പകർച്ചപ്പനിയിൽ വരണ്ട് തിരുവനന്തപുരം

Written by Taniniram1

Published on:

തി​രു​വ​ന​ന്ത​പു​രം: ‘ഭ​യം വേ​ണ്ട ജാ​ഗ്ര​ത മ​തി’ എ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ര​ന്ത​​രം ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും പ​ക​ർ​ച്ച​പ്പ​നി​യി​ൽ പൊ​ള്ളു​ക​യാ​ണ് ജി​ല്ല. പ​നി മാ​റി​യാ​ൽ വി​ട്ടു​മാ​റാ​ത്ത ചു​മ​യാ​ണ്​ പ​ല​രെ​യും അ​ല​ട്ടു​ന്ന​ത്.
ര​ണ്ട്​ മാ​സം​വ​രെ നീ​ളു​ന്ന ചു​മ ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ്​ പ​ല​രി​ലും സൃ​ഷ്​​ടി​ച്ചി​രി​ക്കു​ന്ന​ത്. ശ്വാ​സ​കോ​ശ അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ​പെ​ടു​ത്തി പ​ല​രെ​യും അ​ത്ത​രം ചി​കി​ത്സ​യി​ലേ​ക്ക്​ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ക​യാ​ണ്.
ഇ​തി​നി​ടെ ഒ​രു​ത​വ​ണ പ​നി​വ​ന്ന​വ​രി​ൽ ര​ണ്ടും​മൂ​ന്നും ത​വ​ണ പ​നി ബാ​ധി​ക്കു​ന്ന​തും ഇ​പ്പോ​ൾ വ​ർ​ധി​ച്ചു​വ​രു​ന്നു. ജി​ല്ല​യി​ൽ പ​ത്ത്​ ദി​വ​സ​ത്തി​നി​ടെ 73,500 പേ​ർ​ക്ക്​ പ​നി​ബാ​ധി​ച്ചു എ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന വി​വ​രം. ഒ​പ്പം ​ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും വ്യാ​പ​ക​മാ​ണെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ പ​ത്തു​വ​രെ 572 പേ​ർ​ക്ക്​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.

1051 പേ​ർ സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി. ഒ​രു മ​ര​ണ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ഈ ​കാ​ല​യ​ള​വി​ൽ 47 പേ​ർ​ക്ക്​ എ​ലി​പ്പ​നി​യും ഒ​രു മ​ര​ണ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്തു. എ​ലി​പ്പ​നി സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 62 പേ​ർ ചി​കി​ത്സ​തേ​ടു​ക​യും നാ​ല്​ മ​ര​ണ​വും ഇ​തി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ക​യും ചെ​യ്തു.

See also  നേത്രാവതി എക്സ്പ്രസിൽ സംഘർഷം, കർശന പരിശോധനക്കൊരുങ്ങി റെയിൽവേ…

Related News

Related News

Leave a Comment