കൊച്ചി: കെ ഫോണ്‍ പദ്ധതിയില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല.
ഹർജി പൊതുതാല്‍പര്യമല്ലെന്നും പബ്ലിസിറ്റി താല്‍പര്യമാണെന്നും കോടതി പറഞ്ഞു. 2019ല്‍ ആരംഭിച്ച പദ്ധതിക്കെ തിരെ എന്തുകൊണ്ടാണ് ഇപ്പോള്‍ കോടതിയെ സമീപച്ചതെന്നും ജസ്റ്റിസ് വിജി അരുണ്‍ ചോദിച്ചു. കെ ഫോണ്‍, എ ഐ കാമറ ഹർജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. പദ്ധതിക്ക് കരാര്‍ നല്‍കിയതിലും ഉപകരാര്‍ നല്‍കിയതിലും വലിയ അഴിമതി ഉണ്ടെന്നാണ് വി ഡി സതീശന്‍ ഹർജിയില്‍ ആരോപിച്ചിരുന്നത്.
ഹർജിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ കോടതി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് ബെല്‍ കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കിയതെന്നും എല്ലാ ടെന്‍ഡറുകളുടെയും ഗുണഭോക്താവ് എസ് ആര്‍ ഐ ടി ആണെന്നും ഹർജിയില്‍ ആരോപിച്ചു.