ഗോതമ്പ് പൊടി കൊണ്ട് സോഫ്റ്റ് കിടിലൻ ഇടിയപ്പം ​

Written by Web Desk1

Published on:

സാധാരണയായി അരിപ്പൊടി ഉപയോ​ഗിച്ചാണ് ഇടിയപ്പം തയ്യാറാക്കുന്നത്. സോഫ്റ്റായ ഇടിയപ്പം കിട്ടുകയും ചെയ്യും. എന്നാൽ നല്ല സൂപ്പർ സോഫ്റ്റായ ഇടിയപ്പം ഉണ്ടാക്കിയാലോ? അതും ​ഗോതമ്പുപ്പൊടി ഉപയോ​ഗിച്ച്? റെസിപ്പി ഇതാ..

ചേരുവകൾ

ഗോതമ്പ് പൊടി – ഒരു കപ്പ്
തിളച്ച വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 1 ടീസ്പൂൺ
തേങ്ങ ചിരകിയത് – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം

​ഗോതമ്പ് പൊടി ചെറിയ തീയിൽ വറുത്തെടുക്കുകയോ ആവിയിൽ 10 മിനിറ്റ് വേവിക്കുകയോ ആണ് ആദ്യം ചെയ്യേണ്ടത്. ചൂടാറിയ ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളച്ച വെള്ളം ഒഴിച്ചൊഴിച്ച് കുഴച്ചെടുക്കുക. ഇതിനിടെയിൽ അൽപം നെയ്യ് കൂടി ചേർത്താൽ ഇടിയപ്പം സോഫ്റ്റാകും.

ഈ മാവ് സേവനാഴിയിൽ നിറച്ച് ഇഡ്ഡലി തട്ടിൽ ചുറ്റിച്ചെടുക്കുക. തേങ്ങ ചിരകിയത് കൂടി ചേർത്താൽ രുചിയേറും.

See also  'പോയി ഡെറ്റോളോഴിച്ചു കുളിയെടാ ചെറുക്കാ'- നന്ദകുമാർ

Leave a Comment