വീട്ടിലെ വോട്ട് : തെരഞ്ഞെടുപ്പിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണം

Written by Taniniram1

Published on:

വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിൽ വരുത്തുന്ന വീഴ്ചകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. കണ്ണൂർ കല്യാശ്ശേരിയിൽ 92 വയസ്സുള്ള മുതിർന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ, ക്രമവിരുദ്ധമായ ഇടപെടൽ ഉണ്ടായെന്ന പരാതിയിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

സംഭവത്തിൽ റിപോളിംഗ് സാധ്യമല്ലെന്നും വോട്ട് അസാധുവാക്കുമെന്നും ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ള വീട്ടിൽ വോട്ട് നടപടികൾ പൂർത്തീകരിക്കുമ്പോൾ, തിരഞ്ഞെടുപ്പിന്റെ അന്തസ്സ്കാത്തുസൂക്ഷിക്കുന്ന വിധം ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

See also  ഐഎഎൻഎസ് സ്വന്തമാക്കി അദാനി ഗ്രൂപ്പ്

Leave a Comment