- Advertisement -
കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഇരട്ടതുരങ്കപാത യാഥാർഥ്യമാകുന്നു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാത നിർമാണം ആരംഭിക്കുന്നത്. ടെൻഡർ നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ലകളിലെയും പൊതു തെളിവെടുപ്പും പൂർത്തിയായി.
തുരങ്കപാതയുടെ നിർമാണത്തിനായി രണ്ട് ടെൻഡറുകളാണുള്ളത്. ജനുവരിയിലും ഫെബ്രുവരിയിലുമായാണ് ഈ ടെൻഡറുകൾ ഓപ്പൺ ചെയ്യുക. ആദ്യ ടെൻഡർ ജനുവരി 19നാണ് ഓപ്പൺ ചെയ്യുക. അപ്രോച്ച് റോഡും പാലവുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഫെബ്രുവരി 23നാണ് ടണലിന്‍റെ ടെൻഡർ ഓപ്പൺ ചെയ്യുക. ടെൻഡർ നടപടികൾ നിലവിൽ പുരോഗമിക്കുകയാണെന്ന് ലിന്‍റോ ജോസഫ് എംഎൽഎ പറഞ്ഞു.