികയും.

Must read

- Advertisement -

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപെട്ടവരാണ് ഗോവിന്ദ് പത്മസൂര്യ എന്ന് ജി പിയെയും സീരിയൽ അഭിനേത്രി ​ഗോപികയെയും .ഇവരുടെ വിവാഹം എന്നാണ് എന്ന്റിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ . ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ജി പി തങ്ങളുടെ വിവാഹനിശ്ചയ വാർത്ത പങ്കുവെച്ചത്. ആരാധകർ ശരിക്കും അമ്പരന്നുപോയി. വാർത്ത ശരിയാണെന്ന് ഉറപ്പിച്ചതോടെ പിന്നീട് ആഘോഷമായി. ഇപ്പോൾ തങ്ങളുടെ വിവാ​ഹത്തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ജി പിയും ​ഗോപികയും. ‌ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ജി പി വിവാഹത്തെക്കുറിച്ച് പറഞ്ഞത്.

എവിടെയാണ് ‍‍ഞങ്ങൾ എന്നും എന്തായി പരിപാടി എന്നും കുറച്ച് നാളുകളായി എല്ലാവരും ചോദിക്കുന്നുണ്ട്. പരിപാടികൾ ഏകദേശം അടുത്ത് എത്തിക്കഴിഞ്ഞു. ഷൂട്ടും ഷോപ്പിം​ഗുമൊക്കെ എല്ലാം കൂടി ഒരുമിച്ച് ഞങ്ങൾ ഇങ്ങനെ മാനേജ് ചെചയ്ത് കാെണ്ടിരിക്കുകയാണ്. ഇപ്പോൾ എവിടെ പുറത്തിറങ്ങിയാലും ആരെ കണ്ടാലും ആദ്യം ചോദിക്കുന്നത് എന്തായി കല്യാണത്തിന്റെ പ്രിപ്പറേഷൻ എന്നാണ്. അതിപ്പോൾ ഫാമിലിയോ ഫ്രണ്ട്സോ അല്ല അല്ലാതെ പുറത്തുകാണുന്നവരും അത് തന്നെയാണ് ചോദിക്കുന്നത് ജി പി പറഞ്ഞു.
എന്നാണ് തീയതി എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നതെന്നും കല്യാണം കഴിയുന്നതിന് മുൻപെങ്കിലും എല്ലാവരേയും ക്ഷണിച്ച് തീരുമോ എന്നറിയില്ല രണ്ട് ഫാമിലിയും ഒന്നിച്ചുള്ള ഈ ഓർ​ഗനൈസിം​ഗ് പരിപാടി ശരിക്കും ഞങ്ങൾ എൻജോയ് ചെയ്യുന്നുണ്ടെന്നം ജി പി പറയുന്നു. ഞങ്ങളുടെ ഈ ഒരുക്കങ്ങളുടെ ഈ വീഡിയോസ് എല്ലാം നിങ്ങളെയും കാണിക്കാൻ വേണ്ടിയാണ്. നിങ്ങളും ഇതിന്റെ ഭാ​ഗമാകണം ജി പി പറഞ്ഞു.

ലൈഫിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫേസിലേക്ക് രണ്ട് പേരും കടക്കുകയാണെന്നും ഇത്രയും കാലും നിങ്ങളുടെ സപ്പോർട്ടും അനു​ഗ്രഹവും ഉണ്ടായിരുന്നു. ഇനി മുന്നോട്ടും അത് പോലെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഈ ആഘോഷങ്ങളുടെ ഭാ​ഗമാവുകയും ഞങ്ങളോടൊപ്പം നിൽക്കുകയും ചെയ്യുക എന്നും ജി പി യും ​ഗോപികയും പറയുന്നു. ജനുവരി 28ാം തീയതിയാണ് വിവാഹമെന്ന് വിവാഹ ക്ഷണക്കത്തിൽ കാണിക്കുന്നുണ്ട്

See also  ഞാനെടുത്ത തീരുമാനം ശരിതന്നെ : എനിക്കതിൽ അഭിമാനം: പത്മജ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article