Wednesday, March 12, 2025

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : പ്രതി അഫാന് കുരുക്ക് മുറുകുന്നു

പ്രത്യേക മാനസികാവസ്ഥയിലാണ് അഫാനെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കുറ്റബോധം പ്രകടിപ്പിക്കാത്ത ഇയാൾ നിർവികാരനായാണ് പലപ്പോഴും പെരുമാറുന്നത്.

Must read

തിരുവനന്തപുരം :വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന് കുരുക്കുമുറുക്കി അന്വേഷണസംഘം.അഫാൻ കൊലപ്പെടുത്തിയ പിതൃ സഹോദരൻ ലത്തീഫിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകളും കാറിന്റെ താക്കോലും അഫാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസിന് കണ്ടെടുക്കാൻ കഴിഞ്ഞത് അന്വേഷണത്തിലെ നേട്ടമായി മാറുകയാണ്.

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ കിളിമാനൂർ പോലീസ് എസ് എച് ഒ ജയനാണ്. ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഫോണുകളും താക്കോലും കണ്ടെത്തിയത്.

മൂന്നു ദിവസത്തേക്കാണ് അഫാനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുള്ളത്. കഴിഞ്ഞദിവസം പ്രതിയുമായി വിവിധ സ്ഥലങ്ങളിൽ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

പ്രത്യേക മാനസികാവസ്ഥയിലാണ് അഫാനെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കുറ്റബോധം പ്രകടിപ്പിക്കാത്ത ഇയാൾ നിർവികാരനായാണ് പലപ്പോഴും പെരുമാറുന്നത്.

See also  ആശുപത്രിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച് അഫാൻ; ചികിത്സയോട് സഹകരിക്കുന്നില്ല…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article