തൃശൂർ :പുതിയ വോട്ടർമാരെ ചേർക്കുക, സമ്മതിദാന അവകാശം വിനിയോഗിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ജില്ലാ ഇലക്ഷൻ വകുപ്പിന്റെ നേതൃത്വത്തിൽ മോക്ഡ്രിൽ അവതരിപ്പിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളാണ് ഇന്ന് രാവിലെ കളക്ടറേറ്റിൽ മോക്ഡ്രിൽ അവതരിപ്പിച്ചത്. ദേശീയ സമ്മതിദാന ദിന തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, ഹുസൂർ ശിരസ്തദാർ പ്രാൺസിംഗ്, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു.
Related News