- Advertisement -
തിരുവനന്തപുരം: ഉപയോഗശൂന്യമായ മാലിന്യത്തിൽനിന്ന് ഇന്ധനം നിർമിക്കാനുള്ള പ്ലാന്റുകൾ തലസ്ഥാനത്ത് സ്ഥാപിക്കുന്നു. കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആദ്യ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതു വിജയകരമായാൽ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ന്യൂ ഡൽഹി ആസ്ഥാനമായ കോഗോ എന്ന കമ്പനിയാണ് ആദ്യ പ്ലാന്റ് തലസ്ഥാനത്ത് സ്ഥാപിക്കുന്നത്. ഇതിനുള്ള കരാർ കോർപ്പറേഷനുമായി ഒപ്പിട്ടുകഴിഞ്ഞു. കരാർ സർക്കാരിന്റെ പരിശോധനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. പത്ത് ടൺ ശേഷിയുള്ള പ്ലാന്റാണ് തുടക്കത്തിൽ സ്ഥാപിക്കുന്നത്.