ശ്യാം വെണ്ണിയൂർ
പതിറ്റാണ്ടുകളായി വിഴിഞ്ഞം വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത് മുക്കോലയ്ക്കടുത്താണ്. എന്നാൽ കഴിഞ്ഞ 16-ാം തീയതി യാതൊരു മുന്നറിയിപ്പുമില്ലാതെ ഇവിടെ നിന്നും തെന്നൂർ കോണത്തേയ്ക്ക് സ്ഥാപനം മാറ്റിയത് ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉളവാക്കിയിട്ടുണ്ട്.

നിയുക്ത അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് വേണ്ടി ഏറ്റെടുത്ത റിംഗ് റോഡുകൾക്ക് പരിഹാരം കാണൽ ,പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പെൻഷൻ്റെ ആവശ്യങ്ങൾ, നിരവധി അനവധി ആനുകൂല്യങ്ങൾക്ക് വേണ്ടിയുള്ള സർക്കാർ രേഖകൾ തയ്യാറാക്കൽ തുടങ്ങിയവയെല്ലാം വില്ലേജ് ഓഫീസിൽ നിന്നാണ് ചെയ്യുന്നത്. ഈ ഓഫീസ് മുല്ലൂർ വാർഡിൽ നിന്നും വെങ്ങാനൂർ വാർഡിലേയ്ക്ക് മാറ്റിയ വിവരം, സ്ഥലം കൗൺസിലറായ സിന്ധു വിജയൻ പോലും അറിയാതെയെന്നാണ് അവർ തനിനിറത്തോട് (Taniniram )പറഞ്ഞത്. ഈ ഉദ്യോഗസ്ഥരുടെ പ്രവർത്തി ജനകീയ സർക്കാരിന്മേൽ കരിവാരി തേയ്ക്കാനെന്നാണ് കൗൺസിലറുടെ ആരോപണം. വില്ലേജ് ഓഫീസർ അടിയന്തിരമായി ഇതിൽ ഇടപെട്ട്, ഓഫീസ് മാറ്റിയ വിവരം പൊതുജനങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷ.
