നാളെ രാജ്ഭവനില്‍ വികസിത് ഭാരത് @ 2047

Written by Taniniram1

Published on:

തിരുവനന്തപുരം: കേരള രാജ്ഭവന്‍ ‘വികസിത് ഭാരത് @2047 വോയ്‌സ് ഓഫ് യൂത്ത്’ പരിപാടിക്ക് നാളെ (2023 ഡിസംബര്‍ 11ന്) ആതിഥേയത്വം വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രാവിലെ 10.30ന് പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വികസിത് ഭാരത് @2047 ഐഡിയാസ് പോര്‍ട്ടലിനും പ്രധാനമന്ത്രി തുടക്കം കുറിക്കും.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചടങ്ങിനെ അഭിസംബോധന ചെയ്യും. ശാക്തീകരിക്കപ്പെട്ട ജനങ്ങള്‍, അഭിവൃദ്ധി പ്രാപിക്കുന്നതും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥ, നൂതനാശയവും ശാസ്ത്രസാങ്കേതിക വിദ്യയും, സദ്ഭരണവും സുരക്ഷയും, ഇന്ത്യയും ലോകവും തുടങ്ങി വിവിധ പ്രമേയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചടങ്ങില്‍ നടക്കും.

വികസിത് ഭാരത് @2047ലേക്ക് യുവജനങ്ങള്‍ എങ്ങനെ സംഭാവന ചെയ്യാമെന്നതിനെക്കുറിച്ചും ചടങ്ങില്‍ ചര്‍ച്ച ചെയ്യും. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

See also  ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് സർക്കാരിന്റെ കടുംവെട്ടോടെ?കൂടുതൽ പേജുകൾ വെട്ടിമാറ്റിയെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

Related News

Related News

Leave a Comment