വഴുക്കുംപാറയിൽ മേൽപ്പാലത്തിനു മുകളിൽ വാഹനാപകടം

Written by Taniniram1

Published on:

മണ്ണുത്തി: ദേശീയപാത വഴുക്കുംപാറ പാലത്തിനു മുകളിൽ തൃശൂർ ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് അയേൺ ക്രാഷ് ബാരിയറിൽ ഇടിച്ച് അപകടം(Accident) ഉണ്ടായത്. അപകടത്തെത്തുടർന്ന് വാഹനത്തിൽ നിന്നുള്ള ഡീസൽ റോഡിലൂടെ ഒഴുകി. മണ്ണുത്തി മുതൽ പാലക്കാട് വരെയുള്ള ദേശീയപാതയിൽ വാഹനാപകടം പതിവായി മാറിയിരിക്കുകയാണ്. പട്ടിക്കാട് മുതൽ വാണിയമ്പാറ, വഴക്കുംപാറ എന്നിവിടങ്ങളിൽ എല്ലാം അപകട സാധ്യത ഏറെയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല. ഉടൻ തന്നെ ഹൈവേ എമർജൻസി ടീം ക്രെയിൻ കൊണ്ടുവന്ന് വാഹനം മാറ്റി റോഡിലെ തടസ്സം മാറ്റി.

Related News

Related News

Leave a Comment