സംസ്ഥാനത്ത് ലോക്സഭാ(Lokasabha) തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയ ചൂടിലേക്ക്. അഭ്യൂഹങ്ങൾക്ക് ഒടുവിൽ സംസ്ഥാനത്ത് സിപിഐയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നു. സിപിഐയുടെ(CPI) മുഖ്യധാരയിൽ നിന്നുള്ള നേതാക്കളാണ് ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കുക. തലസ്ഥാനത്ത് പന്ന്യന്‍ രവീന്ദ്രനും, മാവേലിക്കരയിൽ യുവതയുടെ ഇടയിൽ ശക്തമായ പ്രവർത്തനം കാഴ്ചവച്ച സി എ അരുൺകുമാറും മത്സര രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. തൃശ്ശൂരിൽ മുൻ കൃഷിമന്ത്രിയും ഏറെ ജനസമ്മതി നേടിയ രാഷ്ട്രീയ പ്രവർത്തകനായ വിഎസ് സുനിൽകുമാറും സിപിഐയുടെ കേന്ദ്ര കമ്മിറ്റി അംഗം ഡി രാജയുടെ ഭാര്യയും സ്ത്രീ സമത്വത്തിനായി എന്നും സമരരംഗത്ത് ഇറങ്ങിയിട്ടുള്ള ആനിരാജയുമാണ് വയനാട്ടിലെ സ്ഥാനാർത്ഥി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ നാല് സീറ്റും നേടാൻ ഉറച്ചു തന്നെയാണ് സിപിഐയുടെ നേത്രനിരയിലുള്ള സ്ഥാനാർത്ഥികളെ സിപിഐ(CPI) രംഗത്തിറക്കിയിട്ടുള്ളത്.
തൃശ്ശൂരിൽ വിഎസ് സുനിൽകുമാർ സ്ഥാനാർത്ഥിയാകും

- Advertisement -