കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജലവിതരണം മുടങ്ങിയതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികളും വൈകി. ഏകദേശം ഒന്നരമണിക്കൂറാണ് വൈകിയത്. കൂളിമാട് നിന്നുള്ള പൈപ്പ് ലൈന്‍ കഴിഞ്ഞ ദിവസം കുറ്റിക്കാട്ടൂര്‍ ഭാഗത്ത് പൊട്ടിയാതാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകാന്‍ കാരണമായത്.
ഇന്നലെ 11 മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചത്. എന്നാല്‍ അഞ്ച് മൃതദേഹങ്ങളുടെ നടപടിക്രമങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ജലവിതരണം തടസ്സപ്പെടുകയായിരുന്നു. ബാക്കി മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും ഇതോടെ വൈകി. എന്നാല്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കുകയായിരുന്നു.